“ എന്താ മനോഹരാ, ചെറുതൊന്നുമില്ലെ, മത്തി, മണങ്ങ് പോലുള്ള ഇനം, നിന്നെ നമ്മുടെ വേദികളിലൊന്നും ഇപ്പോ കാണുന്നില്ലല്ലോ?, എന്താ കവിഥ്യെഴുത് നിറുത്തിയോ?” ഞാന്‍ മനോഹരനോടു ചോദിച്ചു.
ഞാന്‍ ആരെന്നു പറഞ്ഞില്ലലോ? നാരായണന്‍, നാരായണന്‍ മാസ്റ്റര്‍, നാണുമാസ്റ്റര്‍ എന്നു മനോഹരന്‍ ഉള്‍പ്പടെയുള്ള പരിചയക്കാര്‍ സ്നേഹത്തോടെ വിളിക്കും. സത്യം പറയാമല്ലോ എനിക്കീ നാണു വിളി തീരെ ഇഷ്ടമില്ല. അച്ഛന്‍ ഇട്ട പേരാണ് നാരായണന്‍ എന്നത്. അച്ഛന്‍ വലിയ ഭക്തനായിരുന്നു. എപ്പോഴും “നാരായണ, നാരായണ” എന്നു വിളിച്ച് കൊണ്ടിരിക്കണം. അതുകൊണ്ടു ഏക മകനായ എനിക്കു നാരായണന്‍ എന്ന പേരിട്ടു. അത് ലോപിച്ചാണ് നാണു ആയത്. പിന്നെ ഈ മനോഹരന്, കോളേജില്‍ പോയിട്ടുണ്ടെന്നാണ് അവന്‍ പറയുന്നതു. എനിക്കത്ര വിശ്വാസം വന്നിട്ടില്ല. മീന്‍ കച്ചവടമാണ് ഇപ്പോ തൊഴില്‍, പലതും പയറ്റിയതാണെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്.
മറ്റുള്ളവരുടേതിനെക്കാള്‍ മെച്ചപ്പെട്ട മീനാണ് മനോഹരന്‍റേത്. ഐസും അമോണിയയായും ചേര്‍ത്ത് ദിവസങ്ങള്‍ കാത്തുവെച്ചുള്ള കച്ചോടം അവനില്ല. കാത്തുവെച്ചാല്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ കാശു ഐസു വാങ്ങാന്‍ വേണമെന്നാണ് അവന്റെ കണ്ടെത്തല്‍. അതുകൊണ്ടു അല്പം നഷ്ടം സംഭവിച്ചാലും ഉള്ള മീന്‍ പെട്ട വിലക്ക് വില്‍ക്കുമ് , നാട്ടുകാര്‍ക്ക് അനുഗ്രഹവുമാണ്, മീന്ഭക്ഷിച്ചു ആശുപത്രിയില്‍ പോകേണ്ടല്ലോ.
മീന്‍കാരെനെങ്കിലും മനോഹരന് സര്‍ഗ വാസനയുണ്ട്. താനൂള്‍യുള്ള മറ്റ് കവികളുടെതിനേക്കാള്‍ മെച്ചപ്പ്ട്ടതാണ് അവന്റെ കവിതകള്‍ എന്നു രഹസ്യ്മായെങ്കിലും സമ്മ്തിക്കാതെ വയ്യ. ചില വാദ്യാന്‍മാരുടെ നാടന്‍ പാട്ടും കവിതയും കേട്ടാല്‍ ഇവര്‍ പഠിപ്പിച്ചുവിട്ട പിള്ളാരുടെ ഗതി ഒരു നിമിഷം ഓര്‍ത്തുപോകും. ഒരു കുഴപ്പം മാത്രമേ മനോഹരന്റെ കവിതയില്‍ താന്‍ കണ്ടിട്ടുള്ളൂ, പാടുമ്പോള്‍ എപ്പോഴും ഒരേ ഈണം. ഒരു പാട്ടിന് പകരം പലപാട്ട് പാടനമെന്ന വാശിയും ചിലപ്പോള്‍ കാണിക്കും. പാട്ടില്‍ അല്പം വിറയലുമുണ്ട്. കുറച്ചു നാളായി വേദികളിലൊന്നും കാണുന്നില്ല.
“ അത്, നാണു മാഷെ, കവിത ചൊല്ലി നടന്നാല്‍ അകത്തേക്ക്പോണതെങ്ങനെ. വീട്ടില്‍ വേറെയും വയറു മൂന്നെണ്ണമുണ്ടെ. പെങ്കൊച്ച് ഒന്നുള്ളത് വലുതായാണ് വരുന്നത്. മാഷിനാണെങ്കില്‍ മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല. പത്തു പതിനായിരം പെന്‍ഷന്‍ കിട്ടും, അതും ഒരു പണിയും ചെയ്യാതെ. എനിക്കു ആരെങ്കിലും പതിനായിരം വേണ്ട, അയ്യായ്യിരം തരാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ ദിവ്സവും കവിത ചൊല്ലി നടന്നേനെ”
“ ഒരു പണിയും ചെയ്യാതെ, പതിനായിരം പെന്‍ഷന്‍ എന്നത് നീ മാത്രം പറയുന്ന വിവ്രക്കേടല്ല , പെന്‍ഷന്‍ വാങ്ങുന്ന ചില തനിപിന്തിരുപ്പന്‍മാര്‍ വരെ ഇങ്ങനെ പറയുന്നുണ്ട്. ഇവന്മാര്‍ വിളംബുന്നതൊക്കെ മുന്നിലിരിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങണമെന്ന ആഗ്രഹവും ഇവന്‍മാര്‍ക്കുണ്ട്. വീട്ടുകാരിയുടെ കുത്തിവെപ്പ് നടന്നു പോകുന്നത് പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടാണ്, അതില്ലായിരുന്നെങ്കില്‍ അവള്‍ നേരത്തെ സ്ഥലം കാലിയാക്കിയേനെ. കടുത്ത ഡിയബറ്റിക് പേഷിയന്‍റ് ആണ് അവള്‍ . "
ങാ,മീനിനുവിലയെങ്ങനെ”
ങാ,മീനിനുവിലയെങ്ങനെ”
“ വില ഞാന്‍ പറയാം, മാഷിന്റെ പ്രതിദിന പെന്‍ഷന്‍തുക ഒരു കിലോ മീനിന് തികയുമോ എന്നറിയില്ല, അത് നാരന്‍, കിലോ 500 രൂപ, രണ്ടു കിലോ ബൂക്ക്ഡ് ആണ്, റിസോര്‍ട്ടിലേക്ക്, ഗുണമുള്ള സാധനമെന്തെന്ന് സായിപ്പിനറിയാം. പിന്നെ നെമ്മീന്‍ 400, ആകോലി 350, മാചാന്‍ 300,സ്രാവിനും 300, ചൂരയ്ക്കാണു അല്പം കുറവുള്ളതു, ഇരുന്നൂറെയുള്ളൂ. അമേരിക്കയില്‍, ചൂരക്കാണു വിലക്കൂടുതല്‍ “
“ നിനക്കു അമേരിക്കയില്‍ ആരുന്നോ നേരത്തെ മീന്‍ കച്ചോടം? അരക്കിലോ ചൂരയെടുക്ക്?
“അരക്കിലോ കാച്ചോടമില്ല മാഷെ, ഒരുകിലോ, രണ്ടു കിലോ, അങ്ങനെ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കും. കാര്‍ സര്‍വീസാണ്, റൂം സര്‍വീസ് എന്നു കേട്ടിട്ടില്ലേ, ചന്തയില്‍ നിന്നു കച്ചോടം ഹൈവേയിലോട്ട് മാറ്റിയതിന്റെ കാരണം തന്നെ അതാണ്, ലാന്‍സറില്‍ നിന്നും ടയോട്ടയില്‍ നിന്നും ആരും പുറത്തിറങ്ങില്ല, കാറിനകത്തേക്ക് കൊടുക്കണം, പറയുന്ന കാശാണു.”
“മാഷ്, എന്തിന് ചൂര വാങ്ങണം, നേമ്മീന് തന്നെകൊണ്ടു പോ, ഒരു ഓഫറുണ്ട്”
“മീന്‍ കച്ചോടത്തിലും ഓഫറോ?’
“ അതേ മാഷെ, മാഷ് എന്നോടു കുറെ ചോദ്യം ചോദിച്ചു വെരട്ടിയിട്ടുള്ളതല്ലേ, ഇതൊരു സിമ്പിള്‍ കൊസ്റ്റിന്, ശരിയുത്തരം പറഞ്ഞാല്‍ ഒരു കിലോ നെമ്മീന്‍ ഫ്രീ. ഒന്നു മുതല്‍ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കുമെന്നല്ലേ ഞാന്‍ പറഞ്ഞത്. പക്ഷേ എന്റെ കൈയ്യില്‍ മൂന്നു കട്ടികളെയുള്ളൂ, കട്ടി എന്താണെന്ന് മാഷിന് മനസ്സിലായില്ലെങ്കില്‍ മലയാളത്തില്‍ പറയാം, വെയിറ്റ്, ഏതൊക്കെ യാണ് എന്റെ കയ്യിലുള്ള കട്ടികള്‍? മൂന്നെണ്ണ മേയുള്ളൂ, 13 കിലോ വരെ തൂക്കണം. മാഷിന് ഈ സ്റ്റൂളില്‍ ഇരുന്നു ആലോചിക്കാം, ഒരു ഇന്നോവ സ്പീഡ് കുറച്ചു വരുന്നുണ്ട്, ഞാന്‍ ഒന്നു അറ്റണ്ട് ചെയ്യട്ടെ, ഓ അവന്മാര്‍ വിട്ടുപോയി.
“ എന്ന ഞാന്‍ പിന്നെ വരാം മനോഹര, അപ്പുറത്ത് വല്ല ചെറുമീന് മുണ്ടോയെന്ന് നോക്കാം,”
“ എന്തിനാ മാഷ് അമോണിയ ഇട്ടത് വാങ്ങാണതു? മീനില്ലാതെ പോകേണ്ട, നെമ്മീന്‍ വിറ്റുതീരുന്നത് വരെ ഓഫറുണ്ടാകും, ഇനിവരുമ്പോള്‍ ഉത്തരം പറഞ്ഞാലും മതി” ഒരു ചൂര മീന്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞു എന്നെ ഏല്‍പ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു.
മനോഹരന്റെ ഓഫറിനെ കുറിച്ചു ചിന്തിച്ച് കൊണ്ട് ഞാന്‍ പതുക്കെ പതുക്കെ നടന്നു.
മനോഹരന്റെ ഓഫറിനെ കുറിച്ചു ചിന്തിച്ച് കൊണ്ട് ഞാന്‍ പതുക്കെ പതുക്കെ നടന്നു.
-കെ എ സോളമന്‍