Saturday, 23 April 2011
ശ്രീ സത്യസായി ബാബ സമാധിയായി
Posted on: 24 Apr 2011
പുട്ടപ്പര്‍ത്തി: വിശ്വസ്‌നേഹത്തിന്റെ അവതാരരൂപമായി അറിയപ്പെട്ട ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഞായറാഴ്ച കാലത്ത് 7.40ന് പുട്ടപ്പര്‍ത്തി സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ പത്തരയോടെ ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണവിവരം അറിയിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും മൃതദേഹം പുട്ടപര്‍ത്തിയിലെ സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് സായ് ട്രസ്റ്റ് അറിയിച്ചു. സംസ്‌കാരസമയം പ്രഖ്യാപിച്ചിട്ടില്ല.
Comment: An era ends.
Subscribe to:
Post Comments (Atom)
No comments:
Post a Comment