കൊച്ചി:ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെയും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നടപ്പാക്കുന്നതിലെ അപാകങ്ങള്‍ക്കും എതിരെ സംസ്ഥാനത്തെ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം തുടങ്ങി.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രതീരുമാനം പിന്‍വലിക്കുക,ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന വ്യാപാരപീഡനവും അഴിമതിയും അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തും.
Comment: വ്യാപാരികള്‍ക്കു ഒരു ധിക്കാരമുണ്ട്, ഇന്നല്ലെങ്കില്‍ നാളെ ആവശ്യക്കാരന്‍ വന്നു സാധനം വാങ്ങി ക്കൊള്ളുമെന്ന് . ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനു എതിരാണെങ്കിലും വ്യാപാരികളുടെ കടയടപ്പ് സമരത്തോട് യോജിപ്പില്ല.
കെ എ സോളമന്‍
No comments:
Post a Comment