Monday, 22 October 2012

കേരള സര്‍വകലാശാലയില്‍ പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കി



തിരുവനന്തപുരം: എം.ബി.എ പരീക്ഷയില്‍ സര്‍വകലാശാല അധ്യാപകന്റെ മകന് മാര്‍ക്ക് തിരുത്തി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത് വിവാദമായതിന് പിന്നാലെ കേരള സര്‍വകലാശാലയുടെ പി.ജി. പരീക്ഷയില്‍ വീണ്ടും തിരിമറി. എം.എ. സൈക്കോളജി അവസാനവര്‍ഷ പരീക്ഷയില്‍ ജയിപ്പിക്കാനായി ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. വകുപ്പുമേധാവി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റില്‍ പരീക്ഷയുടെ മാര്‍ക്ക് വെട്ടിത്തിരുത്തിയതായാണ് കണ്ടെത്തല്‍. സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം ഓഫീസില്‍ നടന്ന ടാബുലേഷനിടെയാണ് മാര്‍ക്ക് തട്ടിപ്പിന്റെ പുതിയ കഥ പുറത്തായിരിക്കുന്നത്.


കമന്‍റ്  : പരീക്ഷയില്‍ ഒന്നും എഴുതാത്തവനെപ്പോലും  ജയിപ്പിക്കുന്ന രീതിയാണ് സ്കൂളുകളില്‍. എങ്കില്‍പിന്നെ സര്‍വകലാശാലയിലും അങ്ങനെയാകുന്നതില്‍ എന്തു കുഴപ്പം ? ചുരുങ്ങിയ പക്ഷം  പരീക്ഷ നടത്തിപ്പിന്റെ ചെലവെങ്കിലും ലാഭിക്കാമല്ലോ. 
കെ എ സോളമന്‍ 

No comments:

Post a Comment