Thursday, 22 September 2011

2 ജി വിവാദം: പ്രതികരിക്കുന്നില്ലെന്ന് പ്രണബ്‌



ന്യൂയോര്‍ക്ക്: 2 ജി ഇടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിന് അറിയാമായിരുന്നുവെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്ന് പ്രണബ് മുഖര്‍ജി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാനാകില്ലെന്ന് പ്രണബ് പറഞ്ഞു.

അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ വിവരാവകാശ നിയമം അവതരിപ്പിച്ചതെന്നും അതിന്റെ ഫലമായിട്ടാണ് കത്ത് പുറത്തുവന്നിട്ടുള്ളതെന്നും പ്രണബ് പറഞ്ഞു.
Comment: പ്രതികരിച്ചാല്‍   പാളും , അതുകൊണ്ടാ  . വിവരാവകാശ  നിയമത്തിന്റെ കാര്യം മാത്രം പറയരുത്  . തിരുവനന്തപുരത്തു അതിപ്പോള്‍ പരണത്തു വെച്ച മാതിരിയാണ് . ശ്രീ  സിബി മാത്യു വന്നതുകൊണ്ട് എന്തെങ്കിലുംമാറ്റ മുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.  
-കെ  എ  സോളമന്‍

No comments:

Post a Comment