Wednesday, 31 October 2012

ദൈവം' തരും; 'സ്‌പെഷല്‍ മത്തി'





ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. ദേശീയപാതയോരത്ത് പാതിരപ്പള്ളിയിലെ 'ദൈവം' ഹോട്ടലിന്റെ ഉടമകളായ കാര്‍ത്തികേയന്റെയും സന്നകുമാറിന്റെയും പ്രവര്‍ത്തനലക്ഷ്യമാണിത്. വിലയേറിയ മുന്തിയ ഇനം വിഭവങ്ങള്‍ ഇവിടെ കിട്ടില്ല. സാധരണക്കാരും സമ്പന്നരും ഒരുപോലെ ഇഷ്ടപ്പെടുന്ന 'നാടന്‍ മത്തി' യാണ് ഇവിടത്തെ പ്രധാന വിഭവം.

ഓമനപ്പുഴ ദൈവത്തിങ്കല്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പരേതയായ തങ്കമ്മ 70 വര്‍ഷം മുന്‍പാണ് ഈ ഹോട്ടല്‍ തുടങ്ങിയത്. കൃഷ്ണന്റെ ചെല്ലപ്പേരാണ് 'ദൈവം'. അതിനാലാണ് ഹോട്ടലിനും ഈ പേരിട്ടത്. ഹോട്ടലിന്റെ എതിര്‍വശം ബോംബെ കമ്പനി എന്ന പ്രമുഖ കയര്‍ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇവിടത്തെ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനാണ് തങ്കമ്മ ഓലമേഞ്ഞ കട തുടങ്ങിയത്.

30 രൂപയാണ് ഇപ്പോള്‍ ഊണിന്റെ വില. മത്തി വറുത്തത് കൂട്ടിയായാല്‍ 40 രൂപ. ദിവസവും 250 മുതല്‍ 400 പേര്‍വരെ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുന്നുണ്ട്. പാതിരപ്പള്ളിയിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പ്രധാന ഉപഭോക്താക്കള്‍. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഇവിടെ വണ്ടി ചവിട്ടും. രാത്രിഭക്ഷണം സ്ഥിരം ചില ആളുകള്‍ക്ക് മാത്രം. അല്ലെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം. ഞായറാഴ്ച 'ദൈവ'ത്തിന് അവധിയാണ്.
പാചകക്കാര്‍ സ്ത്രികളാണ്. കാര്‍ത്തികേയന്റെ ഭാര്യ ചന്ദ്രിക, സന്നകുമാറിന്റെ ഭാര്യ സവിത, സഹോദരി അംബിക, അയല്‍വാസി സുകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പാചകം. പായ്ക്കറ്റില്‍ വരുന്ന ഉത്പന്നങ്ങളൊന്നും വാങ്ങില്ല. കൊപ്ര ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചണ്ണയിലാണ് പാചകം. മുളകും മല്ലിയുമൊക്കെ വാങ്ങി ഉണക്കിപ്പൊടിച്ചെടുക്കും. വീടിനോട് ചേര്‍ന്നാണ് ഹോട്ടല്‍. പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയില്‍ ചിത്രീകരണം നടന്ന നാളുകളില്‍ സിനിമാക്കാരും ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പൂര്‍വകാല സ്മരണകളുമായി നടന്‍ ശ്രീനിവാസന്‍ ഇപ്പോഴും എത്തുന്നുണ്ട്. ജി.സുധാകരന്‍, ഡോ. തോമസ് ഐസക് എന്നീ എം.എല്‍.എ.മാരും മിക്കവാറും ഇവിടത്തെ പതിവുകാര്‍. ഫോണ്‍: 0477 2259240, 9747168066.

Comment: ഡോ. തോമസ് ഐസക്ക് പതിവുകാരനെന്ന് പറഞ്ഞതു സമ്മ്തിച്ചു, പക്ഷേ ജി . സുധാകരന്‍ പതിവുകാരനാകാന്‍ സാധ്യത ഇല്ല. അദ്ദേഹത്തിന്  വെച്ചു വേവിച്ചു കൊടുക്കാന്‍ കോളേജ് പ്രൊഫസ്സറായ ഭാര്യ വീട്ടിലുണ്ട്.
അതിരിക്കട്ടെ 40 രൂപവെച്ചു 400 ഊണിന് വിറ്റുവരവ്  ദിവസം 16000രൂപ. ഇന്‍കംടാക്സ് , സെയില്‍ ടക്സ്, അഡീഷണല്‍ ടാക്സ്- ഇങ്ങനെ വല്ലതും   'ദൈവം' അടക്കുന്നുണ്ടോ? 
-കെ എ സോളമന്‍ 

Tuesday, 30 October 2012

ഭാര്യ വിലമതിക്കാനാവാത്ത സ്വത്താണെന്ന് ശശി തരൂര്‍


ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശത്തിന് അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നല്‍കി. ഭാര്യ സുനന്ദ പുഷ്‌കര്‍ തന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്ന് തരൂര്‍ വ്യക്തമാക്കി. അതൊക്കെ മനസിലാകണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണം. തന്റെ ഭാര്യക്കെതിരെ പരാമര്‍ശം നടത്തുന്ന തരത്തില്‍ തരംതാണ വ്യക്തിയാണ് അദ്ദേഹമെന്ന് കരുതിയില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഷിംലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്രമോഡി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശശി തരൂരിനെതിരായ പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല്‍ അദ്ദേഹത്തിന് 50 കോടി മൂല്യമുള്ള സുഹൃത്തായിരുന്നുവെന്ന് മോഡി പറഞ്ഞു. ഐ.പി.എല്‍ വിവാദം ഉണ്ടായപ്പോള്‍, സുഹൃത്തായ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള 50 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് തരൂര്‍ പറഞ്ഞുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. വിവാദത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചുവെങ്കിലും സുഹൃത്ത് പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി. ഐ.പി.എല്‍ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെ തരൂര്‍ വീണ്ടും കേന്ദ്രമന്ത്രി ആയിരിക്കുകയാണെന്ന് മോഡി ആരോപിച്ചിരുന്നു.

Comment: എത്രാമത്തെ ഭാര്യ ?
-കെ എ സോളമന്‍ 

Thursday, 25 October 2012

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം: മുഖ്യമന്ത്രി


കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കമന്‍റ്: ഇപ്പോ, അങ്ങനെയായി. പി എസ് സി പരീക്ഷയൊക്കെ എഴുതി സര്ക്കാര്‍ ജോലി തരപ്പെടുത്താമെന്ന് കരുതിയ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു  കാര്യം പിടികിട്ടുക്കാണുമെന്ന് കരുതുന്നു. ആരെയും അടുത്ത അഞ്ചു കൊല്ലത്തേക്കു വിരമിക്കാന്‍ അനുവദിക്കില്ല, പെന്‍ഷന്‍ ആനുകൂല്യം കൊടുക്കുകയുമില്ല. ആ തുക മറിച്ചിട്ടു വേണം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ .
-കെ എ സോളമന്‍ 

Monday, 22 October 2012

പെണ്‍കുട്ടികള്‍ക്ക്‌ മൊബെയില്‍ വേണ്ടെന്ന്‌ ബി എസ്‌ പി എംപി




മുസാഫര്‍നഗര്‍: പെണ്‍കുട്ടികള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ബിഎസ്പി എംപി രാജ്പാല്‍ സെയ്നി രംഗത്തെത്തി. കുട്ടികള്‍ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ മൊബെയില്‍ ഫോണ്‍ നല്‍കരുത്‌. ഇക്കാര്യം താന്‍ എല്ലാ പ്രസംഗത്തിലും പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുക എന്നതാണ്‌ അവരുടെ ചുമതല. ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ അവര്‍ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്നും വ്യതിചലിക്കുന്നു. നമ്മുടെ അമ്മമാര്‍ക്കോ സഹോദരിമാര്‍ക്കോ ഫോണ്‍ ഉണ്ടായിരുന്നില്ല. മൊബെയിലിനുവേണ്ടി അവര്‍ മരിക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സെയ്നി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുസാഫറില്‍ നടന്ന ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിവാദമായതോടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായി മന്ത്രിയുടെ വാദം. കുട്ടികള്‍ക്ക്‌ ഒരു പ്രായം കഴിയുന്നതുവരെ മൊബെയില്‍ഫോണ്‍ നല്‍കരുതെന്നാണ്‌ താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കുട്ടികള്‍ക്ക്‌ മൊബെയിലിന്റെ ആവശ്യമില്ല. ഇത്തരം വസ്തുക്കള്‍ അവരെ വോറെ ലോകത്തേക്ക്‌ നയിക്കുമെന്നും ഇതവരെ നാശത്തിലേക്ക്‌ നയിക്കുമെന്നും സെയ്നി കൂട്ടിച്ചേര്‍ത്തു.
കമന്‍റ്: സയ്നി പറഞ്ഞതില്‍ അല്പം കാര്യമുണ്ട്. പക്ഷേ, പെണ്‍ കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും എന്നു പറയാമായിരുന്നു. പഠിക്കുന്ന കുട്ടികളുടെ ഒത്തിരി സമയം അനാവശ്യമായി അപാഹരിക്കുന്നതാണ്  മൊബയില്‍ ഫോണ്‍. 
-കെ എ സോളമന്‍ 

നരസിംഹവധം



മരം- കവിത- കെ എ സോളമന്‍

നിശയുടെ വീഥിയൊരുക്കി -
എത്ര സന്ധ്യകള്‍ വന്നാലും,
എന്റെ സങ്കട ദിനങ്ങളെ -
നോവിച്ചെത്ര രാത്രി കടന്നു പോയാലും ---

പഴുത്തിലകളെ നോക്കി--
പച്ചിലകള്‍ ചിരിച്ചാലും--
എന്റെ കളിക്കൂട്ടു വെട്ടി
പ്രഭാത ശലഭങ്ങള്‍ പറന്നകന്നാലും---
എന്റെ അവസാന ശ്വാസംവരെ
ഈ മണ്ണില്‍ നിനയ്ക്കായ്
ഇതളുകള്‍ ഒന്നും കൊഴിക്കാതെ
എന്നിട്ടും എന്തേ നീ ഇങ്ങനെ-
എന്നെ വെറുക്കുന്നു?
എന്ടെ ദേഹമാസകലം
ആണികള്‍ തറയ്ക്കുന്നു
ശാഖകള്‍ വെട്ടിനുറുക്കുന്നു

നിനയ്ക്കു ഇത്തിരി തണല്‍ വേണ്ടേ ---
കിളികളെ, പച്ചപ്പിനെ
എന്നെ വട്ടം ചുറ്റും പൈതങ്ങളെ --
നീ വെറുക്കുന്നോ?

നീ കോടാലി തേച്ചു  മിനുക്കുന്നു പിന്നേയും
എങ്കിലും വെറുക്കുന്നില്ല ഞാന്‍
നിനയ്ക്കു നന്മകള്‍ വരട്ടെ-
നന്മകള്‍ മാത്രം വരട്ടെ

മരങ്ങളില്‍ ആണി തറയ്ക്കുന്നതിനെതിരെ ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്കൂളിലെ കുട്ടികള്‍ കോടതി വിധി നേടിയിരിക്കുന്നു, അവര്‍ക്കു ആശംസകളോടെ !
-കെ എ സോളമന്‍ 

കേരള സര്‍വകലാശാലയില്‍ പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കി



തിരുവനന്തപുരം: എം.ബി.എ പരീക്ഷയില്‍ സര്‍വകലാശാല അധ്യാപകന്റെ മകന് മാര്‍ക്ക് തിരുത്തി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത് വിവാദമായതിന് പിന്നാലെ കേരള സര്‍വകലാശാലയുടെ പി.ജി. പരീക്ഷയില്‍ വീണ്ടും തിരിമറി. എം.എ. സൈക്കോളജി അവസാനവര്‍ഷ പരീക്ഷയില്‍ ജയിപ്പിക്കാനായി ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. വകുപ്പുമേധാവി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റില്‍ പരീക്ഷയുടെ മാര്‍ക്ക് വെട്ടിത്തിരുത്തിയതായാണ് കണ്ടെത്തല്‍. സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം ഓഫീസില്‍ നടന്ന ടാബുലേഷനിടെയാണ് മാര്‍ക്ക് തട്ടിപ്പിന്റെ പുതിയ കഥ പുറത്തായിരിക്കുന്നത്.


കമന്‍റ്  : പരീക്ഷയില്‍ ഒന്നും എഴുതാത്തവനെപ്പോലും  ജയിപ്പിക്കുന്ന രീതിയാണ് സ്കൂളുകളില്‍. എങ്കില്‍പിന്നെ സര്‍വകലാശാലയിലും അങ്ങനെയാകുന്നതില്‍ എന്തു കുഴപ്പം ? ചുരുങ്ങിയ പക്ഷം  പരീക്ഷ നടത്തിപ്പിന്റെ ചെലവെങ്കിലും ലാഭിക്കാമല്ലോ. 
കെ എ സോളമന്‍ 

Saturday, 20 October 2012

വി.എസ് ഹാപ്പി @89





വി.എസ്.അച്യുതാനന്ദന് ശനിയാഴ്ച 89 തികയുന്നു. എന്നുവെച്ചാല്‍ തൊണ്ണൂറാംവയസ് അദ്ദേഹത്തിന്റെ പടിവാതിലില്‍ അനുവാദം കാത്തുനില്‍ക്കുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ അരഞ്ഞാണം ആയുധമാക്കി പോരാട്ടം തുടങ്ങിയ വി.എസ്സിന്റെ വീര്യത്തിനുമുന്നില്‍ പ്രായത്തിന് മറഞ്ഞുനില്‍ക്കാനേ കഴിയൂ. ഈ ആരോഗ്യത്തിന് രഹസ്യമൊന്നേയുള്ളൂവെന്ന് വി.എസ്. പറയുന്നു. ''മനഃപൂര്‍വം ആരോഗ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അച്ഛന്റെയും ജ്യേഷ്ഠന്റെയും ശിക്ഷണത്തില്‍ ഒരിക്കലും വഴിതെറ്റേണ്ടിവന്നില്ല''. ഇതുകേള്‍ക്കവെ മുമ്പൊരിക്കല്‍ പാര്‍ട്ടി പ്രായാധിക്യം ഓര്‍മിപ്പിച്ചപ്പോള്‍ വി.എസ് നല്‍കിയ മറുപടി ഓര്‍മ വന്നു. ''കള്ളുകുടിക്കില്ല, പെണ്ണുപിടിക്കില്ല. രാവിലെ എണീക്കും. പല്ലുതേക്കും.കുളിക്കും''. സത്യമാണ്. ഈ പ്രായത്തിലും വി.എസ്. രാവിലെ അഞ്ചുമണിക്ക് എണീക്കും. അരമണിക്കൂര്‍ യോഗ. അരമണിക്കൂര്‍ നടത്തം. മുമ്പ് സ്റ്റേഡിയത്തിലായിരുന്നു. ഇപ്പോള്‍ ഇത് കന്‍േറാണ്‍മെന്‍റ് ഹൗസിന്റെ വരാന്തയില്‍. കാപ്പിയും ചായയും കുടിക്കാതായിട്ട് 42 വര്‍ഷം. ഇരുപത് വര്‍ഷത്തോളമായി വെജിറ്റേറിയന്‍. രാവിലെ രണ്ട് ദോശ. അല്ലെങ്കില്‍ ഒരു കഷണം പുട്ട്. ഉച്ചയ്ക്ക് അല്പം ചോറ്. അത്താഴത്തിന് പട്ടിണി. ഇടയ്ക്കിടെ കരിക്കുവെള്ളം.

 Comment:
Ashamsakal!
 - K A Solaman

Thursday, 18 October 2012

മുഖ്യമന്ത്രിക്ക് വധഭിഷണി



ര്‍തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് ദിവസത്തിനകം കൊല്ലപ്പെടുമെന്ന് പത്രം ഓഫീസുകളിലേയ്ക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം. സെക്രട്ടേറിയേറ്റില്‍ വെച്ചോ വസതിയില്‍ വച്ചോ അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്തുവച്ചോ മുഖ്യമന്ത്രി കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം.
മാതൃഭൂമി, മലയാള മനോരമ, ജന്മഭൂമി എന്നീ പത്രങ്ങളുടെ ഓഫീസുകളിലേയ്ക്കാണ് ഫോണ്‍ സന്ദേശം വന്നത്. മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.
കമന്‍റ്: തലയ്ക്കു നൊസ്തുള്ളവര്‍ ഒത്തിരിയുള്ള നാടാണിത് .
-കെ എ സോളമന്‍ 

Sunday, 14 October 2012

വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കരുത്-- വാര്‍ത്ത




വിരമിക്കല്‍  പ്രായം വര്‍ധിപ്പിച്ചു അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ആനുകൂല്യം  പിടിച്ചുവെക്കാനുള്ള സര്ക്കാര്‍ നയം ഉപേക്ഷിക്കണമെന്ന് എസ് എല്‍ പുരം ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ഒക്ടോബര്‍ മാസ ചര്‍ച്ചയില്‍ അഭിപ്രായം. യുവജന സംഘടനകള്‍ ഉറക്കം വിട്ടുണര്‍ന്ന് തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വേണ്ടി ശബ്ദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രൊഫ. കെ എ സോളമന്‍  അധ്യക്ഷത  വഹിച്ചു, തൈപ്പറമ്പില്‍ പ്രസാദ് വിഷയവതരണംനടത്തി. ഡി  രാജു , രവികുമാര്‍, എന്‍ ചന്ദ്രഭാനു, കരപ്പുറം രാജശേഖരന്‍, മഹേശ്വരക്കുറുപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Saturday, 13 October 2012

വിരമിക്കല്‍ പ്രായം ഉയര്‍ത്തും; ആദ്യം കോളേജ് അധ്യാപകര്‍ക്ക്


തൊടുപുഴ: അടുത്ത വര്‍ഷത്തോടെ സംസ്ഥാന ജീവനക്കാരുടെ വിരമിക്കല്‍പ്രായം 58 ആയി ഉയര്‍ത്തും. ഇതുസംബന്ധിച്ച് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമായി. പുറത്തുനിന്ന് എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം കോളേജ് അധ്യാപകര്‍ക്ക് യു.ജി.സി. പാക്കേജിന്റെ മറവില്‍ വിരമിക്കല്‍ പ്രായം 60 ആക്കാനാണ് നീക്കം. പിന്നീട് സംസ്ഥാന ജീവനക്കാരുടേത് 58ഉം ക്രമേണ 60ഉം ആക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

യു.ജി.സി. പ്രകാരം സര്‍വകലാശാലാ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആണ്. കേരളത്തില്‍ 60 ഉം. കോളേജ് അധ്യാപകരാകട്ടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ 56-ാം വയസ്സില്‍ ഇവിടെ വിരമിക്കണം. മറ്റു പല സംസ്ഥാനത്തും ഇത് ഇതിനേക്കാള്‍ ഉയര്‍ന്നതാണ്. ഇത് വിവേചനമാണെന്ന വാദമാണ് കോളേജ് അധ്യാപക സംഘടനകള്‍ ഉന്നയിക്കുന്നത്. ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്.

വിരമിക്കല്‍പ്രായം നയപരമായ തീരുമാനമാണെന്നതിനാല്‍ കോടതി ഇടപെടാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഉടന്‍ 'പാക്കേജ്' നടപ്പാക്കും. പാക്കേജ് നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് (എം) അനുകൂല അധ്യാപക സംഘടനയുടെ യോഗത്തില്‍ ധനമന്ത്രി കെ.എം.മാണി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കേജുകൊണ്ട് വിരമിക്കല്‍പ്രായത്തിലെ വര്‍ധനയേ നടപ്പാക്കൂ. സര്‍വകലാശാലാ അധ്യാപകര്‍ക്ക് തുല്യമായ എല്ലാ യോഗ്യതയും കോളേജ് അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്താനാവില്ല. സര്‍വകലാശാലകളില്‍ 99 ശതമാനം അധ്യാപകരും പി.എച്ച്.ഡി. യോഗ്യതയുള്ളവരാണ്. ദേശീയ/അന്തര്‍ദേശീയ സെമിനാറുകളിലെ പ്രബന്ധാവതരണം, പ്രമുഖ അക്കാദമിക് ജേര്‍ണലുകളില്‍ പേപ്പര്‍ പ്രസിദ്ധീകരണം എന്നീ യോഗ്യതകളും അവര്‍ക്കുണ്ട്. കോളേജ് അധ്യാപകരില്‍ ഈ യോഗ്യതയുള്ളവര്‍ തീരെ കുറവാണ്.

സര്‍വകലാശാലാ അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ തങ്ങളുടേതും 65 ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്ന നിലപാടിലാണ് സര്‍വകലാശാലകളിലെ അധ്യാപക സംഘടനകള്‍.

യു.ജി.സി.തന്നെ അധ്യാപകരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്തിയതിന് പറഞ്ഞ കാരണം നെറ്റ് യോഗ്യതയുള്ളവര്‍ പല സംസ്ഥാനത്തും ഇല്ല എന്നതാണ്. കേരളത്തിലാകട്ടെ, മിക്ക വിഷയങ്ങളിലും 'നെറ്റ്' യോഗ്യതയുള്ളവരുണ്ട്. അങ്ങനെയായിരിക്കെ, ഇവിടെ വിരമിക്കല്‍പ്രായം ഉയര്‍ത്തണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

കമന്‍റ്: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ആനുകൂല്യം പിടിച്ചുവെച്ചു ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് പ്ളാന്‍ എന്നു തെളിച്ചു പറഞ്ഞാല്‍ പോരേ? അദ്ധ്യാപകരും ജീവനക്കാരും ഒരു കാര്യം തിരിച്ചറിയുന്നതു നന്ന്, ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ തന്നെ തുടര്‍ന്നിരുന്നു നരകിച്ചു പിരിയാമ്,  നിങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യം ഒരിയ്ക്കലും കിട്ടാന്‍ പോണില്ല. അതോടൊപ്പം യുവജന സംഘടനകള്‍ പിരിച്ചുവിടുന്നതും നന്ന്.  തൊഴിലില്ലാത്ത യുവാക്കളുടെ കാര്യം തിരക്കാനല്ലെങ്കില്‍ എന്തിനാണിവ? 
-കെ എ സോളമന്‍ 

Thursday, 11 October 2012

അശ്ലീല സന്ദേശം: മൂന്നു വര്‍ഷംവരെ തടവ് ലഭിക്കാം


ന്യൂഡല്‍ഹി: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന മെസേജുകളും ഇ മെയിലുകളും അയയ്ക്കുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നിയമഭേദഗതിക്ക് അംഗീകാരം നല്‍കി. അശ്ലീല സന്ദേശം അയയ്ക്കുന്നവരില്‍നിന്ന് വന്‍തുക പിഴ ഈടാക്കാനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലാവും ഭേദഗതി. നിലവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു സ്ത്രീകളെ മോPubliശമായി ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ നിയമം ബാധനം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇടാക്കുന്ന കുറഞ്ഞ പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി കുറ്റം ചെയ്യുന്നവരില്‍നിന്ന് ഒരുലക്ഷം രൂപയും കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരില്‍നിന്ന് പരമാവധി അഞ്ചുലക്ഷം രൂപയും പിഴ ഈടാക്കും. പോലീസ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും റെയ്ഡ് നടത്തി സന്ദേശം അയച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാം. ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.

കമന്‍റ്: മണി വാല്യു തീരെക്കുറഞ്ഞു എന്നത് വ്യക്തം  അതുകൊണ്ടാണ്  പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയത്. പുതിയ വരുമാന ശ്രോതസ്സ് കണ്ടെത്തുന്നതാണല്ലോ ശരിയായ ഭരണം.  കേസെടുക്കുന്നത് പോലീസ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നുള്ളത് കോണ്‍സ്റ്റബിള്‍ എന്നു തിരുത്തണം  . അവരും വെള്ളങ്ങളൊക്കെ കുടിച്ചോട്ടെ. 
-കെ എ സോളമന്‍ 

Virgin with David and Solomon (Annunciation Cathedral in Moscow)

File:Virgin with David and Solomon (Annunciation Cathedral in Moscow).jpg

Tuesday, 9 October 2012

ഭൌതിക ശാസ്ത്രത്തിനുള്ള നൊബെല്‍ സെര്‍ജെയും വിന്‍ഫീല്‍ഡും പങ്കിട്ടു


സ്റ്റോഖ്‌ഹോം: പ്രകാശത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഫോട്ടോണുകളെ കുറിച്ചുള്ള പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചു. ഫ്രഞ്ചുകാരനായ സെര്‍ജെ ഹരോഷെ അമേരിക്കക്കാരനായ ഡേവിഡ് വിന്‍ഫീല്‍ഡ് എന്നിവര്‍ക്കാണ് നോബല്‍. രണ്ടു പേര്‍ക്കും 1.2 മില്യണ്‍ ഡോളര്‍ വീതം ലഭിക്കും.
ക്വാണ്ടം ഒപ്റ്റിക്സിന്റെ പഠനത്തില്‍ ഇരുവരും പുതിയ വാതായനങ്ങള്‍ തുറന്നതായി റോയല്‍ സ്വീഡിഷ്‌ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്വതന്ത്രമായ ഊര്‍ജകണങ്ങളെ അവയെ നശിപ്പിക്കാതെ തന്നെ കണ്ടെത്തുന്ന പരീക്ഷണമാണ്‌ ഇരുവരും നടത്തിയത്‌.
ഗവേഷകര്‍ നേരത്തെ അസാധ്യമെന്ന്‌ വിധിയെഴുതിയ കാര്യമായിരുന്നു ഇത്‌. പുതിയ സൂപ്പര്‍ ഫാസ്റ്റ്‌ കംപ്യൂട്ടറുകള്‍ പോലും നിര്‍മിക്കാന്‍ സഹായകമാകുന്ന കണ്ടുപിടുത്തമാണ്‌ ഇവരുടേത്‌.
കമന്‍റ്: ആറുകോടി രൂപകവിയും സമ്മാനം. സെമിനാര്‍ , മീറ്റിങ് , എന്നൊക്കെ പറഞ്ഞു വേറെയും കോടികള്‍ തടയും. ഒരെണ്ണം സംഘ ടിപ്പിച്ചിരുന്നെങ്കില്‍ അല്ലലില്ലാതെ കഴിയാമായിരുന്നു!
-കെ എ സോളമന്‍ 

Monday, 8 October 2012

കെ.എഫ്.സി. ഔട്ട്‌ലെറ്റില്‍ വിളമ്പിയ ചിക്കനില്‍ പുഴു



തിരുവനന്തപുരം: പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ കെ.എഫ്.സിയുടെ തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റില്‍ വിളമ്പിയ ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. പാലോട് സ്വദേശിയായ ഒരാളാണ് പരാതിയുമായി ഹോട്ടലില്‍ ബഹളമുണ്ടാക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചുപൂട്ടി. ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

Comment: കോഴിയിറച്ചി പോലെ പുഴുവിറച്ചിയും പ്രോടീന്‍ തന്നെ. ബില്‍ ഒന്നു കൂടി നോക്കൂ എക്സ്ട്രാ ചാര്‍ജ് ചെയ്തിട്ടുണ്ടോ എന്നറിയാന്‍.

-കെ എ സോളമന്‍ 

Sunday, 7 October 2012

ചാരക്കേസില്‍ നരസിംഹ റാവുവിനും പങ്കുണ്ടെന്ന് കെ.മുരളീധരന്‍



തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവു ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് പലതവണ തന്റെ പിതാവായ കെ.കരുണാകരന്‍ പറഞ്ഞിരുന്നതായും മുരളീധരന്‍ പറഞ്ഞു.
ചാരക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും സി.ബി.ഐ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ റാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
കമെന്‍റ്  : റാവു അന്തരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ആരോപണം മരിച്ചവരെ കുറിച്ചാകുമ്പോള്‍  മറുപടി പറയാന്‍ ആളുണ്ടാകില്ലെന്നറിയാന്‍ മുന്‍ കെ പി പി സി സി ആയിരുന്നുള്ള പരിചയം ആവശ്യമില്ല 
-കെ എ സോളമന്‍ 

ഒരു പെന്‍ഷന്‍ കാരന്റെ ദുഖം-Repost



2006 മാര്‍ച്ച് 31-നു, ചേര്‍ത്തല സെയിന്‍റ് മൈക്കള്‍സ് കോളേജില്‍ നിന്നു അസ്സോ. പ്രൊഫസ്സറായി ജോലിയില്‍ നിന്നു പിരിഞ്ഞ എനിക്കു അനുവദനീയമായ യു.ജി സി പെന്‍ഷന്‍ റിവിഷന്‍ ഇതുവരെ അനുവദിച്ചു തരുകയുണ്ടായില്ല. എനിക്കു ശേഷം പിരിഞ്ഞവര്‍ക്കു അത് കിട്ടുകയും ചെയ്തു.

റിവിഷന്‍ പെന്‍ഷന്‍  പാസാക്കി തരേണ്ടത് തിരുവനന്തപുരത്ത് വികാസ് ഭവനില്‍ ഉള്ള കൊളീജിയറ്റ് വിദ്യാഭ്യാസ ഡൈറക്ടര്‍ ഓഫീസില്‍ നിന്നാണ്. അവിടെ അന്വേഷിച്ചപ്പോള്‍ കോളേജില്‍ നിന്നു പേപേര്‍സ് അയക്കാത്തത് കൊണ്ടാണു അനുവദിക്കാത്തതെന്ന് പറഞ്ഞു. കോളേജില്‍ തിരക്കിയപ്പോള്‍ എറണാകുളത്തു മഹാരാജാസ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡൈറക്ടര്‍ ഓഫീസിലെ താമസമെന്ന് പറഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി ഡൈറക്ടര്‍ ഓഫീസില്‍ തിരക്കിയപ്പോള്‍പറഞ്ഞത് കോളേജില്‍ നിന്നു പെന്‍ഷന്‍ റിവിഷനുള്ള പേപ്പറുകള്‍ കിട്ടാതെ ഒന്നും ചെയ്യാനാവില്ല എന്നാണ്. കോളേജില്‍ നിന്നു ഇതുവരെ കടലാസ്സുകള്‍ നീക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ജനസംപര്‍ക്ക പരിപാടിക്ക് വേണ്ടി ഈ കേസ് മാറ്റി വെച്ചിരിക്കുയാണെന്നാണ് ഈ മൂന്നു ഒഫ്ഫീസുകളിലൊന്നിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ ഓഫീസുകള്‍തോറും ഷട്ടില്‍ അടിച്ചു കാല്‍മുട്ട് ഒരു പരുവമായി. മുട്ടുവേദന അകറ്റാനുള്ള  പിണ്ണ തൈലം വാങ്ങാനെ നിലവിലെ പെന്‍ഷന്‍ തികയു. ആരെങ്കിലും ഒന്നു സഹായിക്കുമോ, പെന്‍ഷന്‍ റിവിഷന്‍ അനുവദിച്ചു കിട്ടാന്‍?                          
                               

-കെ എ സോളമന്‍ 

Friday, 5 October 2012

കിറ്റെക്സ് കേരളത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി ബാബു



കൊച്ചി:കിറ്റെക്സ് കമ്പനി കേരളത്തില്‍തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു.പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കളക്ടറേറ്റില്‍കിറ്റെക്സ് എം.ഡിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലാ കളക്ടര്‍ കമ്പനിയും പരിസര പ്രദേശവും ഉടന്‍ സന്ദര്‍ശിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കും.പരിസര മലിനീകരണമുണ്ടാക്കുന്നതിനാല്‍ കിറ്റെക്സ് ഗാര്‍മെന്‍്റ്സിന് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന്, സ്റ്റോപ് മെമ്മോ ലഭിച്ചാല്‍ കമ്പനി അടക്കേണ്ടി വരുമെന്ന് എം.ഡി സാബു ജേക്കബ് പറഞ്ഞു
Comment: ജനം എന്തു കുടിക്കണമെന്ന് ജനം തീരുമാനിക്കും, ജനം എന്തുടുക്കണമെന്ന് മന്ത്രി തീരുമാനിക്കും.
-കെ എ സോളമന്‍

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌: ആദ്യസംവാദത്തില്‍ റോംനിക്ക്‌ മേല്‍ക്കൈ



വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആദ്യമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ്‌ റോംനിയും ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബരാക്ക്‌ ഒബാമയും നേര്‍ക്കുനേര്‍ സംവാദത്തിനെത്തി. പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ സാമ്പത്തികപരിഷ്ക്കരണനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച റോംനി സംവാദത്തില്‍ മേല്‍ക്കോയ്മ നേടി. ബുധനാഴ്ച രാത്രി ഡെന്‍വര്‍ യൂണിവേഴ്സിറ്റി ഹാളിലായിരുന്നു സംവാദം സംഘടിപ്പിച്ചത്‌.

സാമ്പത്തികപരിഷ്ക്കരണം, തൊഴില്‍ , ആരോഗ്യസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി നടത്തിയ സംവാദം 90 മിനുട്ടോളം നീണ്ടുനിന്നു. ചര്‍ച്ചയില്‍ കൃത്യമായ ചോദ്യങ്ങളും നിശിതമായ ആരോപണങ്ങളുമായി മിറ്റ്‌ റോംനി ആധിപത്യമുറപ്പിച്ചപ്പോള്‍ പലപ്പോഴും പ്രസിഡന്റ്‌ ഒബാമ ആശയക്കുഴപ്പത്തിലായി. ഒബാമയുടെ നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച റോംനി ഒബാമ നടപ്പാക്കിയ ആരോഗ്യനയം ചെലവ്‌ കൂട്ടുക മാത്രമാണ്‌ ചെയ്തതെന്ന്‌ ചൂണ്ടിക്കാട്ടി. താന്‍ അധികാരത്തിലെത്തിയാല്‍ ഇടത്തരക്കാര്‍ക്ക്‌ നികുതയിളവ്‌ നല്‍കുമെന്നും റോംനി ഉറപ്പ്‌ നല്‍കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ അഞ്ചിന കര്‍മ്മപരിപാടികളും അദ്ദേഹം പ്രഖ്യാപിച്ചു. ഒബാമയുടെ നയം ഇടത്തരം കുടുംബങ്ങളെ തകര്‍ക്കുന്നതാണെന്നും മുന്‍പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷിന്റെ കാലത്തുണ്ടായിരുന്ന സാമ്പത്തികവ്യവസ്ഥയില്‍ നിന്ന്‌ രാജ്യത്തെ രണ്ട്‌ മടങ്ങോളം താഴ്ത്തുകയാണ്‌ ഒബാമ ചെയ്തതെന്നും റോംനി കുറ്റപ്പെടുത്തി.

എന്നാല്‍, ലോകമാകമാനമുള്ള സാമ്പത്തിക മാന്ദ്യമാണ്‌ അമേരിക്കയേയും ബാധിച്ചതെന്ന്‌ ഒബാമ റോനിയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കി. രാജ്യത്ത്‌ പുതിയതായി ഒരുലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പ്‌ നല്‍കി. 98 ശതമാനം കുടുംബങ്ങള്‍ക്കും നികുതിയിളവ്‌ ലഭിക്കുന്നതാണ്‌ തന്റെ പദ്ധതിയെന്നും ഒബാമ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം വേണമെന്നും റോംനിയുടെ നയങ്ങള്‍ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നും ഒബാമ പറഞ്ഞു. റോംനി മുന്നോട്ടു വയ്ക്കുന്ന നികുതി നിര്‍ദ്ദേശം അസന്തുലിതമാണെന്നും ഒബാമ ആരോപിച്ചു. 
കമന്‍റ് : റോംനി ആയാലും ഒബാമ ആയാലും ഇന്ത്യ യോടുള്ള സമീപനത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട. രണ്ടുപേരെക്കുറിച്ചും മഹാകവി ജി കവിതയെഴുതിയാല്‍ ഒരുപോ ലിരിക്കും. പിന്നെന്തിന് ഇവിടെക്കിടന്ന് ഈ ഹാലിളക്കം?
-കെ എ സോളമന്‍ 

Wednesday, 3 October 2012

കടയടപ്പ് സമരം തുടങ്ങി



കൊച്ചി:ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെയും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നടപ്പാക്കുന്നതിലെ അപാകങ്ങള്‍ക്കും എതിരെ സംസ്ഥാനത്തെ വ്യാപാരികള്‍  നടത്തുന്ന  കടയടപ്പ് സമരം തുടങ്ങി.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രതീരുമാനം പിന്‍വലിക്കുക,ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന വ്യാപാരപീഡനവും അഴിമതിയും അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  വ്യാപാരികള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തും.
Comment: വ്യാപാരികള്‍ക്കു ഒരു ധിക്കാരമുണ്ട്, ഇന്നല്ലെങ്കില്‍ നാളെ ആവശ്യക്കാരന്‍ വന്നു സാധനം വാങ്ങി ക്കൊള്ളുമെന്ന്  .  ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനു എതിരാണെങ്കിലും വ്യാപാരികളുടെ കടയടപ്പ് സമരത്തോട് യോജിപ്പില്ല.
കെ എ സോളമന്‍ 


Monday, 1 October 2012

എന്ത് കുടിക്കണമെന്ന് ജനം തീരുമാനിക്കും - മന്ത്രി ബാബു



കൊച്ചി: കള്ളുഷാപ്പുകള്‍ നിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. കള്ളിനു പകരം ബിയര്‍ മതി എന്നു പറയാന്‍ കോടതിക്ക് എന്താണധികാരം? എന്ത് കുടിക്കണമെന്ന് ജനം തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് കള്ളുചെത്ത് വ്യവസായത്തിന്റെ സാമൂഹിക പശ്ചാത്തലമുണ്ട്.
കേരളത്തില്‍ മദ്യനിരോധനം കൊണ്ടുവരണമെന്നുള്ളത് മുസ്‌ലിം ലീഗിന്റെ അഭിപ്രായം മാത്രമാണ്, യു.ഡി.എഫിന്‍േറതല്ല. യു.ഡി.എഫ്. ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കും. കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നുള്ളതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി വ്യക്തമാക്കി.
Comment:  എന്ത് കുടിക്കണമെന്ന്  സ്വയം  തീരുമാനിക്കുന്ന ജനം സള്‍ഫൂറിക്   ആസിഡ് കുടിക്കാന്‍ തീരുമാനിച്ചാല്‍ മന്ത്രി നോക്കി നില്‍ക്കുമോ ? കോടതിക്ക് എന്താണധികാരം എന്നൊക്കെ പണ്ടു ചോദിച്ചവരുടെ കഥ ആരോടെങ്കിലും തിരക്കി മനസ്സിലാ ക്കുന്നത് നന്ന്? കള്ളു മുതലാളിമാര്‍  എപ്പോഴും കൂടെ നില്‍കണെമെന്നില്ല .

-കെ എ സോളമന്‍ 

കള്ള് ആരോഗ്യത്തിന് ഹാനികരമല്ല – ചെന്നിത്തല



തൊടുപുഴ: കള്ള്‌ ആരോഗ്യത്തിന്‌ ഹാനികരമായ പാനീയമല്ലെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. കള്ള്‌ നിരോധിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ളുചെത്ത്‌ കേരളത്തില്‍ പാരമ്പര്യ വ്യവസായമാണ്‌. ഇത്‌ ഒറ്റയടിക്ക്‌ അടച്ചുപൂട്ടാനാകില്ല.
ഘട്ടം ഘട്ടമായ മദ്യനിരോധനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.


Comment കള്ള് ആരോഗ്യത്തിന്  അത്യുത്തമം എന്നു പറഞ്ഞാലും മതി ?