Saturday, 14 May 2011
പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു
Posted On: Sat, 14 May 2011
ന്യൂദല്‍ഹിഃ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. വില വര്‍ദ്ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.വില ഉയര്‍ത്താനുള്ള എണ്ണക്കമ്പനികളുടെ നിര്‍ദ്ദേശം കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് പെട്രോളിന് വില വര്‍ദ്ധിപ്പിക്കുന്നത്. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദമുണ്ട്. ലിറ്ററിന് എട്ടു രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
Comment: Rs 2 for one kg rice and Rs 67 for one litre petrol. What a cucumber state is this country!
Subscribe to:
Post Comments (Atom)
No comments:
Post a Comment