Monday, 1 October 2012

എന്ത് കുടിക്കണമെന്ന് ജനം തീരുമാനിക്കും - മന്ത്രി ബാബു



കൊച്ചി: കള്ളുഷാപ്പുകള്‍ നിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. കള്ളിനു പകരം ബിയര്‍ മതി എന്നു പറയാന്‍ കോടതിക്ക് എന്താണധികാരം? എന്ത് കുടിക്കണമെന്ന് ജനം തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് കള്ളുചെത്ത് വ്യവസായത്തിന്റെ സാമൂഹിക പശ്ചാത്തലമുണ്ട്.
കേരളത്തില്‍ മദ്യനിരോധനം കൊണ്ടുവരണമെന്നുള്ളത് മുസ്‌ലിം ലീഗിന്റെ അഭിപ്രായം മാത്രമാണ്, യു.ഡി.എഫിന്‍േറതല്ല. യു.ഡി.എഫ്. ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കും. കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നുള്ളതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി വ്യക്തമാക്കി.
Comment:  എന്ത് കുടിക്കണമെന്ന്  സ്വയം  തീരുമാനിക്കുന്ന ജനം സള്‍ഫൂറിക്   ആസിഡ് കുടിക്കാന്‍ തീരുമാനിച്ചാല്‍ മന്ത്രി നോക്കി നില്‍ക്കുമോ ? കോടതിക്ക് എന്താണധികാരം എന്നൊക്കെ പണ്ടു ചോദിച്ചവരുടെ കഥ ആരോടെങ്കിലും തിരക്കി മനസ്സിലാ ക്കുന്നത് നന്ന്? കള്ളു മുതലാളിമാര്‍  എപ്പോഴും കൂടെ നില്‍കണെമെന്നില്ല .

-കെ എ സോളമന്‍ 

No comments:

Post a Comment