Friday, 22 April 2011

കൂട്ട സിസേറിയന്‍: അന്വേഷിക്കുമെന്ന് മന്ത്രി





Posted on: 22 Apr 2011


ന്യൂഡല്‍ഹി: ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി രണ്ട് ദിവസം കൊണ്ട് കൂട്ട സിസേറിയന്‍ നടത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി പി.കെ.ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അടുപ്പിച്ച് വരുന്ന അവധി ദിനങ്ങള്‍ എടുക്കുന്നതിനായി ഏപ്രില്‍ 24 വരെ പ്രസവത്തിനായി തീയതി കണക്കാക്കിയിരുന്ന 21 ഗര്‍ഭിണികളില്‍ രണ്ട് ദിവസം കൊണ്ട് സിസേറിയന്‍ നടത്തിയതാണ് വിവാദമായത്.

ഇതിനെതിരെ ഗര്‍ഭിണികളുടെ ബന്ധുക്കളും മറ്റും പരാതിയുമായി രംഗത്തെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. ശസ്ത്രക്രിയ നടത്തിയവരുടെ എണ്ണം കൂടിയതുമൂലം കിടക്കയില്ലാത്തതിനാല്‍ പല അമ്മമാരേയും നവജാതശിശുക്കളേയും തറയിലാണ് കിടത്തിയിരുന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കി. ഇത്രയും പ്രസവ ശസ്ത്രക്രിയകള്‍ നടന്നതായി ആസ്പത്രി സൂപ്രണ്ട് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച്ച മൂന്ന് മണിക്ക് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഡി.എം.ഒയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ആസ്പത്രിക്ക് മുന്നിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡോക്ടര്‍മാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Comment: There is something is seriously foul in Govt Hospital, Cherthala. All gynecologists there need immediate caesarean operation

No comments:

Post a Comment