ചെങ്ങന്നൂര്‍: ഉന്നത വിദ്യാഭ്യാസ മേഖല കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ.എച്ച്.ആര്‍.ഡി.യുടെ ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാനായെങ്കിലും സാങ്കേതിക-ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രതിസന്ധിയുണ്ട്. പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നൈപുണി വികസനത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന വിദ്യാഭ്യാസ രീതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആരംഭിച്ച ഈ വിദ്യാഭ്യാസ പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഗുണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comment: ഉന്നത വിദ്യാഭ്യാസമേഖല പരിഷ്‌കരിക്കുന്നത് കൊള്ളാം. ഗസ്റ്റ് ലെക്ചറര്‍മാര്‍ക്ക് മണിക്കൂറിന് 150 രൂപ മാത്രം കൊടുത്തു അദ്ധ്യാപകരേയും വിദ്യാര്‍ഥികളെയും ഒരുമിച്ച് പറ്റിക്കുന്ന ഐ എച്ച് ആര്‍ ഡി യുടെ തട്ടിപ്പ് പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ പറയണം സാര്‍ .
-കെ എ സോളമന്‍
കമന്റില്‍ പറഞ്ഞ നിര്‍ദേശം പരിഗണിക്കണം എന്നാണ് എന്റെയും അഭിപ്രായം............................ ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........
ReplyDelete