Friday, 3 August 2012

മണ്ണിന്റെ കരള്‍- -ടി.എന്‍. പ്രതാപന്‍




തൃശ്ശൂര്‍: മണ്ണിന്റെ കരള്‍ പറിച്ചെടുത്ത്, കശാപ്പുകാരന്റെ കത്തികൊണ്ട് കൊത്തിയരിഞ്ഞ്, വറുത്തെടുത്ത് 'തീന്‍മേശ'യിലിരുന്ന് ഭക്ഷിക്കാമെന്ന് കരുതേണ്ടെന്നും അതിന് അനുവദിക്കില്ലെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിനുള്ള കത്തിലാണ് പ്രതാപന്‍ ഇങ്ങനെ എഴുതിയത്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട പി.സി. ജോര്‍ജ്, എന്റെ സമുദായം മണ്ണും മനുഷ്യനുമാണ്. ശരിയാണ്; ഞാനൊരു കടലോരഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന വ്യക്തിയാണ്. എന്റെ പിതാവ് മത്സ്യബന്ധനം നടത്തിയും മാതാവ് കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തുമാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ അതില്‍ അഭിമാനംകൊള്ളുന്നു.

വിശപ്പ് തീര്‍ന്ന് ഭക്ഷണം കഴിക്കാതെ, നല്ല വസ്ത്രമില്ലാതെ, പുതിയ പാഠപുസ്തകങ്ങളില്ലാതെ, മഴയത്തൊരു കുടയില്ലാതെ, മണ്ണിലെ ചൂടിനായ് പാദരക്ഷയില്ലാതെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. വൈദ്യുതിയില്ലാത്ത, ഓലമേഞ്ഞ വീട്ടില്‍ മണ്ണെണ്ണവിളക്കിന്‍ കീഴില്‍ അക്ഷരങ്ങളെ പ്രണയിച്ച് സ്വപ്നം കണ്ടിരുന്നപ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞുനിന്നത് മണ്ണും മനുഷ്യരുമായിരുന്നു. തിന്മയ്‌ക്കെതിരായ പോരാട്ടമായിരുന്നു.

കമന്‍റ്:  മണ്ണിന്റെകരള്‍- - --ടി.എന്‍.പ്രതാപന്റെ കവിതയാണ്, പുറകെ മണ്ണിന്റെ കിഡ്നി, മണ്ണിന്റെ പ്ലീഹ, മണ്ണിന്റെ വൃഷണം എന്നീ കവിതകള്‍ ഇറങ്ങുന്നതാണ്. 
-കെ എ സോളമന്‍ 

2 comments:

  1. കമന്റ്‌ വായിച്ചിട്ട് ചിരി അടക്കാന്‍ വയ്യ...... ............................ ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........

    ReplyDelete
  2. വായിക്കുന്നുട് ജയരാജ്. ആശംസകള്‍
    കെ എ സോളമന്‍

    ReplyDelete