Friday, 3 August 2012
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് എന്തിന് ?
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഉദ്ദേശ മുണ്ടെന്ന് ധനമന്ത്രി മാണി. സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനായി ധനവകുപ്പ്
സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇത് സംബന്ധിച്ച സൂചന
നല്‍കിയിരിക്കുന്നത്.. വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ഏറ്റെടുക്കുമ്പോള്‍സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ നിയന്ത്രിക്കേണ്ടി
വരുന്നതിനാലാണ് ഈ കടുത്ത നിര്‍ദേശം. സംസ്ഥാനങ്ങള്‍ തങ്ങളുടെ പദ്ധതിയേതര ചെലവുകള്‍ ചുരുക്കണമെന്ന ധനകാര്യ കമ്മീഷന്റെ
നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് ധനവകുപ്പ് ചെലവുചുരുക്കല്‍നിര്‍ദേശങ്ങള്‍
മുന്നോട്ടുവച്ചിരിക്കുന്നത് എന്നും പറയുന്നു . എന്താണാവോ
വന്‍തോതില്‍ ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നു ആരും ചോദിക്കരുത്.
ഫെഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ലയെന്നാണ് മാണി യുടെ
തന്നെ പാര്‍ട്ടിയുടെ യുവജന നേതാവ് പറയുന്നതു. ചുരക്കത്തില്‍ പെന്‍ഷന്‍
പ്രായം ഉയര്‍ത്താനുള്ള മനപ്പൂര്‍വ ശ്രമമില്ല, പകരം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നുള്ള ചൂണ്ട ഇട്ടിരിക്കുകയാണ്, കൊത്തേണ്ടവര്‍ക്ക് കൊത്താം.
ജീവനക്കാര്‍ കിഴിക്കെട്ടുമായി ബന്ധപ്പെട്ടവരെ കാണാന്‍ ഒട്ടു വൈകരുത്.
ഇതുസംപന്ദിച്ചു ചില കേന്ദ്രങ്ങളില്‍ പിരിവ് തുടങ്ങിയെന്ന് കേട്ടു. 25000
പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും പുതിയ നിയമനങ്ങള്‍ നടത്തുമെന്നും
മുന്പ് പറഞ്ഞത് വിണ്‍വാക്കാണെന്നു ഇപ്പോഴെങ്കിലുംയുവാക്കള്‍ക്കു
മനസ്സിലായിക്കാനും . തെങ്ങ് കേറ്റം, പട്ടിപിടുത്തം(പട്ടിക്കൊന്നിന് 75 രൂപ)
എന്നിവയ്ക്കു ആളെ ക്കിട്ടാത്ത അവസ്ഥയില്‍ തൊഴിലില്ല എന്നെങ്ങനെപറയാന്‍ പറ്റും?
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
ചിന്തിക്കേണ്ട വിഷയം ...... ............................ ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........
ReplyDelete