Saturday, 23 April 2011
സിസേറിയന്‍ കച്ചവടത്തില്‍ കേരളം മുന്നില്‍
Posted On: Sat, 23 Apr 2011
ആലപ്പുഴ: പ്രസവ ശസ്ത്രക്രിയകള്‍ കേരളത്തില്‍ ഭീകരമാംവിധം വര്‍ധിക്കുന്നു. ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രികളുടെയും അത്യാര്‍ത്തിയാണ് പ്രസവ ശസ്ത്രക്രിയ വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയകളുടെ നിരക്ക് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 40-45 ശതമാനത്തോളം പ്രസവ ശസ്ത്രക്രിയകള്‍ നടന്നതായാണ് വിവരം. അഞ്ച് വര്‍ഷം മുന്‍പ് 10 ശതമാനത്തിന് താഴെ മാത്രം പ്രസവ ശസ്ത്രക്രിയ നടന്നിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 40നും 45 ശതമാനത്തിലെത്തിയിരിക്കുന്നത്. അതിലും ഞെട്ടിക്കുന്ന കണക്കാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയുടേത്. ഇവിടെ നടക്കുന്ന പ്രസവങ്ങളില്‍ 50 ശതമാനവും ശസ്ത്രക്രിയ നടത്തുന്നതായി കണ്ടെത്തി. ഗര്‍ഭിണികളിലും ബന്ധുക്കളിലും പല കാരണങ്ങള്‍ പറഞ്ഞ് ഭയപ്പാടുണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്താന്‍ പ്രേരിപ്പിക്കുന്നത്. പ്രസവ ശസ്ത്രക്രിയ നടത്തുന്നതില്‍ 80 ശതമാനവും സുഖ പ്രസവത്തിന് സാധ്യതയുള്ളതാണ്
Cooment: Recheck the caeserean women for their missing kidneys!
Subscribe to:
Post Comments (Atom)
No comments:
Post a Comment