നിശയുടെ വീഥിയൊരുക്കി -
എത്ര സന്ധ്യകള്‍ വന്നാലും,
എന്റെ സങ്കട ദിനങ്ങളെ -
നോവിച്ചെത്ര രാത്രി കടന്നു പോയാലും ---
പഴുത്തിലകളെ നോക്കി--
പച്ചിലകള്‍ ചിരിച്ചാലും--
എന്റെ കളിക്കൂട്ടു വെട്ടി
പ്രഭാത ശലഭങ്ങള്‍ പറന്നകന്നാലും---
എന്റെ അവസാന ശ്വാസംവരെ
ഈ മണ്ണില്‍ നിനയ്ക്കായ്
ഇതളുകള്‍ ഒന്നും കൊഴിക്കാതെ
എന്നിട്ടും എന്തേ നീ ഇങ്ങനെ-
എന്നെ വെറുക്കുന്നു?
എന്ടെ ദേഹമാസകലം
ആണികള്‍ തറയ്ക്കുന്നു
ശാഖകള്‍ വെട്ടിനുറുക്കുന്നു
നിനയ്ക്കു ഇത്തിരി തണല്‍ വേണ്ടേ ---
കിളികളെ, പച്ചപ്പിനെ
എന്നെ വട്ടം ചുറ്റും പൈതങ്ങളെ --
നീ വെറുക്കുന്നോ?
നീ കോടാലി തേച്ചു മിനുക്കുന്നു പിന്നേയും
എങ്കിലും വെറുക്കുന്നില്ല ഞാന്‍
നിനയ്ക്കു നന്മകള്‍ വരട്ടെ-
നന്മകള്‍ മാത്രം വരട്ടെ
മരങ്ങളില്‍ ആണി തറയ്ക്കുന്നതിനെതിരെ ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്കൂളിലെ കുട്ടികള്‍ കോടതി വിധി നേടിയിരിക്കുന്നു, അവര്‍ക്കു ആശംസകളോടെ !
-കെ എ സോളമന്‍
No comments:
Post a Comment