Tuesday, 5 April 2011
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം: ഹര്‍ജികള്‍ തള്ളി
06 Apr 2011 16:28:56
കൊച്ചി: കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 വയസാക്കി ഉയര്‍ത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നയപരമായ കാര്യമായതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, പി.പി റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. യു.ജി.സി ചട്ടങ്ങള്‍ വിവേചനാധികാരത്തോടെ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പെന്‍ഷന്‍ പ്രായം എത്രയാകണമെന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്നും 65 ആക്കിയാല്‍ അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നടക്കില്ല. അഭ്യസ്തവിദ്യരായ ഒട്ടേറെപ്പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നിരവധി പേരുടെ അവസരം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നത്.
Comment: A welcome verdict. Let these teachers join NREG programme and make their job more meaningful. Shame on them for not having any concern over the plight of innumerable ones without a job.
-K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment