Sunday 25 September 2011

ഗാന്ധിസത്തിന്റെ വര്‍ത്തമാനകാല പ്രസക്തി

ആലോചന സാംസ്കാരിക കേന്ദ്രം , എസ എല്‍ പുരം


അഹിംസ, സത്യാഗ്രഹം, ഗ്രാമസ്വരാജ്‌, സർവോദയം,സര്‍വോപരി മനുഷ്യസ്നേഹം തുടങ്ങിയ രാഷ്ട്രീയവും സാമൂഹികവുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഗാന്ധിയന്‍ദർശനമാന് ഇന്ത്യയുടെ ശക്തി. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യവും അതു നന്നായി മനസിലാക്കാന്‍ കഴിവുള്ള ജനങ്ങളും ഇന്ത്യയിലുണ്ട് എന്ന് 'ആലോചന ' സാംസ്കാരിക കേന്ദ്രത്തിന്റെ സെപ്റ്റംബര്‍ മാസ പരിപാടിയില്‍ അഭിപ്രായം. എസ് എല്‍ പുരം സര്‍വോദയ ഗ്രന്ഥശാലയില്‍ ചേര്‍ന്ന യോഗത്തില്‍ മോഹനചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

"ഗാന്ധിസത്തിന്റെ വര്‍ത്തമാനകാല പ്രസക്തി ' എന്ന വിഷയത്തില്‍ പ്രൊഫ കെ എ സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു. തൈപ്പറമ്പില്‍ പ്രസാദ്, അശോക്‌ പി, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റ് മായ സാബ്‍ജി തുടങ്ങിയവര്‍ പ്രസംഗിച്ചു .

പ്രസിഡന്റ്‌ , 'ആലോചന '

2 comments: