Tuesday, 6 September 2011

അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് മായാവതി






ലക്‌നൗ: വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. തനിക്കെതിരെ വിക്കി ലീക്‌സ് പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമില്ലാത്തതാണ്. തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വിക്കി ലീക്‌സ് രേഖകള്‍ പുറത്തുവിട്ടതെന്ന് മായാവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയൊരു ജോടി പാദരക്ഷ കൊണ്ടുവരാനായി മായാവതി ലഖ്‌നൗവില്‍നിന്ന് മുംബൈയിലേക്ക് സ്വകാര്യ വിമാനം അയച്ചെന്ന് 'വിക്കിലിക്‌സ്' കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ യു.എസ്. നയതന്ത്രജ്ഞര്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയാവണമെന്ന് മായാവതി സ്വപ്നം കണ്ടുനടക്കുന്നു, സ്വാര്‍ഥതയും അഹംഭാവവുമാണ് അവരുടെ മുഖമുദ്ര, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് അത് രുചിച്ചുനോക്കാനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രേഖകളാണ് വിക്കി ലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Comment:ഇത് തന്നെയാണ് മുനീറും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറയുന്നത് . മൊത്തം ജനത്തിന്റെയും മാനസിക ആരോഗ്യനില പരിശോധിക്കാന്‍ആവശ്യപ്പെട്ടാലോ ? അവരാണല്ലോ മായാവതിയുള്‍പെടെയുള്ള നേതാക്കളെ തെരഞ്ഞെടുത്തു വിടുന്നത്.
-കെ എ സോളമന്‍

No comments:

Post a Comment