Friday, 29 April 2011
എന്‍ഡോസള്‍ഫാന് ആഗോള നിരോധനം
Posted On: Fri, 29 Apr 2011
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ നിരോധന തീരുമാനം ആയതായി സ്വതന്ത്ര പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധനം മൂലമുണ്ടാകുന്ന അധികച്ചെലവുകള്‍ വഹിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു.
Comment: At last, Kerala hartal yielded fruit!
Subscribe to:
Post Comments (Atom)
No comments:
Post a Comment