Thursday 25 October 2012

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം: മുഖ്യമന്ത്രി


കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കമന്‍റ്: ഇപ്പോ, അങ്ങനെയായി. പി എസ് സി പരീക്ഷയൊക്കെ എഴുതി സര്ക്കാര്‍ ജോലി തരപ്പെടുത്താമെന്ന് കരുതിയ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു  കാര്യം പിടികിട്ടുക്കാണുമെന്ന് കരുതുന്നു. ആരെയും അടുത്ത അഞ്ചു കൊല്ലത്തേക്കു വിരമിക്കാന്‍ അനുവദിക്കില്ല, പെന്‍ഷന്‍ ആനുകൂല്യം കൊടുക്കുകയുമില്ല. ആ തുക മറിച്ചിട്ടു വേണം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ .
-കെ എ സോളമന്‍ 

1 comment:

  1. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ...............

    ReplyDelete