Thursday, 14 April 2011

വി.എസ്സിന്റെ പരാമര്‍ശം അമുല്‍ പരസ്യവാചകo









Posted on: 14 Apr 2011
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അമുല്‍ബേബി പരാമര്‍ശം അമുല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പരസ്യവാചകമായി ഉപയോഗിക്കുന്നു. കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി വി.എസ്സിന്റെ പ്രായത്തെക്കുറിച്ച് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.എസ് അമുല്‍ബേബി പരാമര്‍ശം നടത്തിയത്.

അമുല്‍ ബേബികള്‍ക്കുവേണ്ടി പ്രചാരണം നടത്താനാണ് രാഹുല്‍ വന്നതെന്ന് വി.എസ് പറഞ്ഞിരുന്നു. രാഹുലിനെ അദ്ദേഹം അമുല്‍ ബേബിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അമുല്‍ബേബി പരസ്യം മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പുറത്തിറക്കിയത്. അമുലിന്റെ പരസ്യങ്ങളില്‍ രാഹുല്‍ഗാന്ധി മുന്‍പും ഇടംനേടിയിട്ടുണ്ട്.

Comment: After minister G Sudhakaran, who made captions for Consumerfed, it is Chief Minister's turn to make good captions for AMUL. Should Amul pay adequately to Achuthanandan for his commendable job?

No comments:

Post a Comment