Tuesday, 21 August 2012

ശ്രീശാന്ത് ബിജെപിയിലേക്ക്?


ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ശ്രീശാന്ത് നിറഞ്ഞുനിന്നതോടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ വന്നത്.
ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ശ്രീശാന്ത് സജീവമായി പങ്കെടുത്തത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ശ്രീശാന്തിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ക്രിക്കറ്റില്‍ തുടരുക തന്നെ ചെയ്യുമെന്നാണ് ശ്രീശാന്ത് രാഷ്ട്രീയത്തില്‍ ചേരുന്നത് സംബന്ധിച്ച് പ്രതികരിച്ചത്.
പാര്‍ട്ടിയുടെ മുസ്‌ലിം വിരുദ്ധ മുഖം മാറ്റാന്‍ ലക്ഷ്യമിട്ടാണ് ബിജെപി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. ശ്രീശാന്തിനൊപ്പം കന്നഡ നടന്‍ സുദീപും ഇഫ്താറില്‍ പങ്കെടുത്തു.
കമെന്‍റ്: അവിടെന്താ ക്രിക്കെറ്റ് കളിയുണ്ടോ?
-കെ എ സോളമന്‍ 

1 comment:

  1. ഹൃദയം നിറഞ്ഞ ഓണാശംസകള്‍........................

    ReplyDelete