Saturday, 20 October 2012

വി.എസ് ഹാപ്പി @89





വി.എസ്.അച്യുതാനന്ദന് ശനിയാഴ്ച 89 തികയുന്നു. എന്നുവെച്ചാല്‍ തൊണ്ണൂറാംവയസ് അദ്ദേഹത്തിന്റെ പടിവാതിലില്‍ അനുവാദം കാത്തുനില്‍ക്കുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ അരഞ്ഞാണം ആയുധമാക്കി പോരാട്ടം തുടങ്ങിയ വി.എസ്സിന്റെ വീര്യത്തിനുമുന്നില്‍ പ്രായത്തിന് മറഞ്ഞുനില്‍ക്കാനേ കഴിയൂ. ഈ ആരോഗ്യത്തിന് രഹസ്യമൊന്നേയുള്ളൂവെന്ന് വി.എസ്. പറയുന്നു. ''മനഃപൂര്‍വം ആരോഗ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അച്ഛന്റെയും ജ്യേഷ്ഠന്റെയും ശിക്ഷണത്തില്‍ ഒരിക്കലും വഴിതെറ്റേണ്ടിവന്നില്ല''. ഇതുകേള്‍ക്കവെ മുമ്പൊരിക്കല്‍ പാര്‍ട്ടി പ്രായാധിക്യം ഓര്‍മിപ്പിച്ചപ്പോള്‍ വി.എസ് നല്‍കിയ മറുപടി ഓര്‍മ വന്നു. ''കള്ളുകുടിക്കില്ല, പെണ്ണുപിടിക്കില്ല. രാവിലെ എണീക്കും. പല്ലുതേക്കും.കുളിക്കും''. സത്യമാണ്. ഈ പ്രായത്തിലും വി.എസ്. രാവിലെ അഞ്ചുമണിക്ക് എണീക്കും. അരമണിക്കൂര്‍ യോഗ. അരമണിക്കൂര്‍ നടത്തം. മുമ്പ് സ്റ്റേഡിയത്തിലായിരുന്നു. ഇപ്പോള്‍ ഇത് കന്‍േറാണ്‍മെന്‍റ് ഹൗസിന്റെ വരാന്തയില്‍. കാപ്പിയും ചായയും കുടിക്കാതായിട്ട് 42 വര്‍ഷം. ഇരുപത് വര്‍ഷത്തോളമായി വെജിറ്റേറിയന്‍. രാവിലെ രണ്ട് ദോശ. അല്ലെങ്കില്‍ ഒരു കഷണം പുട്ട്. ഉച്ചയ്ക്ക് അല്പം ചോറ്. അത്താഴത്തിന് പട്ടിണി. ഇടയ്ക്കിടെ കരിക്കുവെള്ളം.

 Comment:
Ashamsakal!
 - K A Solaman

No comments:

Post a Comment