Wednesday 15 August 2012

കൊച്ചി മെട്രോ എംഡി ടോം ജോസിനെ മാറ്റി



തിരുവനന്തപുരം:മെട്രോയുടെ എംഡി സ്ഥാനത്തു നിന്നും ടോം ജോസിനെ മാറ്റി. ചീഫ്‌ സെക്രട്ടറിയെയും ധനനിയമവകുപ്പു സെക്രട്ടറിമാരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ടോം ജോസിനു പകരം ഏലിയാസ്‌ ജോര്‍ജിന്‌ ചുമതല നല്‍കി. സംസ്ഥാനമന്ത്രിസഭയുടെ തീരുമാനപ്രകാരമാണ്‌ മാറ്റം.ജോസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ്‌ അദ്ദേഹത്തെ മാറ്റിയത.്‌അഡീ.ചീഫ്‌ സെക്രട്ടറിയും വൈദ്യതി ബോര്‍ഡ്‌ ചെയര്‍മാനുമാണ്‌ ഏലിയാസ്‌ ജോര്‍ജ്‌.
ഡയറക്ടര്‍ ബോര്‍ഡ്‌ പുനസംഘടിപ്പിച്ചു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഒപ്പിടലുംകൊച്ചി മെട്രോ റെയില്‍ ബോര്‍ഡ്‌ പുനഃസംഘടനയും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത്‌ ഡിഎംആര്‍സിയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന ആരോപണമുണ്ട്‌.പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ കെഎംആര്‍എല്ലിന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ട നഗരവികസന മന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയും രംഗത്തുവന്നു. ഇതുസംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ ജൂലൈ 12ന്‌ നഗരവികസനമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന്‌ അയച്ചിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകാത്തതിനാലാണ്‌ ബോര്‍ഡില്‍ സംസ്ഥാന പ്രതിനിധികളെ നിയോഗിക്കാത്തതെന്നാണ്‌ സര്‍ക്കാരിന്റെ വാദം.

Comment:തുടക്കത്തില്‍ ടോം ജോസ് ഇരുമുന്നണിക്കും യോഗ്യനായിരുന്നു. ഇപ്പോളെ വിടെയാണ് കുഴപ്പം? ആ ര്യാടനും മാണിയും ആവശ്യപെട്ടത് ചിലപ്പോള്‍ സമ്മതിച്ചു കാണില്ല.
-കെ എ സോളമന്‍

No comments:

Post a Comment