വനിതാ കോഡ് ബില്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നു വെന്നും സംഘടിത മതസംഘടനകളുടെ ഭാഗത്തുനിന്ന് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് എതിരായി ഉണ്ടായിട്ടുള്ള എതിര്‍പ്പ് കേരളം തിരിച്ചറിയണമെന്നുംയുക്തിവാദി സംഘം ഒരു പിന്‍തുണ തേടി നടക്കുകയായിരുന്നു സംഘം . വയസ്സ് കാലത്ത് മറവി രോഗം ബാധിച്ച ഒരാളെ അങ്ങനെ കൂട്ടിനു കിട്ടി. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള വിമന്‍സ് കോഡ് ബില്‍ ഇന്ത്യന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നു വാദിക്കുമ്പോള്‍ അതു പ്രകൃതിക്ക് വിരുദ്ധമാണെന്ന് സംഘം തിരിച്ചറിയ്ന്നില്ല ? മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയാല്‍ പിതാവ് പതിനായിരം രൂപ പിഴ അടക്കണമെങ്കില്‍ മൂന്നാമത്തെ കുട്ടിയുടെ കാര്യം പിതാവ് അറിഞ്ഞട്ടില്ലെങ്കിലോ? ഡി എന്‍ എ ടെസ്ടിനുള്ള പണം യുക്തിവാദി സംഘം നേരിട്ട് നല്‍കുമോ അതോ മണി ഓര്‍ഡറായി അയക്കുമോ ?
-കെ എ സോളമന്‍ .
Friday, 30 September 2011
Thursday, 29 September 2011
ആറു ലിവറുള്ള ഗോദ്രെജ് താഴ് - കഥ
തന്റെ പ്രോസ്റേറ്റുവീക്കമാണ് തുടക്കം. അതൊരു പിയൂണിന്റെ ജീവിതം ഇത്രക്കങ്ങു ദുരിത പൂര്‍ണമാക്കുമെന്നു പ്രൊഫസര്‍ അരവിന്ദാക്ഷന്‍പിള്ള കരുതിയതെയില്ല.
അമ്പതുപിന്നിട്ട ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും സംഭവിക്കുന്ന ഒരു അത്യാവശ ദുരന്തമായി മാറിയിരിക്കുന്നു പ്രോസ്റേറ്റു എന്ന പുരസ്ഥഗ്രന്ഥി വീക്കം. മൂത്ര മൊഴിക്കുംപോള്‍ ഉള്ള കടുത്തവേദന അസ്സഹനീയം. ശങ്ക തോന്നിയാല്‍ ഉടന്‍ ടോയിലെറ്റില്‍ എത്തിയിരിക്കണം, മസ്സില്‍ നിയന്ത്രണം കുറുവ്, നേര്‍വെസ് ശരിക്കു വര്‍ക്ക് ചെയാത്ത അവസ്ഥ. ടോയിലെറ്റില്‍ എത്താന്‍ വൈകിയാല്‍ ഉടുവസ്ത്രം ഉടന്‍ മാറേണ്ടി വരും. മരുന്ന് കഴിച്ചു രോഗം മാറ്റി ക്കൂടെ എന്ന് ചോദിച്ചാല്‍ മരുന്ന് കഴിക്കുന്നുണ്ട് , രോഗം മാറുന്നില്ല എന്നേയുള്ളൂ. സര്‍ജറിയാണ് പോംവഴി എന്നാണു ഡോക്ടര്‍ പറഞ്ഞത്. പക്ഷെ സര്‍ജറി നടത്തിയ സുകുമാരപിള്ള സാറിന്റെ അവസ്ഥ കണ്ടപ്പോള്‍ ഓപെറഷന്‍ നടത്താന്‍ മടി, ഒരു ടോയിലേറ്റ് കൂടെക്കൊണ്ടു നടക്കേണ്ട രീതിയിലാണ് പിള്ള സാര്‍ . പിള്ള അടുത്ത ഓപെറഷന് ഡേറ്റ് കുറിപ്പിച്ചു വെച്ചിരിക്കുകയാണ്.
കോളേജിലെ പീയൂണാണ് ഗോവിന്ദന്‍ ഉണ്ണി, ഏവര്‍ക്കും സഹായി. സാര്‍ന്മാര്‍ക്ക് ചായ, ഊണു എന്നിവ വാങ്ങിക്കൊടുക്കുന്നതും, കറന്റ് ചാര്‍ജു അടയ്ക്കുന്നതും ഗോവിന്ദനുണ്ണി സ്വയം ഏറ്റെടുത്ത ജോലിയാണ്. ചെറിയ ഒരു കമ്മീഷന്‍ കൊടുക്കണമെന്നു മാത്രം. വസുമതി ടീച്ചറിന്റെയും ഫ്രെണ്ട്സിന്റെയും ചിട്ടിപ്പണം അടക്കുന്നതും ഉണ്ണി തന്നെ. എല്ലാ വിശേഷവും വന്നു തന്നോട് പറയും. പ്രതേക പണിയൊന്നു ഏല് പ്പിക്കാറില്ലെങ്കിലും ഉണ്ണിക്കു തന്നെ വലിയ കാര്യമാണ്.
ഉണ്ണിക്കു ഉള്ള ഒരു പ്രധാന കുഴപ്പം സമയ നിഷ്ഠ അല്പം കുറവാണ് എന്നതാണ്. ഇന്നടയ്ക്കാന്‍ കൊടുത്ത പണം നാളെ അടച്ചെങ്കിലായി. ചായ വാങ്ങാന്‍ പോയാല്‍ ഊണും വാങ്ങിയെ മടങ്ങി എത്തൂ. ഇതിന്റെ പേരില്‍ പലതവണ പ്രിന്‍സിപ്പല്‍ മറിയാമ്മഉമ്മന്‍ ടീച്ചര്‍ മെമ്മോ കൊടുത്തതാണ് . അപ്പോഴെല്ലാം താനാണ് ഏക്സ്പ്ളനേഷന്‍ എഴുതിക്കൊടുത്തത്. ആ സ്നേഹം ഉണ്ണിക്കുണ്ട്. ഉണ്ണിക്കു തുടരെത്തുടരെ ഏക്സ്പ്ളനേഷന്‍ ആവശ്യമുള്ളതിനാല്‍ അതിന്റെ ഒരു കോപ്പി താന്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. പുതിയ മെമ്മോ കിട്ടുമ്പോള്‍ വിശദീകരണമായി പുതിയത് എഴുതേണ്ടി വരില്ല, പഴയതിന്റെ കോപ്പി എടുത്തു ഡേറ്റ് മാത്രം തിരുത്തി കൊടുത്താല്‍ മതി. മാറ്റര്‍ എപ്പൊഴും ഒന്ന് തന്നെ-" ഇനി ആവര്‍ത്തിക്കില്ല, മാപ്പാക്കണം". ഉണ്ണിയുടെ ഈ കുഴപ്പം കാരണം കോളേജു നടത്തിപ്പില്‍ എന്ത് കുഴപ്പമുണ്ടായാലും അത് പതിവായികെട്ടി വെയ്ക്കുന്നത് മറ്റാരുടെയും തലയില്‍ ആയിരുന്നില്ല. ആര്‍ക്കു ദീനം വന്നാലും കോഴിക്കു കിടക്കാന്‍ മേല എന്നു പറഞ്ഞത് പോലെ. കുരുതിക്കു കോഴി തന്നെ വേണ്ടേ?
അങ്ങനെയിരിക്കെയാണു നാഷണല്‍ അക്രെഡിട്ടെഷന്‍ കൌണ്‍സില്‍ പരിശോധനക്കായി കോളേജില്‍ വരുന്നെന്ന അറിയിപ്പ് കിട്ടിയത്. ജീവനക്കാരുടെ മേല്‍ എങ്ങനെയൊക്കെ കുതിര കേറാമെന്നു ഗവേഷണം നടത്തിയിട്ടുള്ള മറിയാമ്മ ഉമ്മന്‍ ടീച്ചര്‍ അതോടെ ഉഷാറായി. അധ്യാപക- അനധ്യാപകരുടെ യോഗം അടിയന്തിര മായി വിളിച്ചു ചേര്‍ത്തു.
ടീച്ചര്‍ പറഞ്ഞു. " ഇനി നമുക്കു ഒട്ടും സമയമില്ല, കഷ്ടിച്ചു രണ്ടു മാസം , ഓരോ കമ്മിറ്റിയും അവരുടെ വര്‍ക്ക് പ്രോഗ്രെസ് ഉടന്‍ വിലയിരുത്തണം. ഇന്ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനെര്‍ സുകുമാരപിള്ള സാറിനു എന്തോ പറയാനുണ്ടെന്ന് തോന്നുന്നു ? " പ്രോസ്റേറ്റു വീക്കത്താല്‍ ഞെളിപിരി കൊണ്ട സാറിനെ കണ്ടപ്പോള്‍ ടീച്ചര്‍ വിചാരിച്ചു എന്തോ പറയാനുണ്ടെന്ന്
" പ്രത്യേകിച്ചൊന്നു മില്ല ടീച്ചര്‍ , നമ്മുടെ ടീചെര്സിന്റെ രണ്ടു ടോയിലെറ്റുള്ളത് ടൈലിട്ടു ഭംഗിയാക്കാമെന്ന് പറഞ്ഞിട്ട് ഇത് വരെ ചെയ്തു കണ്ടില്ല. നാക്ക് സംഘം അതൊക്കെയാണ് ആദ്യം നോക്കുന്നത്." സുകുമാരപിള്ള.
" അവന്മാര്‍ അതൊന്നും നോക്കില്ല, പറ്റുമെങ്കില്‍ ഒരു ഹൌസ് ബോട്ടെടുത്തു, ആര്‍ ബ്ളോക്കില്‍ ഒന്ന് ചുറ്റിക്കണം . അവിടെ കിട്ടുന്ന കള്ളും കരിമീനും വാങ്ങിക്കൊടുക്കുനം, ഇപ്പോഴുള്ള ബി പ്ളസ് എ പ്ളസ് ആകും. " ജോസഫ് സാര്‍ തന്റെ അനുഭവം വിളമ്പി.
"ടൈലിടാന്‍ നാളെ ത്തന്നെ ആള് വരും. " പ്രിന്സിപാള്‍ .
"ടൈലിട്ടാല്‍ മാത്രം പോര, അത് പൂട്ടി സാക്ഷിക്കണം. ചില കുട്ടികള്‍ അധ്യാപകരുടെ ടോയിലെറ്റു ദുരുപയാഗം ചെയ്യുന്നുണ്ട്, തടയണം." പിള്ള
സുകുമാര പിള്ളയുടെ നിര്‍ദ്ദേശം കൈയടിച്ചു പാസാക്കുകയായിരുന്നു. നിര്‍ദ്ദേശം പിള്ളയുടെതായിരു ന്നെങ്കിലും അത് ഏറെ ബാധിച്ചത് പിള്ളയെത്തന്നെയായിരുന്നു . ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് താക്കോലു മെടുത്തു സ്റേര്‍ കേസിന് താഴെയുള്ള ടോയിലെറ്റില്‍ എത്തുംപോഴേക്കും സംഗതി നടന്നു കഴിഞ്ഞിരിക്കും. . തന്റെയും അവസ്ഥ വെത്യസ്തമല്ല. ഗോവിന്ദനുണ്ണിയോട് പറഞ്ഞു നോക്കിയെങ്കിലും നിര്‍ദ്ദേശം ഒട്ടു സ്വീകാര്യ മായിരുന്നില്ല . ബക്കെറ്റ് വാങ്ങി ഡിപാര്‍ട്ട്‌മെന്റില്‍ വെക്കുക എന്നൊക്കെ പറഞ്ഞാല്‍ ?
ഭാഗ്യമെന്നു പറയട്ടെ രണ്ടാഴ്ച കഴിഞ്ഞതും ടോയിലെറ്റിലെ താഴ് കാണാതെ പോയി. സാറന്മാരുടെ കൈയ്യില്‍ താക്കോല്‍ ഉണ്ട് , തുറക്കാനും പിന്നെ പൂട്ടാനും താഴു മാത്രമില്ല . മറിയാമ്മ ഉമ്മന്‍ ടീച്ചറിനെ സംപന്ധിചിടത്തോലും വല്ലാത്ത എമ്ബാരസിംഗ് സിറ്റുവേഷന്‍ ആയിരുന്നു അത്. ഉണ്ണിയെ വിളിച്ചു ടീച്ചര്‍ ശരിക്കു ശാസിച്ചു. മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. എന്ത് ആവര്‍ത്തിക്കരുതെന്ന് മാത്രം ഉണ്ണിക്കു പിടികിട്ടിയില്ല.
ആറു ലിവെറുള്ള ഗോദ്രെജ് താഴിട്ടു ടോയിലെട്ട് പൂട്ടാനും താക്കോല്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെ ഭിത്തിയില്‍ ആണിമേല്‍ തൂക്കിയിടാനും ഉത്തരവായി. ടോയിലെറ്റില്‍ പോകേണ്ടവര്‍ ആദ്യം പ്രിന്സിപാളിനെ വിഷ് ചെയ്യണം, താക്കോല്‍ എടുക്കണം, ടോയിലെറ്റില്‍ പോയി കാര്യം സാധിക്കണം, താക്കോല്‍ തരികെ ആണിയില്‍ ഇട്ടു പ്രിന്സിപാളിനെ വിണ്ടും വിഷ് ചെയ്തു മടങ്ങി പ്പോകണം, ഇതായി ചിട്ട. അതോടെ സുകുമാരപിള്ള ലീവെടുത്തു വീട്ടില്‍ ത്തന്നെ ഇരിക്കാന്‍ തീരുമാനിച്ചു, തനിക്കു ലീവ് കുറവായിതിനാല്‍ അങ്ങനെ ചെയ്യാന്‍ തോന്നിയതുമില്ല .
അത്ഭുത മെന്നു പറയട്ടെ വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആറു ലിവെറുള്ളഗോദ്രെജ് താഴും കാണാതെ പോയി. മറിയാമ്മ ഉമ്മന്‍ ടീച്ചറിന് സംശയ മുണ്ടായില്ല. ഗോവിന്ദനുണ്ണിക്കുഷോകോസ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിച്ചു കൊള്ളണം, അല്ലെങ്കില്‍ സസ്പെന്‍ഷന്‍ . ഷോകോസിന് മറുപടി എഴുതിക്കാനാണ് ഇപ്പോള്‍ ഉണ്ണി തന്റെ മുന്നില്‍ നില്‍ക്കുന്നത് .
അരവിന്ദാക്ഷന്‍ പിള്ള ചോദിച്ചു. '" എന്തിനാണ് ഉണ്ണി ഈ താഴുകളൊക്കെ എടുത്തു മാറ്റുന്നത് ?"
" സാറും ഇത് വിശ്വസിക്കുകയാണോ, എന്റെ രണ്ടു പിള്ളാരാണെ സത്യം താഴു ഞാന്‍ എടുത്തിട്ടില്ല, അല്ലെങ്കില്‍ തന്നെ താക്കോലില്ലാതെ താഴു എടുത്തിട്ടു എന്തിനാ ?"
" ങ്ങ് ഹും , താന്‍ പോ , മൂന്നു ദിവസമുണ്ടല്ലോ , ഞാന്‍ എഴുതി വെച്ചേക്കാം "
"സാറേ കുഴപ്പ ത്ത്തിലാക്കല്ലേ , ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലേ".
ഉണ്ണി പോയതോടെ ലാബ് അറ്റന്ടെര്‍ ജോണ് വന്നിട്ട് പറഞ്ഞു , " ഭയങ്കര കള്ളനാണ് സാറേ, തൊണ്ടി സഹിതമാണ് മാഡം പിടിച്ചത് , പരിശോദിച്ചപ്പോള്‍ ബാഗില്‍ നിന്നാണ് താഴുകിട്ടിയത്."
ജോണ്‍ പോയതും, അരവിന്ദാക്ഷന്‍ പിള്ള, സ്വന്തം ഷര്ട്ടിന്റെ ഇടതു കൈമടക്കു കുറച്ചു കൂടിതെറുത്തു കേറ്റി, ഷര്‍ട്ടില്‍ അഴുക്കു പറ്റരുതല്ലോ? ഒരിക്കുലും തുറക്കാത്ത ലാബിലെ മേശയുടെ വലിപ്പു ചെറുതായൊന്നു തുറുന്നു. കുറചു നാളായി എലികളുടെ വാസസ്ഥലമാണ് മേശവലിപ്പ്, അതുകൊണ്ട് സൂക്ഷിച്ചാണ് കൈ കടത്തി പരതിയത്. രണ്ടു താഴുകളും ഭദ്രമായി അവിടെത്തന്നെയുണ്ടായിരുന്നു അപ്പോള്‍ !
- കെ എ സോളമന്‍
Wednesday, 28 September 2011
കൊട്ടാരക്കരയില്‍ സ്‌കൂള്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം
Posted on: 28 Sep 2011
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് വാളകം രാമവിലാസം സ്‌കൂള്‍. അക്രമം നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വാളകത്ത് സി.പി.എം ഹര്‍ത്താല്‍ നടത്തുകയാണ്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
Comment: ഈ സ്കൂളില്‍ പഠിപ്പിക്കുന്നവര്‍ക്ക് കട്ടപ്പാര ഫ്രീ !
- കെ എ സോളമന്‍
Tuesday, 27 September 2011
'മുഖംമൂടി'യില്‍ നരേന്റെ കുങ് ഫു പ്രകടനവും
നരേന്‍ കുങ് ഫു പഠനത്തിലാണ്. മിഷ്‌കിന്റെ 'മുഖംമൂടി' എന്ന ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമാണ് കുങ് ഫു പരിശീലനം. പതിനഞ്ച് ദിവസം നീണ്ട പരിശീലനത്തിന് ശേഷം ഒക്‌ടോബര്‍ ആദ്യവാരം സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ജീവ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് നരേന്.
Comment: ജാക്കി ചാന്‍ പടം മടക്കുമോ?
-കെ എ സോളമന്‍
Sunday, 25 September 2011
ഗാന്ധിസത്തിന്റെ വര്‍ത്തമാനകാല പ്രസക്തി
ആലോചന സാംസ്കാരിക കേന്ദ്രം , എസ എല്‍ പുരം
അഹിംസ, സത്യാഗ്രഹം, ഗ്രാമസ്വരാജ്, സർവോദയം,സര്‍വോപരി മനുഷ്യസ്നേഹം തുടങ്ങിയ രാഷ്ട്രീയവും സാമൂഹികവുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഗാന്ധിയന്‍ദർശനമാന് ഇന്ത്യയുടെ ശക്തി. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യവും അതു നന്നായി മനസിലാക്കാന്‍ കഴിവുള്ള ജനങ്ങളും ഇന്ത്യയിലുണ്ട് എന്ന് 'ആലോചന ' സാംസ്കാരിക കേന്ദ്രത്തിന്റെ സെപ്റ്റംബര്‍ മാസ പരിപാടിയില്‍ അഭിപ്രായം. എസ് എല്‍ പുരം സര്‍വോദയ ഗ്രന്ഥശാലയില്‍ ചേര്‍ന്ന യോഗത്തില്‍ മോഹനചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
"ഗാന്ധിസത്തിന്റെ വര്‍ത്തമാനകാല പ്രസക്തി ' എന്ന വിഷയത്തില്‍ പ്രൊഫ കെ എ സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു. തൈപ്പറമ്പില്‍ പ്രസാദ്, അശോക് പി, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റ് മായ സാബ്‍ജി തുടങ്ങിയവര്‍ പ്രസംഗിച്ചു .
പ്രസിഡന്റ് , 'ആലോചന '
Friday, 23 September 2011
മഴക്കവിത ! - കഥ- കെ എ സോളമന്‍
"വെളിപ്പിനു വിളിക്കും, അപ്പോള്‍ മടി പറയല്ലേ മകനെ " അമ്മ ഇമ്മാനുവേലിനോട് പറഞ്ഞു. .അമ്മ പറഞ്ഞതു കേട്ടെങ്കിലും അവന്‍ കേട്ടതായി ഭാവിച്ചില്ല.
" ഞാന്‍ പറഞ്ഞതു നീ കേട്ടോ ? വെളുപ്പിന് എഴുന്നേറ്റില്ലെങ്കില്‍ അടുപ്പില്‍ തീ പുകയില്ല. " അമ്മ ഇമ്മാനുവേലിനെ ഓര്‍മിപ്പിച്ചു.
പല ദിവസങ്ങളിലും അടുപ്പില്‍ തീ പുകയാതിരുന്നത് ഇമ്മാനുവേലിനു അറിയാം. കഷ്ടപ്പാടു നിറഞ്ഞ ജീവിതം, ഇമ്മാനുവേലിനെ പട്ടിണിക്കിടുന്നത് ഓര്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഉറക്കം വരില്ല.
" കേട്ടമ്മച്ചി, ഇത്തിരി കൂടി ഉറങ്ങട്ടെ, നല്ല തണുപ്പ് . കഴുത്തുവരെ മൂടിയ പഴംതുണി തലകീഴ് വലിച്ചിട്ടു ഇമ്മാനുവേല്‍ ചരിഞ്ഞു കിടന്നു.
മീനു പിടിച്ചു വിറ്റാണ് റേഷനരിയും കപ്പയും വാങ്ങുന്നത്. ചെറു മീനുകളുടെ മണ്ടത്തരം ചൂഷണം ചെയ്തുള്ള ജീവിതം. വെളുപ്പിനെ എഴുന്നേറ്റു വെപ്പു വലയുമായി പോയില്ലെങ്കില്‍ അന്നു പട്ടിണി . പട്ടിണിക്കാര്‍ ഒത്തിരി ഉള്ളതിനാല്‍ കഴുവ പിടിക്കാന്‍ മത്സരമാണ്. പാടവും ഇടതോടും തമ്മില്‍ ബന്ധിക്കുന്ന കഴുവാകള്‍ ചെറു മീനുകളുടെ യാത്ര വഴികള്‍ . ഇവിടങ്ങളില്‍ പൂഴ്ത്തി വെച്ചിരിക്കുന്ന വെപ്പു വലകള്‍ പൊക്കിയാല്‍ ചിലപ്പോള്‍ മീനു കിട്ടും.
ആഴ്ചയില്‍ കിട്ടുന്ന റേഷനരി മൂന്നു ദിവസത്തേക്കു തികയില്ല., അതും പച്ചരി. പുഴു കേറിയതാണെങ്കിലും പച്ചരിചോറിനു ഉണക്കക്കപ്പ പുഴുങ്ങിയതിനേക്കാള്‍ ടേസ്ടുണ്ട് . തൊണ്ട് തല്ലിപ്പിരിച്ചു കിട്ടുന്ന കാശു കൊണ്ട് അമ്മ റേഷനരിവാങ്ങിക്കൊള്ളും. ബാക്കി നാലു ദിവസം ഇരുണ്ടു വെളുക്കാന്‍ ചെറുമീനുകള്‍ കനിയണം. പരല്‍ , പള്ളത്തി പോലുള്ള മീനുകള്‍ മനഷ്യരെ പ്പോലെ യാത്ര പോകും . കഴുകവാകളിലെ വലക്കെണികളും ഇവയുടെ യാത്ര വഴികളാണ്.
മീനുകള്‍ മിക്കപ്പോഴും ഒഴുക്കിനെതിരേയാണ് നീന്തുക . ആഴക്കുറവുള്ള പാടങ്ങളില്‍ നിന്നു ആഴക്കൂടുതലുള്ള തോടുകളിലേക്ക് വെള്ള മൊഴുകും. പാടങ്ങളിലാണ് വെള്ളക്കൂടുതല്‍ എന്നു കരുതി മീനുകള്‍ അവിടേക്ക് നീന്തും. എന്തൊരു മണ്ടത്തരം, മീനുകളും മനുഷ്യരെ പ്പോലെ, അറിയാതെ കെണിയില്‍ ചെന്നു ചാടും . ഒരു പക്ഷെ അവയുടെ നിയോഗമായിരിക്കു മത്. മീനുകളുടെ യാത്ര വഴിയില്‍ വല താഴ്ത്തി ഇമ്മാനുവേലും അമ്മയും കാത്തിരിക്കും. കെണിയറിയാതെ വലയില്‍ കേറുന്ന മീനുകളെ പൊക്കി എടുക്കേണ്ട നേരത്ത് അമ്മ ഇമ്മാനുവേലിനെ വിളിക്കും. മീനുകളെ അമ്മയാണ് വില്‍ക്കുക. ഒരു റാത്തല്‍ ഉണക്കക്കപ്പ വാങ്ങാന്‍ കാശു കിട്ടും.
സമയമളക്കുന്ന ഉപകരണം ഇല്ലത്തിതിനാല്‍ പെരിമീനാണ് അമ്മയുടെ സമയ യന്ത്രം. മണി നാലു കഴിയുമ്പോള്‍ പെരിമീനുദിക്കും. ഏഴു വെളുപ്പെന്നു എന്നു അമ്മ പറയും. മഴക്കാലത്ത് പക്ഷെ പെരിമ്മീന്‍ മറഞ്ഞു നിന്നു അമ്മയെ പറ്റിക്കും, അമ്മയ്ക്ക് സമയവും തെറ്റും. നാലുമണിക്കെത്തേണ്ട കഴുവായ്ക്കല്‍ രാത്രി ഒരു മണിക്കെത്തിയെന്നിരിക്കും. ഉടന്‍ നേരം വെളുക്കുമെന്ന് വിചാരിച്ചു ഇമ്മാനുവേലും അമ്മയും കാത്തിരിക്കും. ഇമ്മാനുവേലിന്റെ കണ്ണുകള്‍ താനേ അടഞ്ഞു പോകും, അമ്മയ്ക്ക് പക്ഷെ ഉറങ്ങാന്‍ കഴിയില്ല. കഴുത്തറ്റം വെള്ളത്തില്‍ താഴ്ന്നിറങ്ങി അമ്മ വലകുത്തുമ്പോള്‍ ഇമ്മാനുവേലിന്റെ കണ്ണു നിറയും .
വേഗത്തില്‍ പായുന്ന മീനുകളെ കണ്ടെടുക്കാന്‍ പലപ്പോഴും ഇമ്മാനുവേലിനു കഴിഞ്ഞിരുന്നില്ല. അമ്മ പറയുമ്പോള്‍ വലപൊക്കാന്‍ സഹായിക്കും, മിക്കപ്പോഴും പഴ്വേലയാകുന്ന കൃത്യം. മീനുകള്‍ ഓടി വരും എന്നു വിചാരിച്ചു കൊണ്ടിരുന്നാല്‍ അങ്ങനയേ തോന്നു, അതുകൊണ്ടാണി പാഴ്വേല . ചിലപ്പോള്‍ ശ്രമം ഫലിചചെന്നുമിരിക്കും വലയില്‍ ചാടുന്ന വെള്ളിനിറമുളള കുഞ്ഞുമത്സ്യങ്ങള്‍ വര്‍ണക്കുട വിടര്‍ത്തുന്നത് ഇമ്മാനുവേലിന്റെയും അമ്മയുടെയും മനസ്സുകളില്‍ .
മഴയുള്ളപ്പോള്‍ വലവിരിച്ചു കാത്തിരുന്നാല്‍ ഒന്നും കിട്ടില്ല. ഒരു തുള്ളി ഒരു കുടമായി വീണാല്‍ മീനുകളെ കാണുന്നതെങ്ങനെ ? അമ്മ മഴയെ പഴിക്കും, പഴി കേട്ടു കേട്ടു ,ഇമ്മാനുവേലിനും ശീലമായി. "എന്തൊരു നശിച്ച മഴ " അവന്‍ അമ്മയോടപ്പം ചേര്‍ന്ന് പറഞ്ഞു. മഴയുണ്ടെങ്കില്‍ മീന്‍ കിട്ടില്ല , അടുപ്പില്‍ തീയും പുകയില്ല.
വെളുപ്പിന് അമ്മ ഇമ്മനുവേലിനെ വിളിച്ചു. " വാ മകനെ പോവാം ". പാതി മനസ്സോടെ യാണ് ഇമ്മാനുവേല്‍ പായ് വിട്ടെഴുന്നേറ്റത് . മണി എത്രയായി, ഒരു നിശ്ചയവുമില്ല . പെരിമീനുദിച്ചു വെന്നു അമ്മ, രാത്രി കണ്ണടച്ച് അല്‍പ നേരം കിടന്ന ഓര്‍മ്മ മാത്രമേ ഇമ്മനുവേലിനുള്ളൂ. ഇത്ര പെട്ടെന്ന് നേരം വെളുത്തോ ?
മറ്റാരും എത്തിപ്പെടും മുമ്പ് അമ്മയും ഇമ്മാനുവേലും കഴുവായ്ക്കല്‍ എത്തി. മനുഷ്യര്‍ക്കെല്ലാം ഉറക്കം അനിവാര്യമായത് കൊണ്ടു മറ്റു പട്ടിണിക്കാരും കരുതും, അല്‍പ നേരം കൂടി ഉറങ്ങിക്കളയാമെന്ന് . കനത്ത മഴ , കാറ്റും . കമ്പിയൊടിഞ്ഞ ഒരു കുടയ്ക്ക് കീഴെ ഇമ്മാനുവേല്‍ കൂനിക്കൂടിയിരുന്നു. അമ്മ തലയില്‍ ഒരു തോര്‍ത്തു മുണ്ടു ചുറ്റിയിട്ടുണ്ട്. കഴുത്തു മുട്ടെ വെള്ളത്തില്‍ ഇറങ്ങി വല താഴ്ത്തുകയും വലിച്ചു കയറ്റുകയും ചെയ്യുമ്പോള്‍ തോര്‍ത്താണ് സൗകര്യം. ഇനി കുട പിടിക്കാമെന്നു വിചാരിച്ചാല്‍ വേറെ കുടയില്ല.
പാളിവക സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്ഥിയാണു ഇമ്മാനുവേല്‍ . മലയാള ഭാഷ പഠിപ്പിക്കുന്ന കാര്തിയായനി ടീച്ചറെ അവനു വളരെ ഇഷ്ടം . ടീച്ചര്‍ നല്ല നല്ല കഥകള്‍ പറയും , കവിത എഴുതും, കളാസില്‍ ഈണത്തില്‍ പാടും . ടീച്ചര്‍ കവിത ചൊല്ലാന്‍ തുടങ്ങിയാല്‍ അടുത്ത ക്ളാസിലെ കുട്ടികള്‍ പോലും നിശബ്ദരായി കേട്ടു കൊണ്ടിരിക്കും. ടീച്ചറിനു ഇമ്മാനുവേലിനെ വളരെ കാര്യമാണ്. സാരി യുടുത്തു വന്നാല്‍ തന്റെ അമ്മയും ടീച്ചറെ പോലിരിക്കും. "ഇമ്മാനുവേല്‍എന്ന് വെച്ചാല്‍ ദൈവത്തിന്റെ പുത്രന്‍ " പേരിന്റെ അര്‍ഥം ടീച്ചറാണ് ഒരിക്കല്‍ പറഞ്ഞു തന്നത്. അതു ശരിയാണ് , താന്‍ ദൈവത്തിന്റെ പുത്രനാണെന്ന കഥ അമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ്. കുഞ്ഞായിരിക്കുമ്പോള്‍ ജ്ഞാനസ്നാന പിതാവില്ലാതെ വിഷമിച്ചനേരം കപ്യാര്‍ മത്തായി സാറാണ് ആ നിയോഗം ഏറ്റെടുത്തത്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും കപ്യാരാണ് ജ്ഞാനസ്നാന പിതാവ്! " അന്ന് മത്തായി സാറിന്റെ മുഖം ദൈവത്തിന്റെ മുഖംപോലെയായിരുന്നു നിനക്കു മാലഖക്കുഞ്ഞിന്റെ മുഖവും" അമ്മ പറഞ്ഞതു ഇമ്മാനുവേല്‍ ഓര്‍ത്തു.
കനത്ത മഴ മൂലം അന്ന് ഇമ്മാനുവേലിനും അമ്മയ്ക്കും വലയില്‍ തടഞ്ഞത് കടുത്ത നിരാശ. അമ്മ മഴയെ പഴിച്ചു. തലേ ദിവസം ബാക്കി വെച്ചിരുന്ന രണ്ടു കഷണം ഉണക്കക്കപ്പ പുഴുങ്ങിയത് കഴിച്ചാണ് ഇമ്മാനുവേല്‍ സ്കൂളില്‍ പോയത് . ബാക്കി വന്നത് പിറ്റേ ദിവസത്തേക്കു കാത്തു വെച്ചതല്ല, ഇമ്മാനുവേലിനു വേണ്ടി അമ്മ കരുതി വെച്ചതാണ്, സ്കൂളില്‍ പോകുന്ന കുട്ടിയല്ലേ?
അന്നും കാര്തിയായനി ടീച്ചറിന്റെ ഭാഷ ക്ളാസ് ഉണ്ടായിരുന്നു . സ്വന്തം കവിത ടീച്ചര്‍ ഈണത്തില്‍ പാടി. നിശബ്ദമായി കുട്ടികള്‍ ആ കവിത കേട്ടു കൊണ്ടിരുന്നു. ഇമ്മാനുവേലിനു ടീച്ചറിന്റെ മുഖത്തേക്കു നോക്കാന്‍ തോന്നിയില്ല, അവനു വലിയ വിഷമം തോന്നി . മഴയെ വര്‍ണിച്ചു കൊണ്ടുള്ള കവിതയാണ് ടീച്ചര്‍ ചൊല്ലിയത്. മഴ അവന്റെ മനസ്സില്‍ കൊടിയ വിശപ്പിന്റെ നിഴല്‍ രൂപം പൂണ്ടു നില്കുകയായിരുന്നു അപ്പോള്‍ .
-കെ എ സോളമന്‍
Thursday, 22 September 2011
ഗാന്ധിസത്തിന്റെ പ്രസക്തി
ഗാന്ധിസം എന്നത്
അഹിംസ, സത്യാഗ്രഹം, ഗ്രാമസ്വരാജ്, സർവോദയം,സര്‍വോപരി മനുഷ്യസ്നേഹം തുടങ്ങിയ ഗാന്ധിജി പ്രചരിപ്പിച്ച രാഷ്ട്രീയവും സാമൂഹികവുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ദർശനം. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് അറുപത്തിമൂന്നു വയസ്സു തികഞ്ഞ സാഹചര്യത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി ഏറെയാണെന്ന് ആദ്യമേ പറയട്ടെ. ഈ പ്രസക്തി മനുഷ്യബന്ധങ്ങളില്‍ , പ്രകൃതിയോടുള്ള സമീപനത്തില്‍ , ഉല്‍പാദനത്തിമാതൃകയില്‍ എല്ലാം കാണാം.
അഹിംസ,
ഗാന്ധിസത്തിന്റെ ശക്തി അഹിംസയാണ്. ബലപ്രയോഗമോ, ലാത്തിചാര്‍ജോ , വെടിവേയ്പോ അഹിംസ യില്‍ ഇല്ല. ബലപ്രയോഗമാണ് ഇന്നത്തെ സാമൂഹ്യരീതി. വ്യക്തികളും ഗ്രൂപ്പുകളും നീങ്ങുന്നത് അതിലേക്കാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സാമ്പത്തികമായി, സാംസ്കാരികമായി, സാമൂഹ്യമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയ്ക്കാണ് അഹിംസയെ ഗാന്ധിജി മുന്നോട്ടുവെച്ചത്. ആദര്‍ശം കൊണ്ടു മാത്രം സമാധാനമോ ഹിംസയില്ലാത്ത സ്ഥിതിയോ ഉണ്ടായിക്കൊള്ളണമെന്നില്ല. മാനവികതയ്ക്ക് ഗാന്ധി പ്രാധാന്യം നല്‍കിയിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. സമുദായ മൈത്രിക്കായി ജീവിക്കുകയും മരിക്കുകയും ചെയ്ത മനുഷ്യന്‍ .സാമൂഹ്യമൈത്രി എന്നത് സംഭവിച്ചില്ലങ്കില്‍ അതിനു കാരണം മതേതര അവബോധ മില്ലാത്തതാകണം. മതേതര അവബോധത്തിന് മുന്‍കൈയുണ്ടെങ്കില്‍ മാത്രമേ സമുദായ മൈത്രി ഉണ്ടാകൂ. സത്യാഗ്രഹം
അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ് സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന യോഗത്തിൽ വെച്ചാണ് ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേർ നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ഉറച്ചു നിൽക്കുക എന്ന് അർത്ഥം വരുന്ന ' സദാഗ്രഹ ' എന്ന പേര് മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി സത്യാഗ്രഹം എന്നു ഭേദഗതി ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വീര സമരനായകർക്ക് പ്രചോദനമാകാൻ ഈ സമരരീതിക്ക് കഴിഞ്ഞു. അമേരിക്കയിലെ പൗരാവകാശ സമരങ്ങളിൽ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്നെ ഇതിന് മികച്ച ഉദാഹരണം. രാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ സത്യാഗ്രഹത്തെ വളർത്തിയെടുക്കാനാണ് ഗാന്ധിജി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി അദ്ദേഹം സബർമതി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സത്യാഗ്രഹികൾ പ്രധാനമായും 11 തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു.
സത്യാഗ്രഹം എന്ന സമരായുധം അദ്ദേഹത്തിനു തടികുറക്കാനുള്ള ഒരു ഉപാധി ആയിരുന്നില്ല. ഇന്ന് രാഷ്ട്രീയ നേതാക്കള്‍ തൊട്ടു, സഭാപിതാക്കന്മാര്‍ വരെസത്യാഗ്രഹം എന്ന ആയുധം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നു. വടക്കേ ഇന്തിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഇവിടെ ഇടുക്കിയിലും സംഭവിക്കുന്ന ഭൂമി കുലുക്കങ്ങള്‍ ഈ നിരാഹാര സമത്തിന്റെ അനന്തര ഫലങ്ങള്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗ്രാമസ്വരാജ്
ഗ്രാമങ്ങൾക്കുസ്വയംഭരണവും ഗ്രാമീണർക്കു ഭരണകാര്യങ്ങളിൽ നിർണായകമായ സ്വാധീനവുമുള്ള ഒരു ഭരണ വ്യവസ്ഥ. ഗാന്ധിജി പ്രാധാന്യം കല്പിച്ചത് 'ഗ്രാമതലത്തിലെ സ്വമേധയായുള്ള സഹകരണത്തിനാണ്'. ആദര്‍ശപരമായ ആ വ്യവസ്ഥിതിയില്‍ രാഷ്ട്രീയാധികാരം എന്നൊന്നില്ല. ഓരോരുത്തനും അവനവന്റെ ഭരണകര്‍ത്താവാണ്. ഗാന്ധിജി ഈ വാദത്തെ തത്ത്വത്തില്‍ അനുകൂലിച്ചിരുന്നു. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം സിദ്ധാന്തവത്കരണത്തിനു മുതിര്‍ന്നിട്ടില്ല. സർവോദയം
ആദർശാത്മകമായ ഒരു ജീവിതം നയിക്കുന്നതിനും ധാർമികമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ സന്നദ്ധരാക്കുന്നതാണ് സർവോദയം.
മനുഷ്യസ്നേഹം
ഗാന്ധിസത്തിന്റെ ശക്തി അഹിംസഎങ്കില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ അടിത്തറ മനുഷ്യസ്നേഹം ആണ്. എല്ലാമതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യസ്നേഹം ആണ്. വര്‍ഗീയതയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കെടുതികള്‍ മറികടക്കാന്‍ മനുഷ്യ സ്നേഹത്തിനെ കഴിയു. മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ആരെങ്കിലും സ്വാധീനം സൃഷ്ടിക്കുമ്പോള്‍ അത് വര്‍ഗീയത പരത്തുകയാണെന്ന വാദം നിരര്‍ഥകം.സഹജീവികളെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മനുഷ്യസ്നേഹം.
സ്വാര്‍ത്ഥത നിറഞ്ഞ ലോകത്തില്‍ നമ്മെപോലെ മറ്റുള്ളവര്‍ക്കും ജീവിക്കുവാനും വളരുവാനും പ്രവര്‍ത്തിക്കുവാനുമൊക്കെയുള്ള അവകാശമുണ്ടെന്ന് മനസ്സിലാക്കി മറ്റുള്ളവരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് പ്രസ്ഥാനങ്ങളുടെ പ്രസക്തിയേറുന്നത്. അപരന്റെ പ്രയാസങ്ങളില്‍ അവന് സാന്ത്വനമേകുവാനും അതില്‍ പങ്കുചേര്‍ന്ന് അവനെ ഐശ്വര്യത്തിലേക്ക് നയിക്കുവാനും കഴിയണം.
ഹിന്ദുമതം സഹിഷ്ണുതഉള്ള മതം
സഹിഷ്ണുത ഇല്ലാത്ത ഒരു മതം ആണ് ഹിന്ദു മതം എന്നാ വാദത്തോട് യോജിക്കാനാവില്ല. ഹിന്ദുമതം മറ്റെല്ലാ മതസ്ഥരെയും ഉള്‍ക്കൊണ്ടിട്ടുണ്ട് . സമുദായ മൈത്രിക്കു വേണ്ടിയാണ് ഗാന്ധിജി പ്രവര്‍ത്തിച്ചത്. സമുദായമൈത്രി സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയുണ്ടായി എന്നാ വാദവും ശരിയല്ല. മതേതരത്വത്തിന് ഗാന്ധി അത്രതന്നെ ഊന്നല്‍ നല്‍കിയിരുന്നു. ചെറുകിട വ്യവസായസംരംഭങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ഗാന്ധി പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ പാവപ്പെട്ടവന്റെ ജീവിതം.
അണ്ണാ ഹസാരെ സമരം
ഗാന്ധിസം ഇന്നും പ്രസക്തമാണെന്നു അന്ന ഹസാര തെളിയിച്ചു കഴിഞ്ഞു. ഏതാനും ദിവസത്തെ സത്യഗ്രഹ സമരം കൊണ്ട് കൊണ്ട് രാജ്യത്തെ ജനങ്ങളെ മൊത്തം ഇളക്കി മറിക്കാന്‍ ഈ 72 കാരന് എങ്ങനെ കഴിഞ്ഞു? ഒരൊറ്റ ദിവസം കൊണ്ട് അഴിമതി തുടച്ചു മാറ്റാം എന്ന് ആരും കരുതുന്നില്ല , പക്ഷെ ഈ തരത്തില്‍ ഉള്ള ജനമുന്നേറ്റം ഭരണാധികാരികളെ ഒന്നിരിത്തി ചിന്തിപ്പിച്ചു എന്നുറപ്പ്. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു , സത്യവും നീതിയും നന്മയും ആയിട്ടുള്ള ഒരു കാര്യത്തിനു പിന്തുണ നല്‍കാന്‍ കൂടുതല്‍ ആലോചികേണ്ടി വരുന്നില്ല. അഴിമതിവിരുദ്ധം എന്നത് കൊണ്ട് മാത്രം എല്ലാവരും അതിനെ പിന്തുണയ്ക്കുന്നു
പ്രകോപനപരമായ മുദ്രാവാക്യങ്ങളോ വര്‍ഗിയ വികാരം ഉണര്‍ത്തുന്ന പ്രസംഗളോ ഒന്നും ഇല്ലാത്ത ഒരു സമരം, രാഷ്ട്രിയപാര്‍ട്ടികളെ തീര്‍ത്തും മാറ്റിനിര്‍ത്തി കൊണ്ട് സാധാരണ ജനങ്ങള്‍ ഏറ്റെടുത്ത സമരം, ഇങ്ങനെ ഒരു ജനമുന്നേറ്റം സ്വാതന്ത്രത്തിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷെ ഈ ഒരു സമരരീതി ഏതോ ഒരു പ്രത്യേക ഊര്‍ജ്ജം എല്ലാവരിലേക്കും പകരുന്നു. ഈ രീതിയില്‍ ഉള്ള ഗാന്ധിയന്‍ സമരമാര്‍ഗം, അക്രമസമരത്തിനെകാളും ഘോര ഘോര പ്രസംഗത്തിനെകാളും ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിഞ്ഞു .
ലോകത്തെ മറ്റേതു രാജ്യത്തെകാളും ഇന്ത്യയുടെ ശക്തി എന്ന് പറയുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ അതിന്റെ ജനാതിപത്യവും ഈ രീതിയില്‍ നമ്മെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ള നേതാക്കന്മാരും, അത് നന്നായി മനസിലാക്കാന്‍ കഴിവുള്ള ജനങ്ങളും ആണ് ഇതു തന്നെയാണ് ഗാന്ധിസത്തിന്റെ പ്രസക്തി.
Discussion
1 ഗാന്ധിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന വാദത്തോട് യോജിക്കാന്‍ കഴിയുമോ ?
2 ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹ്യ വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയില്‍ അഹിംസയ്ക്ക് സാധിക്കുമോ ?
3 സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. .യോജിക്കാമോ ?
4 സത്യാഗ്രഹം എന്ന സമരായുധം ചിലര്‍ തടികുറക്കാനുള്ള ഉപാധി ആക്കുന്നതിനോട് എന്തു തോന്നുന്നു ?
5 എല്ലാമതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യസ്നേഹം ആണ്. യോജിക്കാന്‍ കഴിയുമോ ?
6 ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ പാവപ്പെട്ടവന്റെ ജീവിതത്തെ ക്കുറിച്ച് എന്തു തോന്നുന്നു ?
7 ഗാന്ധി മാര്‍ഗത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാതിപത്യന്റെ ഭാവി എന്ത് ?
-കെ എ സോളമന്‍
2 ജി വിവാദം: പ്രതികരിക്കുന്നില്ലെന്ന് പ്രണബ്
അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ വിവരാവകാശ നിയമം അവതരിപ്പിച്ചതെന്നും അതിന്റെ ഫലമായിട്ടാണ് കത്ത് പുറത്തുവന്നിട്ടുള്ളതെന്നും പ്രണബ് പറഞ്ഞു.
Comment: പ്രതികരിച്ചാല്‍ പാളും , അതുകൊണ്ടാ . വിവരാവകാശ നിയമത്തിന്റെ കാര്യം മാത്രം പറയരുത് . തിരുവനന്തപുരത്തു അതിപ്പോള്‍ പരണത്തു വെച്ച മാതിരിയാണ് . ശ്രീ സിബി മാത്യു വന്നതുകൊണ്ട് എന്തെങ്കിലുംമാറ്റ മുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.
-കെ എ സോളമന്‍
Wednesday, 21 September 2011
ക്ഷേത്രസ്വത്ത് ജനത്തിനു ഉതകണം.
ക്ഷേത്രത്തിലെ സ്വത്തു എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്നാ കാര്യത്തില്‍ ഏറെ വാദ പ്രതിവാദമായി. അല്പം വൈകിയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ ക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതോടെ ചര്‍ച്ച വീണ്ടു ചൂട് പിടിച്ചിരിക്കുകയാണ് . കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത് പൊതുസ്വത്താണെന്നും സ്വത്ത് നാടിന് അവകാശപ്പെട്ടതാണന്നും പിണറായി . പ്രസ്താവന പുറത്തു വന്നതോടെ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. പ്രസ്താവനയും എതിര്‍ പ്രസ്താവനയും നടത്തുന്നവര്‍ തമ്മില്‍ നേരില്‍ കാണാത്തതു കൊണ്ടു അടി നടക്കിന്ന്ല്ല എന്നേയുള്ളു.. നിലവിലെ രീതിയില്‍ ചര്‍ച്ച പുരോഗമിക്കുന്ന പക്ഷം താമസിയാതെ അടിയുണ്ടാകും. അവിശ്വാസികള്‍ ക്ഷേത്രസ്വത്ത് സംബന്ധിച്ച് മിണ്ടിപ്പോകരതു എന്നാണു വിശ്വാസികള്‍ . ഇതെങ്ങനെ ശരിയാകും ? മദ്യോപയോഗം സംബന്ധിച്ചു മദ്യപര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയോ, മദ്യവിരുദ്ദര്‍ക്ക് മിണ്ടിക്കൂടെ ? .
ഇനിയും മൂല്യം നിര്‍ണയിക്കാന്‍ പറ്റാത്തത്ര അളവിലുള്ള ക്ഷേത്രത്തിലെസ്വത്തുക്കള്‍ സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കുന്നതു അംഗീകരിക്കാനാവില്ല . . ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ സ്വത്തും മറ്റും കൈകാര്യം ചെയ്‌താല്‍ . രാഷ്ട്രീയക്കാര്‍ കയ്യിട്ട് വാരുമെങ്കില്‍ ധനം റിസേര്‍വ് ബാങ്കിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോച്ചിക്കണം. ഈ ധനമുപയോഗിച്ചു നാലഞ്ചു മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുകയും ജനങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണം. മെഡിക്കല്‍ കോളേജുകള്‍ പോലുള്ള സംരംഭങ്ങള്‍ സ്വാമിയുടെ സ്വത്ത് വര്‍ധിപ്പിക്കുന്നതല്ലാതെ നശിപ്പിക്കില്ല.
ശ്രീപത്മനാഭസ്വാമിയുടെസ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമന്നും തങ്ങള്‍ക്കറിയ മെന്നു വിശ്വാസികള്‍ . അതെന്തൊക്കെ ആയാലും ഈ ധനം ആര്‍ക്കും പ്രയോജന പ്പെടുത്താതെ ഇങ്ങനെ കാവലിരിക്കുന്നതു അപകടം പിടിച്ചപണിയാണ്. രാജ്യാന്തര അക്രമവും അധനിവേശവും അതിപുരാതനസംഭവങ്ങളല്ല .
-കെ എ സോളമന്‍
Sunday, 18 September 2011
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം!.
Posted on: 18 Sep 2011
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ മാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിക്കിമാണ്. വൈകീട്ട് 5.15 ഓടെ ഗാങ്‌ടോക്കിന് 64 കിലോമീറ്റര്‍ അകലെയുള്ള ജനവാസകേന്ദ്രത്തിലാണ് ആദ്യം ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിവരമില്ല. തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, ജയ്പുര്‍, ഗുവാഹട്ടി എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
-കെ എ സോളമന്‍
ചീപ് വിപ്പ്! - ജന്മഭൂമി സെപ്റ് 19
പുസ്തകം പോയിട്ട് ഒരു പത്രം പോലുംതുറന്നു നോക്കുന്നവര്‍ സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്ന് പറയുന്നത് അവരെ ആക്ഷേപിക്കാനാണ്. ലോകത്തെ സകലമാന പുസ്തകങ്ങളും ഭരണഘടനകളും അരച്ചുകലക്കി കുടിച്ചിട്ടുള്ള ഒട്ടനവധി നേതാക്കള്‍ കോണ്‍ഗ്രസിലൂം യുഡിഎഫിലുമുണ്ട്. എല്‍ഡിഎഫിലെ ചില നേതാക്കളെപ്പോലെ സുകരപ്രസവം മാതിരി പുസ്തകമെഴുതുന്നില്ല എന്നേയുള്ളൂ. ചിലരൊക്കെ മന്ത്രിമാരായാല്‍ എല്‍ഡിഎഫില്‍ പുസ്തകമെഴുത്താണ് പണി. അത് കവിതയോ ലേഖനമോ ആവാം. ലേഖനമാണെങ്കില്‍ കവിതയെഴുതുന്നതുപോലെ ആലോചിച്ചു സമയം കളയണ്ട, പഴയ ഗസറ്റുകള്‍ നോക്കി പകര്‍ത്തിയാല്‍ മാത്രം മതി.
ഇന്ത്യന്‍ ഭരണഘടന കാണാതെ പറയാന്‍ കഴിയുന്നവരില്‍ പ്രമുഖരാണ് കോണ്‍ഗ്രസിലെ വി.ഡി. സതീശനും ടി.എന്‍ . പ്രതാപനും. രണ്ടുപേരും മന്ത്രിമാരാകാന്‍ വേണ്ടി കാത്തിരുന്നതാണ്. ഓരോ ഡസന്‍ ഖദര്‍ ഉടുപ്പുവാങ്ങി തുളയിട്ടുവെച്ചതുമാണ്, പക്ഷെ സ്ഥാനംകിട്ടിയില്ല. ശിവകുമാര്‍, ബാബു, അടൂര്‍ പ്രകാശ് തുടങ്ങിയ പിടിപാടും ആസ്തിയുമുള്ളവര്‍ മന്ത്രിസ്ഥാനങ്ങള്‍ അടിച്ചുമാറ്റി. അപ്പോള്‍ ദേഷ്യമുണ്ടാകുക സ്വാഭാവികം. ചീഫ് വിപ്പിന്റെ സ്ഥാനമെങ്കിലും കിട്ടുമെന്ന് സതീശന്‍ കരുതി. അതുപക്ഷെ മാണി കോണ്‍ഗ്രസിലെ പി.സി. ജോര്‍ജ് പൊക്കിക്കൊണ്ടുപോയി.
ചീഫ് വിപ്പായ പി.സി. ജോര്‍ജ് മുന്‍കാല വിപ്പുമാരെപ്പോലെ ചൊറികുത്തി ചുമ്മാതിരിക്കാന്‍ തയ്യാറല്ല. ഉശിരന്‍ വര്‍ത്തമാനത്തിന് പണ്ടേ പേരുകേള്‍പ്പിച്ചതാണ്. ബന്ധുക്കാരനായ ‘അമ്പിളി’അമ്മാവനും ഇപ്പോള്‍ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. ലാവലിന്‍ , പാമൊലിന്‍ തുടങ്ങി ‘ലിന്‍ ' എന്ന വാലില്‍ തൂങ്ങുന്ന ഏര്‍പ്പാടെല്ലാം കേരളത്തില്‍ കോടികള്‍ മറിയുന്ന അഴിമതിയാണ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് അനേകം കേസുകളും നിലവിലുണ്ട്. ഈ കേസുകള്‍ എന്നെങ്കിലും തീര്‍പ്പാക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. അത്തരം സാഹചര്യത്തിലാണ് പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഒരു കീഴ്ക്കോടതി ആവശ്യപ്പെട്ടത്. കോടതിയുടെ പരാമര്‍ശം കേള്‍ക്കേണ്ട താമസം ചീഫ് വിപ്പ് ഉഷാറായി. മുഖ്യമന്ത്രിയോടു വിപ്പിന് ഭക്തി മൂത്തിരിക്കുന്ന സമയം. കോടതിയെ വിമര്‍ശിച്ചുകൊണ്ട് വിപ്പ് പ്രസ്താവന ഇറക്കുകയും ചീഫ് ജസ്റ്റിസിന് പരാതി അയക്കുകയും ചെയ്തു. ഭരണഘടനാ ശില്‍പിയുമായി അടുത്ത ബന്ധമുള്ള സതീശനാകട്ടെ ജോര്‍ജിന്റെ നടപടി ഭരണഘടനാ വിരുദ്ധമായി കാണുകയും ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ചീഫ് വിപ്പാകുംമുമ്പ് ലാവലിന്‍ അഴിമതിയെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ വാക്പയറ്റ്. കൂട്ടത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് അച്യുതാനന്ദനെ മതികെട്ടാനില്‍ എഴുന്നള്ളിച്ച് ആളാക്കുകയും ചെയ്തു. പിന്നെ മുഖ്യമന്ത്രിയായ അച്യുതാനന്ദന്‍ പിണറായിയെ തടുക്കാന്‍ ജോര്‍ജിനെ ഡെപ്യൂട്ട് ചെയ്യുകയുമുണ്ടായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പി.സി.യുടെ ഭവനത്തിന്റെ നാഥന്‍ ചാണ്ടിയായി. മുസ്തഫ മുസലിയാര്‍ പാമൊലിന്‍ ചൂണ്ടയില്‍ ചാണ്ടിയെ കൊരുക്കാന്‍ കോപ്പുകൂട്ടിയ കൂട്ടത്തില്‍ ചാണ്ടിയുടെ രക്ഷക്കെത്തിയ കൂട്ടരില്‍ ജോര്‍ജുമുണ്ട്. ചാണ്ടിയോടുള്ള ജോര്‍ജിന്റെ കൂറ് ചാണ്ടിക്കും മാലോകര്‍ക്കും മനസ്സിലാകുന്നില്ലയെന്ന തോന്നലുണ്ടായിരുന്നതിനാല്‍ പാമൊലിന്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് കോടതി ജഡ്ജി തന്നെ കുഴപ്പക്കാരനാണെന്ന് ജോര്‍ജ് പ്രഖ്യാപിച്ചുകളഞ്ഞു. സഹായത്തിന് മുന്‍ ജഡ്ജിയും ഇടയ്ക്കിടെ മറവിരോഗം വരുന്നയാളുമായ കൃഷ്ണയ്യര്‍ സ്വാമിയെത്തന്നെ ജോര്‍ജ് കൂട്ടുപിടിക്കുകയും ചെയ്തു. ഇതൊക്കെയാണ് ഭരണഘടനാ ലംഘനമെന്ന് ഭരണഘടനാ ശില്‍പിയുടെ കൊച്ചളിയനായ സതീശന് തോന്നിയത്. ഉടന്‍ ജോര്‍ജ് രാജിവെക്കണമെന്നാണ് സതീശന്‍ ആവശ്യപ്പെട്ടത്.
രാഷ്ട്രീയത്തില്‍ ഒരു ബന്ധവും ശാശ്വതമല്ലെന്നതാണ് വര്‍ത്തമാനകാല അനുഭവം. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായിരുന്ന ജോര്‍ജും അച്യുതാനന്ദനും വഴിപിരിഞ്ഞു. ലോട്ടറിക്കേസില്‍ ചാനലില്‍ കയറിയിരുന്ന് യുദ്ധം നടത്തുകയും ഒരു ഡസന്‍ ബിസ്ലേരി വാട്ടര്‍ മത്സരിച്ചുകുടിക്കുകയും കുപ്പികൊണ്ട് ഏറുനടത്തുകയും ചെയ്ത സതീശനും തോമസ് ഐസക്കും ഒറ്റക്കെട്ടായി ജോര്‍ജിന്റെ ചോരയ്ക്കുവേണ്ടി വാശിപിടിക്കുന്നു.
സതീശനും പ്രതാപനും തോമസ് ഐസക്കിനും വിവരമില്ലെന്ന സാമാന്യ വിവരണത്തില്‍ ജോര്‍ജ് കാര്യങ്ങള്‍ തല്‍ക്കാലം ഒതുക്കിയെങ്കിലും, ‘പോടാ പുല്ലേ, സിബിഐ’ എന്ന ജയരാജന്‍ മോഡലിലാണ് ജോര്‍ജിന്റെ ബോഡിലാംഗ്വേജ്. താന്‍ ഒരേസമയം ചീഫ് വിപ്പും ചീപ് വിപ്പുമാണെന്ന് പി.സി. തെളിയിച്ചിരിക്കുന്നു.
കെ.എ. സോളമന്‍
പരേഡ് ! - കഥ -കെ എ സോളമന്‍
കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്യുമ്പോള്‍ പ്രൊഫ പരമേശ്വരന്‍ ആചാരിയ്ക്കു വലിയ മോഹങ്ങളില്ലയിരുന്നു. വലിയ മോഹങ്ങളുണ്ടായിരുന്നവരുടെ കഥകളൊക്കെ അറിയാമായിരുന്നതു കൊണ്ടാണ് അധിക മോഹങ്ങള്‍ വേണ്ടെന്നു വെച്ചത്. തനിക്കു മുന്‍പേ പെന്‍ഷന്‍ പറ്റിയ പൗലോസ് മാഷിന്റെ ആഗ്രഹം സ്റേറ്റു ബാങ്കിനു മുന്നില്‍ സ്വര്‍ണപ്പണയ വായ്പ സ്ഥാപനം തുടങ്ങണ മെന്നതായിരുന്നു. ജോലിയില്‍ ഇരിക്കെത്തന്നെ സഹ അധ്യപകരേ ചേര്‍ത്തു പൂവല്‍ കുറി ഭാര്യയുടെ പേരില്‍ നടത്തുകയും കുറി ഇടയ്ക്കു വെച്ചു നിര്‍ത്തി പണം കൈക്കലാക്കുകയും ചെയ്തുവെന്ന ഒരാരോപണം മാഷിന്റെ പേരിലുണ്ട്.
ബാങ്കില്‍ പണയം വെയ്ക്കാന്‍ ചെന്ന് നിരാശരായി മടങ്ങുന്നവരെ സാഹയിക്കുക എന്ന സദുദ്ദേശമായിരുന്നു സംരംഭത്തിന് പിന്നില്‍ എന്ന് അദ്ദേഹം തന്നോടു പറഞ്ഞിട്ടുമുണ്ട്. പലിശ നൂറ്റിക്ക് മൂന്ന്. എഴുത്ത് കൂലി , പ്രമാണക്കൂലി, അതൊക്കെ വേറെ. സാറിന്റെ 'അപ്ന ഗോള്‍ഡ് ഫിനാന്‍സില്‍ ' പണയം വെച്ചാല്‍ ഉരുപ്പടി തിരിചെടുക്കേണ്ടി വരില്ല എന്നതാണ് അവിടെ പണയം വെച്ച മോളി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവം. നന്നായി നടന്നു പോയസ്ഥാപന മായിരുന്നു. പക്ഷെ, എന്ത് ചെയ്യാനാണ്, ഏതോ തിരുട്ടു ഗ്രാമക്കാര്‍ സ്ഥാപനം അടിയെ മാന്തിക്കൊണ്ടു പോയി. കേസും വക്കാണവുമായി മാഷ് ഇപ്പോഴും കോടതി തിണ്ണ നിരങ്ങുകയാണ്.
ഇതു പൗലോസ് മാഷിന്റെ കാര്യമെങ്കില്‍ തോമസ് മാഷിന്റെ കാര്യം ഇതിനേക്കാള്‍ കഷ്ടം. പഠിപ്പിക്കുന്ന കോളെജിനടുത്തു കോഴിമുട്ട പത്തു പൈസ വിലക്കുറവില്‍ കിട്ടും. രണ്ടു ഡസന്‍ മുട്ട വാങ്ങി വീട്ടില്‍ കൊണ്ട് പോയാല്‍ രണ്ടു രണ്ടര രൂപ ലാഭം . യു ജി സി ശമ്പളം മൊന്നുമില്ലാത്ത കാലമായിരുന്നു അത് . ബസ് യാത്രക്കിടെ ഒന്നു രണ്ടു തവണ മുട്ട പൊട്ടി നഷ്ടം നേരിട്ടെങ്കിലും മുട്ട കച്ചവടത്തിലെ ലാഭം മാഷ് ശരിക്കും തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഒരു കടമുറി വാടകക്കെടുത്തു മുട്ടക്കച്ചവടം അയല്‍വീട്ടിലെ പ്രഭാകരന്റെ മകനെ ഏല്പിച്ചത്. മുതല്‍ മുടക്കു തന്റെതെങ്കിലും കടമുറിയുടെ വാടക ചീട്ടും മറ്റുമൊക്കെ എഴുതിയത് പ്രഭാകരന്റെ പേരില്‍ . കച്ചവടം തെറ്റില്ലാതെ നടന്നു വന്ന അവസരത്തില്‍ ഒരു ദിവസം കടയില്‍ ചെന്നപ്പോള്‍ പ്രഭാകരനും മകനും കൂടി ചോദിക്കുകയാണ് " തനിക്കെന്താ ഇവിടെ കാര്യം. " അവരെ സപ്പോര്‍ട്ട് ചെയ്തു കുറെ അട്ടിമറിക്കാരും
ഈ പൊല്ല്ലാപ്പിനൊന്നും താല്പര്യ മില്ലത്തത് കൊണ്ടാണ് പെന്‍ഷന്‍ ബെനിഫിറ്റ് ബാങ്കില്‍ എഫ് ഡി ഇട്ടു സ്വസ്ഥമായി ഇരിക്കാമെന്നു കരുതിയത്. "വെറുതെ യിരുന്നാല്‍ രോഗിയാകും, അതുകൊണ്ട് എന്റെ സ്കൂളിലേക്ക് പോരു" -സതീശപ്പണിക്കര്‍ മാഷ് ആവശ്യ പ്പെട്ടതാണ് . സതീശന്‍ സി ബി എസ ഇ സ്കൂള്‍ പ്രിന്‍സിപല്‍ ആണ്. കോളേജില്‍ തനിക്കു ഒരു വര്ഷം ജൂനിയര്‍ ആയിരുന്ന ഒരാളുടെ കീഴില്‍ വര്‍ക്ക് ചെയ്യുന്നതിനെക്കാള്‍ പ്രശ്നമായി താന്‍ കണ്ടത് പിരുപിരുപ്പുള്ള ചില സി ബി എസ ഇ പിള്ളാരെ പഠിപ്പിക്കുക എന്നതാണ് . അങ്ങനെ പണിക്കരുടെ ഓഫര്‍ വേണ്ടെന്നു വെച്ചു.
ഒരു ചെറിയ ആഗ്രഹ മുണ്ടായിരുന്നത് ചൂരല്‍ കൊണ്ടുള്ള കുഷനിട്ടു മനോഹരമാക്കിയ ഒരു ചാരു കസേര വാങ്ങണമെന്നതായിരുന്നു. കസേരയില്‍ ഇരുന്നാല്‍ മുന്നോട്ടും പുറകോട്ടും ആടുകയും ചെയ്യണം . കസേര വാങ്ങി പുതുതായി വാങ്ങിയ എല്‍ സി ഡി ടി വി യുടെ മുന്നില്‍ പത്തടി പുറകോട്ടു മാറ്റിയിട്ടു സീരിയല്‍ കാണുക. ഇടയ്ക്കു പരസ്യം വരുമ്പോള്‍ പത്രം നിവര്‍ത്തി വായിക്കുക , ഇടക്കൊന്നു മയങ്ങുക. പത്രം നന്നായി വായിക്കുന്നതിനു ഒരു എസ്സിലര്‍ കണ്ണാടി ' കേരളീയരെ ആദ്യമായി കണ്ണട ധരിപ്പിച്ചവരില്‍ ' നിന്നു വാങ്ങുകയും ചെയ്തു. പക്ഷെ ഭാഗ്യ ദോഷമെന്നു പറയണം. ചാരു കസേരയില്‍ ഒരിക്കല്‍ പോലും ഇരിക്കാന്‍ കഴിഞ്ഞില്ല. ഈ ബെഞ്ചില്‍ കുത്തിയിരിക്കാനാണ് യോഗം.
കഥകളി പ്രേമം പണ്ട് മുതലേ തനിക്കുണ്ടായിരുന്നു. കഥകളി സംഗീതമറിയില്ലെങ്കിലും സ്കൂളില്‍ വെച്ചു പൂതനയുടെ വേഷം കെട്ടിയിട്ടുണ്ട്. ടൌണിലെ കഥകളി ക്ളബ്ബില്‍ അംഗത്വവുമുണ്ട് ജോലിയുണ്ടായിരുന്ന കാലത്തും ഇപ്പോഴും മാസം തോറുമുള്ള കഥകളി പരിപാടി മുടക്കിയിരുന്നില്ല. ക്ള ബ് സെക്രടറി ദിവാകരന്‍ പോറ്റി നിര്‍ബന്ധിച്ച തു ഒന്നു കൊണ്ടു മാത്രാമാണ് അദ്ദേഹത്തിന്‍റെ മകന്‍ സുനിലിന്റെ ' മഹാബലി' സീരിയലില്‍ മഹാബലിയായി അഭിനയിക്കാമെന്ന് സമ്മതിച്ചത്. " സാറിനെ മഹാബലിയാക്കിയാല്‍ കസറും " അങ്ങനെയാണ് സുനില്‍ പറഞ്ഞത്. ദിവാകരന് നല്ല സമ്പത്തികമുണ്ട് , ഒരു കേന്ദ്ര മന്ത്രിയുടെ മകനും സീരിയലില്‍ പണം മുടക്കുന്നു . സീരിയല്‍ സംപ്രേഷണത്തിനു കിട്ടാന്‍ ചാനലുകാര്‍ പുറകെ നടക്കുകയാണെന്ന് സുനില്‍ .
എന്തോ കാരണത്താല്‍ സീരിയല്‍ ഇടയ്ക്കു ബ്രക്കായി. ഉടന്‍ പുനരാരംബിക്കു മെന്നു ദിവാകരന്‍ . " ബാങ്ക് പണം സമയത്ത് റിലീസ് ചെയ്തില്ല, സംഗീത സംവിധായകനു കൊടുത്ത ചെക്ക് മടങ്ങി, ഉടന്‍ ശരിയാകും " -ദിവാകരന്‍ . പക്ഷെ പോലീസ് സ്റ്റേനിലെ ഈ തടിച്ച വെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. കൂടെ അഞ്ചാറു പേരു കൂടിയുണ്ട്. രണ്ടു പേരുടെ ഷര്‍ട്ട് ഊരിയാണ് നിര്‍ത്തിയിരിക്കുന്നാത്. രിട്ടയേട് പ്രോഫെസര്‍ ആയതു കൊണ്ടാവണം തന്റെ ഷര്‍ട്ട് ഊരാന്‍ പറഞ്ഞില്ല. 'മഹാബലിയില്‍ ' നായികയായി വേഷ മിട്ട പ്ളസ് വണ്‍ ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മൊബൈലില്‍ തന്റെയും ചിത്രമുണ്ടാത്രേ ! കുട്ടിക്കു പതിനാറു വയസ്സ് തികയാത്തതിനാല്‍ പരേഡാണ് - അയ്ടെന്റിഫികെഷന്‍ പരേഡ, ഇന്നു ആദ്യ ബാച്ചിന്റെ , ബാക്കി വരും ദിവസങ്ങളില്‍ !
-കെ എ സോളമന്‍
Saturday, 17 September 2011
എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ !
മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ഇക്കുറി നേരെ വന്നത് സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ്. ഗുരുവായൂരപ്പന്‍ തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ തന്റെ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്തതിനു ശേഷമുള്ള ആദ്യ ഇന്റര്‍വ്യൂ. കൈരളിയിലെ ജോണ്‍ ബ്രിട്ടാസിനെപ്പോലെ അത്രക്ക് വെളച്ചില്‍ ഇല്ലെങ്കിലും ആളെ കുപ്പിയിലറക്കാന്‍ ജോണി ലൂക്കാച്ചനും ഒട്ടും മോശമല്ല. കറുത്തതൊലിയുള്ള യേശുദാസ് തീരെ കറുത്തും ആത്രക്കങ്ങു വെളുത്ത തൊലിയില്ലാത്ത ജോണി ലൂക്കാച്ചന്‍ ഏറെ വെളുത്തും കാണുന്ന രീതിയിലായിരുന്നു അച്ചായന്‍ചാനെലിന്റെ ലൈറ്റ് അറേഞ്ച്മെന്റ് . യേശുദാസുമായുള്ള അഭിമുഖം ഇതേ മാതിരി ഒന്ന് രണ്ടെണ്ണം കൂടി വെളിച്ചം കണ്ടാല്‍ ഗയാകനെ നെഞ്ചിലേറ്റി നടക്കുന്നവരുടെ ഇപ്പോഴുള്ള അഭിപ്രായം താനേ മാറിക്കൊള്ളും.
യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്‍ എന്നതുകൊണ്ട് മാത്രമല്ല, ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഇക്കുറി അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ കേട്ടാല്‍ തോന്നുക എല്ലാവരോടും അദ്ദേഹത്തിനു വെറുപ്പുള്ളതുപോലെ.
ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുന്ന പതിവ് ഇവിടെയും ലൂക്കാച്ചന്‍ തെറ്റിച്ചില്ല. ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ താന്‍ പോയില്ല എന്നാണു യേശുദാസ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് . അതിനു അദ്ദേഹത്തിനു കാരണവുമുണ്ട് . ആള്‍ ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള്‍ ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല . ആള്‍ ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്. നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളിലും പ്ളാസ്റെര്‍ ഓഫ് പാരിസിലും നിര്‍മിച്ചിട്ടുള്ള ബിംബങ്ങളുടെ മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണോ ചോരയും നീരുമുള്ള ആള്‍ ദൈവങ്ങളെ കുറിച്ച് ഇങ്ങനെ പറയുന്നത്? തന്റെ ഉല്പന്നം വിറ്റുപോകാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കപട ഭക്തി ?
എഴുത്തുകാരന്‍ സക്കറിയായ്ക്കും കിട്ടി ഇടയ്ക്കൊരു കൊട്ട്. എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന ആളാണ് സക്കറിയ. അമൃതാനന്ദമയി എന്നു കേട്ടാല്‍ സക്കറിയായ്ക് ഹാലിളകും. സംഘപരിവാര്‍ എന്നതും സഹിക്കില്ല. ആദ്വാനിയെക്കുറിചചെന്നല്ല ആരെ ക്കുറിച്ചും സക്കറിയായ്കു നല്ല അഭിപ്രായമില്ല. ഇതിനു ഒരു മാറ്റം വന്നത് ഏതോ വേദിയില്‍വെച്ചു ഡിഫി യുത്തന്മാര്‍ ഒന്നു തോണ്ടിയപ്പോഴാണ്.
പരക്കെ പലരെയും ചീത്ത പറഞ്ഞു നടന്ന കാലത്ത് യേശുദാസിനെയും വിട്ടില്ല . മറ്റൊന്നും പറഞ്ഞില്ല, യേശുദാസിനു പാടാന്‍ അറിഞ്ഞു കൂടെന്നെ പറഞ്ഞുള്ളൂ. ഇപ്പോള്‍ സക്കറിയ തിരുത്തിയിരിക്കുന്നു, യേശുദാസിനെ ക്കുറിച്ച് അന്ന് പറഞ്ഞത് തെറ്റായി പ്പോയെന്ന്. " സക്കറിയയെ നാലാള് അറിയുന്നത് തന്നെ വിമര്‍ശിച്ചത് കൊണ്ടല്ലേ ?" എന്ന് ഗായകന്‍ ലൂക്കാച്ചനോടു ചോദിക്കുന്നു. ഇതല്പം കടന്ന കൈ ആയിപ്പോയ് എന്നു ഗായകനോട് പറയാതെ നിര്‍വാഹമില്ല. യേശുദാസിനെ വിമര്‍ശിക്കാതെ തന്നെ ആര്‍ത്തവരക്തത്തിന്റെയും ആസനത്തിന്റെയു മൊക്കെ കഥകളെഴുതി കറിയാച്ചന്‍ അല്പം പ്രസിദ്ധനായിരുന്നുവെന്നതാണ് വാസ്തവം.
അഭിമുഖത്തിലെ മറ്റൊരു ഇനം തന്റെ തൂവെള്ള വസ്ത്രങ്ങളുടെ കുറിച്ചുള്ള രഹസ്യമാണ്. രഹസ്യം വെളിവാകണമെങ്കില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ലൂക്കാ സുവിശേഷത്തിനായി കാണികള്‍ കാത്തിരിക്കണം. മുടിയും താടിയും കറുപ്പിക്കുന്നത് എഴുപത്തൊന്നാം വയസ്സില്‍ നിര്‍ത്തിയതു ഭാര്യയുടെ അനുവാദത്തോടെ എന്നും ഗായകന്‍ . എന്പതാം വയസ്സില്‍ ഭാര്യ എന്താണാവോ ഇനി പറയുക ? ഒരു കാര്യം ഗായകനോട് പറയാതെ വയ്യ. അതു പ്ളസ് ടു ക്ളാസ്സില്‍ പഠിപ്പിച്ച ഒരു മലയാളംഅധ്യാപകന്റെ കഥയാണ്. അമ്പതു എത്തിയതോടെഅധ്യാപകന്‍ പൂര്‍ണമായും നരച്ചു, മുടിയും താടിയും അപ്പുപ്പന്‍താടി പോലെ. പഠിപ്പിക്കാന്‍ കളാസില്‍ എത്തുമ്പോള്‍ കുട്ടികള്‍ വലിയ വില കല്പിച്ചില്ല. "കെളവന്‍ എന്തെങ്കിലും കാട്ടിയിട്ട് പോട്ടെ " എന്നതായിരുന്നു കുട്ടികളുടെ നിലപാട്. ഇതോടെ അധ്യാപകന് വലിയ വിഷമമായി. ഏറ്റവും അടുത്ത സ്നേഹിതന്റെ ഉപദേശ പ്രകാരമാണ് മുടിയിലും താടിയിലും ചായം അടിച്ചു തുടങ്ങിയത്. ഫലം അത്ഭുതാവഹമായിരുന്നു, ക്ളാസ്സില്‍ പൂര്‍ണ അച്ചടക്കം. " എടാ സാറു പയ്യനാണ്, അനങ്ങാതിരുന്നില്ലേല്‍ നീ അവുട്ട് " .ക്ളാസ്സില്‍ ഒരുത്തന്‍ അവന്റെ കൂട്ടുകാരനോട് പറയുന്നതു കേട്ടു. മുടിയില്‍ തേച്ച ചായത്തിന്റെ മേന്മ അങ്ങനെയാണ് സാറു മനസ്സിലാക്കിയത്.
അതുകൊണ്ടു ഗായകനും ഭാര്യയും ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. ചെത്തു പിള്ളാരുടെ സിനിമയില്‍ പാടാന്‍ വിളിക്കില്ല എന്നു മാത്രമല്ല, കെളവനല്ലേ , വണ്ടിചെക്കു പ്രതിഫലമായി കൊടുത്തുകളയാമെന്നു ചില നിര്‍മാതാക്കള്‍ കരുതുകയും ചെയ്യും. അതുകൊണ്ടു മുടിയും താടിയും കറുപ്പിക്കേണ്ടയെന്ന തീരുമാനം പുന പരിശോധിക്കുന്നതായിരിക്കും നല്ലത്.
മനോഹര ഗാനാലാപനത്തിന്റെ ഒരുന്നൂറു വര്‍ഷങ്ങള്‍ നേര്‍ന്നു കൊണ്ട് !
-കെ എ സോളമന്‍
Thursday, 15 September 2011
KAS Leaf blog: വീണ്ടും പെട്രോള്‍ വില വര്‍ധന
KAS Leaf blog: വീണ്ടും പെട്രോള്‍ വില വര്‍ധന: പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ കൂടും ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധനവ്. പെട്രോള്‍ വില ഒരു ലിറ്ററിന് മൂന്ന് രൂ...
വീണ്ടും പെട്രോള്‍ വില വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധനവ്. പെട്രോള്‍ വില ഒരു ലിറ്ററിന് മൂന്ന് രൂപ 14 പൈസ കൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെട്രോളിന് വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന്റെ മേല്‍ 12 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Comment: രാജ്യത്ത് അമിത വിലക്കയറ്റത്തിനു കാരണക്കാരായ പെട്രോള്‍ കമ്പനി മേലാളന്മാരെയും അവര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്ന പെട്രോളിയം മന്ത്രിയെയും ആന്തമാനിലേക്ക് നാടു കടത്തണം
-കെ എ സോളമന്‍
Wednesday, 14 September 2011
കോലഞ്ചേരി പള്ളിത്തര്‍ക്കം നിലപാടുകളില്‍ ഉറച്ച് ഇരുസഭകളും
ആരാധനാ സ്വാതന്ത്ര്യം അനുവദിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സഹനസമരത്തിന് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുവാനും യോഗത്തില്‍ തീരുമാനമായി. 1995ലെ സുപ്രീംകോടതി വിധിയിലെ, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, സഭയുടെ ആത്മീയ മേലധ്യക്ഷനാണെന്ന നിരീക്ഷണം എതിര്‍വിഭാഗം അവഗണിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
Comment: എല്ലാം കര്‍ത്താവ് ഈശോ മിശിഹായ്ക്കു വേണ്ടി ! പണ്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സത്യാഗ്രഹമിരുന്നു അന്ത്യ കൂദാശ സ്വീകരിച്ച വൈദീക ശ്രേഷ്ഠന്‍മാരും ഈക്കൂട്ടത്തില്‍ കാണുമായിരിക്കും ?
- കെ എ സോളമന്‍ .
Monday, 12 September 2011
ജന്മനാ വിഭാഗീയന്‍ !
പിണറായിപക്ഷം അമേരിക്കന്‍ ചാരന്മാരാണെന്ന മറ്റൊരു പ്രാദേശിക ലീക്സും അസാണ്‍ജി സായിപ്പിന്റെ സ്ഥാപനം പുറത്തുവിട്ടു. കോളാ വിരുദ്ധ സമരം, മാധ്യമ സിന്‍ഡിക്കേറ്റ്, അമേരിക്കന്‍ ഇടപെടല്‍ എന്നൊക്കെയുള്ള സഖാക്കന്മാരുടെ കൂടെകൂടെയുള്ള പ്രസ്താവന വായിച്ചപ്പോള്‍ ഈ സംശയം തോന്നിയിരുന്നതാണ്. അമേരിക്കയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് അടവുനയമുണ്ടെന്ന് രണ്ടാം അമര്‍ത്യസെന്‍ പറഞ്ഞതോടെ വിക്കിലീക്സിന്റെ കാര്യത്തില്‍ മുനീര്‍ പറഞ്ഞത് ശരിയാണെന്ന് ഏവര്‍ക്കും ബോധ്യമായി. വിക്കിലീക്സ് പറഞ്ഞതിനോട് വിയോജിക്കാനും അമേരിക്കക്കെതിരെ നിലപാടെടുക്കാനും ഐസക്ജി തയ്യാറല്ല. ഇന്ത്യക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള ഐസക്കിന്റെ മക്കള്‍ ആര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പൂജപ്പുര റിസോര്‍ട്ടിലെ എ സി ലൗഞ്ജിലിരുന്ന് ഒരു പിള്ള ചോദിച്ചിട്ടുണ്ട്. അമേരിക്ക കൊള്ളാം, അവരുടെ സാമ്രാജ്യത്വം കൊള്ളില്ല, കൊക്കകോള കൊള്ളാം, അതിന്റെ കോണ്‍സണ്‍ട്രേറ്റു കൊള്ളില്ല, ചത്ത കോഴീന്റെ ചാറു കൊള്ളാം, അതിന്റെ ഇറച്ചി കൊള്ളില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ് മനസിലാകുക? അമേരിക്കന്‍ എംബസിയിലെ സായിപ്പന്മാരെ കണ്ടത് ശരിയായോയെന്ന് ചോദിച്ചാല്‍ മനുഷ്യന്‍ മനുഷ്യനെ കാണുന്നതില്‍ എന്ത് തെറ്റെന്നു മറുചോദ്യം. പാവം ബര്‍ളിന്‍ , ഒരു മനുഷ്യന്‍ പോലുമല്ലാതായിരിക്കുന്നു! പകരം ജോണ്‍ ബ്രിട്ടാസാണ് യഥാര്‍ത്ഥ മനുഷ്യന്‍ .
ജോണ്‍ ബ്രിട്ടാസിന് ആരെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു ചാനല്‍ സ്വന്തമായുള്ളവന് ഏത് നാറ്റക്കേസും എഴുന്നള്ളിക്കാം. സമരം ചെയ്യാനും തല്ലിപ്പൊളിക്കാനും അവസരം പാര്‍ത്തുനടക്കുന്ന തൊഴിലില്ലാപടയുള്ളപ്പോള്‍ ചാനല്‍ മുതലാളി വിചാരിക്കുന്നതു നടപ്പിലാകും. ജോണ്‍ ബ്രിട്ടാസിന് ആരെയും പേടിക്കാനില്ല, ‘വെറുക്കപ്പെട്ടവന്‍’'കൂടെയുണ്ട്. ഫുട്ബോള്‍ മേളക്ക് കുറച്ച് തുക ചോദിച്ചാല്‍ 60 ലക്ഷം കൊടുക്കും. പി.ടി. ഉഷ സ്കൂള്‍ നടത്തിപ്പിന് എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഒരു കോടി കൊടുക്കും. അങ്ങനെയുള്ള വ്യക്തി കൂടെയുള്ള ബ്രിട്ടാസിന് ആരെ ഭയപ്പെടണം? അതുകൊണ്ട് ആരെ വേണമെങ്കിലും ‘ജന്മനാ വിഭാഗീയന്‍’' എന്നോ ‘ജന്മനാ വിദേശി’യെന്നോ വിളിക്കാം. കളിക്കുന്നെങ്കില്‍ തരത്തില്‍ കളിക്കണം. വെറുതെ ബാറ്റും പിടിച്ചു നിന്നാല്‍ പോരാ, ബൗള്‍ ചെയ്യുന്നത് ബ്രിട്ടാസാണ്. സ്റ്റുഡിയോക്കകത്ത് ‘നമ്മള്‍ തമ്മില്‍ ’, പുറത്തും ‘നമ്മള്‍ തമ്മില്‍ .’
-കെ .എ. സോളമന്‍
Janmabhumi daily dated 12-9-2011
പി.സി.ജോര്‍ജിനെ നീക്കണം: തോമസ് ഐസക്ക് .
തിരുവനന്തപുരം: പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് പദവിയില്‍ നിന്ന് നീക്കണമെന്ന് തോമസ് ഐസക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.
പി.സി.ജോര്‍ജും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുകയാണോയെന്ന് സംശയമുണ്ട്. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തസ്തിക സൃഷ്ടിച്ചതെന്തിനാണെന്ന് വിശദീകരിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
പി.സി.ജോര്‍ജും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുകയാണോയെന്ന് സംശയമുണ്ട്. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തസ്തിക സൃഷ്ടിച്ചതെന്തിനാണെന്ന് വിശദീകരിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
-കെ എ സോളമന്‍
Sunday, 11 September 2011
ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധം: വി.ഡി.സതീശന്‍
Posted on: 11 Sep 2011
കൊച്ചി: പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്‍കിയ പി.സി.ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. അനുകൂലമല്ലാത്ത വിധികള്‍ കോടതികളില്‍ നിന്ന് ഉണ്ടാകാം. അതിനെ മറികടക്കാന്‍ മറ്റ് വഴികളുണ്ടെന്ന് സതീശന്‍ പറഞ്ഞു. ജോര്‍ജിന്റെ നടപടിയെ യു.ഡി.എഫ് ഗൗരവമായെടുക്കുകയും അടുത്ത മുന്നണി യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തുകയും വേണം. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണം-സതീശന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് സതീശന്‍ വ്യക്തമാക്കി.
Comment: സതീശന്‍ ആരപ്പാ, ഭരണ ഘടനാ ശില്പിയുടെ കൊച്ചളി യനോ? ഒരു പൌരന്‍ എന്ന നിലയില്‍ ജോര്‍ജിന് ഇന്ത്യന്‍ പ്രസിഡന്റിനു പരാതി അയച്ചു കൂടെ ? ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനംരാജി വെക്കേണ്ട ഒരു സാഹചര്യവും ഇല്ല.
-കെ എ സോളമന്‍ .
Saturday, 10 September 2011
പി. രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് സുധാകരന്‍
കണ്ണൂര്‍: തനിക്കെതിരെ രക്തസാക്ഷിഫണ്ട് മുക്കിയെന്ന വ്യാജ ആരോപണം ഉന്നയിച്ച പി.രാമകൃഷ്ണനെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ എം.പി സ്ഥാനം രാജിവെയ്ക്കുമെന്ന് കെ. സുധാകരന്‍. ആരോപണം രാമകൃഷ്ണന്‍ പിന്‍വലിക്കണം.ആരോപണം തെളിയിച്ചാല്‍ കെ.പി.സി.സി. സെക്രട്ടറിസ്ഥാനം മാത്രമല്ല എം.പി.സ്ഥാനവും പൊതുജീവിതം പോലും ഉപേക്ഷിക്കാം.
Comment: കണ്ണൂരില്‍ കോണ്ഗ്രസിനെ പൊളിച്ചടുക്കുവാന്‍ തന്നെയാണ് തീരുമാനം .
കെ എ സോളമന്‍
Wednesday, 7 September 2011
എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം കൂട്ടരുത് ?
ഞാന്‍ കേരള സര്‍ക്കാരിന്റെ ഒരു പെന്‍ഷന്‍കാരന്‍ ആണെന്ന് സൂചിപ്പിക്കട്ടെ. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട യാതൊരു ആവശ്യും ഇല്ല .സര്‍ക്കാരിന്റെ സമ്പത്തു സംരക്ഷിക്കേണ്ടതു പെന്‍ഷന്‍ പ്രായം നീട്ടിക്കൊടുത്തു കൊണ്ടല്ല, പകരം വികസന കാഴ്ചപ്പാട് വിപുലീകരിച്ചു ആവണം .
സര്‍വീസിലുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. മരിക്കുന്നത് വരെ കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്ന ഏക ആഗ്രഹം മാത്രമേ ഇവര്‍ക്കുള്ളൂ . ജോലിഅന്വേഷിച്ചു നടക്കുന്ന സ്വന്തംമക്കളെ ക്കുറിച്ചു പോലും ഇവര്‍ ചിന്തിക്കുന്നില്ല . 55 -ല്‍ പിരിയുന്ന ഒരുത്തന്റെ കുടുംബം ഒരിക്കലും തകര്‍ന്നു പോവില്ല. പുതുതായി ഒരാള്‍ ജോലിക്കു കയറിയാല്‍ , അതിനു അവസരമുണ്ടാക്കി ക്കൊടുത്താല്‍ ഒരു കുടുംബം രക്ഷപെടുകയും ചെയ്യും.
പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു പറയുന്നത് വാചകമടിയാണ്. ഏതു യന്ത്രവും അതിന്റെ മിനിമം എഫിഷ്യന്സിയില്‍ പ്രവര്‍ത്തിക്കുമെന്നു പറയുന്നത് സര്‍ക്കാര്‍ യന്ത്രത്തിനും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 20 - ശതമാനത്തിന്റെ അദ്ദ്വാനം ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മുന്നോട്ടു പോവുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടി ഇതിനു മാറ്റം വരുത്താമെന്നു പറയുന്നത് വിഡ്ഢിത്തം . മാര്‍ച്ച് 31 - ലേക്കുള്ള വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം . ഇതിനു സമമായിട്ടുള്ളത് ഈ ഏര്‍പ്പാട് കൊണ്ടുവന്ന മന്ത്രിയുടെതന്നെ റോഡിലെ കുഴി എണ്ണല്‍ പ്രക്രിയ ഒന്നു മാത്രമാണ്.
റിട്ടയര്‍ ചെയ്തവര്‍ക്കു ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു വിഷമമുണ്ടെങ്കില്‍ അവരെ വെടി വെച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ ഇതു പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി ബാധകമാക്കണം . 80 - പിന്നിട്ട ചില രാഷ്ട്രീയ നേതാക്കള്‍ ഊര്ജസ്വലതയോടെ ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനെ 55 -ല്‍ പറഞ്ഞുവിടുന്നത് ന്യായമാണോ എന്നാണു മറ്റൊരു ചോദ്യം. 55 -കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളോ ? മറ്റൊരു ജോലിയം പറ്റിയില്ലെങ്കില്‍ രാഷ്ട്രീയം കളിക്കട്ടെ. എന്തിനു പാവപ്പെട്ട യുവാക്കളുടെ അവസരം നശിപ്പിക്കുന്നു, അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു ? ഇതര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ഉം മുകളിലുമാണ് , അതുകൊണ്ട് ഇവിടെയും കൂട്ടണമെന്നാണ് മറ്റൊരു വാദം. തൊഴിലില്ലാപ്പട അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ് ഇവിടെ എന്നു ഇക്കൂട്ടര്‍ അറിയുന്നതു നന്ന്.
കള്ളു കച്ചവടത്തിലും മറ്റുമായി സര്‍ക്കാരിനു ഒത്തിരി വരുമാനമുള്ളപ്പോള്‍ എന്തിനു പെന്‍ഷന്‍ പ്രായം കൂട്ടിലാഭ മുണ്ടാക്കുന്നു? എന്തിനു അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നം തല്ലിക്കെടുത്തുന്നു ?
- കെ എ സോളമന്‍
Tuesday, 6 September 2011
അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് മായാവതി
ലക്‌നൗ: വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. തനിക്കെതിരെ വിക്കി ലീക്‌സ് പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമില്ലാത്തതാണ്. തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വിക്കി ലീക്‌സ് രേഖകള്‍ പുറത്തുവിട്ടതെന്ന് മായാവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പുതിയൊരു ജോടി പാദരക്ഷ കൊണ്ടുവരാനായി മായാവതി ലഖ്‌നൗവില്‍നിന്ന് മുംബൈയിലേക്ക് സ്വകാര്യ വിമാനം അയച്ചെന്ന് 'വിക്കിലിക്‌സ്' കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ യു.എസ്. നയതന്ത്രജ്ഞര്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയാവണമെന്ന് മായാവതി സ്വപ്നം കണ്ടുനടക്കുന്നു, സ്വാര്‍ഥതയും അഹംഭാവവുമാണ് അവരുടെ മുഖമുദ്ര, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് അത് രുചിച്ചുനോക്കാനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രേഖകളാണ് വിക്കി ലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Comment:ഇത് തന്നെയാണ് മുനീറും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറയുന്നത് . മൊത്തം ജനത്തിന്റെയും മാനസിക ആരോഗ്യനില പരിശോധിക്കാന്‍ആവശ്യപ്പെട്ടാലോ ? അവരാണല്ലോ മായാവതിയുള്‍പെടെയുള്ള നേതാക്കളെ തെരഞ്ഞെടുത്തു വിടുന്നത്.
-കെ എ സോളമന്‍
Monday, 5 September 2011
ഓണാശംസകള്‍ !
സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള്‍ ഒരിക്കലും നഷ്ട്ടമാവില്ല എന്നതാണു ഈ ഓണത്തിന്റെയും സന്ദേശം . നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലിപടര്പ്പുകളിലും തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും ചിരി തൂകി നില്‍ക്കുന്നുവെന്നു ഒരു കവി ? പിന്നെവിടെയാണ് ഒഴിപ്പു കേന്ദ്രങ്ങള്‍ ? ഒഴുകി പരക്കുന്നത് ഓണനിലാവു തന്നെയോ? വട്ടമിടുന്നത് ഓണതുന്പികളല്ല , മാവേലിത്തന്പു രാന്റെ പ്രജകളാണ്, ബിവേറെജസിനു മുന്നില്‍ .
ഓണാശംസകള്‍ പ്രിയപ്പെട്ട എല്ലാ വായനക്കാര്‍ക്കും !
-കെ എ സോളമന്‍
Saturday, 3 September 2011
അണ്ണാ ഹസാരെയുടെ പ്രസക്തി
സമ്പന്ന രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന നമ്മുടെ ഇന്ത്യയിന്ന് അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും പെട്ട് ഉഴലുകയാണ്. ‘കിമ്പളം’ നല്‍കിയില്ലെങ്കില്‍ ഫയല്‍ ചുവപ്പുനാടയിട്ട് മേശക്കുള്ളിലേക്ക് തള്ളുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടുംബത്തിനും ബന്ധുക്കള്‍ക്കും വേണ്ടി എന്ത് ‘തീവെട്ടിക്കൊള്ള’യും ചെയ്യാന്‍ അറപ്പില്ലാത്ത രാഷ്ട്രീയക്കാര്‍, ഇവരുമായി ചേര്‍ന്ന് നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍. വൃത്തികെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളും ഇന്ത്യയും കടന്നുപോകുന്നത്. അഴിമതിയില്ലാത്ത ഇന്ത്യ എന്ന ആശയം നമ്മളൊക്കെ സ്വപ്നം കാണുമ്പോള്‍ ഗാന്ധിയനായ അണ്ണാ ഹസാരെയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ ഒരു ഭാഗത്ത്.
ഹസാരെയുടെ സമരം ‘അരാഷ്ട്രീയം’ ആണെന്നും ‘അമേരിക്ക’യാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ മറ്റൊരു ഭാഗത്ത്.
ഹസാരെയ്ക്ക് നവീന ഗാന്ധി എന്ന വിശേഷണം വിദേശ മാധ്യമങ്ങളായ ടെലിഗ്രാഫും, ന്യൂയോര്‍ക്ക് ടൈംസും, ഇറ്റാലിയന്‍ പത്രങ്ങളും നല്‍കി. ലിബിയയിലും, ഒമാനിലും, ഇസ്രേയലിലും, പാലസ്തീനിലും മറ്റും നടക്കുന്ന സംഭവവികാസങ്ങളുമായി ഹസാരെയുടെ സംഭവത്തോട് ചേര്‍ത്ത് എഴുതാനും വിദേശ പത്രാധിപര്‍ തയ്യറായി എന്നുളളതും ശ്രദ്ധേയമാണ്.
അഴിമതിക്കെതിരേ അഖിലകക്ഷി വികാരം
അഴിമതിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നിയമപരമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ രാംലീല മൈതാനത്തു നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് അനുകൂലമായ നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ലോക്‌സഭയിലെ പ്രതിപക്ഷവും തയാറായത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ സുതാര്യതയ്‌ക്കുള്ള പൊതുനീക്കമായാണു കാണേണ്ടത്. അഴിമതിക്കെതിരായ അഖിലകക്ഷി വികാരമായി ഇതിനെ കാണണം
അണ്ണാ ഹസാരെ മുന്നോട്ടുവച്ച ജനലോക്‌പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയുണ്ടായി. . ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്ന സാഹചര്യം സംജാതമായി. ലോക്‌സഭ ഒന്നാകെയാണ് നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച് അണ്ണാ ഹസാരെ അനുരഞ്‌ജനത്തിന്റെ പാതയിലേക്കു വരണമെന്ന് ആവശ്യപ്പെട്ടത്. ജനലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. അക്കാര്യം കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും അംഗീകരിച്ചു കഴിഞ്ഞു. അണ്ണാ ഹസാരെയെ വ്യക്‌തി എന്ന നിലയിലും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിലയുറപ്പിച്ച പൊതുസമൂഹപ്രതിനിധി എന്ന നിലയിലും അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അര്‍ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്‌തമാക്കി.അരുണാറോയിയുടെ ബില്ലും ലോക്‌സത്ത പാര്‍ട്ടി പ്രസിഡന്റ് ഡോ. ജയപ്രകാശ് നാരായണന്റെ ബില്ലും കേന്ദ്രസര്‍ക്കാരിന്റെ വീക്ഷണവും സജീവമായി പരിഗണിച്ചുകൊണ്ട് ഹസാരെ മുന്നോട്ടുവച്ച ജനലോക്‌പാല്‍ ബില്ലിലെ വ്യവസ്‌ഥകള്‍ ചര്‍ച്ചചെയ്യാമെന്നാണ് ഡോ. മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. അഴിമതിയെ ഫലപ്രദമായി എങ്ങനെ നേരിടാമെന്നതിനെപ്പറ്റി മന്‍മോഹന്‍സിംഗ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ തിമിരയം കൊണ്ട് മൂടിവയ്‌ക്കാനാവില്ല.
തന്റെഭാഗത്തുനിന്നും എന്തെങ്കിലും അഴിമതി ഉണ്ടായിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ നാല്‍പത്തൊന്നു വര്‍ഷത്തിനിടയില്‍ സമ്പാദിച്ച സ്വത്തുകളെപ്പറ്റി കൃത്യമായ അന്വേഷണം നടത്താന്‍ പ്രതിപക്ഷനേതാവിനെത്തന്നെയാണു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വെല്ലുവിളിച്ചത്. അധികാരസ്‌ഥാനം ഉപയോഗിച്ച് തനിക്കോ കുടുംബാംഗങ്ങള്‍ക്കോവേണ്ടി കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്ന ശിക്ഷാവിധി അതേപടി അംഗീകരിക്കാമെന്നു പ്രധാനമന്ത്രി വ്യക്‌തമാക്കിയിരിക്കുകയാണ്.
പൗരാവകാശരേഖ തയാറാക്കുക, കീഴുദ്യോഗസ്‌ഥരെ ലോക്‌പാലിന്റെ പരിധിയില്‍ വരുത്തുക, സംസ്‌ഥാനങ്ങളില്‍ ലോകായുക്‌ത സംവിധാനം സ്‌ഥാപിക്കുക എന്നീ മൂന്നാവശ്യങ്ങളാണ് പാര്‍ലമെന്റിന്റെ അഭിപ്രായത്തിനു മറുപടിയായി ഹസാരെ ഉന്നയിച്ചിരിക്കുന്നത്. അതേപ്പറ്റി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഇനിയും വന്നിട്ടില്ല. അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ ജനാധിപത്യ ശരീരത്തെ ശുദ്ധീകരിക്കാന്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ നിയമം നിര്‍മിക്കേണ്ടതു വ്യക്‌തിയല്ല ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണ സഭയാണ്.
നിയമം എങ്ങനെയായിരിക്കണമെന്നതിനേപ്പറ്റി അഭിപ്രായം പറയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. പക്ഷേ നിയമം നിര്‍മിക്കേണ്ടതു പാര്‍ലമെന്റാണ്. ജനാഭിപ്രായംകൂടി കണക്കിലെടുത്ത് ഭരണപക്ഷവും പ്രതിപക്ഷവും കൂടിയാലോചിച്ച് അഴിമതിക്കെതിരേ ഫലപ്രദമായ ലോക്‌പാല്‍ നിയമം നിര്‍മിക്കുകയാണു നാടിന്റെ ആവശ്യം.. അതിനു അണ്ണാ ഹസാരെ നിര്‍വഹിച്ച പങ്കു മഹത്തരമാണ് .
പ്രസക്തമായ ചോദ്യങ്ങള്‍
1) രാഷ്ട്രീയക്കാരന്‍ അല്ലാത്ത അണ്ണാ ഹസാരെ നിരാഹാരം ഇരിക്കും വരെ അസിമാതിയെക്കുരിച് സംസാരിക്കാന്‍ എന്തെ രാഷ്ട്രീയക്കാര്‍ക്ക് സാധിച്ചില്ല ?.
2 ) കണക്കില്‍പ്പെടാത്ത സ്വത്ത് ഇല്ലെന്നു പ്രധാന മന്ത്രി. അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ക്കുറിച്ച് ഇത് പറയാന്‍ കഴിയുമോ ?
3 ) ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉതകാത്ത വലിയ കാര്യങ്ങള്‍ പറയുന്ന ഇടതും, വലതും , മദ്ധ്യത്തിലും നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ ജനലോക്പാല്‍ പാസാകുന്നതോടെ അഴിമതിയില്‍നിന്ന് മുക്തരാകുമെന്നു കരുതാമോ ?
4 ) സാമൂഹ്യ മാറ്റം ഉണ്ടാക്കാം എന്ന് തെളിയിക്കുകയാണ് അണ്ണാ. യോജിക്കാന്‍ പറ്റുമോ ?
5) സ്വതന്ത്ര ഭാരതത്തിലെ രാഷ്ട്രീയ നേത്രുത്വത്തില്‍ കാണാത്ത സത്യ സന്ധത അണ്ണാ ഹസാരെയില്‍ കാണാന്‍ ഇന്ത്യന്‍ യുവത്വത്തിനു സാധിച്ചു . എന്തുപറയുന്നു. ?
൬) ഹസാരെയെ നവീനഗാന്ധി എന്ന് വിശേഷിപ്പിക്കുന്ന വിദേശ ശക്തികളുടെ ലക്ഷ്യം ഇന്ത്യയെ നന്നാക്കുക തന്നെയാണോ ?
- കെ എ സോളമന്‍
Friday, 2 September 2011
വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് സംഘടനകള്‍
മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്ന് ഉപസമിതി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം അറുപത് വയസ്സായി ഉയര്‍ത്തണമെന്ന് ഭരണ, പ്രതിപക്ഷ സര്‍വീസ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ആവശ്യം മന്ത്രിസഭയെ ധരിപ്പിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മന്ത്രിസഭാ ഉപസമിതി അധ്യക്ഷന്‍ കെ.എം. മാണി അറിയിച്ചു. സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുറത്ത് യുവജന സംഘടനകള്‍ നടത്തിയ ധര്‍ണ അക്രമാസക്തമായി. ദര്‍ബാര്‍ ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.
Comment: The main grievance of the employees is that Kerala is the only state in the country where state government employees and school and college teachers retire at 55 years and in other states, the retirement age is 58 years. Nevertheless they deliberately hide the situation that Kerala is only State where the percentage of job seekers is the highest. According to the latest economic review tabled in the state assembly early this year, the number of job seekers till June 2010 stood at 4.32 million, including 161,641 professional and technical workers and 4.16 million others. The sleeping youths can now wake up.
Thursday, 1 September 2011
കെ പി സി സി തെരഞ്ഞെടുപ്പു കമ്മീഷന്‍ !
തിരുവനന്തപുരം :
മിസോറം ·ÕVÃùÞÏß ÎáX ÎdLß ÕA¢ Éáøáç×ÞJÎX ÈÞæ{ ÄÜØíÅÞÈÎÞÏ °ØíÕÞ{ßW ØÄcdÉÄß¼í¾ æº‡á¢. §Ká ÍÞøcÞØçÎÄÈÞÏß æµÞWAJÏßW ®JáK ÕAJßÈá Ì¢·ÞZ ·ÕVÃV ®¢.æµ. ÈÞøÞÏÃX øÞ¼íÍÕÈßW ¥JÞÝÕßøáKá ÈWµá¢. ¥Õßæ¿ ÈßKá ÈÞæ{ øÞÕßæÜ °ØíÕÞ{ßæÜJá¢.
Comment: കെ പി സി സി തെരഞ്ഞെടുപ്പു കമ്മീഷന്‍ ആയി പ്രവര്‍ത്തിച്ചതു കൊണ്ടു പ്രയോജന മുണ്ടാ യില്ലെന്ന് പറഞ്ഞു കൂടാ .
-കെ എ സോളമന്‍
മിസോറം ·ÕVÃùÞÏß ÎáX ÎdLß ÕA¢ Éáøáç×ÞJÎX ÈÞæ{ ÄÜØíÅÞÈÎÞÏ °ØíÕÞ{ßW ØÄcdÉÄß¼í¾ æº‡á¢. §Ká ÍÞøcÞØçÎÄÈÞÏß æµÞWAJÏßW ®JáK ÕAJßÈá Ì¢·ÞZ ·ÕVÃV ®¢.æµ. ÈÞøÞÏÃX øÞ¼íÍÕÈßW ¥JÞÝÕßøáKá ÈWµá¢. ¥Õßæ¿ ÈßKá ÈÞæ{ øÞÕßæÜ °ØíÕÞ{ßæÜJá¢.
Comment: കെ പി സി സി തെരഞ്ഞെടുപ്പു കമ്മീഷന്‍ ആയി പ്രവര്‍ത്തിച്ചതു കൊണ്ടു പ്രയോജന മുണ്ടാ യില്ലെന്ന് പറഞ്ഞു കൂടാ .
-കെ എ സോളമന്‍
Subscribe to:
Posts (Atom)