Monday 22 October 2012

പെണ്‍കുട്ടികള്‍ക്ക്‌ മൊബെയില്‍ വേണ്ടെന്ന്‌ ബി എസ്‌ പി എംപി




മുസാഫര്‍നഗര്‍: പെണ്‍കുട്ടികള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ബിഎസ്പി എംപി രാജ്പാല്‍ സെയ്നി രംഗത്തെത്തി. കുട്ടികള്‍ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ മൊബെയില്‍ ഫോണ്‍ നല്‍കരുത്‌. ഇക്കാര്യം താന്‍ എല്ലാ പ്രസംഗത്തിലും പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുക എന്നതാണ്‌ അവരുടെ ചുമതല. ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ അവര്‍ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്നും വ്യതിചലിക്കുന്നു. നമ്മുടെ അമ്മമാര്‍ക്കോ സഹോദരിമാര്‍ക്കോ ഫോണ്‍ ഉണ്ടായിരുന്നില്ല. മൊബെയിലിനുവേണ്ടി അവര്‍ മരിക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സെയ്നി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുസാഫറില്‍ നടന്ന ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിവാദമായതോടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായി മന്ത്രിയുടെ വാദം. കുട്ടികള്‍ക്ക്‌ ഒരു പ്രായം കഴിയുന്നതുവരെ മൊബെയില്‍ഫോണ്‍ നല്‍കരുതെന്നാണ്‌ താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കുട്ടികള്‍ക്ക്‌ മൊബെയിലിന്റെ ആവശ്യമില്ല. ഇത്തരം വസ്തുക്കള്‍ അവരെ വോറെ ലോകത്തേക്ക്‌ നയിക്കുമെന്നും ഇതവരെ നാശത്തിലേക്ക്‌ നയിക്കുമെന്നും സെയ്നി കൂട്ടിച്ചേര്‍ത്തു.
കമന്‍റ്: സയ്നി പറഞ്ഞതില്‍ അല്പം കാര്യമുണ്ട്. പക്ഷേ, പെണ്‍ കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും എന്നു പറയാമായിരുന്നു. പഠിക്കുന്ന കുട്ടികളുടെ ഒത്തിരി സമയം അനാവശ്യമായി അപാഹരിക്കുന്നതാണ്  മൊബയില്‍ ഫോണ്‍. 
-കെ എ സോളമന്‍ 

1 comment:

  1. തീര്‍ച്ചയായും കമന്റില്‍ പറഞ്ഞതില്‍ കാര്യം ഉണ്ട്...‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ...............

    ReplyDelete