കെ.എ.സോളമന്‍
Posted On: Wed, 05 May 2010 21:44:58
സ്റ്റാഫ് റൂമിലോട്ടു ഓടി കിതച്ചുവന്ന ആളെ എനിക്കാദ്യം മനസ്സിലായില്ല. കണ്ടുമറന്ന മുഖം. ഇതു റാവുത്തറല്ലേ, മുസ്തഫ റാവുത്തര്‍, ഇക്ബാലിലെ ഫിസിക്സ് അധ്യാപകന്‍ " എന്താ റാവുത്തറേ, വിശേഷങ്ങള്" ഞാന്‍ ചോദിച്ചു. "ഉണ്ട്, വേഗം പുറത്തോട്ടുവാ"
മുസ്തഫയും ഞാനും റിട്ടയേര്‍ഡ് അദ്ധ്യാപകര്‍. മറ്റൊന്നും ചെയ്യാനറിയാത്തതുകൊണ്ടു ഞാന്‍ ഇപ്പോഴും പഠിപ്പിക്കുന്നു. സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഗസ്റ്റായി. മണിക്കൂറിന് കൂലി 200 രൂപാ, തിമിര്‍പ്പന്മാരായി 60 കുട്ടികളെ ഒരുമണിക്കൂര്‍ പഠിപ്പിക്കുന്നതിന് 200 രൂപ തികച്ചും അപര്യാപ്തം എന്നെനിക്കു പലകുറി തോന്നിയിട്ടുണ്ട്. 35000 രൂപാ വാങ്ങി കറങ്ങിയടിച്ചു നടന്നത് പഴയനല്ലകാലം. ഓര്‍ത്തിട്ടെന്തുഫലം? "റാവുത്തര്‍ എന്തു ചെയ്യുന്നു ഇപ്പോള്‍" ഞാന്‍ ചോദിച്ചു. " അതല്ല പ്രശ്നം, നമ്മുടെ മെഹറുനിസായാണ് പ്രശ്നം"
"ഏതു മെഹറുനീസാ?"
" ഇത്ര പെട്ടെന്നു മറന്നുപോയോ?"
ഞാന്‍ ഒര്‍ത്തുനോക്കി. പത്തിരുപത്തിഅഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1983ല്‍ അന്നത്തെ മാര്‍ച്ച് പരീക്ഷയ്ക്കാണ് ഞാനും റാവുത്തരും എക്സാമിനര്‍മാരായി എംഎസ്‌എം കോളേജില്‍ എത്തുന്നത്. എംഎസ്‌എം കോളേജിലെ മുസ്ലീം വിദ്യാഭ്യാസ മുന്നേറ്റം അന്നേ എനിക്കു ബോധ്യപ്പെട്ടതാണ്.
പരീക്ഷയ്ക്കു വരുന്ന പകുതികുട്ടികളും മുസ്ലീമുകള്‍. തട്ടമിട്ടതും ഇടാത്തതുമായ കുട്ടികള്‍. മുഖം മറച്ച സുന്ദരികള്‍. ഡിപ്പാര്‍ട്ട് മെന്റ് ഹെഡ് റംല ബീവിടീച്ചര്‍പോലും പര്‍ദ്ദയിട്ടിരിക്കുന്നു. ലാബിലെ ഉപകരണങ്ങളില്‍പോലും ഒരു ഇസ്ലാമിക്ലുക് വടക്കുനേക്കിയന്ത്രം. കോമ്പസ് നീഡില്‍- വടക്കോട്ടുനോക്കില്ല, വടക്കുപടിഞ്ഞാറോട്ടെ നോക്കു; പള്ളിയുടെ ഡയറക്ഷനില്‍. റിസണന്‍സ് കോളം നിര്‍മ്മിച്ചിരിക്കുന്നത് പഴയ ടെലിഫോണ്‍ പോസ്റ്റുമുറിച്ചാണ്. ഒരെണ്ണത്തില്‍ മാത്രം 25 ലിറ്റര്‍ വെള്ളെം കൊള്ളും. ഹാള്‍ടിക്കറ്റ് നോക്കികുട്ടികളെ തിരിച്ചറിയാന്‍ മാര്‍ഗമില്ല, പര്‍ദ്ദയ്ക്കുള്ളില്‍ നില്‍ക്കുന്നത് മെഹറുനീസയാണോ, അതോ റംലബീവി ടീച്ചര്‍തന്നെയാണോയെന്നറിയാന്‍ മാര്‍ഗമില്ല. മുഖാവരണം മാറ്റിനോക്കാമെന്നു വിചാരിച്ചാല്‍ ഉണ്ടാകുന്ന പൊല്ലാപ്പു ചില്ലറയാവില്ല. വിദ്യാര്‍ത്ഥികളുടെ ആന്‍സര്‍ഷീറ്റുകള്‍ ഹൈവേയില്‍ നിന്നു പെറുക്കേണ്ടിവരും, അത്ര ശക്തമാകും തിരിഞ്ഞു നോക്കാതുള്ള ഓട്ടം.
പക്ഷേ ഈവിധ വിഷമമൊന്നും റാവുത്തര്‍ക്ക് തോന്നിയില്ല. അദ്ദേഹം കൂട്ടികളെയെല്ലാം തിരിച്ചറിയുന്നു, വാല്യുവേഷന്‍ നടത്തുന്നു. പരിശ്രമം കൊണ്ടാകണം ഒരു തട്ടമിട്ട കുട്ടി റിസണല്‍സ് കോളം തട്ടിമറിച്ചു കളഞ്ഞു. ലാബു മുഴുവന്‍ പ്രളയബാധിതം.ഇതുകണ്ട് കുട്ടിക്ക് തലകറക്കവും. കുട്ടിയുടെ സംരക്ഷണം റംലബീവിയും റാവുത്തരും കൂടി ഏറ്റെടുത്തു. അതോടെ റാവുത്തര്‍ക്ക് കൂട്ടിയോടു മെഹറുനിസായോടുപ്രേമവും തുടങ്ങി. പരീക്ഷയ്ക്കുചെല്ലുന്ന അധ്യാപകന് കുട്ടിയോടു പ്രേമംതോന്നുന്നത് ആദ്യ സംഭവമല്ലല്ലോ. നീണ്ടനില്‍ക്കുന്നതാകില്ല ഇത്തരം പ്രേമങ്ങള്‍. പക്ഷെ റാവുത്തറുടെയും മെഹറുനിസായുടെയും കാര്യത്തില്‍ പ്രേമം കുറച്ചു നാള്‍ നീണ്ടു. പരാജയപ്പെട്ടതായാണ് പിന്നീടുകേട്ടത്. ഞാന്‍ ചോദി
്ചു. മെഹറുനിസാക്ക് എന്തു പറ്റി?"
" ഒന്നും പറ്റിയതല്ല. അവള്‍ കഴിഞ്ഞദിവസം എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു, നാറ്റിക്കുമെന്ന്, ചാനലില്‍ ഇന്റര്‍വ്യൂ കൊടുക്കുമെന്ന്, എനിക്കു ഉറക്കം വരുന്നില്ല. അതാണ് ഞാന്‍ തന്നെകാണാന്‍ വന്നത്. കഴിഞ്ഞദിവസം അവള്‍ വിലാസിനി ടീച്ചറിന്റെ ഇന്റര്‍വ്യൂ ചാനലില്‍ കണ്ടു"
" ഏതു വിലാസനി ടീച്ചര്‍? ഞാന്‍ വീണ്ടും ചോദിച്ചു "വിലാസിനി ടീച്ചറെ അറിയാത്തവരായി ആരുണ്ട്. നമ്മുടെ സാംസ്കാരിക നായകന്‍ അഴിക്കോടു സാറിന്റെ കാമുകി. പരാജയപ്പെട്ട പ്രേമനാടകത്തിലെ ദുരന്ത നായിക.
" അക്കഥയും റാവുത്തരും തമ്മിലെന്തുബന്ധം? എന്നു വീണ്ടും സംശയം.
" അഴിക്കോടുമാഷ്- വിലാസിനി ടീച്ചര്‍ ബന്ധം പോലായിരുന്നല്ലോ ഞാനും മെഹറുന്നീസായും തമ്മിലുണ്ടായിരുന്നത്. അവര്‍ ചിന്താവിഷ്ടയായ സീതയും ചണ്ഡാലഭിക്ഷുകിയും,വായിച്ചു വ്യാഖ്യാനിച്ചതുപോലെ ഞങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ വിശേഷം പറയുകയായിരുന്നു. അത് 1968-ലെങ്കില്‍ ഇതു 1983ലെന്നു മാത്രം. ഏറെ സാമ്യമുണ്ടോ പത്തമ്പതു കത്തുകളും കൈമാറിയിട്ടുണ്ട്. അതെല്ലാം അവള്‍ സൂക്ഷിച്ചുവെച്ചരിക്കുന്നു. ഞാന്‍ പറഞ്ഞു. റാവുത്തര്‍ വിഷമിക്കേണ്ട അഴിക്കോടുമാഷിന്റെയും വിലാസിനിടിച്ചറുടെയും അവസ്ഥയല്ല നിങ്ങളുടേത്. റാവുത്തര്‍ വിവാഹിതന്‍, കുട്ടികളുണ്ട്.
മെഹറുനിസയ്ക്കുമുണ്ട് ഭര്‍ത്താവും കുട്ടികളും. അതുകൊണ്ട് അങ്ങനെ യൊരാക്രമണം ഉണ്ടാവാനിടയില്ല. സ്ത്രീകള്‍ യുദ്ധം ജയിക്കുന്നത് അവിവാഹിതരായ പുരുഷന്മാരുടെ മുന്നിലാണ്. ഭീഷ്മപിതാമഹന്മാര്‍ സ്ത്രീകളുടെ മുമ്പില്‍ ആയുധം എടുക്കാറില്ല. എന്നാലവര്‍നാടു നീളെ നടന്ന് മറ്റുള്ളവരോടു യുദ്ധം ചെയ്യും. നാറ്റിക്കുമെന്നു ഭീഷണിപ്പെടുത്തും. ഇമ്മാനുവല്‍ സില്‍ക്കില്‍ പൊതിഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി -മോഹന്‍ലാല്‍ മാരെ നെരപ്പിനു നടന്നു ആക്ഷേപിക്കുമെന്നു പറയുന്നില്ലേ? പക്ഷേ അവര്‍ സ്ത്രീകളുടെ മുന്നില്‍ പിടിച്ചു നില്‍ക്കില്ല.
നമ്മള്‍ പുരുഷന്മാരൊക്കെ വിവാഹം കഴിക്കുന്നത് വംശം നിലനിര്‍ത്താന്‍ മാത്രമല്ല, ഇതുപോലുള്ള ആക്രമണം തടയാന്‍ കൂടിയാണ്. ഭാര്യമാര്‍ ഭര്‍ത്തക്കന്‍മാര്‍ക്കു എപ്പോഴും പരിചയാണ്, അന്യസ്ത്രീകളുടെ അക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍. ഇതില്ലാത്തവരുടെ കാര്യമാണ് കഷ്ടം, എത്ര വമ്പനായാലും വീഴും. റാവുത്തര്‍, അതുകൊണ്ട് മൈമുനയോടുകാര്യം പറയു"
അത്യാവശ്യസമയങ്ങളില്‍ എനിക്കുണ്ടാകുന്ന ഉള്‍വിളിയോര്‍ത്തു ഞാന്‍ എന്നെ തന്നെ അഭിനന്ദിച്ചു.
രണ്ടുനാള്‍ കഴിഞ്ഞു എനിക്കു റാവുത്തരുടെ കത്ത് അതിലിങ്ങനെ
" ഞാന്‍ മൈമുനയോടു കാര്യം പറഞ്ഞു. ഫോണ്‍നമ്പരും കൊടുത്തു. ഫോണിലൂടെ അവള്‍ രണ്ടു പൂശുപൂശി, ഇപ്പോള്‍ എല്ലാം ക്ലീന്‍, എന്നോടു പെരുത്ത സ്നേഹം ദെവസോംബിരിയാണിയും കോഴിസ്റ്റുവും, ഒരു ചരടു ജപിച്ചു ഇടുതുകൈയ്യില്‍ കെട്ടിത്തരുകയും ചെയ്തു, എന്തരവളുമാരുടെ കണ്ണുകിട്ടാതിരിക്കാന്‍.
�....
No comments:
Post a Comment