കെ.എ.സോളമന്‍
Posted On: Mon, 19 Jul 2010 21:49:20
'എന്റെ പിഴ, എന്റെ പിഴ, വലിയ പിഴ' എന്ന ക്രിസ്ത്യന്‍ ജപം മൊഴിമാറ്റി. ഇനി മുതല്‍ എന്റെ കുഴി, എന്റെകുഴി, എന്റെ വലിയ കുഴി എന്നാണ് ചൊല്ലുക. മുന്‍മരാമത്ത് മന്ത്രി വിമാനത്തില്‍നിന്ന് വീണ് മുന്നണിയില്‍നിന്ന് തെറിച്ചപ്പോള്‍ പുതിയ മരാമത്തുമന്ത്രി ഏറ്റെടുത്തു ചൊല്ലുകയാണ് ഈ ജപം. 5-ാം തീയതിക്കുള്ളില്‍ സര്‍വകുഴികളും മൂടുമെന്നായിരുന്നു പ്രഖ്യാപനം. ഏത് അഞ്ചാംതീയതി എന്ന കാര്യത്തിലെ തര്‍ക്കമുള്ളൂ.
കുഴിയടക്കുംമുമ്പ് ഒരു പൂജയുണ്ട്. ബജറ്റിലൂടെ വിലകുറച്ച് നല്‍കിയ കൊന്തയും കുന്തിരിക്കവും വിഭൂതിയുംകൊണ്ടുള്ള പൂജയല്ല, മറിച്ച് ഡിജിറ്റല്‍ ക്യാമറകൊണ്ടുള്ള പൂജയാണ്. ഇതിനുവേണ്ടി എത്ര ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങി, എത്ര പണം തുലച്ചു എന്നറിയാന്‍ വിവരാവകാശ കമ്മീഷന്‍ മുഖേന അന്വേഷിച്ചാല്‍ മതി.
സര്‍വകുഴികളുടെയും വ്യക്തമായ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുക, എന്നിട്ട് പിഡബ്ല്യുഡി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുക. നാട്ടുകാരൊക്കെ അത് കാണുക. വാഹനമോടിച്ചു കുഴിയില്‍ വീണു കിടക്കുന്നത് കാണുന്നതുപോലുള്ള കാഴ്ചയല്ല അത്. ശേഷം ടെന്‍ഡര്‍ വിളിക്കല്‍: ആരെങ്കിലും വന്നാല്‍ കുഴിയടക്കും, അല്ലെങ്കില്‍ ദിവസവും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനത്തെ വീട്ടിലിരുത്തും. അടിയന്തര കുഴിമൂടല്‍ യജ്ഞത്തിന് എഞ്ചിനീയര്‍ ഒന്നിന് 50000 രൂപാ രൊക്കം.
മൂക്കുപ്പൊടിക്ക് തികയില്ലെന്നു പറയുന്ന സാറന്മാര്‍ കുഴിയടച്ചെന്ന് രേഖയുണ്ടാക്കിയാല്‍ മതി. കുഴിയെല്ലാം അടച്ചെന്നാണല്ലോ പകുതിപ്പേരുടേയും റിപ്പോര്‍ട്ട്. റോഡിലെ കുഴികളുടെ ഫോട്ടോയെടുത്ത് എഞ്ചിനീയര്‍മാര്‍ വിഷമിക്കേണ്ടെന്നാണ് സ്ഥിരം ബൈക്കു യാത്രക്കാരനായ എല്‍ഐസി ഏജന്റ് സുരേന്ദ്ര ഷേണായി പറയുന്നത്. പകരം വേമ്പനാട്ടു കായലിന്റെ ഫോട്ടോയെടുത്താല്‍ മതി. പെരുമഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് പലയിടങ്ങളിലും റോഡ് വേമ്പനാട്ട് കായല്‍ പരുവത്തിലാണ്. ഹൗസ് ബോട്ടുകള്‍ ഇറക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലവീശിയും വാഴവെച്ചും ജനം ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പി.ജെ.ജോസഫ് എല്‍ഡിഎഫ് വിട്ടത് തിരുമേനിമാര്‍ വിളിച്ചിട്ടാണെന്ന് ആരു പറഞ്ഞു?തിരുമേനിമാര്‍ക്ക് വേറെ എന്തെല്ലാം പണിയിരിക്കുന്നു. അജ ഗണത്തേയും അജപാലകരെയും നയിക്കുന്നതുതന്നെ വലിയൊരു ജോലി. വഴിതെറ്റിപ്പോയ ആട്ടിന്‍കുട്ടി ജയിന്ത് തോമസിനെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷ എഴുതിയ്ക്കുകയും വേണം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ വലിയ കാര്യമില്ല. 'യെസ്, നോ' എന്നീ രണ്ടുവാക്കുകള്‍ പഠിച്ചാല്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷായി. "ആര്‍ യു ആംഡ്(കത്തിയുണ്ടോ?)-യെസ്" "ഡിഡ് യു എന്റര്‍ ദി ക്ലാസ്(ക്ലാസില്‍ കയറിയോ?)-നൊ." എന്നിങ്ങനെ പോകും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
റോഡുകളിലെ കുഴികളുടെ പെരുപ്പം കണ്ടുപേടിച്ചാണ് ജോസഫ് മുന്നണിവിട്ടത്. മന്ത്രിക്കസേരയില്‍ ഇനിയും അള്ളിപ്പിടിച്ചിരുന്നാല്‍ ജനം തന്നെ ഏതെങ്കിലും കുഴിയിലിട്ടു മൂടുമെന്ന് അരുളപ്പാടുണ്ടായി. അതോടുകൂടി മുന്നണി വിട്ടു. വകുപ്പ് ഐസക്കുമന്ത്രിക്കു കിട്ടുകയും ചെയ്തു. ഇപ്പോള്‍ കേള്‍ക്കുന്നു രണ്ടു അച്ച യന്മാരും കൂടി 'പൂഴ്ത്താംപൂഴഴ്ത്തി'ക്കളിച്ച് 120 കോടി തുലച്ചെന്ന്.
മാധ്യമങ്ങള്‍ എഴുന്നള്ളിക്കുംപോലെ ഐസക്കു മന്ത്രിക്ക് ആലപ്പുഴ മന്ത്രി മാത്രമല്ല ശത്രു. ആലപ്പുഴ മന്ത്രി എന്തിനേയും എതിര്‍ക്കും. എതിര്‍പ്പിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ പോന്നവരാരുമില്ലെന്ന് അമേരിക്കയിലുള്ള ശ്രീമതി മന്ത്രിവരെ സമ്മതിക്കും. ഔദ്യോഗികപക്ഷമാണ് എല്‍ഡിഎഫിലെ ശക്തനാണ്, കേന്ദ്രകമ്മറ്റിയംഗമാണ് എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും ശത്രുക്കളാരോവെച്ചുകൊടുത്ത ആപ്പാണ് പൊതുമരാമത്ത് വകുപ്പ്. "മനുഷ്യാ നീ മണ്ണിലേക്ക്" എന്ന ബൈബിള്‍ വചനവും ഉരുവിട്ട് മലമ്പുഴപോലുള്ള ഡാമുകളിലെ മണ്ണും വിറ്റ് സുഖമായി ധനകാര്യം കൈകാര്യം ചെയ്തിരിക്കാമെന്ന് കരുതിയപ്പോഴാണ് പുതിയ അക്കിടി. മണ്ണെടുത്തുവില്‍ക്കാനും പറ്റില്ല, പണത്തിന് ആവശ്യക്കാര്‍ കൂടുകയും ചെയ്തു. കുഴിയടക്കാന്‍ 50000വെച്ചും കൊടുക്കാമെന്നു പറഞ്ഞിട്ടു നടന്നില്ല. 55 ല്‍ റിട്ടയര്‍ ചെയ്തുപോകേണ്ട ചില വിദ്വാന്മാര്‍ മണിയടിച്ച് ഒരു വര്‍ഷംകൂടി നേടിയെടുത്തെങ്കിലും ഇപ്പോള്‍ പെന്‍ഷന്‍ കൊടുക്കുന്നില്ലായെന്നു പറഞ്ഞു തിരിഞ്ഞിരിക്കുകയാണ്. കൂട്ടത്തില്‍ കുറെ ചെറുപ്പക്കാരമുണ്ട്. അവര്‍ക്ക് നിയമനം കിട്ടുന്നില്ലത്രേ. 55 ആകുന്നതുവരെ പിഎസ്സി റാങ്കുലിസ്റ്റു നീട്ടിക്കൊടുക്കാമെന്നു പറഞ്ഞിട്ടും അവന്മാര്‍ സമ്മതിക്കുന്നില്ല.
ധനകാര്യ വിദഗ്ദ്ധനാണെങ്കിലും ഷെയര്‍ ബിസിനസ്, മ്യൂച്വല്‍ ഫണ്ട് എന്നിവ ചൂതാട്ടമാണെന്നാണ് നിരീക്ഷണം. പകരം കേരള ലോട്ടറി വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. ജനം മാന്യമായി തെണ്ടുന്നതു കാണുന്നതും ഒരു രസമാണ്. എങ്കിലല്ലേ ചാനലില്‍ കയറിയിരുന്ന് "വൈഫും ഹാപ്പിയാണ്" എന്നു മുഴുച്ചിരിയന്‍ ഹാപ്പി അച്ചാര്‍ വിദ്വാനെപ്പോലെ താടിതടവാനും പൊട്ടിച്ചിരിക്കാനും കഴിയുക.
രാഷ്ട്രപുനര്‍നിര്‍മാണത്തിന് തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാമെന്ന് ഏതെങ്കിലും പെന്‍ഷന്‍കാരന്‍ കരുതിയാല്‍ തറ്റി. വെറുതെ കാശുകളയണോ, ലോട്ടറി എടുത്തുകൂടെ-ധനകാര്യ-പൊതുമരാമത്തു മന്ത്രിയാണ് ചോദിക്കുന്നത്.
�....
No comments:
Post a Comment