Monday, 27 December 2010

ഐഡന്റിറ്റി പൊളിറ്റിക്സ്‌ !

കെ.എ.സോളമന്‍

Posted On: Sun, 06 Jun 2010 21:48:07

കേരളത്തിലെ സാംസ്കാരിക നായകര്‍ ആരെന്ന്‌ ചോദിച്ചാല്‍ ഭരണകക്ഷിക്ക്‌ പക്ഷം പിടിക്കുന്നവരെന്ന്‌ ഒരുത്തരം. സാംസ്കാരിക നായകരിലെ ബുദ്ധിജീവികളെ എങ്ങനെ തിരിച്ചറിയാമെന്ന്‌ ചോദിച്ചാലോ? വര്‍ഗം, രാഷ്ട്രം, സ്വത്വം, ഗോത്രം, ലിംഗം, ജാതി എന്നീ വാക്കുകള്‍ പരസ്പര ബന്ധമില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. നാലുവര്‍ഷം കിടന്നുറങ്ങിയ സ്വത്ത്‌ രാഷ്ട്രീയത്തിന്റെ പായ്‌ തെറുത്തുവെച്ച്‌ സ്വത്വരാഷ്ട്രീയത്തില്‍ കാലുനീട്ടിയിരിക്കുകയാണ്‌ ബുദ്ധിജീവിതരാഷ്ട്രീയവേഷക്കാര്‍. സ്വത്വം, രാഷ്ട്രം, ജാതി, ലിംഗം എന്നീ വാക്കുകള്‍ ഇടയ്ക്കും തലയ്ക്കും തിരുകിയില്ലെങ്കില്‍ തന്നെയാരും ബുദ്ധിജീവിയായി പരിഗണിക്കില്ലെന്ന ഭീതിയും ഇക്കൂട്ടര്‍ക്കുണ്ട്‌. സ്വത്വം രാഷ്ട്രീയം ഏതോ സുനാമിയാണെന്നും അതിനെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സഹകരണബാങ്ക്‌ മാത്രം മതിയെന്നുവരെ ചിലര്‍ ജനത്തെ ബോധവല്‍ക്കകരിച്ചുകഴിഞ്ഞു. പോയ നാലുവര്‍ഷത്തെ ഭരണംകൊണ്ട്‌ വര്‍ഗം, ജാതി, ലിംഗം, ഗോത്രം എന്നിവയുടെ സര്‍വപ്രശ്നങ്ങളും പരിഹരിക്കപ്പെട്ട സ്ഥിതിക്ക്‌ സ്വത്വചര്‍ച്ചയുമായി ഏമ്പക്കംവിടാമെന്ന്‌ ഏകോപന സമിതി തീരുമാനിച്ചു കഴിഞ്ഞു. കുരങ്ങന്മാര്‍ പറയുന്നത്‌ ആര്‌ കേള്‍ക്കാന്‍ എന്ന മഹത്‌ വചനം കുറച്ചുനാളായി നിലവിലുണ്ടെങ്കിലും കുരങ്ങന്മാര്‍ 'ആനവായില്‍ അമ്പഴങ്ങാ'യിട്ട്‌ അരങ്ങു തകര്‍ക്കുകയാണ്‌. ഈ തുള്ളലില്‍ ജുബ്ബായും താടിയും മുടിയും വിറപ്പിക്കും. വര്‍ഗരാഷ്ട്രീയം തന്നെയാണ്‌ സ്വത്വരാഷ്ട്രീയമെന്ന്‌ പലപ്പോഴും അല്ലായെന്ന്‌ മറ്റു ചിലപ്പോഴും അലറിക്കൊണ്ടിരിക്കും.

"എടോ സുകുമാരപിള്ളേ, താന്‍ കഥാപ്രസംഗം നിര്‍ത്തി ബാക്കി തുകയെത്രയുണ്ടെന്ന്‌ പറയൂ, ഐപിആര്‍ 2010 ഹെഡ്ഡില്‍" ജോയിന്റ്‌ സെക്രട്ടറി ബാസ്റ്റിന്‍ ഡിക്രൂസ്‌ അണ്ടര്‍ സെക്രട്ടറി സുകുമാരപിള്ളയോട്‌ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സിലെ അണ്ടര്‍ സെക്രട്ടറിയാണ്‌ സുകുമാരപിള്ള. തഹസീല്‍ദാര്‍ മൂത്ത്‌ വന്നതാണ്‌.

അണ്ടര്‍ സെക്രട്ടറിമാര്‍ക്ക്‌ അണ്ടര്‍വെയറില്ലായെന്ന്‌ ഒരു മന്ത്രി കണ്ടുപിടച്ചതില്‍ പിന്നെ അടങ്ങിയൊതുങ്ങി, സ്വന്തം പണിനോക്കി കഴിയുകയാണ്‌ സുകുമാര പിള്ള. അല്‍പ്പസ്വല്‍പ്പം പത്രവാര്‍ത്തകളൊക്കെ സഹപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കും. നാണക്കേടുമൂലം അണ്ടര്‍ സെക്രട്ടറിമാരുടെ മുഖത്തു നോക്കാറുപോലുമില്ല. അഞ്ചാം വര്‍ഷത്തേക്ക്‌ പ്രവേശിച്ച ഇടതു ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുപ്രധാനനേട്ടങ്ങള്‍ പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിന്റെ ചുമതല സുകുമാരപിള്ളയ്ക്കാണ്‌. ജോയിന്റ്‌ സെക്രട്ടറി മേല്‍നോട്ടം വഹിക്കും. അഞ്ചുകോടിമറിയുന്ന ഏര്‍പ്പാടാണ്‌ നാലാം വാര്‍ഷിക പരസ്യ യജ്ഞം. "ഇതിനും നാലരക്കോടി ചെലവാക്കി സാര്‍, അരകോടിയോളം ബാക്കിയുണ്ട്‌. മൊത്തം അഞ്ചുകോടി" "ശരി, ശരി ആരോഗ്യവകുപ്പിന്റെ എത്ര പരസ്യം കൊടുത്തു?" "രണ്ടെണ്ണം, ഒരെണ്ണം കൂടികൊടുക്കുന്നതിന്‌ കുഴപ്പമില്ല."

"എങ്കില്‍ ഉടന്‍ കൊടുക്കണം.അവിടെനിന്ന്‌ വിളി വന്നിരുന്നു."

"രണ്ടു ചിത്രങ്ങള്‍ അയച്ചു തന്നിട്ടുണ്ട്‌ സാര്‍. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുട്ടികളെ നിരത്തിനിര്‍ത്തി വളയിട്ട കൈകളാല്‍ മന്ത്രി വെരമരുന്നു കൊടു

�്കുന്നതാണ്‌ ഒന്ന്‌. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എമിഷന്‍ ടോമോഗ്രാഫ്‌ പ്രവര്‍ത്തനോദ്ഘാടനം ചെയ്യുന്നതാണ്‌ രണ്ടാമത്തേത്‌. ഏതുകൊടുക്കണം സാര്‍?"

"ആദ്യത്തേത്‌ എന്തായാലും വേണ്ട. കുട്ടികളേയും രക്ഷാകര്‍ത്താക്കളേയും മന്ത്രി അഭിസംബോധന ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. 10 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി, അവിടുത്തെ കുട്ടികള്‍ ഈ കുട്ടികളുടെ മാതിരി "മൂക്കുചപ്പിയ ഞാഞ്ഞൂലന്മാര്‍ക്കല്ല"യെന്ന്‌ പ്രസംഗിച്ചാല്‍ ഏത്‌ നാട്ടുകാരനാണ്‌ ചൂടാകാതിരിക്കുക? രണ്ടാമത്തെ ഫോട്ടോ കൊടുത്താല്‍ മതി. ടോമോഗ്രാഫ്‌ നോക്കി, കാശിട്ടാല്‍ ഇതില്‍നിന്ന്‌ പെപ്സി വരുമോയെന്ന്‌ മന്ത്രി ചോദിച്ചത്‌ പത്രക്കാര്‍ ആരും കേട്ടില്ല. കളര്‍ഫോട്ടോ തന്നെ വേണം. ഇല്ലെങ്കില്‍ ചാനല്‍കാരോട്‌ വാങ്ങണം. ലേഡി ഡോക്ടര്‍മാരുടെ ലിപ്സ്റ്റിക്കിനെക്കാള്‍ ഒട്ടും മോശമാകരുത്‌ മിനിസ്റ്ററുടേത്‌" "ആട്ടെ, പിള്ളേ, ഈ പരസ്യങ്ങള്‍ കൊടുത്ത്‌ 5 കോടിതുലച്ചതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനം?"

"ഉണ്ടുസാര്‍, നമ്മുടെ പണി നടക്കും. കൂടാതെ പിറവിയില്‍ പിഴവു പറ്റിയോന്മാരില്‍ കുറെപ്പേരെ കൂടെ നിര്‍ത്താം. അവരുടെ മുതലാളിമാര്‍ക്ക്‌ കിട്ടുന്ന കാശ്‌ കുറച്ച്‌ അവര്‍ക്കും കിട്ടുമല്ലോ? മാധ്യമ സിന്റിക്കേറ്റ്‌ എന്നൊക്കെപ്പറഞ്ഞ്‌ അവരെ കുറച്ച്‌ ആക്ഷേപിച്ചതല്ലേ? അതിനൊരു പ്രായശ്ചിത്തം, അതിനെയാണ്‌ ഐഡന്റിറ്റി പൊളിറ്റിക്സ്‌ സ്വത്വരാഷ്ട്രീയം എന്നു വിളിക്കുക. അവശേഷിക്കുന്ന ഒരു വര്‍ഷത്തെ സ്വസ്ഥമായ കടുംവെട്ടിന്‌ ഇത്‌ കൂടിയേ തീരൂ."�....

No comments:

Post a Comment