Friday, 8 April 2011

ഇന്ന്‌ ഐപിഎല്‍കൊടിയേറ്റ്‌












Posted On: Thu, 07 Apr 2011

മുംബൈ: ലോകകപ്പ്‌ ക്രിക്കറ്റിന്റെ ആഘോഷം കെട്ടടങ്ങും മുമ്പ്‌ ആവേശം വിതറി ഐപിഎല്‍ നാലാം സീസണിന്‌ ഇന്ന്‌ തുടക്കമാകും. ചെന്നൈ സൂപ്പര്‍കിങ്ങ്സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ്‌ നാലാം സീസണ്‍ മത്സരങ്ങള്‍ ഇന്ന്‌ ആരംഭിക്കുക. ചെന്നൈയിലാണ്‌ ഉദ്ഘാടന മത്സരം നടക്കുന്നത്‌. നാലാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ ടീമുകളായ കൊച്ചി ടാസ്കേഴ്സ്‌ കേരള, പുണെ വാറിയേഴ്സ്‌ ഇന്ത്യ അടക്കം പത്ത്‌ ടീമുകളും ഇത്തവണ മത്സരത്തിനിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായാണ്‌ കൊച്ചി ടാസ്കേഴ്സിന്റെ ആദ്യ മത്സരം. ശനിയാഴ്ച കൊച്ചിയിലാണ്‌ മത്സരം നടക്കുക.

Comment: Another terrible waste of time and money. An event to make more people more idle.
K A Solaman

2 comments: