കൊച്ചി: ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും പരോക്ഷമായി വിമര്‍ശിച്ച് കൊച്ചി മെട്രോ റെയില്‍ മുന്‍ എംഡി ടോം ജോസ് രംഗത്തെത്തി. പദ്ധതികള്‍ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിക്കരുതെന്നും അതല്ല പ്രൊഫഷണലിസമെന്നും ടോം ജോസ് പറഞ്ഞു.
ഡിഎംആര്‍സിയുമായി സാങ്കേതികമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിഎംആര്‍സിയുടെ സഹായമില്ലാതെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമായിരുന്നെന്നും ബംഗളുരു മെട്രോ ഇത്തരത്തിലാണ് യാഥാര്‍ഥ്യമായതെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ സ്വീകരിച്ച നിലപാടുകള്‍ ചിലര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ശക്‌തരെ നേരിടുമ്പോള്‍ മുറിവുകള്‍ സ്വാഭാവികമാണ്. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു.
Comment: You said it. Congrats!
-K A Solaman
No comments:
Post a Comment