കെ.എ.സോളമന്‍
Janmabhumi Posted On: Fri, 25 Jun 2010 20:33:57
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് ഏത് മഹാനാണ് മാഷെ?" സരസമ്മസാറിന്റേതാണ് ചോദ്യം. ഈ സ്കൂളില്‍ എല്ലാവരും സാറന്മാര്‍, ആണായാലും പെണ്ണായാലും. സരസമ്മ സാര്‍, ദാക്ഷായിനിസാര്‍,രാജപ്പന്‍ സാര്‍ എന്നിങ്ങനെ. ആണ്‍ സാറന്മാരെ ചിലപ്പോള്‍ മാഷ് എന്നുവിളിക്കും. എന്നാല്‍ പെണ്‍സാറന്മാരെ 'ടീച്ചര്‍' എന്നു സംബോധനയില്ല. അതുപോലെ പത്തുപെറ്റ ടീച്ചറെ 'മിസ്' എന്നുവിളിക്കുന്ന കോണ്‍വെന്റ് സ്കൂള്‍ മോഡലും ഇവിടില്ല. "ഹിന്ദി പഠിപ്പിക്കുന്ന ടീച്ചറെന്തിനാ, ഇപ്പോള്‍ പൊതുവിജ്ഞാനം?" ഗഫൂര്‍ സാര്‍, "എനിക്കല്ല സാറെ, ഈ പോറ്റിക്കാണ് സംശയം. അവന്‍ അപ്പുണ്ണി സാറിനെ തിരക്കിവന്നതാണ്. സാറ് ലീവാണല്ലോ."
"പോറ്റിയെ ഇങ്ങോട്ടുപറഞ്ഞുവീടൂ, ഞാന്‍ പറഞ്ഞുകൊടുക്കാം."
എടാ, പോറ്റി, നീ എന്തിനാ, പഴയ മഹാന്മാര്‍ പറഞ്ഞത് അന്വേഷിക്കുന്നേ? ഇതിനേക്കാള്‍ നന്നായി പുതിയ മഹാന്മാര്‍ പറഞ്ഞിട്ടില്ലേ? ഉദാഹരണമായി നമ്മുടെ കെന്‍ കുഞ്ഞമ്മദ് സാഹിബ് പറഞ്ഞതു നീ കേട്ടില്ലേ?"
'മതം ആരേയും രക്ഷപ്പെടുത്തില്ല. അദ്ദേഹം ഇന്നലെ പറഞ്ഞതാണ്. കറുപ്പുകഴിച്ച് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് നമുക്കറിയാവുന്നതുപോലെ കുഞ്ഞമ്മതു സാഹിബിനുമറിയാം. ചെറിയ പരിഷ്കാരം വരുത്തിയപ്പോള്‍ വചനം കുഞ്ഞമ്മതു സാഹിബിന്റേതായി. കുഞ്ഞമ്മതു വചനം വേറെയുമുണ്ട്, കേള്‍ക്കണോ? നിങ്ങടെ ഈ സരസമ്മസാര്‍ തന്നെ ക്ലാസില്‍ പറയുന്ന ഡയലോഗുണ്ടല്ലോ, 'മനസ്സിലാകാതെ മനസിലായെന്നു പറഞ്ഞാല്‍ മനസിലായതുകൂടി മനസിലാകാതെ പോകും.' അതുപോലെ ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്കും മനസ്സിലാകുന്നില്ലെന്ന് പറയുന്നതാണ് എനിക്ക് മനസ്സിലാകാത്തത് എന്ന് കുഞ്ഞമ്മദ് സാഹിബു പറയുമ്പോള്‍ നിനക്കെന്തു മനസ്സിലായി."
"ഇത്തരം സംശയങ്ങള്‍ നിനക്ക് നല്ലതല്ല. എങ്കിലും ഞാന്‍ പറയുകയാണ്. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയെന്ന് നീ കേട്ടിട്ടുണ്ടോ? അങ്ങനെയൊരെണ്ണം നമ്മുടെ സംസ്ഥാനത്തുണ്ട്. മാരാരിക്കുളം മണ്ഡലത്തില്‍ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സ്ത്രീ ചെണ്ടമേളക്കാരുടെ ചെണ്ടയല്ല ഞാന്‍ ഉദ്ദേശിച്ചത്.
മുഖ്യമന്ത്രി 'ആള്‍ദൈവം' കളിക്കുകയാണെന്ന് പറഞ്ഞ് കുഞ്ഞമ്മദ് ഉറഞ്ഞുതുള്ളിയപ്പോള്‍ ഒരു ചെണ്ടയില്‍നിന്ന് 'കുരങ്ങന്‍' എന്ന ശബ്ദമുണ്ടായില്ലേ. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. കേരള കാബിനറ്റിന്റെ സംഭാവനയായ ശ്വാനന്‍, മാക്രി, കൊഞ്ഞാണന്‍ മഫ്ഫന്‍ എന്നീ വാക്കുകള്‍ക്കൊപ്പം കുരങ്ങനേയും നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയത് അന്നുമുതല്‍ക്കാണ്. കേരളത്തിലെ മനുഷ്യരുടെ ഓരോരോ പര്യായങ്ങളാണ് ഇവയെല്ലാം.
"ഞ്ഞാന്‍ പോട്ടെ മാഷെ, നാളെ വന്ന് അപ്പുണ്ണിമാഷെ കണ്ടുകൊള്ളാം" "നീ പോകാന്‍ വരട്ടെ, ചെണ്ടകൊട്ടിക്കൊട്ടി കുഞ്ഞമ്മദ് പൊങ്ങിയപ്പോള്‍ ഭാസുരേന്ദ്രന് അസൂയ, അതേന്നെ, ഒരു വരിയില്‍ പറയേണ്ട കാര്യങ്ങള്‍ ഒന്നരപേജില്‍ എഴുന്നള്ളിക്കുന്ന ഭാസുരേന്ദ്രബാബു. കുഞ്ഞമ്മദിനു കിട്ടിയ ഖ്യാതി ഭാസുരേന്ദ്രനെ രോഷാകുലനാക്കി. ടിയാനും ഒരാഗ്രഹം, ചെണ്ടയില്‍ ഒന്നു കൊട്ടാന്‍.
അതിന് പാവം പ്രഭാത് പട്നായിക്കിനെയാണ് കോലായി ഉപയോഗിച്ചത്. പട്നായിക്കന്മാര്‍ ഒറീസ്സാക്കാരാണെന്നും അവര്‍ക്ക് കേരളത്തിന്റെ സവിശേഷതയെക്കുറിച്ച് ഒ�....
്നും അറിയില്ലെന്നും അച്യുതാനന്ദനെ മോശം മുഖ്യമന്ത്രിയാക്കിയത് പട്നായിക്കാണെന്നും ഭാസുരേന്ദ്രന്‍. ഇത് വിളമ്പാന്‍ രാഷ്ട്രീയ ജനാധിപത്യ സമിതിയെന്ന ഒരു തട്ടിക്കൂട്ടു സംഘടന ഭാസുരേന്ദ്രനുവേണ്ടി ഒരുക്കിക്കൊടുക്കുകയും ചെയ്തു.
പട്നായിക്കിന്റെ കാര്യമാണ് കഷ്ടം. രാജ്യാന്തര പ്രശസ്തനായ സാമ്പത്തിക വിദഗ്ദ്ധനാണെങ്കിലും ബുദ്ധിജീവി നാട്യം തീരെ കുറവ്. നിലത്തിഴയുന്ന പൈജാമയില്ല, ദിനംപ്രതി നിറം മാറുന്ന ഡിസൈനര്‍ താടിയില്ല. രണ്ടാം അമര്‍ത്യാസെന്നിന്റേയും അമര്‍ത്യാസെന്‍ ആരെന്നറിയാത്ത മുഖ്യന്റേയും ഇടക്കുകിടന്നു നാലുകൊല്ലം അദ്ദേഹം നന്നായി വലഞ്ഞു. മോചനം കാത്തിരിക്കുമ്പോഴാണ് ഭാസുരേന്ദ്രന്റെ വക തട്ട്. പട്നായിക്കിന്റെ സാമ്പത്തികശാസ്ത്രം മോശമാണെന്ന് രണ്ടാം അമര്‍ത്യാസെന്‍ ഒരിക്കല്‍പോലും മൊഴിയാണിടത്താണ് ഭാസുരേന്ദ്രന്റെ വെടിവട്ടം. ശ്രീമതിയും ബാലനും മികച്ച മന്ത്രിമാരാണെന്നും ഭാസുരേന്ദ്രന് വെളിപാടുണ്ട്.
ഭാസുരേന്ദ്രന്‍ മലയാളത്തില്‍ വഴിയെഴുതുന്നതു കാരണമാവാം ഇന്ത്യന്‍ എക്സ്പ്രസിന്റെ സര്‍വേഫലം കാണാതെ പോയത്. ആരോഗ്യവകുപ്പിലെ ഇപ്പോഴത്തെ സ്ഥലംമാറ്റം നേരത്തെ നടപ്പിലാക്കിയിരുന്നെങ്കില്‍ മോശം മന്ത്രിയുടെ ഒന്നാം സ്ഥാനം ബേബി മന്ത്രി അടിച്ചെടുക്കില്ലായിരുന്നു.
ഏതോ ഒരു മന്ത്രി, ഐഎഎസ്കാരനെ പട്ടിയെന്ന് വിളിച്ചത് ഭാസുരേന്ദ്രന്‍ വായിച്ചു കാണണം. അതുകൊണ്ടാണ് പട്നായിക് പട്ടിയാണെന്ന് അദ്ദേഹം വിവക്ഷിച്ചത്. പട്നായിക് തിന്നില്ല, തീറ്റിക്കില്ലായെന്ന് പറഞ്ഞുവെക്കുന്നത് വൈക്കോല്‍ തുറുവിലെ ഏതോ ഒരു ജന്തുവിനേയുംകൂടി ഉദ്ദേശിച്ചാണല്ലോ? മുഖ്യ ചെണ്ടയില്‍ കൊട്ടുന്ന കൂട്ടത്തില്‍ സുഗതകുമാരിക്കും സി.ആര്‍.നീലകണ്ഠനും ജോണ്‍ പെരുവന്താനത്തിനുമുണ്ട് ഭാസുരേന്ദ്രന്‍ വക തട്ട്, കുഞ്ഞമ്മദിനെ കടത്തിവെട്ടാന്‍ ഈ സാഹസമൊക്കെ മതിയെന്നാണ് ടിയാന്റെ വിചാരം.
ചാനല്‍ കത്തുകള്‍ കാണാന്‍ കഴിയാത്തതിനാല്‍ മുഖ്യന്‍ എന്തുപറഞ്ഞുവെന്നത് ഇനിയും വ്യക്തമല്ല. നാട്ടുനടപ്പനുസരിച്ച് ഭാസുരേന്ദ്രന്‍ ഇനിമുതല്‍ 'വ്ഫ്ഭാ-സുരേന്ദ്രന്‍' എന്നറിയപ്പെടാനാണ് സാധ്യത. അപ്പോള്‍ നിനക്ക് പഴയ മഹാന്റെ പേരറിയണം, അല്ലേ? വര്‍ഗസമരം ഒരു കരപറ്റിയ സ്ഥിതിക്ക് ആ പേരുതന്നെയാണ് കേന്ദ്രകമ്മറ്റിയും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
No comments:
Post a Comment