Saturday 7 May 2011

ബി.എസ്.എന്‍.എല്‍. 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ നല്‍കും








Posted on: 07 May 2011


കൊച്ചി: നടപ്പുസാമ്പത്തികവര്‍ഷം എറണാകുളം എസ്.എസ്.എ.യില്‍ ബി.എസ്.എന്‍.എല്‍. 20 ലക്ഷം ജി.എസ്.എം. മൊബൈല്‍ കണക്ഷനുകള്‍ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍. എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു. 40,000 ത്രീജി കണക്ഷനുകള്‍ ഉള്‍പ്പെടെയാണിത്.

നിലവില്‍ 10 ലക്ഷം കണക്ഷനുകളാണുള്ളത്. ഈ വര്‍ഷം എറണാകുളം എസ്.എസ്.എ.യില്‍ 40,000 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 12,000 വൈമാക്‌സ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 30,000 ലാന്‍ഡ് ലൈന്‍ കണക്ഷനുകളും നല്‍കും. ഉപഭോക്താവിന്റെ കെട്ടിടപരിസരത്തേക്ക് ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് 16,000 ഫൈബര്‍ ടു ഹോം ജീ പോണ്‍ കണക്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഉല്പന്നങ്ങളുടെ തത്‌സമയ ലഭ്യതയും പരാതി പരിഹാരവും ഉറപ്പാക്കുന്നതിനായി ഈ മാസം കസ്റ്റമര്‍ ഡിലൈറ്റ് മാസമായി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും മേളകള്‍ സംഘടിപ്പിക്കും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നതിനുശേഷം മറ്റു സേവനദാതാക്കളിലേക്ക് മാറിയവരെ അപേക്ഷിച്ച്, ഏകദേശം 8508 വരിക്കാരെ പുതിയതായി നേടിയെടുക്കാന്‍ ബി.എസ്.എന്‍.എല്ലിന് സാധിച്ചതായി പി.ടി. മാത്യു അവകാശപ്പെട്ടു. എറണാകുളം എസ്.എസ്.എ.യില്‍ ഏകദേശം 1350 ഉപഭോക്താക്കള്‍ വരിക്കാരായെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ റീചാര്‍ജുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Comment:The BSNL think that there are about 20 lakh fools still remain in Kerala to be hoodwinked by them.
It is a welcome to see the General Manager has understood the broad feeling among public that the response from the BSNL was inadequate compared to private cellular providers in the country. However, his attempt to seek cooperation of his employees to attract more customers will never work out in the present circumstance. Most of the BSNL employees are customer unfriendly.
-K A Solaman

2 comments: