Sunday, 7 October 2012

ചാരക്കേസില്‍ നരസിംഹ റാവുവിനും പങ്കുണ്ടെന്ന് കെ.മുരളീധരന്‍



തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവു ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് പലതവണ തന്റെ പിതാവായ കെ.കരുണാകരന്‍ പറഞ്ഞിരുന്നതായും മുരളീധരന്‍ പറഞ്ഞു.
ചാരക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും സി.ബി.ഐ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ റാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
കമെന്‍റ്  : റാവു അന്തരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ആരോപണം മരിച്ചവരെ കുറിച്ചാകുമ്പോള്‍  മറുപടി പറയാന്‍ ആളുണ്ടാകില്ലെന്നറിയാന്‍ മുന്‍ കെ പി പി സി സി ആയിരുന്നുള്ള പരിചയം ആവശ്യമില്ല 
-കെ എ സോളമന്‍ 

No comments:

Post a Comment