കെ.എ. സോളമന്‍
Posted On: Mon, 02 Aug 2010 21:46:40
കൈവിഷം കൊടുക്കുക എന്നത് മലയാളികളുടെ ഒരു ആചാരമോ, ആഭിചാരമോ ആണ്. ഇങ്ങനെയൊരെണ്ണം കിട്ടിയാല്‍ കിട്ടിയവന്റെ കാര്യം കഷ്ടം. കൈവിഷം പാലിലോ പാല്‍പായസത്തിലോ കൊടുക്കാം. പഞ്ചാരമിഠായിയില്‍ കൊടുക്കുന്നവരും ഉണ്ട്. പക്ഷെ ഡിജിറ്റല്‍ ക്യാമറയില്‍ കൊടുക്കുന്നത് ഇതാദ്യം. കിട്ടിയത് മറ്റാര്‍ക്കുമല്ല, കേരളത്തിന്റെ ധന-മരാത്ത്-ലോട്ടറി-വ്യാജലോട്ടറി മന്ത്രിക്ക്. വകുപ്പുകളില്‍പെട്ട ഏത് കാര്യം നടത്തണമെങ്കിലും ഡിജിറ്റല്‍ ക്യാമറ കൂടിയേ തീരൂ.
നാട്ടിലെ റോഡെല്ലാം തകര്‍ന്നു പൊട്ടക്കുളമായപ്പോള്‍ കുളത്തിലെ കുഴികള്‍ നികത്താന്‍ അദ്ദേഹത്തിന് കാമറ വേണം. കുഴികളുടെ ഫോട്ടോയെടുക്കുക മാത്രമല്ല, വെബ്സൈറ്റില്‍ അപ്ലോഡും ചെയ്യണം. കുഴികളുടെ ഫോട്ടോയെടുക്കാന്‍ നെട്ടോട്ടമോടുന്ന മരാമത്ത് എഞ്ചിനീയര്‍മാരെ 'കുഴിയെണ്ണി എഞ്ചിനീയര്‍' എന്നാണ് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിക്കുന്നത്. ഈ കുഴികളൊക്കെ എന്നെണ്ണിത്തീരുമെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍നിന്ന് പ്രസ് റിലീസ് ഇറങ്ങുന്നതുവരെ കാത്തിരിക്കണം.
മരാമത്ത് എഞ്ചിനീയര്‍മാരുടെ കാമറ പ്രയോഗം കണ്ടുണ്ടായ ആവേശത്തില്‍ തന്റെ ഒറിജിനല്‍ വകുപ്പിലേക്കും കാമറ സന്നിവേശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രി. പക്ഷെ ധനവകുപ്പിലാകട്ടെ അഴമതി അശേഷമില്ല. ആരെങ്കിലും അഴിമതി കണ്ടുപിടിച്ചു കൊടുത്താല്‍ 25000 രൂപ ഇനാമെന്നത്, പട്ടികജാതി സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ 5000 പാരിതോഷികം എന്ന മുന്‍കാല ഉത്തരവുപോലെ നടപ്പിലാകാതെ കിടക്കുന്നു. 25,000 വാങ്ങാന്‍ ആരും മുന്നോട്ടുവരുന്നില്ല. അല്‍പം അഴിമതിയുണ്ടായിരുന്നത് വില്‍പനനികുതി ചെക്ക്പോസ്റ്റുകളിലായിരുന്നു. പത്ത് ലോറി കോഴി കടന്നുപോകുമ്പോള്‍ ഒന്നേ കണ്ണില്‍പെടുകയുള്ളൂ. അതുകൊണ്ട് ബാക്കി ഒമ്പതിനും ടാക്സില്ല. കണ്ണില്‍പ്പെടുന്ന ലോറി, ടാക്സു ചെയ്യുന്നതില്‍ വെട്ടിപ്പ് ബോധ്യപ്പെട്ടതിനാല്‍ ചെക്ക്പോസ്റ്റുകളിലെ സകല അഴിമതിക്കാരെയും തുരത്തി സത്യസന്ധരെ നിയമിച്ചു. ജനത്തിന് എന്നിട്ടും ബോധ്യം വരാത്തതുകൊണ്ട് എല്ലാ ചെക്ക്പോസ്റ്റുകളിലും ഡിജിറ്റല്‍ മൂവികാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് വിജയിക്കുന്ന മുറക്ക് അഴിമതിരഹിത ബിവറേജസ് ഔട്ട്ലെറ്റ്, കള്ളുഷാപ്പുകള്‍, പൊതുടോയ്‌ലറ്റുകള്‍ എന്നിവിടങ്ങളിലും ഡിജിറ്റല്‍ കാമറ സ്ഥാപിക്കും. കാമറയില്‍ കൈവിഷം കിട്ടാത്ത ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ എങ്ങനെയാണ് കഴിയുക?
സംസ്ഥാന കാര്യങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണെങ്കിലും ഔസേപ്പുമാഷിന്റെ സംശയം മറ്റൊന്നിലാണ്. അദ്ദേഹം ചോദിക്കുന്നു: സൗത്ത് ആഫ്രിക്കയില്‍ വില്ലേജ് ഓഫീസുകള്‍ ഉണ്ടോയെന്ന്? കാരണമുണ്ട്, വില്ലേജ് ഓഫീസും മേളപ്പിരിവും ഇല്ലാതെ സൗത്ത് ആഫ്രിക്കയിലെ ജനം എങ്ങനെ ഈ ലോകകപ്പ് ഫുട്ബോള്‍ മേള ഇത്ര ഗംഭീരമാക്കി?
ഔസേപ്പുമാഷിന്റെ സഹോദരന്റെ മകന്‍ പഠിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിലാണ്. പഠനാവശ്യത്തിന് ഒരു ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജ് ഓഫീസിറാണ് അതു തരേണ്ടത്. സഹോദരന്‍ സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന കാ
�്യം ഔസേപ്പ് ഏറ്റെടുക്കുകയായിരുന്നു. ധനമന്ത്രിയുടെ സ്വന്തം മണ്ഡലമായ മാരാരിക്കുളത്തെ വടക്ക് വില്ലേജിലാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. പട്ടി കുടത്തില്‍ തലയിട്ട അനുഭവം ഉണ്ടാകാതിരിക്കാന്‍ അത്യാവശ്യ വിവരശേഖരണം നടത്തിയിട്ടാണ് ഔസേപ്പ് സാഹസത്തിന് മുതിര്‍ന്നത്. റേഷന്‍കാര്‍ഡ്, സഹോദരന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, കരമൊടുത്ത രസീത് തുടങ്ങി ഒരു യുദ്ധത്തിന് വേണ്ട സര്‍വ സന്നാഹങ്ങളും കരുതി.
ഓഫീസിലേക്ക് കാലുവെച്ചതേയുളളൂ, ഓഫീസര്‍ "രണ്ട് മണിക്കുശേഷം ആരും ഈ പടി കേറിപ്പോകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ, ആര്‍ ആറും ലേലവും പിരിവും മന്ത്രി നേരിട്ട് വന്നു ചെയ്യുമോ?" "എങ്കില്‍ നാളെ വരാം സാര്‍" രണ്ട് മണിക്ക് ഓഫീസില്‍ എത്തിയ ഔസേപ്പ് തിരികെ നടന്നു. പിറ്റേന്ന് രാവിലെ കൃത്യം 10 മണിക്ക് മാഷ് ഓഫീസില്‍ ചെന്നെങ്കിലും ഓഫീസര്‍ റിക്കവറി കഴിഞ്ഞെത്തിയപ്പോള്‍ സമയം 10.37. "താങ്കള്‍ കത്തോലിക്കനാണെന്നതിന് തെളിവ് വല്ലതും, പോപ്പിന്റെ, ബിഷപ്പിന്റെ എന്തെങ്കിലും... ഇടയലേഖനം പോരാ."
"പള്ളീലച്ചന്റെ മതിയോ, സാറെ"
"ങാ, കൊണ്ടുവാ, നോക്കീട്ടു പറയാം."
അച്ചന്റെ കത്തുമായി അടുത്ത ദിവസം രാവിലെ 10 മണിക്ക് ഔസേപ്പ് ഹാജര്‍. ഓഫീസര്‍ക്ക് ഭയങ്കര കൃത്യനിഷ്ഠ. 10.38 ന് ഹാജര്‍, ഒരു മിനിട്ടേ താമസിച്ചുള്ളൂ. "കരമടച്ചോ?"
"അടച്ചു സാര്‍," "എങ്കില്‍ പുറത്തുനില്‍ക്കൂ, വിളിക്കാം." കൃത്യം 11.45 ന് ഔസേപ്പിന് വിളിവന്നു. "സഹോദരന് ഭേദപ്പെട്ട വരുമാനമുണ്ടല്ലോ?, നോണ്‍ ക്രീമിലെയര്‍ തരാം. പക്ഷെ ഒരു ടിക്കറ്റ് എടുക്കണം."
"എന്ത് ടിക്കറ്റ് സാര്‍"
"അപ്പോ സാറെ ഈ വള്ളംകളിയൊക്കെ നടത്തുന്നത് വലിയ ചെലവുള്ള ഏര്‍പ്പാടാ. നെഹ്‌റുട്രോഫിക്ക് എന്താ രാജ്യാന്തര പ്രശസ്തി! ഞങ്ങള്‍ക്കൊക്കെ ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുകയാ. ടിക്കറ്റൊന്നിന് 500 രൂപയെയുള്ളൂ."
"അതു കൂടുതലാ സാര്‍, ഞാന്‍ 100 രൂപ തരാം, ടിക്കറ്റ് വേണ്ട."
"കൈമടക്കോ, പുറത്തിരിക്കുന്ന ബോര്‍ഡ് കണ്ടോ, ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വച്ചിരിക്കുന്നതാ, ഫോണ്‍ നമ്പറുമുണ്ട്. അതുകൊണ്ട് അതുവേണ്ട. ടിക്കേറ്റ്ടുത്താല്‍ മതി. ഇനി ടിക്കേറ്റ്ടുക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ ആഗസ്റ്റ് 14 ന് വന്നാല്‍ മതി, അപ്പോ വള്ളംകളി കഴിഞ്ഞിരിക്കും."
ഔസേപ്പ് ഓര്‍ത്തു. സൗത്ത് ആഫ്രിക്കയിലും ഇതുതന്നെയാണോ സ്ഥിതി? വില്ലേജ് ഓഫീസ് വഴി ടിക്കറ്റ് വിറ്റിട്ടാണോ അവര്‍ ലോക ഫുട്ബോള്‍മേള ഗംഭീരമാക്കിയത്? അതോ അന്യസംസ്ഥാന വ്യാജലോട്ടറി വിറ്റോ? ലോക ഫുട്ബോളിനെക്കാള്‍ ചെലവേറുന്നതോ ഈ വെള്ളംകളി?!
"ഇതാ സാര്‍ 500 രൂപ" ഔസേപ്പ് മാഷ് സര്‍ട്ടിഫിക്കറ്റും ടിക്കറ്റുമായി തിരികെ.
�....
No comments:
Post a Comment