ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായ് കൊച്ചിയില്‍ . ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനച്ചടങ്ങിനാണ് ഐശ്വര്യ എത്തിയത്. മകള്‍ ആരാധ്യയുമൊന്നിച്ച് ഹോട്ടലില്‍ എത്തിയ മുന്‍ ലോക സുന്ദരി കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് ചടങ്ങിന് എത്തിയത്. മകളുടെ കേരളത്തിലേക്കുള്ള ആദ്യ വരവാണെന്ന് പറഞ്ഞ ഐശ്വര്യ കേരളം എന്നും തനിക്ക് ഒരുപാട് പ്രിയപ്പെട്ട ഓര്‍മകള്‍ തന്ന നാടാണെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യസിനിമയായ ഇരുവറിന്റെ ലൊക്കേഷന്‍ കേരളത്തിലുമുണ്ടായിരുന്നതായും ഐശ്വര്യ ഓര്‍മിച്ചു. കുട്ടികളുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഐശ്വര്യ മറന്നില്ല.
കമന്‍റ്: തടി കൂടിയെങ്കിലും ആരാധകരുടെ എണ്ണത്തിന് കുറവില്ല. കല്യാണിന്റെ കടത്തിണ്ണയില്‍ നേരം വെളുക്കും മുമ്പേ ചടഞ്ഞു കൂടിയ ചുഴലി ദീനക്കാരുടെയും ഞരംബുകളുടെയും ബാഹുല്യം സൂചിപ്പിക്കുന്നത് അതാണ്.പാവം " മായമോഹിനി"- നിഷ്പ്രഭയായിപ്പോയി
-കെ എ സോളമന്‍
ഹൃദയം നിറഞ്ഞ ഓണാശംസകള്‍........................
ReplyDeleteഓണാശംസകള്‍........................ ശ്രീ ജയരാജ്
ReplyDelete