Wednesday, 14 September 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം നിലപാടുകളില്‍ ഉറച്ച് ഇരുസഭകളും




കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ചൊവ്വാഴ്ച ഇരുസഭകളുടെയും മാനേജിങ് കമ്മിറ്റി യോഗവും സഭാ വര്‍ക്കിങ് കമ്മിറ്റി യോഗവും കോലഞ്ചേരിയില്‍ ചേര്‍ന്നാണ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്.

ആരാധനാ സ്വാതന്ത്ര്യം അനുവദിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സഹനസമരത്തിന് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുവാനും യോഗത്തില്‍ തീരുമാനമായി. 1995ലെ സുപ്രീംകോടതി വിധിയിലെ, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, സഭയുടെ ആത്മീയ മേലധ്യക്ഷനാണെന്ന നിരീക്ഷണം എതിര്‍വിഭാഗം അവഗണിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.


Comment: എല്ലാം  കര്‍ത്താവ് ഈശോ മിശിഹായ്ക്കു വേണ്ടി ! പണ്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സത്യാഗ്രഹമിരുന്നു അന്ത്യ കൂദാശ  സ്വീകരിച്ച വൈദീക  ശ്രേഷ്ഠന്‍മാരും ഈക്കൂട്ടത്തില്‍ കാണുമായിരിക്കും ?
- കെ എ സോളമന്‍ . 

No comments:

Post a Comment