പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമായ സി.
ഹരികുമാറിന്റെ നിര്യാണത്തില്‍ എസ് എല്‍
പുരം “ ആലോചന” സാംസ്കാരിക കേന്ദ്രം അനുശോചിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക വിമര്‍ശന നര്‍മം ഏവരെയും ആകര്‍ഷിച്ചിരുന്നു. മാധ്യമപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായിരുന്നു
അദ്ദേഹമെന്നും യോഗം വിലയിരുത്തി. ആലോചന പ്രസിഡന്‍റ് പ്രൊഫ കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. സാബ്ജി, എന്‍ ചന്ദ്രഭാനു, തൈപ്പറമ്പില്‍ പ്രസാദ് , മഹേശ്വര കുറുപ്പ്, മോഹനചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍
അര്‍പ്പിച്ചു സംസാരിച്ചു.
-കെ എ സോളമന്‍
No comments:
Post a Comment