Wednesday, 28 September 2011

കൊട്ടാരക്കരയില്‍ സ്‌കൂള്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം


Posted on: 28 Sep 2011
കൊട്ടാരക്കര: സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനത്തിനിരയാക്കി. കൊട്ടാരക്കര വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറാണ് അക്രമണത്തിനിരയായത്. രാത്രി 10.30 ഓടെ അവശനിലയില്‍ വാളകത്ത് റോഡരികില്‍ കണ്ടെത്തിയ കൃഷ്ണകുമാറിനെ പോലീസെത്തിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ജനനേന്ദ്രിയത്തിന് ക്ഷതമേറ്റിട്ടുണ്ട്.

 മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് വാളകം രാമവിലാസം സ്‌കൂള്‍. അക്രമം നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വാളകത്ത് സി.പി.എം ഹര്‍ത്താല്‍ നടത്തുകയാണ്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
Comment: ഈ സ്കൂളില്‍ പഠിപ്പിക്കുന്നവര്‍ക്ക് കട്ടപ്പാര ഫ്രീ !
-  കെ    എ    സോളമന്‍   

No comments:

Post a Comment