Janmabhumi Posted On: Tue, 28 Dec 2010 12:58:55
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കുന്നതില് വീഴ്ച വരുത്തിയ 214 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.
Comment » It is a welcome step
K A Solaman |
Tuesday, 28 December 2010
Monday, 27 December 2010
കയര്‍ ഉടുവസ്ത്രം!
കെ.എ.സോളമന്
Posted On: Tue, 17 Aug 2010 22:07:56
ചേര്‍ത്തല-ആലപ്പുഴ-അമ്പലപ്പുഴക്കാര്‍ക്ക് ഇത് ഉത്സവകാലം. അല്ലല് അശേഷമില്ല, ഉത്സവങ്ങള്‍ നടത്തുക, മേളകളില്‍ പങ്കെടുത്ത് കാല്പന്തുകളി, കയര്‍ പിരി, പുറകോട്ട് നടപ്പ് തുടങ്ങിയ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുക സമയാസമയങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക, ഇതൊക്കെയാണ് രീതി.
ഒരു പണിയും ചെയ്യേണ്ട. നെഹ്റു ട്രോഫി വള്ളംകളി മേള നടക്കുന്നതിനാല്‍ വില്ലേജ്, താലൂക്ക്, സിവില്‍ സപ്ലൈസ് ഓഫീസുകളിലും പോകണ്ട, അവിടെയെങ്ങും ആരെയും കാണില്ല, അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ ചെന്നവന് പെട്ടതുതന്നെ. ഉത്സവങ്ങള്‍ക്കൊപ്പം നടക്കുന്ന ഒരു കലാമത്സരമാണ് പേരിടല്‍ മത്സരം. ആദ്യം പേരിടേണ്ടിയിരുന്നത് ഈയിടെ പഠനം ആരംഭിച്ച അമ്പലപ്പുഴ കുഞ്ചുപിള്ള കോളേജിനാണ്. കുഞ്ചുപിള്ള പറ്റില്ല, കുഞ്ചന്നമ്പ്യാര് വേണം, തകഴി വേണം, മദനിയായാല് എന്ത് തെറ്റ് എന്നിങ്ങനെയുള്ള ചോദ്യം ഉടലെടുത്തതിനാല്‍ 'കുഞ്ചുപിള്ള'യെ പരണത്തു കയറ്റി. കുഞ്ചുപിള്ള സ്കൂള്‍ എന്നു വിളിക്കാം. എന്നാല്‍ അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് കുഞ്ചുപിള്ള കോളേജെന്ന് വിളിച്ചുകൂടാ, സ്റ്റാന്റേര്‍ഡ് തീരെ പോരാ.
കോളേജിന്റെ പേരിടല്‍ യജ്ഞം ഒരു ഘട്ടമെത്തിയപ്പോഴാണ് മറ്റൊരു പേരിടല്‍ പ്രശ്നം നാട്ടാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയത്. ആലപ്പുഴ നഗരസഭ ഭട്ടതിരിപ്പുരയിടത്തില്‍ ഈയിടെ പണിതീര്‍ത്ത നഗരസഭ സ്റ്റേഡിയത്തിനും വേണം ഒരു പേര്. മഹാത്മാഗാന്ധി സ്റ്റേഡിയം എന്ന പേര് ഗാന്ധി ഭക്തനായ ആലപ്പുഴ എംഎല്‍എ ഷുക്കൂറും കൂട്ടരും നിര്‍ദ്ദേശിച്ചപ്പോള്‍ ഇഎംഎസ്സിന്റെ പേരു വേണമെന്നാണ് നഗരപിതാവ് ചിത്തരഞ്ജന്റെ ആഗ്രഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്.നാസറിനും വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ടാകാനിടയില്ല. അതുകൊണ്ട് ഒരു കോംപ്രമൈസ് നിര്‍ദ്ദേശമായിട്ട് അപ്പുണ്ണിനായര്ക്ക് പറയാനുള്ളത്, സ്റ്റേഡിയത്തിന്റെ പേര് ഇഎംഎസ്-ഗാന്ധി സ്റ്റേഡിയം എന്നാക്കണമെന്നാണ്. ഇതുപോലുള്ള കോംപ്രമൈസ് പേരുകള്‍ ഇതിനുമുമ്പും പരീക്ഷിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് ചേര്‍ത്തലയില്‍ ഒരു പട്ടികജാതി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാനിരിക്കെ തര്‍ക്കമുണ്ടായി. ഒരു കൂട്ടര് പറഞ്ഞു പഠനകേന്ദ്രത്തിന് ഡോ.അംബേദ്ക്കറുടെ പേര് വേണമെന്ന്, മറ്റൊരു കൂട്ടര് പറഞ്ഞു അയ്യങ്കാളിയുടെ പേരു മതിയെന്ന്, എന്തുകൊണ്ടോ രണ്ടാം അയ്യങ്കാളിയായ ളാഹ ഗോപാലന്റെ പേര് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. പഠനകേന്ദ്രം ഇപ്പോള്‍ അറിയപ്പെടുന്നത് "അംബേദ്കര്‍-അയ്യങ്കാളി പഠനകേന്ദ്രം" എന്നാണ്. കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ചേര്‍ത്തല ഗവണ്മെന്റ് ആശുപത്രിയിലെ മോര്‍ച്ചറിയേക്കാള്‍ കഷ്ടത്തിലാണ് കിടപ്പ്. മോര്‍ച്ചറിയുടെ വാതില്‍ വല്ലപ്പോഴും തുറക്കും, പഠനകേന്ദ്രത്തിന്റെ വാതില്‍ തുറക്കാറെയില്ല.
നഗരസഭാ സ്റ്റേഡിയത്തിന്റെ പേര് ഇഎംഎസ്-ഗാന്ധി സ്റ്റേഡിയം എന്നാക്കുമ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് തര്‍ക്കമുണ്ടാവില്ല. ഗാന്ധിജി രാഷ്ട്രപിതാവാണ്. അദ്ദേഹത്തിന്റെ പേര് ആദ്യം വേണമെന്നുണ്ടെങ്കില്‍ എംജി-ഇഎംഎസ് സ്റ്റേഡിയം എന്നാക്കാവുന്നതേയുള്ളൂ. ഗാന്ധിജിയും ഇഎംഎസം വലിയ നേതാക്കന്മാരാണ്, അവരുടെ പേരില്‍ ഒട്ടനവധി സ്ഥാപനങ്ങള്‍ ഉണ്ട്, അതുകൊണ്ട് ആലപ്പുഴയുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേര് വേണമെങ്കില്‍ അതിനുമുണ്ട് നിര്‍ദ്ദേശം. സ്റ്റേഡിയത്തിന്റെ പേര് നാസര്‍-ഷുക്കൂര്‍ സ്റ്റേഡിയം എന്നു വിളിക്കുക. പേര് ലൈറ്റേഴ്സ് ഉപയോഗിച്ചു മതിയെങ്കില്‍ എന്‍എസ് സ്റ്റേഡിയം എന്നോ, എസ്.എന്‍. സ്റ്റേഡിയം എന്നോ വിളിക്കാം. എന്‍എസ്എസിനും ശ്രീനാരായണീയര്‍ക്കും പ്രത്യേക താല്‍പ്പര്യം തോന്നുകയും ചെയ്യും. നാസര്‍-ഷുക്കൂര്‍ സ്റ്റേഡിയം എന്നു വിളിക്കുന്നത് പ്രബല ന്യൂനപക്ഷത്തിന് പെരുത്തു സന്തോഷകരവുമാകും. നാസര്‍ സുന്നി വിഭാഗത്തില്‍പ്പെട്ടയാളാണ് അല്ല ഷിയായാണ് എന്നു തര്‍ക്കിക്കുന്നവര്‍ സക്കറിയാ ബസാറിലും പരിസരത്തുമുണ്ട്.
അങ്ങനെ ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന-പേരിടല്‍ മഹോത്സവങ്ങള്‍ വ്യാപിച്ച് ചേര്‍ത്തല വയലാറും എത്തിയിരിക്കുന്നു. വയലാറില്‍ നടക്കുന്ന ഉത്സവത്തിന് കയര്‍ ഫെസ്റ്റെന്ന് പേര്. ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ വീടുകളിലേക്കും ഓരോ കയറുല്‍പ്പന്നം എത്തിക്കുമെന്നാണ് കയര്‍ മന്ത്രിയുടെ ഭീഷണി. ഇതുപോലൊരു ഭീഷണി മുമ്പൊരിക്കല്‍ നടത്തിയതിന്റെ ഫലമായി ദിവാകരന് എന്ന നല്ല മനുഷ്യന് കൊല ചെയ്യപ്പെട്ടു. അതിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് ദയവുചെയ്ത് കയറുല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സാഹസം കാട്ടരുത്. മറിച്ച് എവിടെ വന്നു വാങ്ങണമെന്നു പറഞ്ഞാല്‍ മതി. കയറുല്‍പ്പന്നം, അത് കയര്‍ നെറ്റോ, കയര്‍ മാറ്റോ, കയര്‍ ഉറിയോ, ഒരു മുഴം കയറോ എന്തുതന്നെയായാലും വാങ്ങിക്കൊള്ളാം. കണ്‍സ്യൂമര്‍ ഫെഡ് ഓഫീസിലോ കയര്ഫെഡിലോ റേഷന്‍ കടയിലോ എവിടെയായാലും കുഴപ്പമില്ല. വീട്ടില്‍മാത്രം എത്തിക്കരുത്.
അതുപോലെ കയര്‍ ഭൂവസ്ത്രം വാങ്ങാനും പറയരുത്. കയര്‍ ഭൂവസ്ത്രം എന്നുകേള്‍ക്കുമ്പോള്‍ ഉടുവസ്ത്രം യൂറിഞ്ഞുപോകുന്ന തോന്നല്‍. കുടുംബശ്രീക്കെതിരെ ജനശ്രീകൊണ്ട് പരിചമുട്ടുകളി നടത്തിയവര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് കയര്‍ ഭൂവസ്ത്രം താമസിയാതെ കയര്‍ ഉടുവസ്ത്രമായി മാറുമോ?

പിതാമഹന്മാര് സ്ത്രീകളോടു യുദ്ധം ചെയ്യാറില്ല!
കെ.എ.സോളമന്
Posted On: Wed, 05 May 2010 21:44:58
സ്റ്റാഫ് റൂമിലോട്ടു ഓടി കിതച്ചുവന്ന ആളെ എനിക്കാദ്യം മനസ്സിലായില്ല. കണ്ടുമറന്ന മുഖം. ഇതു റാവുത്തറല്ലേ, മുസ്തഫ റാവുത്തര്‍, ഇക്ബാലിലെ ഫിസിക്സ് അധ്യാപകന് " എന്താ റാവുത്തറേ, വിശേഷങ്ങള്‍" ഞാന്‍ ചോദിച്ചു. "ഉണ്ട്, വേഗം പുറത്തോട്ടുവാ"
മുസ്തഫയും ഞാനും റിട്ടയേര്‍ഡ് അദ്ധ്യാപകര്‍. മറ്റൊന്നും ചെയ്യാനറിയാത്തതുകൊണ്ടു ഞാന്‍ ഇപ്പോഴും പഠിപ്പിക്കുന്നു. സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഗസ്റ്റായി. മണിക്കൂറിന് കൂലി 200 രൂപാ, തിമിര്പ്പന്മാരായി 60 കുട്ടികളെ ഒരുമണിക്കൂര്‍ പഠിപ്പിക്കുന്നതിന് 200 രൂപ തികച്ചും അപര്യാപ്തം എന്നെനിക്കു പലകുറി തോന്നിയിട്ടുണ്ട്. 35000 രൂപാ വാങ്ങി കറങ്ങിയടിച്ചു നടന്നത് പഴയനല്ലകാലം. ഓര്ത്തിട്ടെന്തുഫലം? "റാവുത്തര്‍ എന്തു ചെയ്യുന്നു ഇപ്പോള്‍" ഞാന്‍ ചോദിച്ചു. " അതല്ല പ്രശ്നം, നമ്മുടെ മെഹറുനിസായാണ് പ്രശ്നം"
"ഏതു മെഹറുനീസാ?"
" ഇത്ര പെട്ടെന്നു മറന്നുപോയോ?"
ഞാന്‍ ഒര്‍ത്തുനോക്കി. പത്തിരുപത്തിഅഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1983ല്‍ അന്നത്തെ മാര്‍ച്ച് പരീക്ഷയ്ക്കാണ് ഞാനും റാവുത്തരും എക്സാമിനര്‍മാരായി എംഎസ്എം കോളേജില്‍ എത്തുന്നത്. എംഎസ്എം കോളേജിലെ മുസ്ലീം വിദ്യാഭ്യാസ മുന്നേറ്റം അന്നേ എനിക്കു ബോധ്യപ്പെട്ടതാണ്.
പരീക്ഷയ്ക്കു വരുന്ന പകുതികുട്ടികളും മുസ്ലീമുകള്‍. തട്ടമിട്ടതും ഇടാത്തതുമായ കുട്ടികള്‍. മുഖം മറച്ച സുന്ദരികള്‍. ഡിപ്പാര്‍ട്ട് മെന്റ് ഹെഡ് റംല ബീവിടീച്ചര്പോലും പര്‍ദ്ദയിട്ടിരിക്കുന്നു. ലാബിലെ ഉപകരണങ്ങളില്പോലും ഒരു ഇസ്ലാമിക്ലുക് വടക്കുനേക്കിയന്ത്രം. കോമ്പസ് നീഡില്‍- വടക്കോട്ടുനോക്കില്ല, വടക്കുപടിഞ്ഞാറോട്ടെ നോക്കു; പള്ളിയുടെ ഡയറക്ഷനില്. റിസണന്‍സ് കോളം നിര്‍മ്മിച്ചിരിക്കുന്നത് പഴയ ടെലിഫോണ്‍ പോസ്റ്റുമുറിച്ചാണ്. ഒരെണ്ണത്തില്‍ മാത്രം 25 ലിറ്റര്‍ വെള്ളെം കൊള്ളും. ഹാള്‍ടിക്കറ്റ് നോക്കികുട്ടികളെ തിരിച്ചറിയാന്‍ മാര്‍ഗമില്ല, പര്ദ്ദയ്ക്കുള്ളില് നില്‍ക്കുന്നത് മെഹറുനീസയാണോ, അതോ റംലബീവി ടീച്ചര്തന്നെയാണോയെന്നറിയാന് മാര്‍ഗമില്ല. മുഖാവരണം മാറ്റിനോക്കാമെന്നു വിചാരിച്ചാല്‍ ഉണ്ടാകുന്ന പൊല്ലാപ്പു ചില്ലറയാവില്ല. വിദ്യാര്‍ത്ഥികളുടെ ആന്‍സര്‍ഷീറ്റുകള്‍ ഹൈവേയില്‍ നിന്നു പെറുക്കേണ്ടിവരും, അത്ര ശക്തമാകും തിരിഞ്ഞു നോക്കാതുള്ള ഓട്ടം.
പക്ഷേ ഈവിധ വിഷമമൊന്നും റാവുത്തര്‍ക്ക് തോന്നിയില്ല. അദ്ദേഹം കൂട്ടികളെയെല്ലാം തിരിച്ചറിയുന്നു, വാല്യുവേഷന് നടത്തുന്നു. പരിശ്രമം കൊണ്ടാകണം ഒരു തട്ടമിട്ട കുട്ടി റിസണല്സ് കോളം തട്ടിമറിച്ചു കളഞ്ഞു. ലാബു മുഴുവന്‍ പ്രളയബാധിതം.ഇതുകണ്ട് കുട്ടിക്ക് തലകറക്കവും. കുട്ടിയുടെ സംരക്ഷണം റംലബീവിയും റാവുത്തരും കൂടി ഏറ്റെടുത്തു. അതോടെ റാവുത്തര്‍ക്ക് കൂട്ടിയോടു മെഹറുനിസായോടുപ്രേമവും തുടങ്ങി. പരീക്ഷയ്ക്കുചെല്ലുന്ന അധ്യാപകന് കുട്ടിയോടു പ്രേമംതോന്നുന്നത് ആദ്യ സംഭവമല്ലല്ലോ. നീണ്ടനില്ക്കുന്നതാകില്ല ഇത്തരം പ്രേമങ്ങള്‍. പക്ഷെ റാവുത്തറുടെയും മെഹറുനിസായുടെയും കാര്യത്തില്‍ പ്രേമം കുറച്ചു നാള് നീണ്ടു. പരാജയപ്പെട്ടതായാണ് പിന്നീടുകേട്ടത്. ഞാന്‍ ചോദി
്ചു. മെഹറുനിസാക്ക് എന്തു പറ്റി?"
" ഒന്നും പറ്റിയതല്ല. അവള് കഴിഞ്ഞദിവസം എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു, നാറ്റിക്കുമെന്ന്, ചാനലില്‍ ഇന്റര്‍വ്യൂ കൊടുക്കുമെന്ന്, എനിക്കു ഉറക്കം വരുന്നില്ല. അതാണ് ഞാന്‍ തന്നെകാണാന്‍ വന്നത്. കഴിഞ്ഞദിവസം അവള് വിലാസിനി ടീച്ചറിന്റെ ഇന്റര്‍വ്യൂ ചാനലില്‍ കണ്ടു"
" ഏതു വിലാസനി ടീച്ചര്‍? ഞാന്‍ വീണ്ടും ചോദിച്ചു "വിലാസിനി ടീച്ചറെ അറിയാത്തവരായി ആരുണ്ട്. നമ്മുടെ സാംസ്കാരിക നായകന് അഴിക്കോടു സാറിന്റെ കാമുകി. പരാജയപ്പെട്ട പ്രേമനാടകത്തിലെ ദുരന്ത നായിക.
" അക്കഥയും റാവുത്തരും തമ്മിലെന്തുബന്ധം? എന്നു വീണ്ടും സംശയം.
" അഴിക്കോടുമാഷ്- വിലാസിനി ടീച്ചര്‍ ബന്ധം പോലായിരുന്നല്ലോ ഞാനും മെഹറുന്നീസായും തമ്മിലുണ്ടായിരുന്നത്. അവര്‍ ചിന്താവിഷ്ടയായ സീതയും ചണ്ഡാലഭിക്ഷുകിയും,വായിച്ചു വ്യാഖ്യാനിച്ചതുപോലെ ഞങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ വിശേഷം പറയുകയായിരുന്നു. അത് 1968-ലെങ്കില് ഇതു 1983ലെന്നു മാത്രം. ഏറെ സാമ്യമുണ്ടോ പത്തമ്പതു കത്തുകളും കൈമാറിയിട്ടുണ്ട്. അതെല്ലാം അവള് സൂക്ഷിച്ചുവെച്ചരിക്കുന്നു. ഞാന്‍ പറഞ്ഞു. റാവുത്തര്‍ വിഷമിക്കേണ്ട അഴിക്കോടുമാഷിന്റെയും വിലാസിനിടിച്ചറുടെയും അവസ്ഥയല്ല നിങ്ങളുടേത്. റാവുത്തര്‍ വിവാഹിതന്, കുട്ടികളുണ്ട്.
മെഹറുനിസയ്ക്കുമുണ്ട് ഭര്‍ത്താവും കുട്ടികളും. അതുകൊണ്ട് അങ്ങനെ യൊരാക്രമണം ഉണ്ടാവാനിടയില്ല. സ്ത്രീകള്‍ യുദ്ധം ജയിക്കുന്നത് അവിവാഹിതരായ പുരുഷന്മാരുടെ മുന്നിലാണ്. ഭീഷ്മപിതാമഹന്മാര് സ്ത്രീകളുടെ മുമ്പില്‍ ആയുധം എടുക്കാറില്ല. എന്നാലവര്നാടു നീളെ നടന്ന് മറ്റുള്ളവരോടു യുദ്ധം ചെയ്യും. നാറ്റിക്കുമെന്നു ഭീഷണിപ്പെടുത്തും. ഇമ്മാനുവല്‍ സില്‍ക്കില്‍ പൊതിഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി -മോഹന്‍ലാല്‍ മാരെ നെരപ്പിനു നടന്നു ആക്ഷേപിക്കുമെന്നു പറയുന്നില്ലേ? പക്ഷേ അവര്‍ സ്ത്രീകളുടെ മുന്നില്‍ പിടിച്ചു നില്‍ക്കില്ല.
നമ്മള് പുരുഷന്മാരൊക്കെ വിവാഹം കഴിക്കുന്നത് വംശം നിലനിര്‍ത്താന്‍ മാത്രമല്ല, ഇതുപോലുള്ള ആക്രമണം തടയാന്‍ കൂടിയാണ്. ഭാര്യമാര്‍ ഭര്ത്തക്കന്മാര്ക്കു എപ്പോഴും പരിചയാണ്, അന്യസ്ത്രീകളുടെ അക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍. ഇതില്ലാത്തവരുടെ കാര്യമാണ് കഷ്ടം, എത്ര വമ്പനായാലും വീഴും. റാവുത്തര്‍, അതുകൊണ്ട് മൈമുനയോടുകാര്യം പറയു"
അത്യാവശ്യസമയങ്ങളില്‍ എനിക്കുണ്ടാകുന്ന ഉള്വിളിയോര്ത്തു ഞാന്‍ എന്നെ തന്നെ അഭിനന്ദിച്ചു.
രണ്ടുനാള്‍ കഴിഞ്ഞു എനിക്കു റാവുത്തരുടെ കത്ത് അതിലിങ്ങനെ
" ഞാന്‍ മൈമുനയോടു കാര്യം പറഞ്ഞു. ഫോണ്‍നമ്പരും കൊടുത്തു. ഫോണിലൂടെ അവള് രണ്ടു പൂശുപൂശി, ഇപ്പോള്‍ എല്ലാം ക്ലീന്‍, എന്നോടു പെരുത്ത സ്നേഹം ദെവസോംബിരിയാണിയും കോഴിസ്റ്റുവും, ഒരു ചരടു ജപിച്ചു ഇടുതുകൈയ്യില് കെട്ടിത്തരുകയും ചെയ്തു, എന്തരവളുമാരുടെ കണ്ണുകിട്ടാതിരിക്കാന്.
�....

പുതുമരാമത്ത്
കെ.എ.സോളമന്
Posted On: Mon, 19 Jul 2010 21:49:20
'എന്റെ പിഴ, എന്റെ പിഴ, വലിയ പിഴ' എന്ന ക്രിസ്ത്യന്‍ ജപം മൊഴിമാറ്റി. ഇനി മുതല്‍ എന്റെ കുഴി, എന്റെകുഴി, എന്റെ വലിയ കുഴി എന്നാണ് ചൊല്ലുക. മുന്മരാമത്ത് മന്ത്രി വിമാനത്തില്‍നിന്ന് വീണ് മുന്നണിയില്‍നിന്ന് തെറിച്ചപ്പോള്‍ പുതിയ മരാമത്തുമന്ത്രി ഏറ്റെടുത്തു ചൊല്ലുകയാണ് ഈ ജപം. 5-ാം തീയതിക്കുള്ളില്‍ സര്വകുഴികളും മൂടുമെന്നായിരുന്നു പ്രഖ്യാപനം. ഏത് അഞ്ചാംതീയതി എന്ന കാര്യത്തിലെ തര്‍ക്കമുള്ളൂ.
കുഴിയടക്കുംമുമ്പ് ഒരു പൂജയുണ്ട്. ബജറ്റിലൂടെ വിലകുറച്ച് നല്കിയ കൊന്തയും കുന്തിരിക്കവും വിഭൂതിയുംകൊണ്ടുള്ള പൂജയല്ല, മറിച്ച് ഡിജിറ്റല്‍ ക്യാമറകൊണ്ടുള്ള പൂജയാണ്. ഇതിനുവേണ്ടി എത്ര ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങി, എത്ര പണം തുലച്ചു എന്നറിയാന്‍ വിവരാവകാശ കമ്മീഷന് മുഖേന അന്വേഷിച്ചാല്‍ മതി.
സര്വകുഴികളുടെയും വ്യക്തമായ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുക, എന്നിട്ട് പിഡബ്ല്യുഡി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുക. നാട്ടുകാരൊക്കെ അത് കാണുക. വാഹനമോടിച്ചു കുഴിയില്‍ വീണു കിടക്കുന്നത് കാണുന്നതുപോലുള്ള കാഴ്ചയല്ല അത്. ശേഷം ടെന്‍ഡര്‍ വിളിക്കല്: ആരെങ്കിലും വന്നാല്‍ കുഴിയടക്കും, അല്ലെങ്കില്‍ ദിവസവും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനത്തെ വീട്ടിലിരുത്തും. അടിയന്തര കുഴിമൂടല്‍ യജ്ഞത്തിന് എഞ്ചിനീയര്‍ ഒന്നിന് 50000 രൂപാ രൊക്കം.
മൂക്കുപ്പൊടിക്ക് തികയില്ലെന്നു പറയുന്ന സാറന്മാര് കുഴിയടച്ചെന്ന് രേഖയുണ്ടാക്കിയാല്‍ മതി. കുഴിയെല്ലാം അടച്ചെന്നാണല്ലോ പകുതിപ്പേരുടേയും റിപ്പോര്‍ട്ട്. റോഡിലെ കുഴികളുടെ ഫോട്ടോയെടുത്ത് എഞ്ചിനീയര്‍മാര്‍ വിഷമിക്കേണ്ടെന്നാണ് സ്ഥിരം ബൈക്കു യാത്രക്കാരനായ എല്‍ഐസി ഏജന്റ് സുരേന്ദ്ര ഷേണായി പറയുന്നത്. പകരം വേമ്പനാട്ടു കായലിന്റെ ഫോട്ടോയെടുത്താല്‍ മതി. പെരുമഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് പലയിടങ്ങളിലും റോഡ് വേമ്പനാട്ട് കായല്‍ പരുവത്തിലാണ്. ഹൗസ് ബോട്ടുകള്‍ ഇറക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലവീശിയും വാഴവെച്ചും ജനം ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പി.ജെ.ജോസഫ് എല്‍ഡിഎഫ് വിട്ടത് തിരുമേനിമാര് വിളിച്ചിട്ടാണെന്ന് ആരു പറഞ്ഞു?തിരുമേനിമാര്ക്ക് വേറെ എന്തെല്ലാം പണിയിരിക്കുന്നു. അജ ഗണത്തേയും അജപാലകരെയും നയിക്കുന്നതുതന്നെ വലിയൊരു ജോലി. വഴിതെറ്റിപ്പോയ ആട്ടിന്‍കുട്ടി ജയിന്ത് തോമസിനെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷ എഴുതിയ്ക്കുകയും വേണം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ വലിയ കാര്യമില്ല. 'യെസ്, നോ' എന്നീ രണ്ടുവാക്കുകള്‍ പഠിച്ചാല്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷായി. "ആര് യു ആംഡ്(കത്തിയുണ്ടോ?)-യെസ്" "ഡിഡ് യു എന്റര്‍ ദി ക്ലാസ്(ക്ലാസില്‍ കയറിയോ?)-നൊ." എന്നിങ്ങനെ പോകും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
റോഡുകളിലെ കുഴികളുടെ പെരുപ്പം കണ്ടുപേടിച്ചാണ് ജോസഫ് മുന്നണിവിട്ടത്. മന്ത്രിക്കസേരയില്‍ ഇനിയും അള്ളിപ്പിടിച്ചിരുന്നാല്‍ ജനം തന്നെ ഏതെങ്കിലും കുഴിയിലിട്ടു മൂടുമെന്ന് അരുളപ്പാടുണ്ടായി. അതോടുകൂടി മുന്നണി വിട്ടു. വകുപ്പ് ഐസക്കുമന്ത്രിക്കു കിട്ടുകയും ചെയ്തു. ഇപ്പോള്‍ കേള്‍ക്കുന്നു രണ്ടു അച്ച യന്മാരും കൂടി 'പൂഴ്ത്താംപൂഴഴ്ത്തി'ക്കളിച്ച് 120 കോടി തുലച്ചെന്ന്.
മാധ്യമങ്ങള്‍ എഴുന്നള്ളിക്കുംപോലെ ഐസക്കു മന്ത്രിക്ക് ആലപ്പുഴ മന്ത്രി മാത്രമല്ല ശത്രു. ആലപ്പുഴ മന്ത്രി എന്തിനേയും എതിര്‍ക്കും. എതിര്‍പ്പിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ പോന്നവരാരുമില്ലെന്ന് അമേരിക്കയിലുള്ള ശ്രീമതി മന്ത്രിവരെ സമ്മതിക്കും. ഔദ്യോഗികപക്ഷമാണ് എല്‍ഡിഎഫിലെ ശക്തനാണ്, കേന്ദ്രകമ്മറ്റിയംഗമാണ് എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും ശത്രുക്കളാരോവെച്ചുകൊടുത്ത ആപ്പാണ് പൊതുമരാമത്ത് വകുപ്പ്. "മനുഷ്യാ നീ മണ്ണിലേക്ക്" എന്ന ബൈബിള്‍ വചനവും ഉരുവിട്ട് മലമ്പുഴപോലുള്ള ഡാമുകളിലെ മണ്ണും വിറ്റ് സുഖമായി ധനകാര്യം കൈകാര്യം ചെയ്തിരിക്കാമെന്ന് കരുതിയപ്പോഴാണ് പുതിയ അക്കിടി. മണ്ണെടുത്തുവില്ക്കാനും പറ്റില്ല, പണത്തിന് ആവശ്യക്കാര്‍ കൂടുകയും ചെയ്തു. കുഴിയടക്കാന്‍ 50000വെച്ചും കൊടുക്കാമെന്നു പറഞ്ഞിട്ടു നടന്നില്ല. 55 ല്‍ റിട്ടയര്‍ ചെയ്തുപോകേണ്ട ചില വിദ്വാന്മാര് മണിയടിച്ച് ഒരു വര്‍ഷംകൂടി നേടിയെടുത്തെങ്കിലും ഇപ്പോള്‍ പെന്ഷന് കൊടുക്കുന്നില്ലായെന്നു പറഞ്ഞു തിരിഞ്ഞിരിക്കുകയാണ്. കൂട്ടത്തില്‍ കുറെ ചെറുപ്പക്കാരമുണ്ട്. അവര്‍ക്ക് നിയമനം കിട്ടുന്നില്ലത്രേ. 55 ആകുന്നതുവരെ പിഎസ്സി റാങ്കുലിസ്റ്റു നീട്ടിക്കൊടുക്കാമെന്നു പറഞ്ഞിട്ടും അവന്മാര് സമ്മതിക്കുന്നില്ല.
ധനകാര്യ വിദഗ്ദ്ധനാണെങ്കിലും ഷെയര്‍ ബിസിനസ്, മ്യൂച്വല്‍ ഫണ്ട് എന്നിവ ചൂതാട്ടമാണെന്നാണ് നിരീക്ഷണം. പകരം കേരള ലോട്ടറി വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. ജനം മാന്യമായി തെണ്ടുന്നതു കാണുന്നതും ഒരു രസമാണ്. എങ്കിലല്ലേ ചാനലില്‍ കയറിയിരുന്ന് "വൈഫും ഹാപ്പിയാണ്" എന്നു മുഴുച്ചിരിയന് ഹാപ്പി അച്ചാര്‍ വിദ്വാനെപ്പോലെ താടിതടവാനും പൊട്ടിച്ചിരിക്കാനും കഴിയുക.
രാഷ്ട്രപുനര്‍നിര്‍മാണത്തിന് തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാമെന്ന് ഏതെങ്കിലും പെന്ഷന്കാരന് കരുതിയാല്‍ തറ്റി. വെറുതെ കാശുകളയണോ, ലോട്ടറി എടുത്തുകൂടെ-ധനകാര്യ-പൊതുമരാമത്തു മന്ത്രിയാണ് ചോദിക്കുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്
കെ.എ.സോളമന്
Posted On: Tue, 16 Feb 2010 21:49:45
ക്രിസ്ത്യന്‍ ബ്രദേഴ്സ് സിനിമ റിലീസാകും മുന്‍പെ ഹിറ്റ്. ഈ സിനിമയുടെ പേരില്‍ നടന് തിലകന് അമ്മ-ഫെഫ്കയോടും സൂപ്പര്‍താരങ്ങളോടും നീരസത്തിലാണ്. ഒരു സൂപ്പര്‍താരം ഇടപെട്ടു. തന്റെ ഉറക്കവും അവസരവും നഷ്ടപ്പെടുത്തുന്നുവെന്ന് തിലകന്. "പട്ടികള്‍ കുരയ്ക്കട്ടെ, കുറുക്കന്മാര് ഓരിയിടട്ടേ ഞങ്ങളീ നാട്ടുകാരല്ല" എന്ന മട്ടിലാണ് സൂപ്പര്‍ റോമിയോകള്‍. അറുപതാം വയസ്സിലും 16 കാരികളെ പ്രേമിച്ചുനടക്കുന്ന സൂപ്പര്‍താരങ്ങള്‍ തിലകനും വിനയനും പുല്ലുവിലയാണ് നല്‍കുന്നത്.
മുമ്പൊരിക്കല്‍ "ക്രിസ്ത്യന്‍ ബ്രദേഴ്സ്" എന്ന പേരില്‍ മദ്യവിരുദ്ധസമിതിയെ ചൊടിപ്പിച്ച ഒരു സാധനമുണ്ടായിരുന്നു. "ക്രിസ്ത്യന്‍ സഹോദരന്മാര്" എന്ന നല്ല നാമം മദ്യത്തിനിട്ടതിന്റെ പേരില്‍ കുറച്ചു വിശ്വാസികളും കുറെ പാതിരിമാരും മദ്യക്കമ്പനിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ക്രിസ്ത്യാനിയെ അവഹേളിക്കുകയോ? ഈ പ്രശ്നത്തില്‍ അതിയായ വിഷമം എനിക്കും തോന്നിയിരുന്നു അന്ന്. എന്റെ പ്രയാസം ഫെഡറല്‍ബാങ്കില്‍ ഇപ്പോള്‍ മാനേജരായി ജോലിചെയ്യുന്ന ഒരു സുഹൃത്തുമായി അന്ന് ഞാന്‍ പങ്കുവെച്ചു. വളരെ പ്രായോഗികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം പറഞ്ഞു "സാധനം ഞാന്‍ ടേസ്റ്റു ചെയ്തു. കുറ്റം പറയരുതല്ലോ, മോശമല്ല. അതുകൊണ്ടു താമസിയാതെ വിശ്വാസികളും പാതിരിമാരും തണുത്തുകൊള്ളും" അങ്ങനെ തന്നെ സംഭവിച്ചു.
തിലകന്-മമ്മൂട്ടി പോര് എങ്ങനെ പുരോഗമിച്ചാലും ഞങ്ങള്‍ കാണികള്‍ക്ക് നിങ്ങള്‍ താരങ്ങളും സംഘടനകളും വിളമ്പുന്നതേ സ്വീകരിക്കാന്‍ കഴിയൂ. 60 പിന്നിട്ട സൂപ്പര്‍ താരങ്ങള്‍ ചെറു പെണ്കിടാങ്ങളുമായി ആടിപ്പാടി വരുന്നതിന്റെ അഡിക്ഷനിലാണ് ഞങ്ങള്‍ പ്രേക്ഷകര്‍. ദയവുചെയ്ത് അതില്ലാതാക്കരുത്.
ഒരു മുതിര്‍ന്ന കലാകാരന് എന്ന നിലയില്‍ തിലകന് നല്‍കിവരുന്ന 2500 രൂപ പെന്ഷന് തുടര്‍ന്നും നല്‍കണം. 'അമ്മ' എന്ന വാക്കിന്റെ അന്തഃസത്ത ഇല്ലാതാക്കരുത്.

ഡയറക്ട് മാര്‍ക്കറ്റിംഗ് !
കെ.എ.സോളമന്
Posted On: Sat, 18 Sep 2010 20:26:31
ഒടുക്കം പപ്പുണ്ണിനായര്‍ ഒരു തീരുമാനമെടുത്തു. ഇങ്ങനെപോയാല്‍ പറ്റില്ല, ജീവനക്കാരെ വിളിച്ച് കാര്യം പറയണം, അല്ലെങ്കില്‍ ഹോട്ടല്‍ പൂട്ടും. 50 വര്‍ഷമായി നടത്തിവരുന്ന ഹോട്ടലാണ്, ശ്രീകൃഷ്ണവിലാസം. അപ്പൂപ്പന് ഇരുപതുകൊല്ലം ഹോട്ടല്‍ നടത്തി, അച്ഛന് ഇരുപതുകൊല്ലം, ഇപ്പോള്‍ താനായി പത്തുകൊല്ലം. ദിവസം 1000 ഊണുവരെ വിറ്റിരുന്ന കാലമുണ്ടായിരുന്നു. പത്ത് സ്ഥിരം ജീവനക്കാര്‍ കൂടാതെ മറ്റുചിലരെ ദിവസക്കൂലിക്ക് നിര്‍ത്തിയാണ് ഹോട്ടലിലെ പണി നോക്കിപ്പോന്നത്. വിഭാര്യനായ ഡോ. വാസുദേവന്‍ സാര്‍ ശ്രീകൃഷ്ണവിലാസത്തില്നിന്ന് മാത്രമേ ഭക്ഷണം കഴിക്കൂ.
കാലം കടന്നുപോയതോടെ ഹോട്ടലില്‍ തിരക്ക് കുറഞ്ഞു. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് തനിക്ക് ആണയിടാന്‍ കഴിയും. ചായ അടിക്കുന്ന കേശുപിള്ള പറയുന്നത് തന്റെ ചായ 'പഴയ ചായ' തന്നെയാണെന്നാണ്. ചായ വീഴ്ത്തി വീഴ്ത്തി കേശുപിള്ളയുടെ ഒരുവശംതന്നെ ചരിഞ്ഞുപോയി. പ്രായമുള്ളവര്‍ക്ക് കൂന് മുമ്പോട്ടെങ്കില് കേശുപിള്ളയ്ക്ക് കൂന് ഇടത്തോട്ടാണ്. വലതുകൈ പൊക്കി ചായ അടിക്കുന്നതാണ് അദ്ദേഹത്തിന് വശം. എന്തുചെയ്യാം, ഹോട്ടലിലെ സാമ്പാറിനെക്കുറിച്ച് വാനോളം പുകഴ്ത്തിയിരുന്ന ഡോ. വാസുദേവന്‍ സാര്‍പോലും ഇന്ന് ഹോട്ടലില്‍ കയറുന്നില്ല. ടൗണില്‍ പുതുതായി ആരംഭിച്ച സ്വാശ്രയ കോളേജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റതോടെയാണ് ഈ മാറ്റം. ദോശയും ഊണും കഴിക്കുന്നത് അദ്ദേഹം നിര്‍ത്തി.
പകരം ബര്‍ഗറും പിസയും. കുടിക്കാന്‍ ചായയ്ക്ക് പകരം കോള. രാവിലെ കാറുനിര്‍ത്തി അഞ്ച് ലിറ്ററോളം കോളയും വാങ്ങിയാണ് കോളേജിലേക്ക് പോകുക. കോള സഹപ്രവര്‍ത്തകര്‍ക്കും നല്‍കും. ഇങ്ങനെ വാസുദേവന്‍ സാറിനെപ്പോലുള്ള സ്ഥിരം കക്ഷികള്‍ കുറഞ്ഞതോടെ 1000 ഊണെന്നത് 100 ലേക്ക് ചുരുക്കി. ദിവസക്കൂലിക്കാരെ വിളിക്കാതായി. സ്ഥിരം ജീവനക്കാരില്‍ മൂന്നുപേര്‍ സ്വയം വിരമിച്ച് 'ആദായകരമായ' ലോട്ടറിക്കച്ചവടത്തിന് പോയി. ലോട്ടറി മിക്കതും വ്യാജനാണെന്നറിഞ്ഞതോടെ അവര്‍ ശബരിമലയ്ക്ക് വണ്ടികയറി. ലോട്ടറി ടിക്കറ്റുമായി നാട്ടില്‍ തെണ്ടുന്നതിനേക്കാള്‍ മെച്ചം നേരിട്ട് തെണ്ടുന്നതാണെന്ന് അവര്‍ കരുതി. ഇപ്പോള്‍ ഒരുത്തന് ഇങ്ങോട്ട് വിളിച്ചതേയുള്ളൂ, പഴയ പണി തിരിച്ച് തരുമോയെന്ന് ചോദിച്ചുകൊണ്ട്. ശബരിമലയില്‍ യാചകരെ നിരോധിച്ചുപോലും.
പപ്പുണ്ണിനായര്‍ ജീവനക്കാരോട് കാര്യം തുറന്നുപറഞ്ഞു. "ഞാന്‍ അങ്ങേയറ്റം മാനസിക സംഘര്‍ഷത്തിലാണ്. ഇനിയും നഷ്ടം സഹിച്ച് ഈ ഹോട്ടല്‍ നടത്തിക്കൊണ്ടുപോവാനാവില്ല. നിങ്ങള്‍ ശമ്പളത്തിന്റെ ഒരുഭാഗം ഉപേക്ഷിക്കണമെന്നോ കൂലിയില്ലാതെ ജോലി ചെയ്യണമെന്നോ എനിക്ക് അഭിപ്രായമില്ല. ഉള്ളവരെ പിരിച്ചുവിട്ട് കോഴ വാങ്ങി പുതിയ ആളുകളെ നിയമിക്കാമെന്ന സ്വകാര്യകോളേജ് മാനേജ്മെന്റ് വ്യാമോഹവും എനിക്കില്ല. പകരം ഒരു നിര്‍ദേശം വയ്ക്കാനുണ്ട്".
പപ്പുണ്ണിനായര്‍ തുടര്‍ന്നു: "അധിക വികാര വിക്ഷോഭമുണ്ടാകുമ്പോള് രക്ഷപ്പെടാന്‍ പല വിദ്യകളുണ്ട്. അതിലൊന്നാണ് ഓടിവരുന്ന തീവണ്ടിക്ക് മുന്നില്‍ നെഞ്ചുവിരിച്ച് നില്ക്കുക, ഫ്യൂറഡാന്‍ ചേര്‍ത്ത് റം കഴിക്കുക, റബറിട്ട് പുകച്
��് അതിന്റെ ഗന്ധം ശ്വസിക്കുക എന്നതൊക്കെ. എനിക്ക് അതൊന്നും പറ്റില്ല. അതുപോലെ പുസ്തകമെഴുതി പ്രസിദ്ധീകരിക്കാനുള്ള പാങ്ങും എനിക്കില്ല. നിങ്ങള്‍ക്ക് കാര്യം മനസ്സിലായിക്കാണും. രാജ്യാന്തര പ്രസിദ്ധനായ സാമ്പത്തിക വിദഗ്ധനാണെല്ലോ നമ്മുടെ ധന-ലോട്ടറി മന്ത്രി തോമസ്ജി ഐസക്ജി. ഷെയര്‍-മ്യൂച്വല്‍ ഫണ്ട് മാര്‍ക്കറ്റ് തട്ടിപ്പാണെന്നും, ലോട്ടറിയാണ് സത്യമെന്നുമൊക്കെ അദ്ദേഹത്തിന്റെ പിഎച്ച്ഡി തിസീസില്‍ ഉണ്ടാവാമെങ്കിലും വ്യാജലോട്ടറി കാര്യത്തില്‍ അദ്ദേഹം വികാര വിക്ഷേഭത്തിലാണ്. തന്റെ വ്യഖ്യാതമായ "കുഴിയെണ്ണല്‍ ഡിജിറ്റലൈസേഷന്" സഹമന്ത്രി വിജയകുമാര്‍ പുഛിച്ചുതള്ളിയതിന്റെ ക്ഷീണമുണ്ടെങ്കിലും ഒരു സംവാദത്തിനുള്ള ഊര്‍ജം അദ്ദേഹം അവശേഷിപ്പിക്കുന്നു.
ലോട്ടറി-വ്യാജലോട്ടറി ഇടപാടില്‍ ജനത്തിന്റെ പണം താനും സാന്റിയാഗോ മാര്‍ട്ടിനും കൂടി അടിച്ചുമാറ്റിയെന്നതാണ് പുതിയ വാദം. ഇതവസനിപ്പിക്കാന് ചാണ്ടിയെയും ചെന്നിത്തലയേയും സംവാദത്തിന് വെല്ലുവിളിച്ചു. എന്നാല്‍ സംവാദത്തില്‍ പങ്കെടുക്കാതെ ഇരട്ടപ്പേരുള്ള ക്രിസ്ത്യാനികളെ പേടിക്കണമെന്നാണ് ചെന്നിത്തല പറയുന്നത്. തോമസ് ഐസക്ക്, സാന്റിയാഗോ മാര്ട്ടിന്, ജോണ്‍ കെന്നഡി, ജോണ്‍ ബ്രിട്ടാസ്, ചെറിയാന് ഫിലിപ്പ് എന്നൊക്കെ കേട്ടാല്‍ ആരാണ് ഭയപ്പെടാതിരിക്കുക?
സംവാദമെന്ന് കേട്ടപ്പോഴാണ് തങ്ങളുടെ കൂട്ടത്തില്‍ ഡോക്ടറേറ്റുള്ളവര്‍ ആരുമില്ലെന്ന് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ബോധ്യമായത്. ഡോക്ടറേറ്റുള്ള ഒരാളോടും തര്‍ക്കിച്ച് പരാജയപ്പെടുന്നതിനേക്കാള്‍ നല്ലത് അതിനുപറ്റിയ ഒരാളെ കണ്ടെത്തി അങ്ങോട്ട് അയയ്ക്കുക എന്നതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ ആരുംതന്നെ യുഡിഎഫില്‍ ഇല്ല. ഉള്ളവരാകട്ടെ വടക്കേ ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ക്ക് കശുവണ്ടിപ്പരിപ്പും ബനാനാ ചിപ്സും ചാക്കില്‍ക്കെട്ടി കൊടുത്ത് ഡിഗ്രി സമ്പാദിച്ച എല്‍എല്‍ബിക്കാരാണ്. പലരും ഞായറാഴ്ച വക്കീലന്മാര്. ഇവരെങ്ങാനും ഐസക്കിന്റെ മുന്നില്‍പെട്ടാല്‍ മലര്ത്തിയടിക്കപ്പെട്ടതുതന്നെ. പക്ഷേ സംവാദത്തിന് പറ്റിയ ഒരാളുണ്ട് അങ്ങ് കേന്ദ്രത്തില്‍, ഡോ. മന്‍മോഹന്‍സിംഗ്. പക്ഷേ ചാനലില്‍ കയറിയിരുന്ന് താടി തടവാനും ജനങ്ങള്‍ ലോട്ടറിയുമായി ഓടിനടന്ന് തെണ്ടുന്നത് കണ്ട് പൊട്ടിച്ചിരിക്കാനും അദ്ദേഹത്തിന് നേരമില്ലാത്തതുകൊണ്ട് ഐസക്കിനോട് സംവദിക്കാന്‍ 'സോഫ്റ്റ് സ്പോക്കണ്'സിങ്ങ് എത്തുമോയെന്ന കാര്യത്തില്‍ സംശയം.
സംവാദം നടക്കില്ലെങ്കിലും തന്റെ വികാരവിക്ഷോഭം ഇറക്കിവയ്ക്കാന്‍ ഐസക്ക് മാര്‍ഗം കണ്ടെത്തി. ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുക. പുസ്തകമെഴുത്തെന്നുവച്ചാല് അദ്ദേഹത്തിന് ദോശ ചുടുന്നതുപോലെയാണ്. മുന്‍ പുസ്തകം ഒരുലക്ഷം കോപ്പിയാണ് വിറ്റുപോയത്! പോക്കീവിധമെങ്കില് മഹാത്മാഗാന്ധിയുടെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ" റെക്കോഡ് ഉടന്‍ തിരുത്തപ്പെടും.
"അപ്പോള്‍, പ്രിയപ്പെട്ട ജോലിക്കാരെ, ഈ ഹോട്ടല്‍ അടച്ചുപൂട്ടാതിരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, ഡയറക്ട് മാര്‍ക്കറ്റിംഗ്! നമ്മള് ഊണുകളെല്ലാം പൊതിക്കെട്ടുകളാക്കും, ഓരോ വീട്ടിലു
കയറിയിറങ്ങി വില്‍ക്കും. പൊളിഞ്ഞുകൊണ്ടിരിക്കുന്ന വ്യവസായങ്ങള്‍ അങ്ങനെയൊക്കെയല്ലേ സംരക്ഷിക്കാനാവൂ.
ജനത്തിന് ആവശ്യമില്ലാത്ത കയര്‍ത്തടുക്ക് വീട്ടിലെത്തിച്ച് കാശുണ്ടാക്കുന്ന സംഭവം നമ്മുടെ കണ്മുന്നിലുണ്ട്. മന്ത്രിമാരാണ് കയര്‍ത്തടുക്ക് വില്ക്കാന് നേരിട്ടിറങ്ങിയിരിക്കുന്നത്. കയര്ത്തടുക്കിനേക്കാള് സ്വീകാര്യത എന്തുകൊണ്ടും നമ്മുടെ ഊണിനുണ്ടാകും. ഏതെങ്കിലും മന്ത്രിയെക്കൊണ്ട് സംരംഭം ഉദ്ഘാടിക്കുകയുമാവാം, പിടിച്ചുനില്ക്കണ്ടെ?".
"ഞങ്ങള്‍ എന്തിനും തയ്യാര്‍, ഡയറക്ട് മാര്‍ക്കറ്റിംഗ് എങ്കില്‍ അത്", കേശുപിള്ളയാണ് മറുപടി പറഞ്ഞത്. �....

തോമസ് ആന്റ് തോമസ്
കെ.എ.സോളമന്
Posted On: Thu, 18 Mar 2010 22:34:31
പുതിയ കമ്പനിയാണ്, കഴിഞ്ഞ ജനുവരിയിലെ പുഴുക്കുത്സവകാലത്താണ് സ്ഥാപിച്ചത്, തണ്ണീര്‍മുക്കത്തുവെച്ച്. ഇത് കപ്പപ്പുഴുക്കോ ചക്കപ്പുഴുക്കോ അല്ല. കരിമീന്‍ പുഴുക്ക്. കരിമീന്‍ വാഴയിലയില്‍ പുഴുങ്ങി കൊടുക്കും. വന്‍ റിസോര്‍ട്ടുകാരുടെ മേല്‍നോട്ടത്തിലാണ് ഇത് ചെയ്യുന്നത്. കരിമീനിന്റെ വാലും കുടലും കളയില്ല. കളഞ്ഞാല്‍ മീന്‍ ചെറുതായിപ്പോകും. ചേറു ചുവക്കുന്ന ഈ പുഴുക്കുകഴിച്ചിട്ട് സായിപ്പു വിളിച്ചു പറയും "വണ്ടര്ഫുള്." റിസോര്ട്ടുകാരന് സായിപ്പിന്റെ വക ഡോളര്‍, പിന്നെ സര്‍ക്കാര്‍ വക സബ്സിഡി.
ഈ റിയാലിറ്റി ഷോ തോമച്ചനും തോമാച്ചനുംകൂടി ഏറ്റെടുത്ത് നടത്തുകയായിരുന്നു ഇക്കുറി. കൂട്ടിന് കഞ്ഞിക്കുഴിയിലെ പയറു കൃഷിക്കാരും മാരാരിക്കുളത്തെ വഴുതന വിദ്വാന്മാരും ഉണ്ടായിരുന്നു. അഞ്ചെട്ടുലക്ഷം തുലച്ച വഴുതനോത്സവം കഴിഞ്ഞതോടെ ബിടി വഴുതനയെക്കുറിച്ചു മിണ്ടിയാല്‍ ക്രിമിനല്‍ കേസ് ഉറപ്പ്. അതാണ് കേന്ദ്രനിയമം. അതുകൊണ്ടാണിപ്പോള്‍ പറയുന്നത് വഴുതന, വഴുതനയല്ലെന്നും പ്രതീകമാണെന്നും. മൊണ്സാന്തോയ്ക്കെതിരെയുള്ള പ്രതീകം. സാന്തിയാഗോ മാര്‍ട്ടിനെതിരെയുള്ളത് പുറകെ. അതെന്തുമാകട്ടെ രണ്ടു തോമച്ചന്മാരുംകൂടി പുഴുക്കുത്സവം ഗംഭീരമാക്കി. പറഞ്ഞില്ലല്ലോ? ഒരാള്‍ കേന്ദ്രതോമ, മറ്റേയാല്‍ കേരളതോമ. ഒരാള്‍ കടുത്ത വിശ്വാസിയെങ്കില്‍ മറ്റേയാള്‍ അവിശ്വാസി. ഒരാള്‍ ഭാര്യയുടെ കയ്യില്‍നിന്ന് പുട്ടും മുട്ട റോസ്റ്റും കഴിച്ചിട്ട് പാര്‍ലമന്റിലേക്ക് പോകുമ്പോള്‍ മറ്റേയാള്‍ അമ്മയുടെ അടുത്തുനിന്ന് മിനുസമുള്ള ഇടിയപ്പവും കോഴിസ്റ്റൂവും കഴിച്ചിട്ട് അസംബ്ലിയിലോട്ട്.
വിശ്വാസിയായ തോമ പള്ളികളായ പള്ളികളിലൊക്കെ നേര്‍ച്ച ഇട്ടും പാതിരിമാരെ കണ്ടാല്‍ മുണ്ടുരിഞ്ഞു കൈകള്‍ പൊത്തും. പറ്റിയാല്‍ കുമ്പസാരിച്ചിട്ടേ മടങ്ങൂ. ഇതിന് പ്രായശ്ചിത്തമായി ചില അമ്പലങ്ങളില്‍ പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തും. എന്തിനും ഏതിനും ഒരു മാര്‍ക്കറ്റിംഗ് തന്ത്രം പരീക്ഷിക്കണമല്ലൊ. അവിശ്വാസിയായ തോമായാകട്ടെ പാതിരിമാരെ ദുരെയെങ്ങാനും കണ്ടാല്‍ തന്റെ ഡിസൈനര്‍ താടിയില്‍ മുശറു കയറിയതുപോലെ കൂട്ടിപ്പിടിച്ചുതിരുമ്മും. എന്നിട്ട് ആകാശത്തേക്ക് മഴക്കാറുനോക്കി നടക്കും. ബജറ്റുപോലെയുള്ള സാഹിത്യസൃഷ്ടിയിലൂടെ കൊന്തയ്ക്കും കുന്തിരിക്കത്തിനും വിലകുറച്ചെന്ന് പറഞ്ഞ് പാതിരിമാരെ അവഹേളിക്കുകയും ചെയ്യും.
ഒരാള്‍ കെമിസ്ട്രി പ്രൊഫസറെങ്കില് മറ്റേയാള്‍ എക്കണോമിക്സ് ഡോക്ടര്‍.
ജനുവരിയിലെ തണ്ണീര്‍മുക്കം പുഴുക്കുത്സവത്തില് രണ്ടുപേരും കെട്ടിപ്പിടിച്ച് ഉമ്മവെച്ചു പിരിഞ്ഞതാണ്. പിന്നെന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ? അതിന് കാരണമുണ്ട്.
സന്തോഷാധിരേകത്തില് കേരളതോമ കൊടുത്തുവിട്ട മാരാരിക്കുളം പിക്കിള്‍സ് കേന്ദ്രതോമ ടേസ്റ്റു ചെയ്തില്ല. കുമ്പളങ്ങിയിലേക്കുള്ള യാത്രയില്‍ പൊന്നാംവെളി പാലത്തില്‍നിന്ന് തോട്ടിലേക്ക് എറിഞ്ഞുകളഞ്ഞു. പൊന്നാംവെളി തോട് അവസാനിക്കുന്നത് വേമ്പനാട്ടുകായലിലാണ്. 'മാരാരി പിക്കിള്‍സ്' വേമ്പനാട്ടുകായലിലെ കരിമീനുകള്‍ ഭക്ഷിക്കട്ടെ കേണ്ട തോമ കരുതി. അല്ലെങ്കിലും കൊച്ചുറാണിക്ക് അതൊന....
്നും ഇഷ്ടമല്ല. സ്നേഹം കൂടുമ്പോള്‍ വീട്ടുകാരിയെ കൊച്ചുറാണിയെന്നാ വിളിക്കുക. പിക്കിള്സിനോട് വലിയ വെറുപ്പില്ലെങ്കിലും അതുകൊടുത്ത ആളെ അത്ര പഥ്യമല്ല.
എന്താ വേഷം? സ്ത്രീകളുടെ 'നൈറ്റി'പോലുള്ള ഒരുതരം വസ്ത്രം ധരിച്ചല്ലേ അസംബ്ലിയിലും പുറത്തും ബുദ്ധിജീവി വേഷം കെട്ടുക. ഇക്കണ്ടതായ പുരുഷന്മാരൊക്കെ നൈറ്റി ധരിക്കാന്‍ തുടങ്ങിയാല്‍ സ്ത്രീകളെന്തു ചെയ്യും. അവര്‍ക്ക് സംവരണവുമില്ല, നൈറ്റിയുമില്ല. അതുകൊണ്ട് 'തോമച്ചന് തന്നത്' എന്നുപറഞ്ഞാലുണ്ടാകാവുന്ന പുകില് പേടിച്ചാണ് മാരാരി പിക്കിള്‍സ് പൊന്നാംവെളി തോട്ടിലെറിഞ്ഞത്.
പിക്കിള്‍സിന് പകരമായി കേരള തോമയെ കുമ്പളങ്ങിയിലോട്ട് ക്ഷണിച്ചതാണ്. ബോഡി മസാജിന്. പക്ഷെ വന്നില്ല. ബുദ്ധിജീവി പരിവേഷം താടിയിലും തടിയിലും താങ്ങി നടക്കുന്നവര്‍ക്ക് ബോഡിമസ്സാജിന്റെ ഗുണം അറിയോ? ഇന്ത്യാവിഷന് ടിവിക്കാര് 'തന്റെ ബോഡി മസ്സാജി'ന്റെ എപ്പിസോഡ് കൂടെക്കൂടെ കാണിച്ചതുകൊണ്ടല്ലേ ജയിച്ചത്. ഈ ബുദ്ധി എതിര്‍സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചാനല്കാര് പ്രയോഗിക്കാതിരുന്നത് തന്റെ തന്നെ ഭാഗ്യം. കേന്ദ്ര തോമ ഓര്‍ത്തു.
പക്ഷെ മൂന്നുമാസം പിന്നിട്ടില്ല, മാര്‍ച്ച് ആദ്യവാരത്തില്‍ത്തന്നെ തോമസ് ആന്റ് തോമസ് ഇങ്ക് പൊളിഞ്ഞു. കേരള തോമ ബജറ്റ് അവതരിപ്പിച്ചതോടെയാണ് ഇത് തുടങ്ങിയത്. രണ്ട് രൂപായ്ക്കു കൊടുക്കാന്‍ പോകുന്നത് കേന്ദ്രത്തിന്റെ അരിയാണെന്ന് കേന്ദ്രതോമ പറയുമ്പോള്‍ അത് തന്റേതെന്ന് കേരള തോമ. അയ്യങ്കാളി പദ്ധതി കേന്ദ്രത്തിന്റെ കോപ്പിയെന്ന് പറഞ്ഞപ്പോള്‍ കേന്ദ്രമന്ത്രി സ്വന്തം സ്ഥാനം മറക്കരുതെന്ന് കേരള തോമ. ചെളിവാരിയെറിയാന്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണിപ്പോള്‍ രണ്ടു താമമാരും.
'പഴയകാല' സിനിമാനടന് തിലകന് പറഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും ഒരു കെമിസ്ട്രി വേണമെന്ന്. താനും മോഹന്‍ലാലും തമ്മില്‍ കെമിസ്ട്രിയുണ്ട്. പക്ഷെ താനും മമ്മൂട്ടിയും തമ്മില്‍ കെമിസ്ട്രിയില്ല. അങ്ങനെ പള്ളിക്കൂടം കാണാത്തവര്‍ക്കുപോലും മനസ്സിലാകുന്ന കേന്ദ്രതോമായുടെ കെമിസ്ട്രി കേരള തോമായ്ക്ക് മനസ്സിലാകുന്നില്ല. അതുപോലെ കെമിസ്ട്രി മാത്രമറിയാവുന്ന കേന്ദ്രതോമായ്ക്ക് കേരള തോമായുടെ ഇക്കണോമിക്സ് മനസ്സിലാകുന്നില്ല. ഇതിനിടയില്‍ക്കിടന്ന് വലയുകയാണ് കേരളത്തിലെ ബിപില്‍, എപിഎല്‍, ഐപിഎല്‍ ജനങ്ങള്‍.
അപ്പോള്‍ ചോദിക്കട്ടെ തോമാച്ചന്മാരെ, എന്നെങ്കിലും കിട്ടുമോ ഞങ്ങള്‍ ബിപിഎല്ലുകാര്‍ക്ക് രണ്ടുരൂപയ്ക്ക് അരി?

സൗത്ത് ആഫ്രിക്കയില്‍ വില്ലേജുണ്ടോ?
കെ.എ. സോളമന്
Posted On: Mon, 02 Aug 2010 21:46:40
കൈവിഷം കൊടുക്കുക എന്നത് മലയാളികളുടെ ഒരു ആചാരമോ, ആഭിചാരമോ ആണ്. ഇങ്ങനെയൊരെണ്ണം കിട്ടിയാല്‍ കിട്ടിയവന്റെ കാര്യം കഷ്ടം. കൈവിഷം പാലിലോ പാല്പായസത്തിലോ കൊടുക്കാം. പഞ്ചാരമിഠായിയില് കൊടുക്കുന്നവരും ഉണ്ട്. പക്ഷെ ഡിജിറ്റല്‍ ക്യാമറയില്‍ കൊടുക്കുന്നത് ഇതാദ്യം. കിട്ടിയത് മറ്റാര്‍ക്കുമല്ല, കേരളത്തിന്റെ ധന-മരാത്ത്-ലോട്ടറി-വ്യാജലോട്ടറി മന്ത്രിക്ക്. വകുപ്പുകളില്‍പെട്ട ഏത് കാര്യം നടത്തണമെങ്കിലും ഡിജിറ്റല്‍ ക്യാമറ കൂടിയേ തീരൂ.
നാട്ടിലെ റോഡെല്ലാം തകര്‍ന്നു പൊട്ടക്കുളമായപ്പോള് കുളത്തിലെ കുഴികള്‍ നികത്താന്‍ അദ്ദേഹത്തിന് കാമറ വേണം. കുഴികളുടെ ഫോട്ടോയെടുക്കുക മാത്രമല്ല, വെബ്സൈറ്റില്‍ അപ്ലോഡും ചെയ്യണം. കുഴികളുടെ ഫോട്ടോയെടുക്കാന്‍ നെട്ടോട്ടമോടുന്ന മരാമത്ത് എഞ്ചിനീയര്‍മാരെ 'കുഴിയെണ്ണി എഞ്ചിനീയര്‍' എന്നാണ് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിക്കുന്നത്. ഈ കുഴികളൊക്കെ എന്നെണ്ണിത്തീരുമെന്നറിയാന് പാഴൂര്‍ പടിപ്പുരയില്‍നിന്ന് പ്രസ് റിലീസ് ഇറങ്ങുന്നതുവരെ കാത്തിരിക്കണം.
മരാമത്ത് എഞ്ചിനീയര്‍മാരുടെ കാമറ പ്രയോഗം കണ്ടുണ്ടായ ആവേശത്തില്‍ തന്റെ ഒറിജിനല്‍ വകുപ്പിലേക്കും കാമറ സന്നിവേശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രി. പക്ഷെ ധനവകുപ്പിലാകട്ടെ അഴമതി അശേഷമില്ല. ആരെങ്കിലും അഴിമതി കണ്ടുപിടിച്ചു കൊടുത്താല്‍ 25000 രൂപ ഇനാമെന്നത്, പട്ടികജാതി സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ 5000 പാരിതോഷികം എന്ന മുന്‍കാല ഉത്തരവുപോലെ നടപ്പിലാകാതെ കിടക്കുന്നു. 25,000 വാങ്ങാന്‍ ആരും മുന്നോട്ടുവരുന്നില്ല. അല്പം അഴിമതിയുണ്ടായിരുന്നത് വില്പനനികുതി ചെക്ക്പോസ്റ്റുകളിലായിരുന്നു. പത്ത് ലോറി കോഴി കടന്നുപോകുമ്പോള്‍ ഒന്നേ കണ്ണില്‍പെടുകയുള്ളൂ. അതുകൊണ്ട് ബാക്കി ഒമ്പതിനും ടാക്സില്ല. കണ്ണില്‍പ്പെടുന്ന ലോറി, ടാക്സു ചെയ്യുന്നതില്‍ വെട്ടിപ്പ് ബോധ്യപ്പെട്ടതിനാല്‍ ചെക്ക്പോസ്റ്റുകളിലെ സകല അഴിമതിക്കാരെയും തുരത്തി സത്യസന്ധരെ നിയമിച്ചു. ജനത്തിന് എന്നിട്ടും ബോധ്യം വരാത്തതുകൊണ്ട് എല്ലാ ചെക്ക്പോസ്റ്റുകളിലും ഡിജിറ്റല്‍ മൂവികാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് വിജയിക്കുന്ന മുറക്ക് അഴിമതിരഹിത ബിവറേജസ് ഔട്ട്ലെറ്റ്, കള്ളുഷാപ്പുകള്‍, പൊതുടോയ്ലറ്റുകള് എന്നിവിടങ്ങളിലും ഡിജിറ്റല്‍ കാമറ സ്ഥാപിക്കും. കാമറയില്‍ കൈവിഷം കിട്ടാത്ത ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ എങ്ങനെയാണ് കഴിയുക?
സംസ്ഥാന കാര്യങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണെങ്കിലും ഔസേപ്പുമാഷിന്റെ സംശയം മറ്റൊന്നിലാണ്. അദ്ദേഹം ചോദിക്കുന്നു: സൗത്ത് ആഫ്രിക്കയില്‍ വില്ലേജ് ഓഫീസുകള്‍ ഉണ്ടോയെന്ന്? കാരണമുണ്ട്, വില്ലേജ് ഓഫീസും മേളപ്പിരിവും ഇല്ലാതെ സൗത്ത് ആഫ്രിക്കയിലെ ജനം എങ്ങനെ ഈ ലോകകപ്പ് ഫുട്ബോള്‍ മേള ഇത്ര ഗംഭീരമാക്കി?
ഔസേപ്പുമാഷിന്റെ സഹോദരന്റെ മകന് പഠിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിലാണ്. പഠനാവശ്യത്തിന് ഒരു ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജ് ഓഫീസിറാണ് അതു തരേണ്ടത്. സഹോദരന് സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന കാ
�്യം ഔസേപ്പ് ഏറ്റെടുക്കുകയായിരുന്നു. ധനമന്ത്രിയുടെ സ്വന്തം മണ്ഡലമായ മാരാരിക്കുളത്തെ വടക്ക് വില്ലേജിലാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. പട്ടി കുടത്തില്‍ തലയിട്ട അനുഭവം ഉണ്ടാകാതിരിക്കാന്‍ അത്യാവശ്യ വിവരശേഖരണം നടത്തിയിട്ടാണ് ഔസേപ്പ് സാഹസത്തിന് മുതിര്‍ന്നത്. റേഷന്‍കാര്‍ഡ്, സഹോദരന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, കരമൊടുത്ത രസീത് തുടങ്ങി ഒരു യുദ്ധത്തിന് വേണ്ട സര്‍വ സന്നാഹങ്ങളും കരുതി.
ഓഫീസിലേക്ക് കാലുവെച്ചതേയുളളൂ, ഓഫീസര്‍ "രണ്ട് മണിക്കുശേഷം ആരും ഈ പടി കേറിപ്പോകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ, ആര് ആറും ലേലവും പിരിവും മന്ത്രി നേരിട്ട് വന്നു ചെയ്യുമോ?" "എങ്കില്‍ നാളെ വരാം സാര്‍" രണ്ട് മണിക്ക് ഓഫീസില്‍ എത്തിയ ഔസേപ്പ് തിരികെ നടന്നു. പിറ്റേന്ന് രാവിലെ കൃത്യം 10 മണിക്ക് മാഷ് ഓഫീസില്‍ ചെന്നെങ്കിലും ഓഫീസര്‍ റിക്കവറി കഴിഞ്ഞെത്തിയപ്പോള്‍ സമയം 10.37. "താങ്കള്‍ കത്തോലിക്കനാണെന്നതിന് തെളിവ് വല്ലതും, പോപ്പിന്റെ, ബിഷപ്പിന്റെ എന്തെങ്കിലും... ഇടയലേഖനം പോരാ."
"പള്ളീലച്ചന്റെ മതിയോ, സാറെ"
"ങാ, കൊണ്ടുവാ, നോക്കീട്ടു പറയാം."
അച്ചന്റെ കത്തുമായി അടുത്ത ദിവസം രാവിലെ 10 മണിക്ക് ഔസേപ്പ് ഹാജര്‍. ഓഫീസര്‍ക്ക് ഭയങ്കര കൃത്യനിഷ്ഠ. 10.38 ന് ഹാജര്‍, ഒരു മിനിട്ടേ താമസിച്ചുള്ളൂ. "കരമടച്ചോ?"
"അടച്ചു സാര്‍," "എങ്കില്‍ പുറത്തുനില്‍ക്കൂ, വിളിക്കാം." കൃത്യം 11.45 ന് ഔസേപ്പിന് വിളിവന്നു. "സഹോദരന് ഭേദപ്പെട്ട വരുമാനമുണ്ടല്ലോ?, നോണ്‍ ക്രീമിലെയര്‍ തരാം. പക്ഷെ ഒരു ടിക്കറ്റ് എടുക്കണം."
"എന്ത് ടിക്കറ്റ് സാര്‍"
"അപ്പോ സാറെ ഈ വള്ളംകളിയൊക്കെ നടത്തുന്നത് വലിയ ചെലവുള്ള ഏര്‍പ്പാടാ. നെഹ്റുട്രോഫിക്ക് എന്താ രാജ്യാന്തര പ്രശസ്തി! ഞങ്ങള്‍ക്കൊക്കെ ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുകയാ. ടിക്കറ്റൊന്നിന് 500 രൂപയെയുള്ളൂ."
"അതു കൂടുതലാ സാര്‍, ഞാന്‍ 100 രൂപ തരാം, ടിക്കറ്റ് വേണ്ട."
"കൈമടക്കോ, പുറത്തിരിക്കുന്ന ബോര്‍ഡ് കണ്ടോ, ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വച്ചിരിക്കുന്നതാ, ഫോണ്‍ നമ്പറുമുണ്ട്. അതുകൊണ്ട് അതുവേണ്ട. ടിക്കേറ്റ്ടുത്താല്‍ മതി. ഇനി ടിക്കേറ്റ്ടുക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ ആഗസ്റ്റ് 14 ന് വന്നാല്‍ മതി, അപ്പോ വള്ളംകളി കഴിഞ്ഞിരിക്കും."
ഔസേപ്പ് ഓര്‍ത്തു. സൗത്ത് ആഫ്രിക്കയിലും ഇതുതന്നെയാണോ സ്ഥിതി? വില്ലേജ് ഓഫീസ് വഴി ടിക്കറ്റ് വിറ്റിട്ടാണോ അവര്‍ ലോക ഫുട്ബോള്‍മേള ഗംഭീരമാക്കിയത്? അതോ അന്യസംസ്ഥാന വ്യാജലോട്ടറി വിറ്റോ? ലോക ഫുട്ബോളിനെക്കാള്‍ ചെലവേറുന്നതോ ഈ വെള്ളംകളി?!
"ഇതാ സാര്‍ 500 രൂപ" ഔസേപ്പ് മാഷ് സര്‍ട്ടിഫിക്കറ്റും ടിക്കറ്റുമായി തിരികെ.

ഐഡന്റിറ്റി പൊളിറ്റിക്സ് !
കെ.എ.സോളമന്
Posted On: Sun, 06 Jun 2010 21:48:07
കേരളത്തിലെ സാംസ്കാരിക നായകര്‍ ആരെന്ന് ചോദിച്ചാല്‍ ഭരണകക്ഷിക്ക് പക്ഷം പിടിക്കുന്നവരെന്ന് ഒരുത്തരം. സാംസ്കാരിക നായകരിലെ ബുദ്ധിജീവികളെ എങ്ങനെ തിരിച്ചറിയാമെന്ന് ചോദിച്ചാലോ? വര്‍ഗം, രാഷ്ട്രം, സ്വത്വം, ഗോത്രം, ലിംഗം, ജാതി എന്നീ വാക്കുകള്‍ പരസ്പര ബന്ധമില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. നാലുവര്‍ഷം കിടന്നുറങ്ങിയ സ്വത്ത് രാഷ്ട്രീയത്തിന്റെ പായ് തെറുത്തുവെച്ച് സ്വത്വരാഷ്ട്രീയത്തില് കാലുനീട്ടിയിരിക്കുകയാണ് ബുദ്ധിജീവിതരാഷ്ട്രീയവേഷക്കാര്‍. സ്വത്വം, രാഷ്ട്രം, ജാതി, ലിംഗം എന്നീ വാക്കുകള്‍ ഇടയ്ക്കും തലയ്ക്കും തിരുകിയില്ലെങ്കില്‍ തന്നെയാരും ബുദ്ധിജീവിയായി പരിഗണിക്കില്ലെന്ന ഭീതിയും ഇക്കൂട്ടര്‍ക്കുണ്ട്. സ്വത്വം രാഷ്ട്രീയം ഏതോ സുനാമിയാണെന്നും അതിനെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സഹകരണബാങ്ക് മാത്രം മതിയെന്നുവരെ ചിലര്‍ ജനത്തെ ബോധവല്‍ക്കകരിച്ചുകഴിഞ്ഞു. പോയ നാലുവര്‍ഷത്തെ ഭരണംകൊണ്ട് വര്‍ഗം, ജാതി, ലിംഗം, ഗോത്രം എന്നിവയുടെ സര്‍വപ്രശ്നങ്ങളും പരിഹരിക്കപ്പെട്ട സ്ഥിതിക്ക് സ്വത്വചര്‍ച്ചയുമായി ഏമ്പക്കംവിടാമെന്ന് ഏകോപന സമിതി തീരുമാനിച്ചു കഴിഞ്ഞു. കുരങ്ങന്മാര് പറയുന്നത് ആര് കേള്‍ക്കാന്‍ എന്ന മഹത് വചനം കുറച്ചുനാളായി നിലവിലുണ്ടെങ്കിലും കുരങ്ങന്മാര് 'ആനവായില്‍ അമ്പഴങ്ങാ'യിട്ട് അരങ്ങു തകര്‍ക്കുകയാണ്. ഈ തുള്ളലില്‍ ജുബ്ബായും താടിയും മുടിയും വിറപ്പിക്കും. വര്‍ഗരാഷ്ട്രീയം തന്നെയാണ് സ്വത്വരാഷ്ട്രീയമെന്ന് പലപ്പോഴും അല്ലായെന്ന് മറ്റു ചിലപ്പോഴും അലറിക്കൊണ്ടിരിക്കും.
"എടോ സുകുമാരപിള്ളേ, താന്‍ കഥാപ്രസംഗം നിര്‍ത്തി ബാക്കി തുകയെത്രയുണ്ടെന്ന് പറയൂ, ഐപിആര്‍ 2010 ഹെഡ്ഡില്‍" ജോയിന്റ് സെക്രട്ടറി ബാസ്റ്റിന് ഡിക്രൂസ് അണ്ടര്‍ സെക്രട്ടറി സുകുമാരപിള്ളയോട് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിലെ അണ്ടര്‍ സെക്രട്ടറിയാണ് സുകുമാരപിള്ള. തഹസീല്‍ദാര്‍ മൂത്ത് വന്നതാണ്.
അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് അണ്ടര്‍വെയറില്ലായെന്ന് ഒരു മന്ത്രി കണ്ടുപിടച്ചതില്‍ പിന്നെ അടങ്ങിയൊതുങ്ങി, സ്വന്തം പണിനോക്കി കഴിയുകയാണ് സുകുമാര പിള്ള. അല്‍പ്പസ്വല്‍പ്പം പത്രവാര്‍ത്തകളൊക്കെ സഹപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കും. നാണക്കേടുമൂലം അണ്ടര്‍ സെക്രട്ടറിമാരുടെ മുഖത്തു നോക്കാറുപോലുമില്ല. അഞ്ചാം വര്‍ഷത്തേക്ക് പ്രവേശിച്ച ഇടതു ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുപ്രധാനനേട്ടങ്ങള്‍ പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിന്റെ ചുമതല സുകുമാരപിള്ളയ്ക്കാണ്. ജോയിന്റ് സെക്രട്ടറി മേല്‍നോട്ടം വഹിക്കും. അഞ്ചുകോടിമറിയുന്ന ഏര്‍പ്പാടാണ് നാലാം വാര്‍ഷിക പരസ്യ യജ്ഞം. "ഇതിനും നാലരക്കോടി ചെലവാക്കി സാര്‍, അരകോടിയോളം ബാക്കിയുണ്ട്. മൊത്തം അഞ്ചുകോടി" "ശരി, ശരി ആരോഗ്യവകുപ്പിന്റെ എത്ര പരസ്യം കൊടുത്തു?" "രണ്ടെണ്ണം, ഒരെണ്ണം കൂടികൊടുക്കുന്നതിന് കുഴപ്പമില്ല."
"എങ്കില്‍ ഉടന്‍ കൊടുക്കണം.അവിടെനിന്ന് വിളി വന്നിരുന്നു."
"രണ്ടു ചിത്രങ്ങള്‍ അയച്ചു തന്നിട്ടുണ്ട് സാര്‍. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുട്ടികളെ നിരത്തിനിര്‍ത്തി വളയിട്ട കൈകളാല്‍ മന്ത്രി വെരമരുന്നു കൊടു
�്കുന്നതാണ് ഒന്ന്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എമിഷന്‍ ടോമോഗ്രാഫ് പ്രവര്‍ത്തനോദ്ഘാടനം ചെയ്യുന്നതാണ് രണ്ടാമത്തേത്. ഏതുകൊടുക്കണം സാര്‍?"
"ആദ്യത്തേത് എന്തായാലും വേണ്ട. കുട്ടികളേയും രക്ഷാകര്‍ത്താക്കളേയും മന്ത്രി അഭിസംബോധന ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. 10 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി, അവിടുത്തെ കുട്ടികള്‍ ഈ കുട്ടികളുടെ മാതിരി "മൂക്കുചപ്പിയ ഞാഞ്ഞൂലന്മാര്‍ക്കല്ല"യെന്ന് പ്രസംഗിച്ചാല്‍ ഏത് നാട്ടുകാരനാണ് ചൂടാകാതിരിക്കുക? രണ്ടാമത്തെ ഫോട്ടോ കൊടുത്താല്‍ മതി. ടോമോഗ്രാഫ് നോക്കി, കാശിട്ടാല്‍ ഇതില്‍നിന്ന് പെപ്സി വരുമോയെന്ന് മന്ത്രി ചോദിച്ചത് പത്രക്കാര് ആരും കേട്ടില്ല. കളര്‍ഫോട്ടോ തന്നെ വേണം. ഇല്ലെങ്കില്‍ ചാനല്കാരോട് വാങ്ങണം. ലേഡി ഡോക്ടര്‍മാരുടെ ലിപ്സ്റ്റിക്കിനെക്കാള്‍ ഒട്ടും മോശമാകരുത് മിനിസ്റ്ററുടേത്" "ആട്ടെ, പിള്ളേ, ഈ പരസ്യങ്ങള്‍ കൊടുത്ത് 5 കോടിതുലച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനം?"
"ഉണ്ടുസാര്‍, നമ്മുടെ പണി നടക്കും. കൂടാതെ പിറവിയില്‍ പിഴവു പറ്റിയോന്മാരില്‍ കുറെപ്പേരെ കൂടെ നിര്‍ത്താം. അവരുടെ മുതലാളിമാര്‍ക്ക് കിട്ടുന്ന കാശ് കുറച്ച് അവര്‍ക്കും കിട്ടുമല്ലോ? മാധ്യമ സിന്റിക്കേറ്റ് എന്നൊക്കെപ്പറഞ്ഞ് അവരെ കുറച്ച് ആക്ഷേപിച്ചതല്ലേ? അതിനൊരു പ്രായശ്ചിത്തം, അതിനെയാണ് ഐഡന്റിറ്റി പൊളിറ്റിക്സ് സ്വത്വരാഷ്ട്രീയം എന്നു വിളിക്കുക. അവശേഷിക്കുന്ന ഒരു വര്‍ഷത്തെ സ്വസ്ഥമായ കടുംവെട്ടിന് ഇത് കൂടിയേ തീരൂ."�....

Sunday, 26 December 2010
Friday, 24 December 2010
കരുണാകരന് ഓര്‍മ്മയായി
കോണ്‍ഗ്രസിന്റെ ദേശീയ നേതാവും മുന്‍ കേരളാ മുഖ്യമന്ത്രിയുമായ കെ.കരുണാകരന് ഓര്‍മയായി. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായിരുന്ന ലീഡര്‍ അന്തരിച്ചത് തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ്. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ഈ മാസം പത്തിനാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെ. കരുണാകരനെ പ്രവേശിപ്പിച്ചത്. ഇന്നലെ (23 Dec 2010)വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
Wednesday, 22 December 2010
റെക്ടിഫിക്കേഷന്‍ കാമ്പയിന്!
കെ.എ.സോളമന്
JanmabhumiPosted On: Wed, 22 Dec 2010 21:59:36
'മുഖം മിനുക്കല്‍' എന്നായിരുന്നു പഴയ പേര്. 'സ്പീഡ്' എന്ന് പറയും. പാര്‍ട്ടിമാറി, ഭരണവും മാറി അതോടെ "മുഖച്ഛായ വര്‍ധിപ്പിക്കല്‍" "റെക്ടിഫിക്കേഷന്‍ കാമ്പയിനായി". ശുദ്ധീകരണ കലശം എന്നോ നവീകരണ യജ്ഞമെന്നോ വിളിക്കാം. ആദ്യ പടിയായി ശക്തനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ മൂലയിലേക്ക് തള്ളി. പുറമെനിന്ന് ഭരണം നിയന്ത്രിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് അയച്ചത് എന്ത് ചികിത്സയ്ക്കാണെന്ന് അണികള്‍ക്കുപോലും സൂചനയില്ല. ഭരണതലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ 'ആ, ഊ' എന്നുമറുപടി. ജനം വേണമെങ്കില്‍ വരികള്‍ക്കിടയില്‍ വായിച്ചോട്ടെന്ന് മാധ്യമ മുതലാളിമാര്‍. തെക്കോട്ട് എടുത്താല്‍ മാത്രം മാറുന്ന അസുഖം കലശലായതിനാല്‍ ദല്‍ഹിക്ക് തെക്ക് കോയമ്പത്തൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്ന് അടക്കിപ്പിടിച്ചാണ് സംസാരം. "ന്യൂറോളജിക്കല്‍ ഡിസീസിന്" ഇതാണ് ചികിത്സയെങ്കില്‍ ഇരുമുന്നണികളിലും എത്ര നേതാക്കള്‍ അവശേഷിക്കുമെന്നതാണ് ഒരു മുന്നണിയിലും പെടാത്ത കൈമള്‍ സാറിന്റെ സംശയം.
നവീകരണധ്യാനം രണ്ടാംഘട്ടമെത്തിയപ്പോള്‍ സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥ നിയമനം പിഎസ്സിക്ക് വിട്ടു. സാറന്മാരുടേത് വിടാന്‍ അടുത്ത തട്ടിപ്പുകഴിയണം. ലോകായുക്ത വിധിയും ഹൈക്കോടതിക്കേസും കഴിഞ്ഞപ്പോഴാണ് ഈ ഉള്‍വിളി. എന്നാലും വ്യാജ ഉദ്യോഗസ്ഥര്‍ യൂണിവേഴ്സിറ്റിയില്‍ തുടരുകതന്നെ ചെയ്യും. പത്തിരുപത് കൊല്ലം കേസും കോടതിയും അന്വേഷണവുമായി മുന്നോട്ടുപോകും. അതോടെ അവരെല്ലാം പെന്‍ഷനാകും. പാമോയില്‍ കേസ് നടത്തിയിട്ട് എന്തായി?
എന്‍എച്ച് 47 വഴിയോ, എംസി റോഡുവഴിയോ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്താല്‍ ഇപ്പോള്‍ ആരും അങ്ങനെ ഉറങ്ങാറില്ല. അതിനുമാത്രം കുഴികളുണ്ടെന്നാണല്ലോ സര്‍ക്കാരിന്റെ തന്നെ വെബ്സൈറ്റ് ഇന്‍ഫര്‍മേഷന്‍. എങ്കില്‍പ്പോലും ചില വിദ്വാന്മാര് ബസ്സില്‍ കയറിയാല്‍ ഉടനെ ഉറങ്ങും. ഇങ്ങനെ ഉറങ്ങുന്നവരെല്ലാം എന്‍.എച്ച് 47 ല്‍ ശക്തികുളങ്ങരയെത്തുമ്പോള് കണ്ണുതുറക്കും, നീണ്ടകര പാലവും സൂര്യാസ്തമനവും കാണാനല്ല. മൂക്കു തുളയ്ക്കുന്നതാണ് അവിടെ ചീഞ്ഞ മീനിന്റെ നാറ്റം. എംസി റോഡില്‍ ചങ്ങനാശ്ശേരിയില്‍ എത്തിയാലും ഇതുതന്നെ അവസ്ഥ. വിദേശ മദ്യത്തിന്റെ ഗന്ധമാണ് അന്തരീക്ഷം മുഴുവന്‍. പത്തു മൂട് റബര്‍ ഉള്ള അച്ചായന്മാര്വരെ ബ്രാണ്ടിയെ കഴിക്കൂ. കള്ളില്‍ അത്രയ്ക്കങ്ങ് വിശ്വസിക്കാന്‍ അവര്‍ ചേര്ത്തലക്കാരല്ല. ചിറ്റൂര്‍ മാത്രമേ വ്യാജകള്ളുള്ളൂ. ചേര്‍ത്തലയിലെ 'കൂജക്കള്ള്' ദേശീയ പാനീയം എന്ന മട്ടില്‍ കുടിച്ചു വരികയായിരുന്നു നാട്ടുകാര്‍. എക്സൈസ് കമ്മീഷണര്‍ എട്ടു ഷാപ്പില് കയറിനോക്കിയിട്ടും ഒന്നില്‍പ്പോലും നല്ല കള്ള് കിട്ടിയില്ല. ഇതേതാണ്ട് ഒറ്റപ്പെട്ട സംഭവമല്ല എന്ന മട്ടില്‍ ഷാപ്പുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടിട്ടാണ് ഒമ്പതാമത്തെ ഷാപ്പില്‍നിന്ന് അദ്ദേഹം ഇറങ്ങിപ്പോയത്. ചിറ്റൂര്‍ ദുരന്തത്തിനു ഫലം കണ്ടു തുടങ്ങി. അച്യുതന് എംഎല്‍എക്ക് ഇനി സമാധാനിക്കാം, തന്റെ കള്ളല്ല ചേര്‍ത്തലയില്‍ വില്‍ക്കുന്നതെന്ന്. ശക്തികുളങ്ങരയിലും ചങ്ങനാശ്ശേരിയിലും ചേര്‍ത്തലയിലും കിട്ടുന്നതുപലുള്ള ഒരു ഗന്ധം ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ക്ക് നിയമസഭയിലും കിട്ടി. മദ്യപിച്ചെത്തുന്നവര്‍ നിയമസഭയിലും ഉണ്ടെന്നാണ് ബ്രത് അനലൈസര്‍ കൂടാതുള്ള ടീച്ചറുടെ കണ്ടെത്തല്‍. ടീച്ചറുടെ മൂക്കിന്റെ ഒരു ശക്തി! അപ്രിയസത്യങ്ങള്‍ പറയുന്നതും നവീകരണയജ്ഞത്തിന്റെ ഭാഗം തന്നെ.
ചീനച്ചട്ടി, ചീനഭരണി, ചീനവല എന്നീ വിഖ്യാത പ്രോഡക്ടുകള്ക്കുശേഷം ചൈനയുടെ പുതിയ ഇന്ത്യന്‍ ഇറക്കുമതിയാണ് ചീനബാങ്ക്. ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും ചൈന ബാങ്കുശാഖകള്‍ തുടങ്ങാന്‍ പോകുന്നു. ഇസ്ലാമിക ബാങ്ക് കോള്‍ഡ് സ്റ്റോറേജില്‍ കയറിയതോടെ കയ്യിലുള്ള 'കായ്' എവിടെ സൂക്ഷിക്കണമെന്ന അങ്കലാപ്പിലായിരുന്നു കോയക്കുഞ്ഞു മുതലാളിയും കൂട്ടരും. സ്വിസ്ബാങ്കില്‍ ഇനി പറ്റില്ല. തീരെ സുരക്ഷിതമല്ല. വിക്കിലീക്സ് ഉടമ ജൂലിയന്‍ അസെന്ജിനെ ജയിലിലിട്ട് രണ്ടു പൂശാനായി ശ്രമിച്ച സ്വിസ് സര്‍ക്കാരിന്റെ സകല ഇടപാടുകളും ഉടനെ പുറത്താകും. ബ്രിട്ടീഷ് കോടതി അസെന്‍ജിന് ജാമ്യം കൊടുത്തതോടെ സ്വിസ് ബാങ്ക് രേഖകളുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡു ചെയ്തുകൊണ്ടിരിക്കുകയാണ് അസെന്‍ജി സായിപ്പ്. കണക്കുകള്‍ പുറത്താകുമ്പോള്‍ കോയക്കുഞ്ഞുമുതലാളിയുടേതുള്പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവില്‍ വിറ്റ് കാശാക്കിയവരുടെ സമ്പാദ്യത്തിന്റെ കണക്കുകൂടി പുറത്തുവരും. അപ്പോള്‍ പിന്നെ സുരക്ഷിതമായുള്ളത് ചീനാബാങ്കാണ്. ഇവന്മാര് സ്വിസ് ബാങ്കില്‍നിന്ന് നേരിട്ട് മണി ട്രാന്‍സ്ഫര്‍ സ്വീകരിച്ചു പലിശ തരുമോ. അതോ ഇസ്ലാമിക ബാങ്കുപോലെ കിട്ടുന്ന പലിശ സ്വന്തമായി അമുക്കുമോ, എന്നതാണ് അറിയേണ്ടത്. ഒന്നും കാണാതെ വെളിച്ചപ്പാടു കുളത്തില്‍ ചാടില്ല, ചൈന ബാങ്കും തുറക്കില്ല. തങ്ങളും പാര്‍ട്ട ര്ട്ക്കാരുടെ പക്കല്‍ കുറച്ചു കാശുണ്ടെന്ന് കമ്മ്യൂണിസ്റ്റ് ചൈന മനസിലാക്കിയിരിക്കുന്നു.

ആര്‍ക്കും കൊട്ടാവുന്ന ചെണ്ട
കെ.എ.സോളമന്
Janmabhumi Posted On: Fri, 25 Jun 2010 20:33:57
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് ഏത് മഹാനാണ് മാഷെ?" സരസമ്മസാറിന്റേതാണ് ചോദ്യം. ഈ സ്കൂളില്‍ എല്ലാവരും സാറന്മാര്, ആണായാലും പെണ്ണായാലും. സരസമ്മ സാര്‍, ദാക്ഷായിനിസാര്,രാജപ്പന് സാര്‍ എന്നിങ്ങനെ. ആണ് സാറന്മാരെ ചിലപ്പോള്‍ മാഷ് എന്നുവിളിക്കും. എന്നാല്‍ പെണ്‍സാറന്മാരെ 'ടീച്ചര്‍' എന്നു സംബോധനയില്ല. അതുപോലെ പത്തുപെറ്റ ടീച്ചറെ 'മിസ്' എന്നുവിളിക്കുന്ന കോണ്‍വെന്റ് സ്കൂള്‍ മോഡലും ഇവിടില്ല. "ഹിന്ദി പഠിപ്പിക്കുന്ന ടീച്ചറെന്തിനാ, ഇപ്പോള്‍ പൊതുവിജ്ഞാനം?" ഗഫൂര്‍ സാര്‍, "എനിക്കല്ല സാറെ, ഈ പോറ്റിക്കാണ് സംശയം. അവന് അപ്പുണ്ണി സാറിനെ തിരക്കിവന്നതാണ്. സാറ് ലീവാണല്ലോ."
"പോറ്റിയെ ഇങ്ങോട്ടുപറഞ്ഞുവീടൂ, ഞാന്‍ പറഞ്ഞുകൊടുക്കാം."
എടാ, പോറ്റി, നീ എന്തിനാ, പഴയ മഹാന്മാര് പറഞ്ഞത് അന്വേഷിക്കുന്നേ? ഇതിനേക്കാള്‍ നന്നായി പുതിയ മഹാന്മാര് പറഞ്ഞിട്ടില്ലേ? ഉദാഹരണമായി നമ്മുടെ കെന്‍ കുഞ്ഞമ്മദ് സാഹിബ് പറഞ്ഞതു നീ കേട്ടില്ലേ?"
'മതം ആരേയും രക്ഷപ്പെടുത്തില്ല. അദ്ദേഹം ഇന്നലെ പറഞ്ഞതാണ്. കറുപ്പുകഴിച്ച് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് നമുക്കറിയാവുന്നതുപോലെ കുഞ്ഞമ്മതു സാഹിബിനുമറിയാം. ചെറിയ പരിഷ്കാരം വരുത്തിയപ്പോള്‍ വചനം കുഞ്ഞമ്മതു സാഹിബിന്റേതായി. കുഞ്ഞമ്മതു വചനം വേറെയുമുണ്ട്, കേള്‍ക്കണോ? നിങ്ങടെ ഈ സരസമ്മസാര്‍ തന്നെ ക്ലാസില്‍ പറയുന്ന ഡയലോഗുണ്ടല്ലോ, 'മനസ്സിലാകാതെ മനസിലായെന്നു പറഞ്ഞാല്‍ മനസിലായതുകൂടി മനസിലാകാതെ പോകും.' അതുപോലെ ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്കും മനസ്സിലാകുന്നില്ലെന്ന് പറയുന്നതാണ് എനിക്ക് മനസ്സിലാകാത്തത് എന്ന് കുഞ്ഞമ്മദ് സാഹിബു പറയുമ്പോള്‍ നിനക്കെന്തു മനസ്സിലായി."
"ഇത്തരം സംശയങ്ങള്‍ നിനക്ക് നല്ലതല്ല. എങ്കിലും ഞാന്‍ പറയുകയാണ്. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയെന്ന് നീ കേട്ടിട്ടുണ്ടോ? അങ്ങനെയൊരെണ്ണം നമ്മുടെ സംസ്ഥാനത്തുണ്ട്. മാരാരിക്കുളം മണ്ഡലത്തില്‍ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സ്ത്രീ ചെണ്ടമേളക്കാരുടെ ചെണ്ടയല്ല ഞാന്‍ ഉദ്ദേശിച്ചത്.
മുഖ്യമന്ത്രി 'ആള്‍ദൈവം' കളിക്കുകയാണെന്ന് പറഞ്ഞ് കുഞ്ഞമ്മദ് ഉറഞ്ഞുതുള്ളിയപ്പോള്‍ ഒരു ചെണ്ടയില്‍നിന്ന് 'കുരങ്ങന്' എന്ന ശബ്ദമുണ്ടായില്ലേ. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. കേരള കാബിനറ്റിന്റെ സംഭാവനയായ ശ്വാനന്, മാക്രി, കൊഞ്ഞാണന് മഫ്ഫന് എന്നീ വാക്കുകള്‍ക്കൊപ്പം കുരങ്ങനേയും നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയത് അന്നുമുതല്ക്കാണ്. കേരളത്തിലെ മനുഷ്യരുടെ ഓരോരോ പര്യായങ്ങളാണ് ഇവയെല്ലാം.
"ഞ്ഞാന്‍ പോട്ടെ മാഷെ, നാളെ വന്ന് അപ്പുണ്ണിമാഷെ കണ്ടുകൊള്ളാം" "നീ പോകാന്‍ വരട്ടെ, ചെണ്ടകൊട്ടിക്കൊട്ടി കുഞ്ഞമ്മദ് പൊങ്ങിയപ്പോള്‍ ഭാസുരേന്ദ്രന് അസൂയ, അതേന്നെ, ഒരു വരിയില്‍ പറയേണ്ട കാര്യങ്ങള്‍ ഒന്നരപേജില്‍ എഴുന്നള്ളിക്കുന്ന ഭാസുരേന്ദ്രബാബു. കുഞ്ഞമ്മദിനു കിട്ടിയ ഖ്യാതി ഭാസുരേന്ദ്രനെ രോഷാകുലനാക്കി. ടിയാനും ഒരാഗ്രഹം, ചെണ്ടയില്‍ ഒന്നു കൊട്ടാന്‍.
അതിന് പാവം പ്രഭാത് പട്നായിക്കിനെയാണ് കോലായി ഉപയോഗിച്ചത്. പട്നായിക്കന്മാര് ഒറീസ്സാക്കാരാണെന്നും അവര്‍ക്ക് കേരളത്തിന്റെ സവിശേഷതയെക്കുറിച്ച് ഒ�....
്നും അറിയില്ലെന്നും അച്യുതാനന്ദനെ മോശം മുഖ്യമന്ത്രിയാക്കിയത് പട്നായിക്കാണെന്നും ഭാസുരേന്ദ്രന്. ഇത് വിളമ്പാന്‍ രാഷ്ട്രീയ ജനാധിപത്യ സമിതിയെന്ന ഒരു തട്ടിക്കൂട്ടു സംഘടന ഭാസുരേന്ദ്രനുവേണ്ടി ഒരുക്കിക്കൊടുക്കുകയും ചെയ്തു.
പട്നായിക്കിന്റെ കാര്യമാണ് കഷ്ടം. രാജ്യാന്തര പ്രശസ്തനായ സാമ്പത്തിക വിദഗ്ദ്ധനാണെങ്കിലും ബുദ്ധിജീവി നാട്യം തീരെ കുറവ്. നിലത്തിഴയുന്ന പൈജാമയില്ല, ദിനംപ്രതി നിറം മാറുന്ന ഡിസൈനര്‍ താടിയില്ല. രണ്ടാം അമര്ത്യാസെന്നിന്റേയും അമര്‍ത്യാസെന്‍ ആരെന്നറിയാത്ത മുഖ്യന്റേയും ഇടക്കുകിടന്നു നാലുകൊല്ലം അദ്ദേഹം നന്നായി വലഞ്ഞു. മോചനം കാത്തിരിക്കുമ്പോഴാണ് ഭാസുരേന്ദ്രന്റെ വക തട്ട്. പട്നായിക്കിന്റെ സാമ്പത്തികശാസ്ത്രം മോശമാണെന്ന് രണ്ടാം അമര്‍ത്യാസെന്‍ ഒരിക്കല്‍പോലും മൊഴിയാണിടത്താണ് ഭാസുരേന്ദ്രന്റെ വെടിവട്ടം. ശ്രീമതിയും ബാലനും മികച്ച മന്ത്രിമാരാണെന്നും ഭാസുരേന്ദ്രന് വെളിപാടുണ്ട്.
ഭാസുരേന്ദ്രന് മലയാളത്തില്‍ വഴിയെഴുതുന്നതു കാരണമാവാം ഇന്ത്യന്‍ എക്സ്പ്രസിന്റെ സര്‍വേഫലം കാണാതെ പോയത്. ആരോഗ്യവകുപ്പിലെ ഇപ്പോഴത്തെ സ്ഥലംമാറ്റം നേരത്തെ നടപ്പിലാക്കിയിരുന്നെങ്കില്‍ മോശം മന്ത്രിയുടെ ഒന്നാം സ്ഥാനം ബേബി മന്ത്രി അടിച്ചെടുക്കില്ലായിരുന്നു.
ഏതോ ഒരു മന്ത്രി, ഐഎഎസ്കാരനെ പട്ടിയെന്ന് വിളിച്ചത് ഭാസുരേന്ദ്രന് വായിച്ചു കാണണം. അതുകൊണ്ടാണ് പട്നായിക് പട്ടിയാണെന്ന് അദ്ദേഹം വിവക്ഷിച്ചത്. പട്നായിക് തിന്നില്ല, തീറ്റിക്കില്ലായെന്ന് പറഞ്ഞുവെക്കുന്നത് വൈക്കോല്‍ തുറുവിലെ ഏതോ ഒരു ജന്തുവിനേയുംകൂടി ഉദ്ദേശിച്ചാണല്ലോ? മുഖ്യ ചെണ്ടയില്‍ കൊട്ടുന്ന കൂട്ടത്തില്‍ സുഗതകുമാരിക്കും സി.ആര്.നീലകണ്ഠനും ജോണ്‍ പെരുവന്താനത്തിനുമുണ്ട് ഭാസുരേന്ദ്രന് വക തട്ട്, കുഞ്ഞമ്മദിനെ കടത്തിവെട്ടാന്‍ ഈ സാഹസമൊക്കെ മതിയെന്നാണ് ടിയാന്റെ വിചാരം.
ചാനല്‍ കത്തുകള്‍ കാണാന്‍ കഴിയാത്തതിനാല്‍ മുഖ്യന് എന്തുപറഞ്ഞുവെന്നത് ഇനിയും വ്യക്തമല്ല. നാട്ടുനടപ്പനുസരിച്ച് ഭാസുരേന്ദ്രന് ഇനിമുതല്‍ 'വ്ഫ്ഭാ-സുരേന്ദ്രന്' എന്നറിയപ്പെടാനാണ് സാധ്യത. അപ്പോള്‍ നിനക്ക് പഴയ മഹാന്റെ പേരറിയണം, അല്ലേ? വര്‍ഗസമരം ഒരു കരപറ്റിയ സ്ഥിതിക്ക് ആ പേരുതന്നെയാണ് കേന്ദ്രകമ്മറ്റിയും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

Sunday, 19 December 2010
ഐറ്റി @ സ്കൂള്‍!
കെ.എ. സോളമന്
Janmbhumi Posted On: Mon, 26 Jul 2010 21:51:52
നാടു മുന്നേറിയ നാലുവര്‍ഷം പിന്നിട്ട് അഞ്ചാമത്തേതില്‍ കടന്നപ്പോഴാണ് ജനം ശരിക്കും അന്തംവിട്ടത്. പുറത്തിറങ്ങി നടക്കാന്‍ വയ്യ. അഥവാ പുറത്തിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമോയെന്ന് ഭയം. തിരിച്ചെത്തിയാല്‍തന്നെ കയ്യും കാലും യഥാസ്ഥാനത്ത് കാണുമോ എന്ന് നേരിയ ശങ്കയും.
തൊടുപുഴ പ്രൊഫസറുടെ വെട്ടിമാറ്റിയ കൈ തുന്നിച്ചേര്‍ത്ത ഡോക്ടറുടെ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് എന്തുകൊണ്ടും നന്നായി. മഹാവ്യാധികള്‍ പടരുമ്പോഴാണല്ലോ സാമൂഹ്യ ബോധവല്‍ക്കരണം. വെട്ടിമാറ്റപ്പെട്ട അവയവം 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിയില്ലെങ്കില്‍ തുന്നിച്ചേര്‍ക്കാന്‍ പ്രയാസമെന്ന് ഡോക്ടര്‍. അവയവം ഐസിട്ടു സൂക്ഷിക്കാന്‍ പാടില്ല, പ്ലാസ്റ്റിക് കവറില്‍ പൊതിയണം. വേണമെങ്കില്‍ ഐസ് കഷണങ്ങള്‍ കവറിന് പുറത്തുവെക്കാം. ഇങ്ങനെ കൊണ്ടുവരുന്ന അവയവം പണിപ്പെട്ടത് തുന്നിച്ചേര്ത്താല്തന്നെ പഴയ എഫിഷ്യന്‍സി കിട്ടണമെന്നില്ല. മുമ്പു പത്രങ്ങളില്‍ വന്നിട്ടുള്ള ഈ ദിശയിലുള്ള വാര്‍ത്തകള്‍ അതിന് തെളിവാണ്.
അധ്യാപകന്റെ കൈവെട്ടിയത് പോപ്പുലര്‍ ഫ്രണ്ട് തന്നെയോ എന്ന കാര്യത്തിലായിരുന്നു യുഡിഎഫ്-എല്‍ഡിഎഫ് തമ്മില്‍ ഇതുവരെ തര്‍ക്കം. ഫ്രണ്ട് നേതാക്കളുടെ തട്ടമിട്ട ബീവിമാര് ചാനലില്‍ സംഘടിച്ചതോടെ നേതാക്കളുടെ തര്‍ക്കം മാറി ഒറ്റക്കെട്ടായി. കൈവെട്ടിയത് സാമൂഹ്യവിരുദ്ധതരല്ല, പോപ്പുലര്‍ ഫ്രണ്ട്തന്നെ!
തൊടുപുഴയിലെ കൈവെട്ടു സംഭവത്തിന് സമാന്തരമായി അരങ്ങേറുന്നതാണ് കോട്ടയത്തെ കുതികാല്‍വെട്ട് സംഭവം. ഒന്നും പഠിക്കാത്ത വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതിച്ച് ഡിഗ്രി കൊടുക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനയും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും. ക്ലാസില്‍ കയറാത്തതുകൊണ്ടും ഒന്നും പഠിക്കാനാവാത്തതുകൊണ്ട് പരീക്ഷതന്നെ വേണ്ടെന്നുവെച്ച ആളാണ് വിദ്യാര്‍ത്ഥി. അതുകൊണ്ട് പരീക്ഷക്കുള്ള അപേക്ഷാഫോറം കോളേജില്‍ കൊടുത്തതുമില്ല, അവരൊട്ടു വാങ്ങിയതുമില്ല. അങ്ങനെയുള്ള വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കണമെന്നാണ് വൈസ് ചാന്‍സലര്‍. പ്രിന്‍സിപ്പല്‍ നിയമം ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വൈസ് ചാന്‍സലര്‍ക്ക് എന്തുകൊണ്ട് സ്വയം നിയമം ലംഘിച്ചുകൂടെന്ന് കോളേജ് അധികൃതര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഡോക്ടറേറ്റ് കൊടുത്തതുപോലെ യൂണി. വൈസ്ചാന്‍സലര്‍ മുന്‍കയ്യെടുത്ത് ഒരു ഡിഗ്രി കണ്‍ഫര്‍ ചെയ്താല്‍ പോരെ? അതിനെന്തിന് പരീക്ഷയും മൂല്യനിര്‍ണയവും?
വിദ്യാര്‍ത്ഥികള്‍ കോളേജ് തല്ലിപ്പൊളിക്കുകയും പരീക്ഷാപേപ്പറുകള്‍ കീറിക്കളയുകയും ചെയ്തപ്പോള്‍ ഞാനീ നാട്ടുകാരനല്ലെന്ന് പറഞ്ഞ് നടന്ന വൈസ്ചാന്‍സലര്‍ ചാനലില്‍ കയറിയിരുന്ന് ഇപ്പോള്‍ ക്ലാസെടുത്തിരുന്നു. ഇടതുവേദികളില്‍ മാത്രം 'രാജ്യാന്തര സെമിനാര്‍' നടത്തിയിരുന്ന അദ്ദേഹം രാഷ്ട്രീയമേ തനിക്കില്ലെന്ന് ജനത്തെ പഠിപ്പിക്കുന്നു. എന്തിനാ പാവം വിദ്യാര്‍ത്ഥിയെ കൊണ്ട് പരീക്ഷ എഴുതിക്കണം, അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നല്കിയാല് പോരെ? എംഎല്‍എ ആകുന്നതിലും വലുതാണോ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുള്ള എംജി സര്‍വകലാശാലാ ഡിഗ്രി?
വേമ്പനാട് കായലിന് കിഴക്ക് വശമാണ് ഈ പൂരമൊക്കെ നടക്കുന്നതെങ്കിലും പടിഞ്ഞാറും ഒട്ടും മോശമല്ല. ആലപ്പുഴ മന്ത്രിയും മാരാരിക്കുളം മന്ത്രിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ മത്സ്യോല്സവം, മാരാരിക്കുളം വടക്ക് വഴുതനോത്സവം, കഞ്ഞിക്കുഴിയില്‍ ചേന ഉത്സവം, മണ്ണഞ്ചേരിയില്‍ 101 കറികൊണ്ട് ഇലയിട്ടൂണുത്സവം, മാരാരിക്കുളം തെക്കില്‍ തീരോത്സവം എന്നിവ നടത്തി ധന-മരാമത്ത് മന്ത്രി പൊടി പാറിച്ചപ്പോള്‍ ആലപ്പുഴ മന്ത്രിക്ക് അങ്കലാപ്പായി. ഉത്സവം നടത്താതെ അദ്ദേഹത്തിന് വയ്യെന്നായി. ഓരോ പഞ്ചായത്തിലും പ്രത്യേകം പ്രത്യേകം ഉത്സവത്തിന് സമയമില്ലാത്തതിനാല്‍ എല്ലാ പഞ്ചായത്തുകള്ക്കുംകൂടി ഒരെണ്ണം- അമ്പലപ്പുഴ ഫെസ്റ്റ്. ഫെസ്റ്റിന്തിരെ സംസാരിക്കുന്നവരുടെ നാക്കറുക്കും എന്ന താക്കീതും നോട്ടീസടിച്ചു വിതരണം ചെയ്തിരുന്നു. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത് നടന് ജയറാം. ചെണ്ടമേളവും ആനറാലിയും രാംരാജ് മുണ്ടും അകമ്പടിയുമുണ്ടായിരുന്നു. സമാപനസമ്മേളനത്തില്‍ മുഖ്യാതിഥി നടി മീര ജാസ്മിന്. കൂടെ മന്ത്രിയും ഇടത് സാംസ്കാരികനായകന് സുകുമാര്‍ അഴീക്കോടും. മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന് എന്നിവരെ എന്തുകൊണ്ടോ പങ്കെടുപ്പിച്ചില്ല.
മീരാ ജാസ്മിന്റെ ഫോട്ടോ മൊബെയിലില്‍ പകര്‍ത്താന്‍ അമ്പലപ്പുഴ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ മത്സരിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത. അമ്പലപ്പുഴ പെണ്‍കുട്ടികള്‍ കഥയില്ലാത്തവരെന്ന് മുമ്പേ തെളിയിച്ചിട്ടുള്ളതാണ്. അനുവാദമില്ലാതെ മൊബെയിലില്‍ ഫോട്ടോ പകര്‍ത്തിയാല്‍ ഒരുവര്‍ഷമാണ് തടവ്.
ഇങ്ങനെയെടുത്ത ഫോട്ടോ പൊര്ണോഗ്രാഫിക് ടെക്സ്റ്റായി ബ്ലൂടൂത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്താല്‍ ശിക്ഷ 11 കൊല്ലം, പിഴ അഞ്ചുലക്ഷം. ഇതൊന്നും അമ്പലപ്പുഴ പെണ്‍കുട്ടികള്‍ക്ക് ആരും പറഞ്ഞുകൊടുത്തിട്ടില്ലേ? ഒരുപക്ഷെ മീരാജാസ്മിന്റെകൂടെ നിന്ന രണ്ടുപേരില്‍ പൊക്കംകൂടിയ ആള് മമ്മൂട്ടിയും പൊക്കം കുറഞ്ഞയാള്‍ മോഹന്‍ലാലുമെന്ന് ഫോട്ടോയെടുത്ത പെണ്‍കുട്ടികള്‍ കരുതിക്കാണും. 13 ഉം 14 ഉം പ്രായമുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ ഫോട്ടോയെടുക്കുന്നതില്‍ മമ്മൂട്ടിക്കും ലാലിനും ഇഷ്ടക്കുറവ് ഉണ്ടാകാനിടയില്ല.
സ്കൂളുകളിലും കോളേജുകളിലും മൊബെയില്‍ഫോണ്‍ നിരോധിച്ചിരുന്ന സാഹചര്യത്തിലാണ് ഈ ഫോട്ടോയെടുപ്പ് മത്സരം. സഖാവ് എം.എ. ബേബി മന്ത്രിയുടെ വിദ്യാഭ്യാസപദ്ധതിയില്‍ ഇതിനെ ഐറ്റി അറ്റ് സ്കൂള്‍ എന്ന് വിളിക്കും!

ഐസക് പവര്‍ എക്സ്ട്രാ
കെ.എ.സോളമന്
Janmabhumi Posted On: Tue, 11 May 2010 20:13:10
സെറ്റുപരീക്ഷയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പാണ്, വിഷയം കറണ്ടു ജനറല്‍ നോളഡ്ജ്, പരീക്ഷാര്ത്ഥികളോടായി ഷേണായിസാര്‍ പറഞ്ഞു. "നാലുതവണ ദിവസംകുളിക്കുന്നവരും നാലുപ്രാവശ്യം വസ്ത്രം മാറുന്നവരുമായ നേതാക്കള്‍ നമുക്കുണ്ട്. ഇവരാരും ഗാന്ധിമാരല്ല.
" ഈ പ്രസ്താവന ആരുടെതെന്നതു ചോദ്യമല്ല. കാരണം ഒരു കൊല്ലം കഴിഞ്ഞാല്‍ പ്രസ്താവന നേരെ തിരിച്ചാകും. ആരെക്കുറിച്ചെന്ന ചോദ്യത്തിനാണ് പ്രസക്തി. ആര്‍ക്കുമറിയില്ല? നിങ്ങളൊക്കെ പി.ജി.കഴിഞ്ഞിട്ടുതന്നെ വന്നവരാണോ? ഇപ്പോള്‍ പിജിക്കു ആള് പ്രമോഷനാണല്ലോ? എസ്എസ്എല്‍സി പോലെ?
"എസ്എസ്എല്‍സിക്ക് 90 ശതമാനമേയുള്ളുസാര്" ക്ലാസിലെ പുറംബഞ്ചുകാരന് സുനില്‍ കുമാര്‍
"എന്നു നിന്നോടാരാപറഞ്ഞത്. എന്തിനാ സേ പരീക്ഷ വെച്ചിരിക്കുന്നത്. 90 ആയാലും 92 ആയാലും ഒടുക്കം നൂറാകും. ഇത്തവണ കഴിഞ്ഞകൊല്ലത്തേക്കാള്‍ ഒരുശതമാനം കുറച്ചു നിര്‍ത്താന്‍ എന്തായിരുന്നു പെടാപ്പാട്. മൊഡറേഷന്‍ കൊടുത്തില്ലായെന്ന് മൈക്കുവെച്ചുവിളിച്ചു പറയുകയായിരുന്നില്ലേ. മോഡറേഷന് കൊടുത്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ? എ പ്ലസ് കിട്ടിയാല്‍ ഇംഗ്ലീഷില്‍ പേരെഴുതാന്‍ കഴിയും. എ കിട്ടിയാല്‍ മലയാളത്തിലും പേരെഴുതും മറ്റു ഗ്രേഡുകിട്ടിയവര്ക്ക് സ്വന്തം പേരുപോലും തെറ്റുകൂടാതെ എഴുതാനറിയില്ല. ഈ വിവരം മന്ത്രിക്കുമാത്രമല്ല നാട്ടുകാര്‍ക്കുമറിയാം. കഴിഞ്ഞകൊല്ലം ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടികള്‍ പത്തിലെത്തിയപ്പോള്‍ 34000 എണ്ണത്തെ കാണാതെപോയി. ഇവര്‍ പഠിത്തമവസാനിപ്പിച്ചു നാടുവിട്ടുപോയെന്നാണോ നിങ്ങളുടെയൊക്കെ വിചാരം?
വേറെ ഏതെങ്കിലും സ്കൂളില്‍ അക്ഷരം പഠിപ്പിക്കുന്നുണ്ടോയെന്നു തിരക്കിപോയതാണ്"
ഷേണായി സാര്‍ തുടര്‍ന്നു"വീരന് പോയി വീര്യംപോയി, ജോസഫ് പോയി, മതേതരവും പോയി, ഈ മുദ്രാവാക്യം നിങ്ങള്‍ കേട്ടിട്ടുണ്ടോ?"
കേള്‍ക്കാനിടയില്ല. അടുത്ത പഞ്ചയത്ത് ഇലക്ഷനില്‍ കേള്‍ക്കാം. ജോസഫുകൂടി സലാം പറഞ്ഞതോടെ ഇടതു മുന്നണി ക്രിസ്താനിയില്ലാത്ത മതേതരമുന്നണിയായി. ബേബി, ഐസക് തുടങ്ങിയ മുന്‍ അള്‍ത്താരബാലകര്‍ ഇടതുമുന്നണിയില്‍ ഉണ്ടെങ്കിലും ഇവരെ ക്രിസ്ത്യാനികളായി തിരുമേനിമാര് കൂട്ടിയിട്ടില്ല.
സീസര്‍ക്കുള്ളത് സീസറിനുകൊടുത്തതുപോലെ ജോസഫിനുള്ളത് ജോസഫിനുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണിയില്‍ അവശേഷിക്കുന്ന മന്ത്രിമാര്‍. അതിനായി ധനകാര്യവകുപ്പിലെ കുറച്ചധികം ഉദ്യോഗസ്ഥരെ ഐസക് പവര്‍ എക്ട്രാ കൊടുത്ത് ഇന്സ്പെക്ഷന് ടീമായി അയച്ചിരിക്കുകയാണ്.
ജോസഫിന്റെ കടുംവെട്ടുകണ്ടുപിടിക്കാന് ഐസക് പവര്‍ എക്ട്രാ ടീം ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും. ജോസഫിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല, കുഴയുന്നത് മന്ത്രിമാരുടെ പാഴ്വാക്ക് കേട്ടുഇറങ്ങിത്തിരിക്കുന്നവരാണ്. ഇന്സ്പെക്ഷന് ടീമിനും അതുതന്നെ സംഭവിക്കാം. കാറ്റ് വലത്തോട്ടാണല്ലോ വീശാന്‍ പോകുന്നത്.
ജോസഫിന്റെ മരാമത്ത് ഏറ്റെടുത്തത് മുഖ്യമന്ത്രിയാണെങ്കിലും നടപടി തുടങ്ങിയത് ഐസക് മന്ത്രിയാണ്. മണ്ണഞ്ചേരിയില്‍ എത്തി 101 കറി കൂട്ടി ഊണുകഴിച്ചും ഉദ്ഘാടനം നടത്തിയപ്പോ
ും, മാരാരിക്കുളത്ത് വഴുതന വിളവെടുപ്പ് നടത്തിയപ്പോഴും, കഞ്ഞിക്കുഴിയില്‍ ആയുര്ഫെസ്റ്റു ഉദ്ഘാടനം ചെയ്തപ്പോഴും, തണ്ണീര്‍ മുക്കത്ത് തൊപ്പിപ്പാള വെച്ചു കുളം തേകിയപ്പോഴും ഐസക്ക് മന്ത്രിയുടെ മനസ്സില്‍ ഒരു വിമാനയാത്രയുടെ ചിത്രമായിരുന്നു. അവിടം തൊട്ടാണല്ലോ ജോസഫ് അഴിമതിതുടങ്ങിയത്. മാരാരിക്കുളം, കഞ്ഞിക്കുഴ, മണ്ണഞ്ചേരി, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം ഏതെങ്കിലും സ്ത്രീസംവരണമണ്ഡലത്തില്പെടുത്തിയാലേ ഐസക്കിന് അടുത്ത ഇലക്ഷനില്‍ പേടിക്കേണ്ടതുള്ളു."
" കേരള രാഷ്ട്രീയം ഇപ്പോള്‍ ചുറ്റിത്തിരിയുന്നത് കുഞ്ഞുമാണി എന്ന കെ.എം.മാണിയിലാണ്. പാലായിലും പരിസരത്തുമുള്ള മരണവീടുകളില്പോയി വാവിട്ടുകരയുകമാത്രമല്ല, ചാണക്യസൂത്രവും മാണിക്കറിയാം. കൂട്ടിന് ജോസഫ്കൂടിയാകുമ്പോള് കരച്ചിലിനൊപ്പം പാട്ടുമാകാം. അടുത്ത മുഖ്യമന്ത്രിയുടെ പണിപ്പുരയിലാണ് കെ.എം.മാണി. പ്രസ്താവന വിദഗ്ദനായ സാംസ്കാരികപ്രമുഖന്റെ ഉന്നവും മറ്റാരുമല്ല. ദിവസം നാലുപ്രാവശ്യം വസ്ത്രം മാറുമെന്ന് കെ.എം.മാണിതന്നെ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്. മുഖ്യന്ത്രിയ്ക്കുള്ള വെള്ളക്കുപ്പായങ്ങള്‍ മാണി അടുക്കിയടുക്കി വെയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബേജാറാകാതിരിക്കുന്നതെങ്ങനെ?

സച്ചിന് അമ്പതാം സെഞ്ച്വറി.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റിലെ അമ്പതാം സെഞ്ച്വറി സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് സച്ചിന്. 175ാം ടെസ്റ്റിലാണ് സച്ചിന് ഈ നേട്ടം കൈവരിച്ചത്. 1989ല്‍ പാകിസ്താനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന് അടുത്തവര്‍ഷം ഇംഗ്ലണ്ടിന്റെ ഓള്‍ഡ് ടോഫോര്ഡിലാണ് തന്റെ ആദ്യസെഞ്ച്വറി നേടുന്നത്.
Congratulations Sachin! K A Solaman
Congratulations Sachin! K A Solaman
സംവാദം-കണ്ടീഷന്‍സ് അപ്ലൈ!
കെ.എ.സോളമന്
Janmabhumi Posted On: Mon, 27 Sep 2010 21:39:07
ഇത് സംവാദത്തിന്റെ കാലം. സംവാദം ഇല്ലാതെ ഒരു സംഗതിയുമില്ല. ലോട്ടറി വേണമോ വേണ്ടയോ-സംവാദം, വോട്ടുചെയ്യണമോ വേണ്ടയോ-സംവാദം, കയര്‍ ഉല്‍പ്പന്നം വാങ്ങണമോ വേണ്ടയോ- സംവാദം, കള്ളുഷാപ്പു പൂട്ടണമോ, പൂട്ടെണ്ടയോ-സംവാദം, കക്ക വാരണമോ വാരണ്ടെയോ-സംവാദം, അമ്മയെ തല്ലണമോ തല്ലണ്ടെയോ-സംവാദം. സംവാദം മൂത്ത് മൂത്ത് ചില നേതാക്കളും മന്ത്രിമാരും ബ്ലോഗിലേക്ക് മാറിയിരിക്കുകയാണ്. ബ്ലോഗ് 18-ാം തീയതി ഉദ്ഘാടനം ചെയ്യും, അല്ല 20 ന് ആലപ്പുഴ വെച്ചായിരിക്കും ഉദ്ഘാടനം, അല്ല തിരുവനന്തപുരത്തുവെച്ച്, അതുമല്ലെങ്കില്‍ പൊക്ലാശ്ശേരി സ്കൂളില്‍.
രണ്ടുമിനിട്ടുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ബ്ലോഗ്. അതേതാണ്ട് മഹാസംഭവമായാണ് ചിലര്‍ കരുതുന്നത്. ചെറിയാന് ഫിലിപ്പിന്റെ ബ്ലോഗ് പിണറായി വിജയന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. തോമസ് ഐസക്കിന്റെ ബ്ലോഗ് ഉദ്ഘാടനം ചെയ്യാന്‍ ആളെ നിശ്ചയിച്ചു കഴിഞ്ഞിട്ടില്ല. ഈ സംവാദം നടത്തിയതുകൊണ്ട്, ബ്ലോഗ് ഉദ്ഘാടനം ചെയ്തതുകൊണ്ട്, എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് വിവരമുള്ള പത്രക്കാര് ചോദിച്ചാല്‍ ഉണ്ടെന്ന് സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും പറയും. അവരാണല്ലൊ ജനത്തെ കൂടുതല്‍ പറ്റിക്കുന്നത്.
മന്ത്രി തോമസ് ഐസക്കും എംഎല്‍എ വി.ഡി.സതീശനുംകൂടി നടത്തിയ ലോട്ടറി സംവാദം രണ്ടുപേരും ഗംഭീരവിജയമായിട്ടാണ് ആഘോഷിച്ചത്. സംവാദത്തിനുമുമ്പ് സാന്റിയാഗോ മാര്‍ട്ടിനെ മാത്രമേ ജനത്തിന് അറിയുമായിരുന്നുള്ളൂ. സംവാദം കഴിഞ്ഞപ്പോഴാണ് മനസിലായത് മണികുമാര്‍ സുബ്ബയെന്ന കോണ്‍ഗ്രസ് വിദ്വാനും മാര്‍ട്ടിന്റെ പണി ചെയ്യുന്നുണ്ടെന്ന്. ചുരുക്കത്തില്‍ ലോട്ടറിപ്പാത്രത്തില്‍ കൈയിട്ടുവാരിയപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പാടിയത് ഒരേ പാട്ട് 'സുന്ദരന്‍ ഞാനും സുന്ദരി നീയും,' ചേര്‍ന്നിരുന്നാല്‍ തിരുവോണം ബംപര്‍.'
ചാനല്‍ പരസ്യങ്ങള്‍ക്കെന്നപോലെ സംവാദത്തിനും ഉണ്ടായിരുന്നു ഒരു കണ്ടീഷന്‍സ് അപ്ലൈ. ചോദ്യം മാത്രമേ പാടുള്ളൂ, ഉത്തരം പറയരുത്. ലോട്ടറി-വ്യാജ ലോട്ടറി മന്ത്രി പ്രതിപക്ഷ നേതാവിനോടും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനോടും മാത്രമേ സംവദിക്കൂ. മറ്റുള്ളവരാണങ്കില്‍ "എന്റെ പട്ടിപോകും" എന്ന മട്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ തൊലിയാണ് യൂറിഞ്ഞുപോയത്. "എന്റെ പിഎസ് പോകും" സംവാദത്തിന് എന്ന് മന്ത്രി പറഞ്ഞാല്‍ മേറ്റ്ന്ത് ഗൂഢാര്‍ത്ഥം?
സംവാദത്തിന് തെരഞ്ഞെടുത്ത ചോദ്യങ്ങളാണ് രസകരം. എ.കെ.ആന്റണിയോടു പണ്ട് പത്രക്കാര് ചോദ്യം ചോദിച്ചതുപോലെ-ഒന്നിനും ഉത്തരമില്ല. എംഎല്‍എ ചോദിച്ചു: "സാന്റിയാഗോയുമായി മന്ത്രിയുടെ പാര്‍ട്ടിയ്ക്കെന്ത് ബന്ധം?"മന്ത്രിയുടെ മറുചോദ്യം. "മണികുമാര്‍ സുബ്ബയും സതീശന്റെ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം?" എംഎല്‍എ വീണ്ടും:"ഏപ്രിലിനുശേഷം ലോട്ടറി വിഷയത്തില്‍ മന്ത്രി എത്ര കത്തയച്ചു?" തനിക്ക് കത്തെഴുത്തല്ല, പുസ്തകമെഴുത്താണ് പണിയെന്ന് ധ്വനിപ്പിച്ചുകൊണ്ടു മന്ത്രി. "ആന്റണി സര്‍ക്കാര്‍ നിയമിച്ച വക്കീലിനെ ഉമ്മന്‍ചാണ്ടി തുരത്തിയതെന്തിന്?" എംഎല്‍എ വിട്ടില്ല. "അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് പറയു
�്ന മന്ത്രി ലോട്ടറി നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെങ്ങനെ?" മന്ത്രി: "എന്തുകൊണ്ട് അന്യസംസ്ഥാന ലോട്ടറിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നികുതി ചുമത്തിയില്ല?"
മൗനം വിട്ട എംഎല്‍എ: മുഖ്യമന്ത്രി എന്തുകൊണ്ട് ധനമന്ത്രിയെ ഓര്‍ത്തു പൊട്ടിച്ചിരിക്കുന്നില്ല?" മന്ത്രിയുടെ തിരിച്ചടി: "സിടിവിയില്‍ മാത്രം ലോട്ടറി ഷോ നടത്തുന്നത് എന്തുകൊണ്ട്?" എംഎല്‍എ; "കൈരളി ടിവിയില്‍ ലോട്ടറി നറുക്കെടുപ്പുഷോയെക്കാള്‍ മികച്ച ഒരു പരിപാടിയും അവതരിപ്പിക്കാത്തത് മന്ത്രിക്ക് അറിയ്യോ?"
അങ്ങനെ മന്ത്രിയ്ക്കും എംഎല്‍എയ്ക്കും ചോദ്യങ്ങള്‍ മാത്രം, ചോദ്യങ്ങള്‍ പകര്‍ത്തിയാലും മാര്‍ക്കെന്ന പുതിയ പാഠ്യപദ്ധതിപ്രകാരം സംവാദം നീണ്ടപ്പോള്‍ പത്രക്കാര്‍ക്ക് കലി കയറി. ചെരുപ്പെറിയണമെന്നാണ് അവര്‍ക്ക് ആദ്യം തോന്നിയത്. പക്ഷെ നഷ്ടപ്പെട്ടാലോ എന്ന ശങ്കമൂലം പ്ലാസ്റ്റിക് ബോട്ടിലാണ് എറിഞ്ഞത്. വന്നുവീണ കുപ്പി "ബിസലരി മിനറല്‍ വാട്ടര്‍" എന്നു കണ്ട മന്ത്രിയും എംഎല്‍എയും വെള്ളം കുടിച്ചു, കൈകൊടുത്തു.
സംവാദം നടത്തുന്നവരെ ചെരിപ്പെറിയുന്നതാണ് ലോക നീതി. ജോര്‍ജ് ബുഷിനും ചൈനീസ് പ്രീമിയറിനും ചിദംബരത്തിനും ഓരോന്നു കിട്ടി. മന്ത്രിക്കും എംഎല്‍എക്കും എന്തുകൊണ്ടോ ആ ഭാഗ്യം ലഭിച്ചില്ല.

Saturday, 18 December 2010
കേരള ടൂറിസം പ്രമോഷന്!
കെ.എ.സോളമന്
Janmabhumi Posted On: Thu, 09 Dec 2010 21:53:01
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ സദാനന്ദന്‍സാര്‍ കൈമള്‍ സാറിനോട് "സാറിനോട് ഞാന്‍ എത്രതവണ പറഞ്ഞിരിക്കുന്നു, മേശപ്പുറത്തു കാലും കയറ്റിവെച്ച് ഉറങ്ങരുതെന്ന്, കുട്ടികള്‍ കാണില്ലേ? കുട്ടികളുടെ പ്രോഗ്രസ് അന്വേഷിക്കാന്‍ വരുന്ന രക്ഷാകര്ത്താക്കള് കാണില്ലേ?"
"രക്ഷകര്‍ത്താക്കള്‍ ആരും വരാന്‍ പോണില്ല, ആള് പ്രമോഷന്‍കാര്‍ക്ക് എന്തു പ്രോഗ്രസ്? പക്ഷെ സാറു കരുതിയതുപോലെ ഞാന്‍ ഉറങ്ങുകയായിരുന്നില്ല. ചില കാര്യങ്ങള്‍ ആലോചിച്ചു ഇരിക്കുകയായിരുന്നു."
"എന്തു കാര്യം?" ഒഎന്‍വിക്ക് 2007 ലെ ജ്ഞാനപീഠം ഇപ്പോള്‍ കൊടുത്ത കാര്യമാണേ?"
"അതു ആലോചിക്കാന്‍ എന്തിരിക്കുന്നു. എല്ലാവരും ഉയര്‍ത്തി പിടിച്ചുകൊണ്ട് നടക്കുന്ന കാര്യമായതുകൊണ്ട് അതിനെതിരെ സംസാരിച്ചാല്‍ അധികപ്പറ്റാകും. പക്ഷെ ഒരു കാര്യം നേരാണ്, രാഷ്ട്രീയതിമിരം ബാധിച്ചവര്‍ അധികം കേന്ദ്രത്തിലില്ലായെന്നത്. ഉണ്ടായിരുന്നെങ്കില്‍ അരിവാളും താങ്ങി സിപിഐ അനുഭാവവും പറഞ്ഞു നടന്ന കവിക്ക് ആരു ജ്ഞാനപീഠം കൊടുക്കാന്‍? ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ തിരസ്ക്കരിച്ച് ഖ്യാതി നേടാം എന്നു കരുതുന്നവര്‍വരെ ഒഎന്‍വിയുടെ ജ്ഞാനപീഠത്തെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചിരിക്കുന്നു. 'വെറുതെ, വെറുതെ എന്ന വാക്ക് പലകുറി തന്റെ കവിതയില്‍ പ്രയോഗിച്ചതുകൊണ്ടാണ് ജ്ഞാനപീഠം കവിക്ക് ലഭിച്ചതെന്ന് ചില ഗാനനിരൂപകര്‍ വിലയിരുത്തുകയും ചെയ്തു. പക്ഷെ ഇതൊന്നുമല്ല, ഞാന്‍ ആലോചിച്ചത്.
ഞാന്‍ ആലോചിച്ചത്, കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടല്‍ ഉടന്‍ പൂട്ടുന്ന കാര്യമാണ്. നമ്മളും ഒരിക്കല്‍ പോയി 2000 രൂപാ നേര്ച്ചഇട്ട ഹോട്ടലാണല്ലോ അത്."
"ഹോട്ടല്‍ പൂട്ടുമെന്ന് സാറിനെ വിളിച്ച് അവര്‍ അറിയിച്ചോ?"
"അറിയിച്ചില്ല, പക്ഷെ പൂട്ടാനാണ് സാധ്യത. ക്ലയന്റ്സിനോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ക്കറിയില്ല. അറിയാമായിരുന്നെങ്കില്‍ സിംഗ്വിയുടെ ബില്ല്......ചാനല്‍കാര്‍ക്ക് കൈമാറുമോ"
"ഏത് സിംഗ്?"
"സിംഗല്ല സാറെ, സിംഗ്വി. അഭിഷേക് മനു സിംഗ്വി. അഭിഷേക് ബച്ചന് സിംഗ്, അശോക് സിംഗ്വി എന്നൊക്കെ ജയരാജന് പറയുന്നതുപോലെ സാറും പറഞ്ഞാലോ?
"റോഡിലെ കുഴിയടച്ചതോടെ വീഴാന്‍ കുഴിയില്ലാതെ നടന്ന പിഡബ്ല്യുഡി- ലോട്ടറി മന്ത്രി ഒടുക്കം ലോട്ടറി ചെളിക്കുഴിയില്‍ വീണു കിടക്കുകയായിരുന്നല്ലോ? മന്ത്രിയുടെ ദേഹത്തെ ചെളി കഴുകിക്കളയാന്‍ 'സോണിയാജി അയച്ച' സിംഗ്വി കേരളത്തില്‍ വന്നപ്പോള്‍ താമസിച്ചത് താജ്മലബാറിലല്ലേ? ഒരു ദിവസത്തെ വാടക രൂപാ 65,000. സ്മോളടിച്ചതിന് വേറെ 15,000. ഇതൊന്നും സ്വന്തം പോക്കറ്റിലെ കാശല്ല. ഒരു ഷാജഹാനാണ് കൊടുത്തത്, സൗത്ത് ഇന്ത്യന്‍ ലോട്ടറി മൊത്ത വ്യാപാരി സാന്റിയാഗോയുടെ അടുത്ത ആള്".
"കോണ്‍ഗ്രസ് പാര്‍ട്ടി സ്പോക്സ് മാനാകുമ്പോള്‍ രണ്ടുവാക്കു പറഞ്ഞു കൊണ്ടിരിക്കണം, 'അന്വേഷിക്കാം', 'പഠിക്കട്ടെ' എന്നൊക്കെ. പത്രക്കാര് കൂടെക്കൂടെ ചോദ്യം ആവര്‍ത്തിച്ചാലും ഇതുതന്നെ പല്ലവി. ആടിനെ പട്ടിയാക്കുന്നതാണ് ഒട്ടുമിക്ക പാര്‍ട്ടി വക്താക്കളുടെയും പണി. എന്നാല്‍ ചില വക്താക്കള്‍ക്ക് വാക്കു വായ്ക്കകത്തുനിന്ന് പുറത്തേക്ക് വരണമെങ്കില്‍ രണ്ടുസ്മോള് അകത്തേക്കു .... വീഴണം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ട്രൂ ഗാന്ധിയനായതുകൊണ്ട് സിംഗ്വിക്കും മറിച്ചൊരു സ്വഭാവമില്ല. അങ്ങനെയാണ് 15,000 രൂപായുടെ അഡീഷണല്‍ ബില്ല് വന്നത്. ഈ ബില്ലു വിവരണങ്ങളെല്ലാം ചാനലിലൂടെ പുറത്തുവിട്ടതോടെ താജ്മലബാറിനെക്കുറിച്ചു വിദേശ ടൂറിസ്റ്റുകളെല്ലാം അറിഞ്ഞു. ആഭ്യന്തര ടൂറിസം പ്രമോഷനും അതോടെ ആക്കം കൂടി.
"ബില്ലുവിവരം പുറത്തുവിട്ടത് ജീവനക്കാരന്റെ ഒരുതന്ത്രമാണെങ്കിലോ?"
"അതുകൊണ്ടാ ഹോട്ടല്‍ പൂട്ടുമെന്ന് പറഞ്ഞത്. സ്ഥാപനത്തിനോട് കൂറുള്ള ജോലിക്കാര്‍ അങ്ങനെ ചെയ്യും. പക്ഷെ കസ്റ്റമര്‍ വരാന്‍ മടിക്കും. എങ്കിലും ഹോട്ടലിനെക്കുറിച്ച് നാലുപേര്‍ അറിഞ്ഞല്ലോ? അല്ലാതെ കേരളം ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ പരസ്യം കണ്ടാല്‍ ആരെങ്കിലും കേരളത്തിലേക്ക് തിരിഞ്ഞുനോക്കുമോ?"
"ഏതു പരസ്യം?"
"അതിതുവരെയും സാറു കണ്ടില്ലേ?' എല്ലാ ചാനലിലും നാഴികയ്ക്ക് നൂറുവട്ടം കാണിക്കുന്നുണ്ട്. അരയില്‍ അരമുഴം വെള്ളത്തുണിയും ചുറ്റി യുവതി മലര്‍ന്നു കിടക്കുന്നതാണ് പരസ്യം. ഇടയ്ക്ക് തിരിയുകയും കയ്യെത്താത്ത സ്ഥലത്ത് തേളുകുത്തിയതുപോലെ പുളയുകയും ചെയ്യുന്നുണ്ട്. കൂടെ 'ഗോഡ്സ് ഓണ്‍ കണ്ട്രി' എന്ന കാപ്ഷനുമുണ്ട്. ഈ പരസ്യം കണ്ടിട്ടുവേണം സായിപ്പു ടൂറിസ്റ്റായി കേരളത്തിലെത്താന്‍. അമേരിക്കയില്‍ കിട്ടാത്ത സാധനമാണല്ലോ തുണിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത്?"
"ഉമ്മന്‍ചാണ്ടിയെയും കൂട്ടരേയും കുപ്പിയിലാക്കാന്‍ ഐസക്കും കൂട്ടരുംകൂടി മാര്‍ട്ടിന്റെ പേരില്‍ ഹോട്ടല്‍ ബില്ല് അടച്ചതാണെങ്കിലോ?" "അങ്ങനെയും പറയാം, സോണിയ ഗാന്ധിയാണ് സിംഗ്വിയെ കേരളത്തിലോട്ട് വിട്ടതെന്ന് പറയാമെങ്കില്‍ ഇതിലെന്തു കുഴപ്പം? പരസ്പ്പരം ചെളിവാരിയെറിഞ്ഞു ജനത്തെ പൊട്ടന് കളിപ്പിക്കുന്നതാണല്ലോ രാഷ്ട്രീയം എന്നുപറയുന്നത്. ക്ഷൗരക്കടയില്‍ രാഷ്ട്രീയം മിണ്ടിപ്പോകരുതെന്ന് എഴുതിവെച്ചിരിക്കുന്നതിന്റെ പൊരുള്‍ മനസിലാവില്ലേ?"

കേരള നൗക്രി ഡോട്ട് കോം!
കേരള നൗക്രി ഡോട്ട് കോം!
കെ.എ. സോളമന്
Janmabhumi Posted On: Wed, 15 Dec 2010 21:04:24
"ആള്‍മാറാട്ടം എന്നെ അസ്വസ്ഥനാക്കുന്നു, അച്ഛാ" ലിറ്റില്‍ ഷേണായി അച്ഛനോട്.
"സാരമില്ല. നീ വല്ല ആള്‍മാറാട്ടത്തിലും കുടുങ്ങിയോ?"
"അതെങ്ങനെ? പെന്ഷന് കിട്ടിയ തുക മുഴുവന്‍ ഷെയറിലിട്ട് അച്ഛന് ആധിപിടിച്ചു നടക്കയല്ലേ? ഒരു ഏഴുലക്ഷം ആ ജെപിക്കു കൊടുത്തിരുന്നെങ്കില്‍ഞ്ഞാന്‍ രക്ഷപ്പെടുമായിരുന്നു."
"രക്ഷപ്പെട്ടവന്റെ അവസ്ഥയല്ലേ ഇപ്പോ കണ്ടത്. ശരിയാണ്, ഒരുതരത്തില്‍ രക്ഷതന്നെ.
രണ്ടുദിവസം ചപ്പാത്തിയും മട്ടണും, 2 ദിവസം മീന്‍ കറിയും ചോറും, ബാക്കി മൂന്ന് ദിവസം വിവിധതരം ഭക്ഷണം. സദാസമയവും ചാനല്‍. ഈ വക സൗകര്യം ജയിലല്ലാതെ പുറമെ കിട്ടുമോ?
'പിന്നെ, നിന്റെ അസ്വസ്ഥതക്ക് കാരണം.
നീ ആള്‍മാറാട്ടത്തിന് പോകാതിരുന്നാല്‍ മതി.
ആള്‍മാറാട്ടം അത്രവലിയ കുഴപ്പമുള്ള കാര്യമല്ല.
ആള്‍മാറാട്ടം നടത്തി വോട്ടുചെയ്താല്‍
അതു പാര്‍ട്ടിക്കൂറ് എന്ന് കരുതുന്ന നാട്ടില്‍
അതുകൊണ്ടെന്തുകുഴപ്പം? ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്ന തത്വം പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല, വ്യക്തികള്‍ക്കും ബാധകം."
"സമസ്ത മേഖലകളിലും ദൈവത്തിന്റെ സ്വന്തം നാടിന് ഒന്നാം സ്ഥാനം വേണം. സമ്പൂര്‍ണ സാക്ഷരതയില്‍ നാം ഒന്നാം സ്ഥാനത്താണ്. പത്താംതരം വിദ്യാര്‍ത്ഥികളെ പാസാക്കുന്ന കാര്യത്തില്‍ നാം ഒന്നാം സ്ഥാനത്തുതന്നെ. ഇ-ലിറ്ററസിയില്‍ നമുക്ക് പിന്നിലാണ് മേറ്റ്ല്ലാ സംസ്ഥാനങ്ങളും. ഏറ്റവുമധികം ആളുകള്‍ വിദേശത്ത് ജോലി ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്തുനിന്ന്.
സ്ത്രീകളുടെ എണ്ണത്തിലും, മുന്നേറ്റത്തിലും നാം തന്നെ മുന്നില്‍. നാടന്‍ ബോംബ് നിര്‍മാണത്തില്‍ ഒന്നാമത് ആരാണ്. ബോംബ് ടെക്നോളജി നമ്മുടെ സംസ്ഥാനത്തുനിന്നാണ് പുറത്തേക്ക് കടത്തിയത്. അപ്പോള്‍ പിന്നെ ആള്‍മാറാട്ടത്തിന്റെ കാര്യത്തില്‍ മാത്രം നാം പുറകോട്ടു പോകുന്നതെങ്ങിനെ.' "നീ ആ മണിക്കുട്ടന്റെ കാര്യം തന്നെയെടുക്ക്, അവന് കോളേജില്‍ പോയിട്ടില്ല. കെ.ആര്. നൃത്താലയത്തില്‍ പോയി നാടോടി നൃത്തം പഠിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ നാടോടി നൃത്തത്തില്‍ അവനായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ അവന്റെ പേര് പത്രത്തില്‍ വന്നില്ല. സമ്മാനം അവന് കാഷായി കൊടുക്കുകയായിരുന്നു. ഒരു കളിക്ക് 1000 രൂപ. കുട്ടി നേതാക്കള്‍ നടത്തുന്ന യൂത്ത് മാമാങ്കത്തില്‍ അമ്മയാണോ കളിക്കുന്നത് അതോ മകളാണോയെന്നറിയാന്‍ മാര്‍ഗമില്ല. അതുപോലെ പിഎസ്സി നിയമനവും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ ആര്‍ക്കൊക്കെ എവിടെ ജോലി കിട്ടിയെന്ന് പിഎസ്സി തിരക്കാറില്ല, ഗവണ്മെന്റും. ആകെ ഈ കാര്യങ്ങള്‍ അന്വേഷിക്കുന്നത് യൂണിയന് നേതാക്കള്‍ മാത്രമാണ്. ഈയിടെ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ ജോലിയില്‍ കയറിയവര്‍ക്ക് നിയമനത്തിന് മുമ്പേ യൂണിയന്‍കാരുടെ കത്തും ലഭിച്ചിരുന്നു. 'വയനാട്ടിലാണ് പോസ്റ്റിംഗ്, വേണമെങ്കില്‍ തിരുവനന്തപുരാത്താക്കാം, ഈ നമ്പറില്‍ കോണ്ടാക്ട് ചെയ്യു.'
പിഎസ്സിയില് നിന്നല്ലേ ഈ റാങ്ക് ലിസ്റ്റും അഡ്രസ്സും പുറത്താകുന്നത്. ആരൊക്കെ ജോലിക്ക് ഹാജരാകുന്നില്ലെന്നും, ആരെ പകരം കയറ്റാമെന്നും കണ്ടുപിടിക്കുകയെന്നത് ....
വലിയ പണിയല്ല.
ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്കിന് 7 ലക്ഷം രൂപായെന്നത് വലിയ കോഴയല്ല. ഹൈസ്കൂള്‍ അസിസ്റ്റന്റ് നിയമത്തിന് കൊടുക്കണമല്ലോ 20 ലക്ഷം. ഒരുപക്ഷേ കുട്ടികളെ പഠിപ്പിക്കാതെ രാഷ്ട്രീയം കളിക്കാമെന്ന മെച്ചം ഹൈസ്കൂള്‍ അസിസ്റ്റിനുണ്ട്. ക്ലാര്‍ക്കുമാരും ഇതുതന്നെയല്ലേ ചെയ്യുന്നത്. 20 ശതമാനം പേര് എന്തെങ്കിലും പണിചെയ്താലായി. ബാക്കി എല്ലാം മന്ത്രിമാരുടെ തിണ്ണ നിരങ്ങുന്നതിന്റെയും പിഎസ്സി ലിസ്റ്റ് തിരുത്തുന്നതിന്റെയും തിരക്കിലാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സ്കൂള്‍ അധ്യാപകന്, മാനേജര്‍ എന്ന ഇടനിലക്കാരന് 20 ലക്ഷം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സംഘടനാ നേതാവിന് 7 ലക്ഷം കൊടുക്കുന്നതാണ് വലിയ തെറ്റ്. ഭയങ്കരം തന്നെ!
വെളിവുകേടില്‍ വെളിയം സെക്രട്ടറി പുറത്തായെങ്കിലും അസിസ്റ്റന്റ് സെക്രട്ടറിക്ക് സ്ഥാനക്കയറ്റം കിട്ടിയില്ല. ബൂര്‍ഷ്വാരാജ്യമായ അമേരിക്കയില്‍പോലും വൈസ് പ്രസിഡന്റ്, പ്രസിഡന്റാകാത്ത സ്ഥിതിക്ക് അസിസ്റ്റന്റ് സെക്രട്ടറി എങ്ങനെ സെക്രട്ടറിയാകും? അസിസ്റ്റന്റ് സെക്രട്ടറിക്ക് വേണമെങ്കില്‍ നീലിഭൃംഗാദി തൈല വ്യവസായം പരിപോഷിപ്പിക്കാം. കാവ്യാമാധവനെ വെല്ലുന്ന മുടിയഴകാണല്ലോ, പന്ന്യന്‍ മുടി മുന്നോട്ടിട്ടാല്‍.
വയലാര്‍ സ്റ്റാലിന്റെ മകന് എറിഞ്ഞുവിട്ട ലാവലിന്‍ വാരിക്കുന്തങ്ങള്‍ തടുക്കാന്‍ വയ്യാതെ നില്‍ക്കുമ്പോഴാണ് 'കേരള നൗക്രി ഡോട്ട് കോം' അഴിമതി വീണുകിട്ടിയത്. തൊടുത്തുവിട്ട സ്കഡ് മിസെയിലിനെ തകര്‍ക്കാന്‍ പേട്രിയറ്റ് മിസെയില്‍!
റവന്യൂ വകുപ്പിലെ അനധികൃത നിയമനം 'മഞ്ഞുമലയുടെ തുമ്പാ'ണെന്ന് അന്വേഷിച്ചുതുടങ്ങും മുമ്പേ പോലീസ്, കത്തി കണ്ടെടുക്കും മുമ്പേ 'എസ് കത്തി'യെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെയും അന്വേഷണ ചുമതല. നിഗമനം തെറ്റാന്‍ സാധ്യത തീരെയില്ല. ജോയിന്റ് കൗണ്‍സില്‍ പോലെ കടലാസ് സംഘടനയല്ല, എന്‍ജിഒ യൂണിയനും, അസോസിയേഷനും. സംഘടന വലുതാകുമ്പോള്‍ അഴിമതിയും വലുത്. അവര്‍ക്കുമുണ്ടല്ലോ പാര്‍ട്ടിയും മന്ത്രിയും, റാങ്കും, പിഎസ്സി ലിസ്റ്റും. അങ്ങനെ എല്ലാ യൂണിയന്‍കാരും ചേര്‍ന്നുണ്ടാക്കിയതാണ് 'കേരള നൗക്രി ഡോട്ട് കോം' എന്ന ടീകോം മുഖ്യപണി ലോവര്‍ഡിവിഷന്‍ ജോബ് സ്കാം."

Subscribe to:
Posts (Atom)