Thursday, 19 May 2011
ചെന്നിത്തലയ്ക്ക് പകരം സുധീരന് സാധ്യത
Posted On: Thu, 19 May 2011 19:58:45
തിരുവനന്തപുരം : മന്ത്രിസ്ഥാനം ഏറ്റെടുത്താലും ഇല്ലെങ്കിലും രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കും. ഇക്കാര്യം ചെന്നിത്തലയോട് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി.
കേരളത്തില്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷിച്ച വിജയം കിട്ടാതിരിക്കാന്‍ കാരണം ചെന്നിത്തലയുടെ സ്ഥാനാര്‍ത്ഥിത്വം ആണെന്ന നിഗമനത്തിലെത്തിയ നേതൃത്വം. വി.എം. സുധീരനെ അധ്യക്ഷനാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ദല്‍ഹിക്ക് പുറപ്പെടുംമുമ്പ് ഉമ്മന്‍ചാണ്ടി സുധീരനുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഇന്നലെ ദല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും മുന്‍പേ ചെന്നിത്തല നടത്തിയ പരസ്യപ്രസ്താവനയും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയാകാന്‍ ചെറിയ ശ്രമം ചെന്നിത്തല നടത്തിയിരുന്നു. വിശാല ഐ ഗ്രൂപ്പിന്റെ പേരില്‍ ജയിച്ച എംഎല്‍എമാരുടെ യോഗവും ചേര്‍ന്നു.
Comment: A welcome move on the part of Congress High Command.
-K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment