കെ.എ.സോളമന്‍
Posted On: Tue, 16 Feb 2010 21:49:45
ക്രിസ്ത്യന്‍ ബ്രദേഴ്സ് സിനിമ റിലീസാകും മുന്‍പെ ഹിറ്റ്. ഈ സിനിമയുടെ പേരില്‍ നടന്‍ തിലകന്‍ അമ്മ-ഫെഫ്കയോടും സൂപ്പര്‍താരങ്ങളോടും നീരസത്തിലാണ്. ഒരു സൂപ്പര്‍താരം ഇടപെട്ടു. തന്റെ ഉറക്കവും അവസരവും നഷ്ടപ്പെടുത്തുന്നുവെന്ന് തിലകന്‍. "പട്ടികള്‍ കുരയ്ക്കട്ടെ, കുറുക്കന്മാര്‍ ഓരിയിടട്ടേ ഞങ്ങളീ നാട്ടുകാരല്ല" എന്ന മട്ടിലാണ് സൂപ്പര്‍ റോമിയോകള്‍. അറുപതാം വയസ്സിലും 16 കാരികളെ പ്രേമിച്ചുനടക്കുന്ന സൂപ്പര്‍താരങ്ങള്‍ തിലകനും വിനയനും പുല്ലുവിലയാണ് നല്‍കുന്നത്.
മുമ്പൊരിക്കല്‍ "ക്രിസ്ത്യന്‍ ബ്രദേഴ്സ്" എന്ന പേരില്‍ മദ്യവിരുദ്ധസമിതിയെ ചൊടിപ്പിച്ച ഒരു സാധനമുണ്ടായിരുന്നു. "ക്രിസ്ത്യന്‍ സഹോദരന്മാര്‍" എന്ന നല്ല നാമം മദ്യത്തിനിട്ടതിന്റെ പേരില്‍ കുറച്ചു വിശ്വാസികളും കുറെ പാതിരിമാരും മദ്യക്കമ്പനിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ക്രിസ്ത്യാനിയെ അവഹേളിക്കുകയോ? ഈ പ്രശ്നത്തില്‍ അതിയായ വിഷമം എനിക്കും തോന്നിയിരുന്നു അന്ന്. എന്റെ പ്രയാസം ഫെഡറല്‍ബാങ്കില്‍ ഇപ്പോള്‍ മാനേജരായി ജോലിചെയ്യുന്ന ഒരു സുഹൃത്തുമായി അന്ന് ഞാന്‍ പങ്കുവെച്ചു. വളരെ പ്രായോഗികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം പറഞ്ഞു "സാധനം ഞാന്‍ ടേസ്റ്റു ചെയ്തു. കുറ്റം പറയരുതല്ലോ, മോശമല്ല. അതുകൊണ്ടു താമസിയാതെ വിശ്വാസികളും പാതിരിമാരും തണുത്തുകൊള്ളും" അങ്ങനെ തന്നെ സംഭവിച്ചു.
തിലകന്‍-മമ്മൂട്ടി പോര് എങ്ങനെ പുരോഗമിച്ചാലും ഞങ്ങള്‍ കാണികള്‍ക്ക് നിങ്ങള്‍ താരങ്ങളും സംഘടനകളും വിളമ്പുന്നതേ സ്വീകരിക്കാന്‍ കഴിയൂ. 60 പിന്നിട്ട സൂപ്പര്‍ താരങ്ങള്‍ ചെറു പെണ്‍കിടാങ്ങളുമായി ആടിപ്പാടി വരുന്നതിന്റെ അഡിക്ഷനിലാണ് ഞങ്ങള്‍ പ്രേക്ഷകര്‍. ദയവുചെയ്ത് അതില്ലാതാക്കരുത്.
ഒരു മുതിര്‍ന്ന കലാകാരന്‍ എന്ന നിലയില്‍ തിലകന് നല്‍കിവരുന്ന 2500 രൂപ പെന്‍ഷന്‍ തുടര്‍ന്നും നല്‍കണം. 'അമ്മ' എന്ന വാക്കിന്റെ അന്തഃസത്ത ഇല്ലാതാക്കരുത്.
No comments:
Post a Comment