Thursday, 23 August 2012

ഹോളിഏഞ്ചല്‍ - കഥ-കെ എ സോളമന്‍


സകല വിശുദ്ധന്‍മാരുടെയും തിരുനാള്‍ കഴിഞ്ഞതേയുള്ളൂ. അന്നൊരു പ്രസംഗം നടത്തിയതാണ്. അടിപൊളിയെന്നാണ് ആന്‍സി പറഞ്ഞത്. അവള്‍ എപ്പോഴും അങ്ങനയെ പറയൂ. കപ്യാര്‍ മത്തായിച്ചേട്ടന്റെ പേരക്കുട്ടിയാണ്ആന്‍സിക്ക് തന്റെ പ്രസംഗം കേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. ചിരിച്ചുംകൊണ്ടു അവള്‍ മുന്നിലിരിക്കുമ്പോള്‍ പ്രസംഗിക്കാന്‍ന്‍ തനിക്കും ഒരു തൃല്ലുണ്ട്. അവളില്ലെങ്കില്‍ പ്രസംഗം താനറിയാതെ തന്നെ ചുരുങ്ങിപ്പോകും. എത്ര ബോറായി പ്രസംഗിച്ചാലും ആന്‍സി നല്ലതെന്നെ പറയൂ. അവളെ തനിക്ക് ഇഷ്ടമാണോയെന്ന് ചോദിച്ചാല്‍ അത് പറയുകവയ്യ. പതിനൊന്നു വര്‍ഷത്തെ മുട്ടിന്‍മേല്‍ നിന്നുള്ള പ്രാര്‍ഥനയും പരിശീലനവും ലൌകീക ചിന്തകളില്‍ നിന്നു തന്നെ എന്നേ മോചിപ്പിച്ചിരിക്കുന്നു. സെയിന്‍റ് മേരീസ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാദര്‍ ഫ്രാന്‍സിസ് പുല്‍പ്പറമ്പില്‍ ഓര്‍ത്തു.

സഹിക്കാന്‍ പറ്റാത്തത് അന്നാമ്മ ടീച്ചറിന്റെ ഉപദേശമാണ്. “ മനസ്സിക്കരെ” എന്ന സിനിമ കണ്ടതിന് ശേഷമാന് ഈ അസ്സുഖം പിടിപെട്ടതെന്ന് തോന്നുന്നു.  ഏത് പ്രസംഗം കഴിഞ്ഞാലും ടീച്ചര്‍ ഉപദേശിക്കും, റിട്ടയേര്‍ഡ് മലയാളം ടീച്ചറെന്ന വിചാരമാണ് എപ്പോഴും. ഒരു വൈദികനെയാണ് ഉപ്ദേശിക്കുന്നതെന്ന വിചാരം പോലുമില്ല. പഠിപ്പിച്ച ടീച്ചറായാത് കൊണ്ട് കേട്ടു നില്‍കുന്നുവെന്നെയുള്ളൂ.

 “ അച്ഛന്‍ ബൈബിളും മറ്റ് പുസ്തകങ്ങളും കുറെക്കൂടി വായിക്കണം” ഇതാണ് എപ്പോഴുമുള്ള ഉപദേശം. ടീച്ചറിനെ സഹിക്കാംടീച്ചറിന്റെ കൊച്ചുമോള്‍ റോസ്മേരിയെയാണ് സഹിക്കാന്‍ പറ്റാത്തത്. ടീച്ചര്‍ ഉപദേശിക്കാന്‍ തുടങ്ങുംപോള്‍ അവള്‍ക്ക് “കുളുകുളെ” എന്നൊരു ചിരിയുണ്ട്. തടിയല്‍പം കൂടീട്ടാന്നെങ്കിലും ആന്‍സിയെപ്പോലിരിക്കുന്നത് കൊണ്ട് അവളോടും തനിക്ക് കാര്യമായ് പരിഭവമില്ല. എങ്കിലും ഇവള്‍ക്ക് ചിരിക്കാതിരുന്നുകൂടെയെന്ന് പലകുറി തോന്നിയിട്ടുണ്ട്.

അടുത്ത ഞായറാഴ്ച ഹോളിഏഞ്ചല്‍-- -വിശുദ്ധ മാലാഖയുടെ തിരുനാളാണ്. വികാരിയച്ചനാണ് പ്രസംഗിക്കേണ്ടത്. പക്ഷേ പ്രസംഗം അച്ഛന്‍ തന്നെ ഏല്പിച്ചിരിക്കുകയാണ്. അച്ഛന് അന്നേ ദിവസം പാലായില്‍ ഒരു കല്യാണമുണ്ട്.

മാലാഖമാരെക്കുറിച്ചും വിശുദ്ധന്മാരെക്കുറിച്ചും തനിക്കറി യാവുന്നതൊക്കെ പള്ളിയില്‍ പ്രസംഗിച്ചിട്ടുള്ളതാണ്. വീണ്ടും അതുതന്നെ വിളംപിയാല്‍ അന്നാമ്മ ടീച്ചര്‍ ഉപദേശിക്കും,റോസ്മേരി കുളുകുളെ ചിരിക്കുംആന്‍സി മാത്രം നല്ലതെന്നു പറയും.

അന്നാമ്മടീച്ചറിന്റെ ഉപദേശം ഇക്കുറി നിര്‍ത്തണം,റോസ്മേരിയുടെ ചിരിയും. മത്തായിചേട്ടന് ഹോളിഏഞ്ചലിനെക്കുറിച്ചു എന്തെങ്കിലും പറയാന്‍ കഴിയും. അദ്ദേഹത്തോടു ചോദിക്കാം.

“ അതിന്നെന്തിന് അച്ഛന്‍ വിഷമിക്കുന്നു.അലക്സിനോട് പറഞ്ഞാല്‍ പോരേ, അവന്‍ ഏതെങ്കിലും സൈറ്റ് നോക്കി പറഞ്ഞു തരും".

മത്തായിചേട്ടനു പോലും ഇന്‍റര്‍നെറ്റ് എന്തെന്നറിയാം. സൈറ്റിനെ കുറിച്ചും സര്‍ഫീങ്ങിനെകുറിച്ചും സംസാരിക്കുന്നു. ഇതൊക്കെ പഠിക്കാന്‍ ഒത്തിരി അവസരമുണ്ടായിരുന്നുമടി കാണിച്ചതാണ് കുഴപ്പമായത്. സൌകര്യങ്ങള്‍ പ്രയ്ജനപ്പെടുത്തണമെന്ന് ഉപദേശിക്കാറുണ്ടെങ്കിലുംതാനത് ചെയ്തില്ല.

“ അലക്സെഎങ്ങനെ നമ്മുടെ പ്രസംഗംനടക്കുമോ?”
“നോക്കിക്കൊണ്ടിരിക്കുകയാണച്ചാ ..."

അലക്സും മത്തായിചേട്ടന്റെ പേരക്കുട്ടി തന്നെ. ചേട്ടനു പത്തു മക്കളാണ്. അതുകൊണ്ടു തന്നെ പേരക്കുട്ടികളും പത്തില്‍ കുറയാതെ കാണും. എല്ലാവരെയും തനിക്ക് പരിചയവുമില്ല. എന്തുകൊണ്ട് ഒരണ്ണത്തെയും വേദപഠനത്തിന് വിട്ടില്ലായെന്ന് ഒരിക്കല്‍ മത്തായി ചേട്ടനോട് ചോദിച്ചതാണ്.
അച്ഛന്‍മാരേയും കന്യാസ്ത്രീകളെയും തനിക്കല്ലേ നന്നായ് അറിയൂ, എന്ന ദുസൂചന കലര്‍ന്ന മറുപടിയാണ് മത്തായി ചേട്ടനില്‍ നിന്നുണ്ടായത്.

“ലാപ് ടോപ് ബൂട്ട്അപ് ആയി അച്ഛാഏത് സൈറ്റാ നോക്കേണ്ടത്?” അലക്സ്.

ബൂട്ട് അപ് എന്താണെന്ന് അലക്സിനോട് ചോദിച്ചില്ല. തന്റെ അറിവില്ലായ്മ്മ അവന്‍ മനലാക്കാതിരിക്കട്ടെ.
“നിനക്കല്ലേ  അതൊക്കെ അറിയൂ,  ഏതെങ്കിലും നോക്കൂ അലക്സ്വിശുദ്ധ മാലാഖയെക്കുറിച്ചു വിവരണം വേണം “
“ ചാര്‍ളീസ് ഏഞ്ചല്‍സ് പറ്റുമോ അച്ഛാ?”
“ എവിടെ നോക്കട്ടെ”
അലക്സ് സൈറ്റ് ഓപണ്‍ ചെയ്തതും കാമറൂണ്‍ ഡൈസ് എന്ന ഹോളിവുഡ് നടി കാലും പൊക്കി നില്‍കുന്ന ചിത്രമാണ് സ്ക്രീനില്‍ തെളിഞ്ഞത്. ചാര്‍ളീസ് ഏഞ്ചല്‍സ് ഒരു ഹോളിവൂഡ് സിനിമയാണ്.

“ഇതാണോ അലക്സ് ഹോളി ഏഞ്ജല്‍?, ഇത് പിന്നെ കാണാം അടുത്തത് നോക്കൂ”
“കൈന്ടര്‍ ഏഞ്ചല്‍സ്എന്റര്‍ ചെയ്യട്ടെ അച്ഛാ?”
“ എന്താണെന്ന് വെച്ചാല്‍ ചെയ്യൂ”

“ഒരു വാണിങ് മെസ്സേജ് ഉണ്ടച്ചാവായിയ്ക്കാം,
 This site contains adult materials, needs parental guidance. സൈറ്റ് അല്പം കുഴപ്പം പിടിച്ചതാണച്ചാപേരന്റ്സിന്റെ കാവല്‍ വേണമെന്ന്”

“ അതിനിപ്പോ വികാരിയച്ചനെ വിളിക്കാന്‍ പറ്റുമോ?, നീ നോക്കു”.
അലക്സ് നോക്കിയതും മൂന്നു ഹോളിവുഡ് സുന്ദരികളുടെ കാണാന്‍ പാകത്തിലല്ലാത്ത ചിത്രങ്ങളാണ് തെളിഞ്ഞു കണ്ടത്. ചിത്രം കണ്ടു ഫാദര്‍ പുല്‍പ്പറമ്പിലും അലക്സും സ്തംബീച്ചിരുന്നു പോയി.
“ ദേവികാരിയച്ചന്‍ വരുന്നുഅതിന്റെ സ്വിച്ച് ഓഫ് ചെയ്യൂ അലക്സ്.”
“ ജാം ആയെന്ന തോന്നുന്നത്സൈറ്റ് മാറുന്നില്ല.”
“ എങ്കില്‍ അത് അടച്ചു വെയ്ക്കൂ,, അല്ലെങ്കില്‍ മേശക്കുള്ളില്‍  തള്ളൂ  ദാ അച്ഛന്‍ വന്നു കഴിഞ്ഞു”
“ എന്താ അച്ഛനും അലക്സും കൂടി കംപൂട്ടറില്‍ കളിആരാണ് ജയിച്ചത്
“ കളിയല്ലച്ചാഅലക്സിന്റെ സ്കൂട്ടറിന്റെ കീ കംപൂട്ടറിന്റെ ബൂട്ട്അപ്പീല്‍ വീണു പോയിഅത് എടുക്കാന്‍ ഉള്ള ശ്രമത്തിലാണു.”

കമ്പൂട്ടറിനെ ക്കുറിച്ച് തനിക്കും വികാരിയച്ചനും ഉള്ള വിവരം ഏറെക്കുറെ തുല്യമാണെങ്കിലും മറ്റുള്ളവര്‍ മനസ്സില്‍ കാണുന്നത് അദ്ദേഹം മരത്തേല്‍ കാണും
“ രണ്ടുപേരും  കൂടി ബൂട്ടആപ്പില്‍ കൈയിടുന്നത് കൊള്ളാം,നാളത്തെ പ്രസംഗം മറക്കരുത്, കല്യാണത്തിനു ചെന്നില്ലെങ്കില്‍ മാണി സാര്‍ പരിഭവിക്കും”
ഫാ. പുല്‍പ്പറമ്പില്‍ അലക്സിന്റെ മുഖത്തേക്കു നോക്കി. ഇഞ്ചി കടിച്ച കുരങ്ങന്റെ മുഖമായിരുന്നു അപ്പോള്‍ അലക്സിന്‍റേത്. ഹോളി ഏഞ്ചലിനെ കുറിച്ചുള്ള നാളത്തെ പ്രസംഗം. അതോര്‍ത്തപ്പോള്‍ അന്നമ്മ ടീച്ചറുംറോസ്മേരിയും കൂടെ ആന്‍സിയും ഒരുമിച്ച് നിന്നു "കുളുകൂളെ"ചിരിക്കുന്നതായി ഫാ. ഫ്രാന്‍സിസ് പുല്‍പ്പറമ്പിലിനു തോന്നി.

-കെ എ സോളമന്‍ 

No comments:

Post a Comment