Thursday, 11 October 2012

അശ്ലീല സന്ദേശം: മൂന്നു വര്‍ഷംവരെ തടവ് ലഭിക്കാം


ന്യൂഡല്‍ഹി: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന മെസേജുകളും ഇ മെയിലുകളും അയയ്ക്കുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നിയമഭേദഗതിക്ക് അംഗീകാരം നല്‍കി. അശ്ലീല സന്ദേശം അയയ്ക്കുന്നവരില്‍നിന്ന് വന്‍തുക പിഴ ഈടാക്കാനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലാവും ഭേദഗതി. നിലവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു സ്ത്രീകളെ മോPubliശമായി ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ നിയമം ബാധനം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇടാക്കുന്ന കുറഞ്ഞ പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി കുറ്റം ചെയ്യുന്നവരില്‍നിന്ന് ഒരുലക്ഷം രൂപയും കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരില്‍നിന്ന് പരമാവധി അഞ്ചുലക്ഷം രൂപയും പിഴ ഈടാക്കും. പോലീസ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും റെയ്ഡ് നടത്തി സന്ദേശം അയച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാം. ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.

കമന്‍റ്: മണി വാല്യു തീരെക്കുറഞ്ഞു എന്നത് വ്യക്തം  അതുകൊണ്ടാണ്  പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയത്. പുതിയ വരുമാന ശ്രോതസ്സ് കണ്ടെത്തുന്നതാണല്ലോ ശരിയായ ഭരണം.  കേസെടുക്കുന്നത് പോലീസ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നുള്ളത് കോണ്‍സ്റ്റബിള്‍ എന്നു തിരുത്തണം  . അവരും വെള്ളങ്ങളൊക്കെ കുടിച്ചോട്ടെ. 
-കെ എ സോളമന്‍ 

No comments:

Post a Comment