ആലപ്പുഴ: കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിനിക്കും കേരളയില്‍ പി.ജി. പ്രവേശനം കിട്ടിയില്ല. ബി.എസ്.സി. സുവോളജി പരീക്ഷയില്‍ ആയിരത്തില്‍ 982 മാര്‍ക്ക് വാങ്ങി വിജയിച്ച മാവേലിക്കര വടക്കത്തില്ലത്ത് വി.കെ. സുരേഷിന്റെ മകള്‍ മീരയ്ക്കാണ് പ്രവേശനം കിട്ടാതിരുന്നത്. വെയ്റ്റിങ് ലിസ്റ്റില്‍ നാലാമതാണ് മീരയുടെ സ്ഥാനം. കേരള സര്‍വകലാശാലയുടെ പി.ജി. പ്രവേശനത്തില്‍ തിരിമറി നടന്നതായുള്ള സംശയം ബലപ്പെടുത്തുന്നതാണ് പുതിയ സംഭവം.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍നിന്നാണ് മീര ബി.എസ്.സി. പരീക്ഷ റാങ്കോടെ വിജയിച്ചത്. കേരളയില്‍ത്തന്നെ പി.ജി. പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മീര. എന്നാല്‍ അഭിമുഖത്തിനുള്ള കാര്‍ഡ് വന്നപ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ നാലാമതായിരുന്നു സ്ഥാനം. ഇതോടെ മീര എം.ജി. സര്‍വകലാശാലയില്‍ എം.എസ്.സി. സുവോളജിക്ക് ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളജിലാണ് പ്രവേശനം കിട്ടിയത്.

കമന്‍റ്: ഈ അനീതിക്കു ഉത്തരവാദികള്‍ ഒബ്ജക്ടീവ് മാതൃക പരീക്ഷയുടെ വക്താക്കളാണ്. പേരെഴുതാന്‍ അറിയാന്‍ പാടില്ലാത്തവനും ബബ്ള്‍ കറുപ്പിച്ചാല് ഉയര്ന്ന റാങ്ക് . പേപ്പര്‍ നോക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടി എത്ര മിടുക്കാരായ കുട്ടികളുടെ അവസരമാണ് ഓ എം ആര്‍ സമ്പ്രദായത്തില്‍ നഷ്ടപ്പെടുത്തിയിട്ടുള്ളത് . മെഡിക്കല്‍ എന്‍റ്റന്‍സിലും മറ്റും ഈ തട്ടിപ്പ് തുടങ്ങിയിട്ടു നാളേറെയായി..
-കെ എ സോളമന്‍
No comments:
Post a Comment