ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശത്തിന് അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നല്‍കി. ഭാര്യ സുനന്ദ പുഷ്‌കര്‍ തന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്ന് തരൂര്‍ വ്യക്തമാക്കി. അതൊക്കെ മനസിലാകണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണം. തന്റെ ഭാര്യക്കെതിരെ പരാമര്‍ശം നടത്തുന്ന തരത്തില്‍ തരംതാണ വ്യക്തിയാണ് അദ്ദേഹമെന്ന് കരുതിയില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഷിംലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്രമോഡി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശശി തരൂരിനെതിരായ പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല്‍ അദ്ദേഹത്തിന് 50 കോടി മൂല്യമുള്ള സുഹൃത്തായിരുന്നുവെന്ന് മോഡി പറഞ്ഞു. ഐ.പി.എല്‍ വിവാദം ഉണ്ടായപ്പോള്‍, സുഹൃത്തായ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള 50 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് തരൂര്‍ പറഞ്ഞുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. വിവാദത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചുവെങ്കിലും സുഹൃത്ത് പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി. ഐ.പി.എല്‍ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെ തരൂര്‍ വീണ്ടും കേന്ദ്രമന്ത്രി ആയിരിക്കുകയാണെന്ന് മോഡി ആരോപിച്ചിരുന്നു.

Comment: എത്രാമത്തെ ഭാര്യ ?
-കെ എ സോളമന്‍
No comments:
Post a Comment