Wednesday, 20 April 2011

ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ തിരിച്ചെത്തണമെന്ന് ശ്രീലങ്ക







Posted on: 20 Apr 2011


കൊളംബോ: ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ മെയ് അഞ്ചിന് രാജ്യത്ത് തിരിച്ചെത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. താരങ്ങളെ ഉടന്‍ മടക്കി വിളിക്കരുതെന്ന ബി.സി.സി.ഐയുടെ അഭ്യര്‍ത്ഥന ശ്രീലങ്ക സ്‌പോര്‍ട്‌സ് മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡും തള്ളി. ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കാനാണ് ശ്രീലങ്ക താരങ്ങളെ തിരികെ വിളിക്കുന്നത്.

ശ്രീലങ്ക തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുമാര്‍ സംഗക്കാര, കൊച്ചി ടീം ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധന, തിലകരത്‌നെ ദില്‍ഷന്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് മടങ്ങേണ്ടിവരും. മെയ് പത്തിനാണ് ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുന്നത്.

Comment: Sri Lankan decision is fine. To save the young generation from this spoilsport looting event more countries should come forward to call back their players.
-K A Solaman

No comments:

Post a Comment