തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. 2013 ഏപ്രില്‍ മുതല്‍ സര്‍വ്വീസില്‍ കയറുന്ന ജീവനക്കാര്‍ക്കായിരിക്കും പദ്ധതി ബാധകമാകുക.
അധിക തസ്തിക കണ്ടെത്താന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനോടൊപ്പം പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്താനും സര്‍ക്കാര്‍ നീക്കമുണ്ടെന്നാണ് വിവരം. നേരത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍വ്വീസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവിലെ ജീവനക്കാരെ ബാധിക്കാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിന് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതെ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.
Comment: 2013 ഏപ്രില്‍ മുതലാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുക. അതിനു മുന്‍പുതന്നെ ഈ സര്‍ക്കാരിനെ ജനം പുറത്താക്കിക്കൊള്ളും .
-കെ എ സോളമന്‍
അതെങ്ങിനെ സോളമാ, ഭൂരി പക്ഷം ഉള്ള സര്‍ക്കാര്‍ പുറത്താകുന്നത് ? പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിന് പണം ഇല്ല, സര്‍വീസില്‍ ഉള്ളപ്പോള്‍ വാങ്ങിയ ശമ്പള ത്തേക്കാള്‍ പെന്‍ഷന്‍ കൊടുക്കണം ഇതെങ്ങിനെ ആയുഷ്കാലം ചുമക്കാന്‍ പറ്റും?
ReplyDeleteസുശീലന്‍ സര്‍വീസില്‍ ഉള്ള ആള്‍ ആയിരിക്കണം. ഭൂരിപക്ഷം ഇല്ലാതാകാന്‍ ഡെല്‍ഹിക്ക് പോയ രണ്ടുപേര്‍ മാറുകണ്ടം ചാടിയാലും മതി.
ReplyDelete-കെ എ സോളമന്‍
സ്വന്തം ബ്ലോഗില്‍ എന്തെങ്കിലും പരദൂഷണമെഴുതു സുശീലാ ....
ReplyDeleteകെ എ സോളമന്‍
പിണറായിയും പന്യനും കൂടി അങ്കം വെട്ടുമ്പോള്‍ ഇങ്ങിനെ സ്വപ്നം കാണാന്‍ താങ്കള്‍ക്കെ കഴിയു , ഉമ്മന്‍ ചാണ്ടി അഞ്ചു കൊല്ലം ഭരിക്കും പെന്‍ഷന്‍ പ്രായം കൂട്ടും സീ പീ എഫ് നടപ്പാക്കും
ReplyDelete