Wednesday 21 September 2011

ക്ഷേത്രസ്വത്ത് ജനത്തിനു ഉതകണം.









"പ്രയോഗത്തില്‍ കൊണ്ടു വരാത്ത വിജ്ഞാനം പ്രയോജനരഹിതം"- ഡോക്ടര്‍ കലാം പറഞ്ഞതാണ്. കലാം ആരെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ ? "ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ധനവും പ്രയോജന രഹിതം" ഞാനൊന്ന് പറഞ്ഞു നോക്കുകയാണ്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തു എന്തിനാണ് ഇങ്ങനെ കെട്ടിപ്പിടിച്ചുവെച്ച് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഭീകര രാഷ്ട്രത്തിനു ക്ഷേത്രം ആക്രമിച്ചു ഈ സ്വര്‍ണ്ണമെല്ലാം കടത്തിക്കൊമ്ണ്ട് പോകാനോ ? രാജ്യങ്ങള്‍ തമ്മില്‍ ഇന്ന് നടക്കുന്ന യുദ്ധമെല്ലാം എണ്ണയ്ക്ക് വേണ്ടിയാണ്. അത് കഴിയുമ്പോള്‍ സ്വര്‍ണ്ണത്തിന്നു വേണ്ടിയാകാം. സ്വര്‍ണ്ണ ഉരുപ്പടിയെല്ലാം ഒരിടത്ത് തന്നെ കൂട്ടി വെച്ചിരുന്നാല്‍ എടുക്കാന്‍ വരുന്നവര്‍ക്ക് വളരെ സൌകര്യമാകും.

ക്ഷേത്രത്തിലെ സ്വത്തു എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്നാ കാര്യത്തില്‍ ഏറെ വാദ പ്രതിവാദമായി. അല്പം വൈകിയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ ക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട്‌ വ്യക്തമാക്കിയതോടെ ചര്‍ച്ച വീണ്ടു ചൂട് പിടിച്ചിരിക്കുകയാണ് . കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത്‌ പൊതുസ്വത്താണെന്നും സ്വത്ത്‌ നാടിന്‌ അവകാശപ്പെട്ടതാണന്നും പിണറായി . പ്രസ്താവന പുറത്തു വന്നതോടെ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. പ്രസ്താവനയും എതിര്‍ പ്രസ്താവനയും നടത്തുന്നവര്‍ തമ്മില്‍ നേരില്‍ കാണാത്തതു കൊണ്ടു അടി നടക്കിന്ന്ല്ല എന്നേയുള്ളു.. നിലവിലെ രീതിയില്‍ ചര്‍ച്ച പുരോഗമിക്കുന്ന പക്ഷം താമസിയാതെ അടിയുണ്ടാകും. അവിശ്വാസികള്‍ ക്ഷേത്രസ്വത്ത്‌ സംബന്ധിച്ച് മിണ്ടിപ്പോകരതു എന്നാണു വിശ്വാസികള്‍ . ഇതെങ്ങനെ ശരിയാകും ? മദ്യോപയോഗം സംബന്ധിച്ചു മദ്യപര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയോ, മദ്യവിരുദ്ദര്‍ക്ക് മിണ്ടിക്കൂടെ ? .

ഇനിയും മൂല്യം നിര്‍ണയിക്കാന്‍ പറ്റാത്തത്ര അളവിലുള്ള ക്ഷേത്രത്തിലെസ്വത്തുക്കള്‍ സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കുന്നതു അംഗീകരിക്കാനാവില്ല . . ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ സ്വത്തും മറ്റും കൈകാര്യം ചെയ്‌താല്‍ . രാഷ്ട്രീയക്കാര്‍ കയ്യിട്ട് വാരുമെങ്കില്‍ ധനം റിസേര്‍വ് ബാങ്കിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോച്ചിക്കണം. ഈ ധനമുപയോഗിച്ചു നാലഞ്ചു മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുകയും ജനങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണം. മെഡിക്കല്‍ കോളേജുകള്‍ പോലുള്ള സംരംഭങ്ങള്‍ സ്വാമിയുടെ സ്വത്ത് വര്‍ധിപ്പിക്കുന്നതല്ലാതെ നശിപ്പിക്കില്ല.
ശ്രീപത്മനാഭസ്വാമിയുടെസ്വത്ത്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമന്നും തങ്ങള്‍ക്കറിയ മെന്നു വിശ്വാസികള്‍ . അതെന്തൊക്കെ ആയാലും ഈ ധനം ആര്‍ക്കും പ്രയോജന പ്പെടുത്താതെ ഇങ്ങനെ കാവലിരിക്കുന്നതു അപകടം പിടിച്ചപണിയാണ്. രാജ്യാന്തര അക്രമവും അധനിവേശവും അതിപുരാതനസംഭവങ്ങളല്ല .

-കെ എ സോളമന്‍

No comments:

Post a Comment