Monday, 8 October 2012

കെ.എഫ്.സി. ഔട്ട്‌ലെറ്റില്‍ വിളമ്പിയ ചിക്കനില്‍ പുഴു



തിരുവനന്തപുരം: പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ കെ.എഫ്.സിയുടെ തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റില്‍ വിളമ്പിയ ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. പാലോട് സ്വദേശിയായ ഒരാളാണ് പരാതിയുമായി ഹോട്ടലില്‍ ബഹളമുണ്ടാക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചുപൂട്ടി. ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

Comment: കോഴിയിറച്ചി പോലെ പുഴുവിറച്ചിയും പ്രോടീന്‍ തന്നെ. ബില്‍ ഒന്നു കൂടി നോക്കൂ എക്സ്ട്രാ ചാര്‍ജ് ചെയ്തിട്ടുണ്ടോ എന്നറിയാന്‍.

-കെ എ സോളമന്‍ 

No comments:

Post a Comment