കെ.എ.സോളമന്‍
Posted On: Sat, 18 Sep 2010 20:26:31
ഒടുക്കം പപ്പുണ്ണിനായര്‍ ഒരു തീരുമാനമെടുത്തു. ഇങ്ങനെപോയാല്‍ പറ്റില്ല, ജീവനക്കാരെ വിളിച്ച് കാര്യം പറയണം, അല്ലെങ്കില്‍ ഹോട്ടല്‍ പൂട്ടും. 50 വര്‍ഷമായി നടത്തിവരുന്ന ഹോട്ടലാണ്, ശ്രീകൃഷ്ണവിലാസം. അപ്പൂപ്പന്‍ ഇരുപതുകൊല്ലം ഹോട്ടല്‍ നടത്തി, അച്ഛന്‍ ഇരുപതുകൊല്ലം, ഇപ്പോള്‍ താനായി പത്തുകൊല്ലം. ദിവസം 1000 ഊണുവരെ വിറ്റിരുന്ന കാലമുണ്ടായിരുന്നു. പത്ത് സ്ഥിരം ജീവനക്കാര്‍ കൂടാതെ മറ്റുചിലരെ ദിവസക്കൂലിക്ക് നിര്‍ത്തിയാണ് ഹോട്ടലിലെ പണി നോക്കിപ്പോന്നത്. വിഭാര്യനായ ഡോ. വാസുദേവന്‍ സാര്‍ ശ്രീകൃഷ്ണവിലാസത്തില്‍നിന്ന് മാത്രമേ ഭക്ഷണം കഴിക്കൂ.
കാലം കടന്നുപോയതോടെ ഹോട്ടലില്‍ തിരക്ക് കുറഞ്ഞു. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് തനിക്ക് ആണയിടാന്‍ കഴിയും. ചായ അടിക്കുന്ന കേശുപിള്ള പറയുന്നത് തന്റെ ചായ 'പഴയ ചായ' തന്നെയാണെന്നാണ്. ചായ വീഴ്ത്തി വീഴ്ത്തി കേശുപിള്ളയുടെ ഒരുവശംതന്നെ ചരിഞ്ഞുപോയി. പ്രായമുള്ളവര്‍ക്ക് കൂന് മുമ്പോട്ടെങ്കില്‍ കേശുപിള്ളയ്ക്ക് കൂന് ഇടത്തോട്ടാണ്. വലതുകൈ പൊക്കി ചായ അടിക്കുന്നതാണ് അദ്ദേഹത്തിന് വശം. എന്തുചെയ്യാം, ഹോട്ടലിലെ സാമ്പാറിനെക്കുറിച്ച് വാനോളം പുകഴ്ത്തിയിരുന്ന ഡോ. വാസുദേവന്‍ സാര്‍പോലും ഇന്ന് ഹോട്ടലില്‍ കയറുന്നില്ല. ടൗണില്‍ പുതുതായി ആരംഭിച്ച സ്വാശ്രയ കോളേജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റതോടെയാണ് ഈ മാറ്റം. ദോശയും ഊണും കഴിക്കുന്നത് അദ്ദേഹം നിര്‍ത്തി.
പകരം ബര്‍ഗറും പിസയും. കുടിക്കാന്‍ ചായയ്ക്ക് പകരം കോള. രാവിലെ കാറുനിര്‍ത്തി അഞ്ച് ലിറ്ററോളം കോളയും വാങ്ങിയാണ് കോളേജിലേക്ക് പോകുക. കോള സഹപ്രവര്‍ത്തകര്‍ക്കും നല്‍കും. ഇങ്ങനെ വാസുദേവന്‍ സാറിനെപ്പോലുള്ള സ്ഥിരം കക്ഷികള്‍ കുറഞ്ഞതോടെ 1000 ഊണെന്നത് 100 ലേക്ക് ചുരുക്കി. ദിവസക്കൂലിക്കാരെ വിളിക്കാതായി. സ്ഥിരം ജീവനക്കാരില്‍ മൂന്നുപേര്‍ സ്വയം വിരമിച്ച് 'ആദായകരമായ' ലോട്ടറിക്കച്ചവടത്തിന് പോയി. ലോട്ടറി മിക്കതും വ്യാജനാണെന്നറിഞ്ഞതോടെ അവര്‍ ശബരിമലയ്ക്ക് വണ്ടികയറി. ലോട്ടറി ടിക്കറ്റുമായി നാട്ടില്‍ തെണ്ടുന്നതിനേക്കാള്‍ മെച്ചം നേരിട്ട് തെണ്ടുന്നതാണെന്ന് അവര്‍ കരുതി. ഇപ്പോള്‍ ഒരുത്തന്‍ ഇങ്ങോട്ട് വിളിച്ചതേയുള്ളൂ, പഴയ പണി തിരിച്ച് തരുമോയെന്ന് ചോദിച്ചുകൊണ്ട്. ശബരിമലയില്‍ യാചകരെ നിരോധിച്ചുപോലും.
പപ്പുണ്ണിനായര്‍ ജീവനക്കാരോട് കാര്യം തുറന്നുപറഞ്ഞു. "ഞാന്‍ അങ്ങേയറ്റം മാനസിക സംഘര്‍ഷത്തിലാണ്. ഇനിയും നഷ്ടം സഹിച്ച് ഈ ഹോട്ടല്‍ നടത്തിക്കൊണ്ടുപോവാനാവില്ല. നിങ്ങള്‍ ശമ്പളത്തിന്റെ ഒരുഭാഗം ഉപേക്ഷിക്കണമെന്നോ കൂലിയില്ലാതെ ജോലി ചെയ്യണമെന്നോ എനിക്ക് അഭിപ്രായമില്ല. ഉള്ളവരെ പിരിച്ചുവിട്ട് കോഴ വാങ്ങി പുതിയ ആളുകളെ നിയമിക്കാമെന്ന സ്വകാര്യകോളേജ് മാനേജ്മെന്റ് വ്യാമോഹവും എനിക്കില്ല. പകരം ഒരു നിര്‍ദേശം വയ്ക്കാനുണ്ട്".
പപ്പുണ്ണിനായര്‍ തുടര്‍ന്നു: "അധിക വികാര വിക്ഷോഭമുണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ പല വിദ്യകളുണ്ട്. അതിലൊന്നാണ് ഓടിവരുന്ന തീവണ്ടിക്ക് മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കുക, ഫ്യൂറഡാന്‍ ചേര്‍ത്ത് റം കഴിക്കുക, റബറിട്ട് പുകച്
��് അതിന്റെ ഗന്ധം ശ്വസിക്കുക എന്നതൊക്കെ. എനിക്ക് അതൊന്നും പറ്റില്ല. അതുപോലെ പുസ്തകമെഴുതി പ്രസിദ്ധീകരിക്കാനുള്ള പാങ്ങും എനിക്കില്ല. നിങ്ങള്‍ക്ക് കാര്യം മനസ്സിലായിക്കാണും. രാജ്യാന്തര പ്രസിദ്ധനായ സാമ്പത്തിക വിദഗ്ധനാണെല്ലോ നമ്മുടെ ധന-ലോട്ടറി മന്ത്രി തോമസ്ജി ഐസക്ജി. ഷെയര്‍-മ്യൂച്വല്‍ ഫണ്ട് മാര്‍ക്കറ്റ് തട്ടിപ്പാണെന്നും, ലോട്ടറിയാണ് സത്യമെന്നുമൊക്കെ അദ്ദേഹത്തിന്റെ പിഎച്ച്ഡി തിസീസില്‍ ഉണ്ടാവാമെങ്കിലും വ്യാജലോട്ടറി കാര്യത്തില്‍ അദ്ദേഹം വികാര വിക്ഷേഭത്തിലാണ്. തന്റെ വ്യഖ്യാതമായ "കുഴിയെണ്ണല്‍ ഡിജിറ്റലൈസേഷന്‍" സഹമന്ത്രി വിജയകുമാര്‍ പുഛിച്ചുതള്ളിയതിന്റെ ക്ഷീണമുണ്ടെങ്കിലും ഒരു സംവാദത്തിനുള്ള ഊര്‍ജം അദ്ദേഹം അവശേഷിപ്പിക്കുന്നു.
ലോട്ടറി-വ്യാജലോട്ടറി ഇടപാടില്‍ ജനത്തിന്റെ പണം താനും സാന്റിയാഗോ മാര്‍ട്ടിനും കൂടി അടിച്ചുമാറ്റിയെന്നതാണ് പുതിയ വാദം. ഇതവസനിപ്പിക്കാന്‍ ചാണ്ടിയെയും ചെന്നിത്തലയേയും സംവാദത്തിന് വെല്ലുവിളിച്ചു. എന്നാല്‍ സംവാദത്തില്‍ പങ്കെടുക്കാതെ ഇരട്ടപ്പേരുള്ള ക്രിസ്ത്യാനികളെ പേടിക്കണമെന്നാണ് ചെന്നിത്തല പറയുന്നത്. തോമസ് ഐസക്ക്, സാന്റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി, ജോണ്‍ ബ്രിട്ടാസ്, ചെറിയാന്‍ ഫിലിപ്പ് എന്നൊക്കെ കേട്ടാല്‍ ആരാണ് ഭയപ്പെടാതിരിക്കുക?
സംവാദമെന്ന് കേട്ടപ്പോഴാണ് തങ്ങളുടെ കൂട്ടത്തില്‍ ഡോക്ടറേറ്റുള്ളവര്‍ ആരുമില്ലെന്ന് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ബോധ്യമായത്. ഡോക്ടറേറ്റുള്ള ഒരാളോടും തര്‍ക്കിച്ച് പരാജയപ്പെടുന്നതിനേക്കാള്‍ നല്ലത് അതിനുപറ്റിയ ഒരാളെ കണ്ടെത്തി അങ്ങോട്ട് അയയ്ക്കുക എന്നതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ ആരുംതന്നെ യുഡിഎഫില്‍ ഇല്ല. ഉള്ളവരാകട്ടെ വടക്കേ ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ക്ക് കശുവണ്ടിപ്പരിപ്പും ബനാനാ ചിപ്സും ചാക്കില്‍ക്കെട്ടി കൊടുത്ത് ഡിഗ്രി സമ്പാദിച്ച എല്‍എല്‍ബിക്കാരാണ്. പലരും ഞായറാഴ്ച വക്കീലന്മാര്‍. ഇവരെങ്ങാനും ഐസക്കിന്റെ മുന്നില്‍പെട്ടാല്‍ മലര്‍ത്തിയടിക്കപ്പെട്ടതുതന്നെ. പക്ഷേ സംവാദത്തിന് പറ്റിയ ഒരാളുണ്ട് അങ്ങ് കേന്ദ്രത്തില്‍, ഡോ. മന്‍മോഹന്‍സിംഗ്. പക്ഷേ ചാനലില്‍ കയറിയിരുന്ന് താടി തടവാനും ജനങ്ങള്‍ ലോട്ടറിയുമായി ഓടിനടന്ന് തെണ്ടുന്നത് കണ്ട് പൊട്ടിച്ചിരിക്കാനും അദ്ദേഹത്തിന് നേരമില്ലാത്തതുകൊണ്ട് ഐസക്കിനോട് സംവദിക്കാന്‍ 'സോഫ്റ്റ് സ്പോക്കണ്‍'സിങ്ങ് എത്തുമോയെന്ന കാര്യത്തില്‍ സംശയം.
സംവാദം നടക്കില്ലെങ്കിലും തന്റെ വികാരവിക്ഷോഭം ഇറക്കിവയ്ക്കാന്‍ ഐസക്ക് മാര്‍ഗം കണ്ടെത്തി. ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുക. പുസ്തകമെഴുത്തെന്നുവച്ചാല്‍ അദ്ദേഹത്തിന് ദോശ ചുടുന്നതുപോലെയാണ്. മുന്‍ പുസ്തകം ഒരുലക്ഷം കോപ്പിയാണ് വിറ്റുപോയത്! പോക്കീവിധമെങ്കില്‍ മഹാത്മാഗാന്ധിയുടെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ" റെക്കോഡ് ഉടന്‍ തിരുത്തപ്പെടും.
"അപ്പോള്‍, പ്രിയപ്പെട്ട ജോലിക്കാരെ, ഈ ഹോട്ടല്‍ അടച്ചുപൂട്ടാതിരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, ഡയറക്ട് മാര്‍ക്കറ്റിംഗ്! നമ്മള്‍ ഊണുകളെല്ലാം പൊതിക്കെട്ടുകളാക്കും, ഓരോ വീട്ടിലു
കയറിയിറങ്ങി വില്‍ക്കും. പൊളിഞ്ഞുകൊണ്ടിരിക്കുന്ന വ്യവസായങ്ങള്‍ അങ്ങനെയൊക്കെയല്ലേ സംരക്ഷിക്കാനാവൂ.
ജനത്തിന് ആവശ്യമില്ലാത്ത കയര്‍ത്തടുക്ക് വീട്ടിലെത്തിച്ച് കാശുണ്ടാക്കുന്ന സംഭവം നമ്മുടെ കണ്‍മുന്നിലുണ്ട്. മന്ത്രിമാരാണ് കയര്‍ത്തടുക്ക് വില്‍ക്കാന്‍ നേരിട്ടിറങ്ങിയിരിക്കുന്നത്. കയര്‍ത്തടുക്കിനേക്കാള്‍ സ്വീകാര്യത എന്തുകൊണ്ടും നമ്മുടെ ഊണിനുണ്ടാകും. ഏതെങ്കിലും മന്ത്രിയെക്കൊണ്ട് സംരംഭം ഉദ്ഘാടിക്കുകയുമാവാം, പിടിച്ചുനില്‍ക്കണ്ടെ?".
"ഞങ്ങള്‍ എന്തിനും തയ്യാര്‍, ഡയറക്ട് മാര്‍ക്കറ്റിംഗ് എങ്കില്‍ അത്", കേശുപിള്ളയാണ് മറുപടി പറഞ്ഞത്. �....
No comments:
Post a Comment